ശ്രീഹരിയുടെ മുഖ ഭാവവും മൗനവും കണ്ടപ്പോൾ തന്നെ എന്തോ കുഴപ്പം ഉണ്ടെന്ന് ജീനക്ക് മനസിലായി.
ബൈക്കിൽ പോകുമ്പോൾ എവിടേക്കാണ് പോകുന്നതിനുള്ള അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അവളുടെ നിരന്തരമുള്ള ചോദ്യങ്ങൾക്കൊടുവിൽ അവൻ പറഞ്ഞു.
“നിന്റെ അമ്മക്ക് അസുഖം കൂടി, കുറച്ച് സീരിയസ് ആണ്.”
അവന്റെ ആ മറുപടിക്കു ശേഷം അവൾ ഒന്നും ചോദിച്ചില്ല. അവന്റെ തോളിലേക്ക് മുഖമവർത്തി ഇരുന്നു. ശ്രീഹരിയുടെ പ്രവർത്തികളിൽ നിന്നും ജീനക്ക് കാര്യങ്ങൾ ഏകദേശം മനസിലായി
ജീനയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ ആൾക്കാരൊക്കെ കൂടി നിൽപ്പുണ്ട്. ബൈക്കിൽ നിന്നും ഇറങ്ങിയ ജീനക്ക് അവിടത്തെ അന്തരീക്ഷം കണ്ടപ്പോൾ അമ്മയുടെ മരണം ഉറപ്പായി.
നിറ കണ്ണുകളോടെ ശ്രീഹരിയെ ഒന്ന് നോക്കിയാ ശേഷം ജീന പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി.
ബൈക്കിൽ നിന്നും ഇറങ്ങാതെ ജീന വീടിലേക്ക് ഓടിക്കയറുന്നത് നോക്കിനിന്ന ശ്രീഹരിയുടെ മൊബൈൽ ബെല്ലടിച്ചു. കാൾ എടുത്ത് ചെവിയിലേക്ക് വച്ച ശ്രീഹരി മറുവശത്തുനിന്നുമുള്ള ആള് പറഞ്ഞത് കേട്ട് ഒരുനിമിഷം ഞെട്ടിത്തരിച്ച് ഇരുന്നു. പിന്നെ അവന്റെ കൈയിൽ നിന്നും ഫോൺ വഴുതി താഴേക്ക് വീണു.
“സർ.. നമ്മൾ എത്താറായി.”
കാർ ഓടിച്ച് കൊണ്ടിരുന്ന രാജുവിന്റെ ശബ്‌ദം ശ്രീഹരിയെ ഓർമകളിൽ നിന്നും ഉണർത്തി.
തുടരും…
