വിദ്യ ശ്രീഹരിയുടെ വയറ്റിൽ വേദനിപ്പിക്കാതെ ഒരു ഇടികൊടുത്തുകൊണ്ട് അവരുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു.
ക്ലാര ജീനക്കൊപ്പം അടുക്കളയിലേക്ക് പോയതിന് ശേഷം ശ്രീഹരിക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. അവൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി അടുക്കളയിൽ പോയി വന്നുകൊണ്ടിരുന്നു.
ശ്രീഹരി വീണ്ടും അടുക്കളയിലേക്ക് വന്നത് കണ്ട് വിദ്യ ചോദിച്ചു.
“ഏട്ടൻ എന്താ കുറച്ച് നേരമായി അടുക്കളയിൽ കിടന്ന് കറങ്ങുന്നത്?”
അതുകേട്ട് ജീനയുടെയും ക്ലാരയുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
വിദ്യയെ ഇടിക്കുന്നതായി ആഗ്യം കാണിച്ച് ശ്രീഹരി അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു.
വിദ്യ ക്ലാരയുടെ അടുത്തേക്ക് ചെന്നുകൊണ്ടു പറഞ്ഞു.
“ചേച്ചി ചേട്ടന്റെ അടുത്തേക്ക് ചെല്ലാൻ നോക്ക്, അല്ലെങ്കിൽ ആൾക്ക് ഒരു സമാധാനം കാണില്ല.”
ക്ലാര ഒരു ചിരിയോടെ അരിഞ്ഞുകൊണ്ടിരുന്ന കത്തി താഴെ വച്ചു.
അപ്പോൾ വിദ്യ പറഞ്ഞു.
“ജീനയെ കൂടി കൂടെ കൂട്ടിക്കോ. നിങ്ങൾ രണ്ടുപേരും മാത്രമായി മാറി നിന്നാൽ ആരെങ്കിലും ശ്രദ്ധിക്കും.”
ക്ലാര ജീനയെയും വിളിച്ച് ഹാളിലേക്ക് പോയി. അവർ അവിടെ ചെല്ലുമ്പോൾ ശ്രീഹരി കുറച്ചുപേരോട് സംസാരിച്ച് ഇരിക്കുകയായിരുന്നു. ജീന മുകളിലേക്ക് വരാൻ അവനെ കണ്ണുകൊണ്ട് ആഗ്യം കാണിച്ച ശേഷം ക്ലാരയെയും കൂട്ടി അവന്റെ റൂമിലേക്ക് പോയി.
“ഇതാണ് ഇച്ചായന്റെ റൂം..”
ക്ലാര റൂം മൊത്തം കണ്ണുകൊണ്ട് പരാതി. എന്നിട്ട് ബെഡിലേക്ക് ഇരുന്നു. കുറച്ച് സമയയത്തിനകം തന്നെ ശ്രീഹരി റൂമിലേക്ക് എത്തി. അവനും അവൾക്കരികിലായി ബെഡിൽ ഇരുന്നു. അവർ തമ്മിൽ ഒന്നും സംസാരിക്കുന്നില്ലായിരുന്നു. മുഖത്തോടു മുഖം നോക്കി ഇരുപ്പ് തന്നെ. ജീനയും അവരെ രണ്ടുപേരെയും നോക്കി അവിടെ ഒരു കസേരയിൽ ഇരുന്നു.
കുറച്ച് സംശയം കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് ശ്രീഹരിയും ക്ലാരയും നോട്ടം മാറ്റി ഡോറിലേക്ക് നോക്കി.
അവർക്കുള്ള പായസവുമായി വിദ്യ അവിടേക്ക് വന്നതായിരുന്നു.
റൂമിനകത്തേക്ക് കയറിയ വിദ്യ ചോദിച്ചു.
“എന്താ ഇവിടെ നടക്കുന്നത്?”
അതിനുള്ള മറുപടി നൽകിയത് ജീന ആയിരുന്നു.
“ഒരു അവാർഡ് പടം ഓടുവായിരുന്നു ഇവിടെ, എപ്പോൾ ഡയലോഗ് വരും എന്ന് നോക്കി ഇരിക്കയായിരുന്നു ഞാൻ.”
അതുകേട്ട് അവരെല്ലാരും ചിരിച്ചു. വിദ്യകൂടി അവർക്കൊപ്പം കൂടിയപ്പോൾ അവിടെ കളിയും തമാശയും ആയി ബഹളമയം ആയി. ഉച്ചക്ക് സദ്യ കഴിക്കാൻ ‘അമ്മ വിളിച്ചപ്പോഴാണ് അവർ താഴേക്ക് പോയത്.
ഉച്ച കഴിഞ്ഞപ്പോൾ ശ്രീഹരിയുടെ കുറച്ച് കൂട്ടുകാർ വീട്ടിലെത്തി. ഒരുപാട് നാളുകൾക്ക് ശേഷമുള്ള അവരുടെ ഒത്തുകൂടൽ ആയിരുന്നു അത്.ശ്രീഹരിയുടെ വീട്ടിൽ എത്തിയ അവരുടെ ആദ്യ ഞെട്ടൽ ക്ലാരയെ അവന്റെ വീട്ടിൽ കണ്ടതായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് അവൻ ക്ലാരയുടെ പിറകെ നടന്നതും അവൾ ശ്രീഹരിയെ ഒഴുവാക്കി വിട്ടതും എല്ലാം അവർക്ക് അറിയാവുന്ന കഥകളാണ്.
ശ്രീഹരിയുടെ റൂമിൽ അവരെല്ലാം ഒത്തുകൂടി ഇരുന്ന് സംസാരിക്കുന്നതിനിടയിൽ ജീനയും വിദ്യയും അവർക്കുള്ള പായസവുമായി അവിടേക്ക് വന്നു.
പായസം വാങ്ങി കുടിക്കുന്നതിനിടയിൽ ദീപു ക്ലാരയോട് ചോദിച്ചു.
“ഇവൻ സ്കൂളിൽ പഠിച്ച കാലം മൊത്തം നിന്റെ പിറകെ നടന്നിട്ട് തോന്നാത്ത ഇഷ്ട്ടം ഇപ്പോൾ എങ്ങനെ തോന്നിയെടി?”
അതിനുള്ള മറുപടി ക്ലാരയും ശ്രീഹരിയും ഒരു ചിരിയിൽ ഒതുക്കി.
ക്ലാര ശ്രീഹരിയോട് പറഞ്ഞു.
“ഡാ.. ഞാൻ എപ്പോൾ ഇറങ്ങും, ഉച്ച കഴിയുമ്പോൾ തിരിച്ചെത്തും എന്നും പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.”
അത് കേട്ട വിഷ്‌ണു പറഞ്ഞു.
“കുറച്ച് നേരം കൂടി ഇരിക്ക് നീ, ഞങ്ങളും എപ്പോൾ പോകും.. നമുക്ക് ഒത്തിറങ്ങാം.”
അച്ചു – ഇറങ്ങുന്നതിന് മുൻപ് ഒരു കാര്യത്തിൽ തീരുമാനം ഉണ്ടാക്കണം.
ജിത്തു ആകാംഷയോടെ ചോദിച്ചു.
“എന്ത് കാര്യത്തിൽ?”
അച്ചു – ശ്രീഹരി, നിങ്ങൾ മറ്റന്നാൾ തിരിച്ചു പോകില്ലേ?
ശ്രീഹരി – മറ്റന്നാൾ രാവിലെ ഞങ്ങൾ എവിടന്നിറങ്ങും, തിങ്കളാഴ്ച ക്ലാസ് തുടങ്ങുന്നതാണ്.
