അവന്റെ സാനിധ്യം അറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. അടുക്കളയിൽ ജോലി ചെയ്തതിന്റെ ആണെന്ന് തോന്നുന്നു അവൾ ചെറുതായി വിയർത്തു തുടങ്ങിയിട്ടുണ്ട്. അവളുടെ തൊട്ടു പിന്നിൽ നിന്ന അവന് ക്ലാരയുടെ വിയർപ്പും പെർഫ്യൂമും കലർന്ന ഗന്ധം തിരിച്ചറിയാനായി. ആ ഗന്ധം അവന്റെ ഉള്ളിൽ കാമത്തിന്റെ ചിന്തകൾ ഉണർത്തിച്ചു. വളരെ നാളുകൾ ആയി അത്തരത്തിൽ ഉള്ള ചിന്തകൾ ഇല്ലാതെ കഴിഞ്ഞ് പോകുവായിരുന്നു അവൻ.
കൂടുതൽ നേരം അങ്ങനെ നിന്നാൽ ശരിയാകില്ല എന്ന് തോന്നിയ അവൻ അവളുടെ പിന്നിൽ നിന്നും അരികിലേക്ക് മാറി നിന്ന് ദോശ എടുക്കുവാനായി പ്ലേറ്റ് എടുത്തു.
അവൾ പെട്ടെന്ന് അവന്റെയിൽ നിന്നും പ്ലേറ്റ് വാങ്ങി താഴെ വച്ചുകൊണ്ട് പറഞ്ഞു.
“ജീന വന്നിട്ട് നമ്മൾ ഒരുമിച്ചേ കഴിക്കുന്നുള്ളു.”
അതുകേട്ട അവൻ മനസ്സിൽ ചിന്തിച്ചു.
‘അപ്പോൾ ജീനയോട് ദേഷ്യമൊന്നും ഇല്ല… ഇനി ഒത്തിരുത്തി ചോദ്യം ചെയ്യാനാണോ പ്ലാൻ?’
അവൻ കുറച്ചുനേരം കൂടി അവിടെ നിന്നിട്ട് അവൾ ഒന്നും സംസാരിക്കുന്നില്ല എന്ന് കണ്ടു ഹാളിൽ സോഫയിൽ പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അടുക്കള ജോലി തീർത്ത് ക്ലാര അവിടേക്കു വന്നു.
ഷാൾ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഏതാ ഫാനിന്റെ സ്വിച്ച്?”
സ്വിച്ച് ബോർഡ് ചൂണ്ടി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
“അതിൽ അവസാനത്തേത്.”
ഫാനിന്റെ സ്വിച്ച് ഇട്ട ശേഷം അവൾ അവനൊപ്പം സോഫയിൽ വന്നിരുന്നു.
അവർക്കിടയിൽ വീണ്ടും നിശബ്തത താളം കെട്ടി നിന്നപ്പോൾ ഒരു തുടക്കമിടണമല്ലോ എന്ന് കരുതി ശ്രീഹരി പറഞ്ഞു.
“ഇന്നലെ അത് എനിക്കൊരു അബദ്ധം പറ്റിയതാ.”
അവൻ പറഞ്ഞു തീർന്നതും അവൾ ചോദിച്ചു.
“ഒരു പെണ്ണിനെ ഉമ്മ വയ്ക്കുന്നതാണോ അബദ്ധം?”
അവൻ നിശബ്തനായി ഇരുന്നു. കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നപ്പോഴേക്കും അവളുടെ മുഖത്ത് ചിരി നിറഞ്ഞു.
“ഡാ ചെക്കാ, ഇന്നലെ ഇവിടെ എന്താ ഉണ്ടായതെന്നൊക്കെ എനിക്ക് മനസിലാകും.”
ചിരിച്ചു കൊണ്ടിരിക്കുന്ന അവളുടെ മുഖത്തേക്ക് അവൻ ചോദ്യ ഭാവത്തിൽ നോക്കി.
“ഞാൻ ഇന്നലെ ഇഷ്ടമാണെന്നു പറഞ്ഞതിന്റെ ഒരു ആവേശത്തിൽ നീ അവളെ ഉമ്മ വച്ചു… ആ പൊട്ടി പെണ്ണാണെങ്കിൽ അവളുടെ മനസ്സിൽ ഒന്നും ഇല്ലാത്തോണ്ട് അതെന്നോട് വിളിച്ചു പറഞ്ഞു… പക്ഷെ..”
അവൻ ആകാംഷയോടെ ചോദിച്ചു.
“പക്ഷെ?”
“നീ അവളെ ഉമ്മ വച്ചത് എനിക്ക് ഇഷ്ട്ടപെട്ടിട്ടൊന്നും ഇല്ല.. കാരണം ഞാൻ അത്ര വിശാലമനസ്കയായ പിന്നൊന്നും അല്ല.. എങ്കിലും ജീന ആയതുകൊണ്ട് ഞാൻ ഈ പ്രവിഷത്തേക്ക് ക്ഷമിക്കുന്നു.. ഇനി ഇങ്ങനൊന്ന് ആവർത്തിക്കലും”
അവൻ പെട്ടെന്ന് തന്നെ പറഞ്ഞു.
“ഓക്കേ ഓക്കേ .. ഇനി ഇങ്ങനുണ്ടാകില്ല.”
“എങ്കിലും ഒരു കാര്യം ബാക്കി ഉണ്ട്.”
“എന്താ?”
“നീ അവളുടെ എവിടാ ഉമ്മ വച്ചത്?”
അവൻ ജാള്യത നിറഞ്ഞ മുഖത്തോടെ നെറ്റിയിൽ തൊട്ട് കാണിച്ചു.
അവൾ കുസൃതി നിറഞ്ഞ മുഖത്തോടെ പറഞ്ഞു.
“നീ അവളെ ഉമ്മ വച്ചിട്ടുണ്ടെങ്കിൽ എനിക്കും ഉമ്മ വേണം.”
അതിശയം നിറഞ്ഞ മുഖത്തോടെ അവൻ ക്ലാരയെ നോക്കി. അവളുടെ മുഖത്ത് കുസൃതി മാറി നാണം നിറഞ്ഞു തുടങ്ങിയിരുന്നു.
ചുണ്ടിൽ തൊട്ട് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.
“നെറ്റിയിൽ അല്ല ഇവിടാ എനിക്ക് വീണുന്നെ..”
ശ്രീഹരി അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിലേക്ക് നോക്കി, അവളുടെ വെളുത്ത കവിളുകളും ചുവന്നു തുടങ്ങിയിരിക്കുന്നു.
ശ്രീഹരി സാവധാനം തന്റെ മുഖം അവളിലേക്കടിപ്പിച്ചപ്പോൾ ക്ലാര കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ ചുവന്ന അധരങ്ങളിൽ ചെറുതായി ചുംബിച്ച് അവൻ അകന്നുമാറാൻ നോക്കിയപ്പോൾ അവൾ പെട്ടെന്ന് കണ്ണ് തുറന്ന് അവന്റെ തല പിടിച്ചു തന്നിലേക്ക് വീണ്ടും അടിപ്പിച്ചു. ഒരു ദീർഘനേര ചുംബനത്തിനുള്ള തുടക്കമായിരുന്നു അത്. കുറച്ചു സമയങ്ങൾക്കുളിൽ തന്നെ അവളുടെ ചുണ്ടുകൾ തന്റെ വായ്ക്കുള്ളിൽ ആക്കി ഉറിഞ്ചുവാൻ തുടങ്ങി അവൻ.
പെട്ടെന്നാണ് വീടിന്റെ ഡോർ തുറക്കുന്ന ശബ്‌ദം അവർ കേട്ടത്. രണ്ടുപേരും ഒരു ഞെട്ടലോടെ അകന്നുമാറി വാതിലിലേക്ക് നോക്കി. കണ്ണും മിഴിച്ച് അവരെ നോക്കി നിൽക്കുന്ന ജീനയെ ആണ് ശ്രീഹരിയും ക്ലാരയും കണ്ടത്.
