എന്റെ മാവും പൂക്കുമ്പോൾ – 13 6അടിപൊളി  

‘ രാജാവായി നടന്ന സ്ഥലത്ത് ഇനി ഒരു ബില്ലിംഗ് സ്റ്റാഫായി ഒരു അധികാരവും ഇല്ലാതെ അടിമയായി നിൽക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല, അഹങ്കാരമാണോ നാണക്കേടാണോ എന്താന്ന് അറിയില്ല ‘ അത്രയും നേരം ഒന്നും മിണ്ടാതെ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഇരിക്കുന്ന രമ്യയേയും കൂടി കണ്ടപ്പോൾ സങ്കടവും ദേഷ്യവും എല്ലാംകൂടി വന്ന് എഴുന്നേറ്റ്

ഞാൻ : എന്റെ കാര്യം നോക്കണ്ട.. ഞാൻ വേറെ ജോലി വല്ലതും നോക്കിക്കോളാം

എന്ന് പറഞ്ഞ് അവിടെനിന്നും പുറത്തിറങ്ങി, എന്നെ കണ്ട്

മയൂഷ : എന്തായി…?

ദേഷ്യത്തിൽ

ഞാൻ : നിങ്ങളുടെ ജോലിയൊന്നും പോവില്ല അത് പോരെ

മയൂഷ : നീ എന്താ ചൂടാവുന്നത്?

ഞാൻ : ഒന്നുല്ലാ….

എന്ന് പറഞ്ഞ് ഷോപ്പിന് പുറത്തിറങ്ങി ബൈക്കും എടുത്ത് നേരെ ഗ്രൗണ്ടിൽ പോയി ഇരുന്നു.

ആരുടെക്കയോ കോളുകൾ വരുന്നുണ്ടായിരുന്നു അതൊന്നും ശ്രദ്ധിക്കാതെ ഇനി എന്ത് ചെയ്യുമെന്ന് ഓർത്ത് ഞാൻ അവിടെ കിടന്നു, കുട്ടികളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്, വൈകുന്നേരമായി ഗ്രൗണ്ടിൽ പിള്ളേരൊക്കെ കളിക്കാൻ തുടങ്ങി, അവിടെനിന്നും എഴുന്നേറ്റ് നേരെ വീട്ടിലേക്ക് പോയി, എന്നെ കണ്ടതും

അമ്മ : ഇന്നെന്താ നേരത്തെ

ഒന്നും മിണ്ടാതെ ഞാൻ റൂമിൽ കയറി കിടന്നു, ചായയുമായി വന്ന

അമ്മ : സുരഭി വിളിച്ചിട്ട് നീ ഫോൺ എടുത്തില്ലെന്ന് പറഞ്ഞു

ഞാൻ : ഞാൻ കണ്ടില്ല

അമ്മ : മം…

ചായ അവിടെ വെച്ച്

അമ്മ : നീ ഒന്ന് വിളിച്ചു നോക്ക്

ഞാൻ : ആ വിളിച്ചോളാം

ഞാൻ ദേഷ്യത്തിലാണെന്ന് മനസിലാക്കിയ അമ്മ ഒന്നും മിണ്ടാതെ പോയി, ചായ കുടിക്കും നേരം ഫോൺ എടുത്തു നോക്കി മയൂഷയും സുരഭിയും മായയും ഷോപ്പിൽ നിന്നും പിന്നെ വേറെയേതോ കോളുകൾ വന്നട്ടുണ്ട്, ആരെയും വിളിക്കാൻ തോന്നാത്തത് കൊണ്ട് കുളി കഴിഞ്ഞു വന്ന് മുറിയടച്ച് കിടന്നു, രാത്രി ഭക്ഷണം കഴിക്കുന്നേരം

അമ്മ : അവൻ നല്ല ദേഷ്യത്തിലാ, ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വന്നില്ല

അച്ഛൻ : ആ… ഞാൻ വരുന്ന വഴിക്ക് നമ്മുടെ സെക്യൂരിറ്റി ഗോപാലനെ കണ്ടിരുന്നു, അവര് ആ സൂപ്പർമാർക്കറ്റ് വേറെ ആർക്കോ വിറ്റന്ന്

അമ്മ : ആണോ…

അച്ഛൻ : നീ ചോദിക്കാനൊന്നും പോവണ്ട, അവന്റെ ജോലി പോയെന്ന അയ്യാള് പറഞ്ഞത്

അമ്മ : ജോലി പോയോ?

അച്ഛൻ : മം…അവന്റെ പോസ്റ്റിലേക്ക് വേറെ ആള് വരുന്നുണ്ടെന്ന്

അമ്മ : അതാണല്ലേ കാര്യം

അച്ഛൻ : നീ ഇനി ഇത് പോയി ചോദിച്ച് അവനെ വിഷമിപ്പിക്കാൻ നിക്കണ്ട, കേട്ടല്ലോ

അമ്മ : ആ ഞാൻ ഒന്നും മിണ്ടുന്നില്ല

പിറ്റേന്ന് രാവിലെ ഇനി എന്ത് ചെയ്യുമെന്നറിയാതെ ഫോൺ എടുത്ത് രതീഷിനെ വിളിച്ചു

ഞാൻ : നീ എവിടെയാ ?

രതീഷ് : ആശാന്റെ വീട്ടിൽ ഉണ്ടെടാ

ഞാൻ : വർക്കിലാണോ?

രതീഷ് : ആ ഒരു ചെറിയ വർക്ക്‌, നീ എവിടെയാ?

ഞാൻ : ഞാൻ വീട്ടിൽ ഉണ്ട്

രതീഷ് : ഇന്ന് പോയില്ലേ?

ഞാൻ : ഇല്ലടാ

രതീഷ് : എന്നാ ഇങ്ങോട്ടിറങ്ങടാ

ഞാൻ : മം ഇപ്പൊ വരാം…

കോൾ കട്ടാക്കി റെഡിയായി ഇറങ്ങും നേരം

ഞാൻ : അമ്മാ…ആ ജോലി ഞാൻ വിട്ടു

എന്ന് പറഞ്ഞ് വേഗം ബൈക്ക് എടുത്ത് ആശാന്റെ വീട്ടിലേക്ക് ചെന്നു, ഷെഡിന് പുറത്ത് ഒരു പഴയ അലമാര സ്പ്രേ പെയിന്റ് ചെയ്തു കൊണ്ടിരിക്കുന്ന രതീഷിനെ കണ്ട് അവന്റെ അടുത്തേക്ക് ചെന്ന്

ഞാൻ : ഡാ..

മുഖത്തു ചുറ്റിയ തുണി മാറ്റി

രതീഷ് : ആ നീ എത്തിയോ, കുറച്ചങ്ങോട്ട് മാറി നിൽക്ക് ഇല്ലേ ഡ്രസ്സ്‌ മുഴുവൻ പെയിന്റാവും ഞാൻ ഇതൊന്ന് തീർത്തിട്ട് വരാം

ഞാൻ : മം…

പണി തീർത്ത് ബൈക്കിൽ കയറി ഇരിക്കുന്ന എന്റെ അടുത്തേക്ക് വന്ന്

രതീഷ് : എന്താടാ ലീവ്?

ഞാൻ : ഏയ്‌… ഒന്നുല്ല

വാടി നിൽക്കുന്ന എന്റെ മുഖം കണ്ട്

രതീഷ് : സീൻ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ പറയടാ..

ഞാൻ : അതൊന്നുമില്ലടാ, ഞാൻ ആ ജോലി വിട്ടു

രതീഷ് : ഏ… എന്തിന്?

ഞാൻ : അവര് ആ ഷോപ്പ് വേറെയാർക്കോ വിറ്റു

രതീഷ് : ഓ… അതാണോ.. അപ്പൊ എല്ലാരുടേയും ജോലി പോവില്ലേ?

ഞാൻ : ആവോ അറിയില്ല

രതീഷ് : മം… ഇനിയെന്താ അടുത്ത പരിപാടി, വേറെ നോക്കുന്നില്ലേ?

ഞാൻ : ആ നോക്കണം

അവൻ പെയിന്റ് ചെയ്തു വെച്ച അലമാര നോക്കി

ഞാൻ : നീ കൊള്ളാലോ…ഇതൊക്കെ എങ്ങനെ പഠിച്ചു?

Leave a Reply

Your email address will not be published. Required fields are marked *