എന്റെ മാവും പൂക്കുമ്പോൾ – 13 6അടിപൊളി  

സുരഭി : മ്മ്…

ഞാൻ : കുഞ്ഞമ്മാവൻ എന്തേയ്?

സുരഭി : ഉറക്കമാ

ഞാൻ : സദ്യ കഴിച്ചതിന്റെ ക്ഷീണം കാണുമല്ലേ

സുരഭി : മം…എന്നാ വെച്ചോ ഞാൻ നാളെ വിളിക്കാം

ഞാൻ : മം ശരിയെന്നാ

നാളെ മുതൽ കോളേജിൽ പോവാന്നുള്ളത് കൊണ്ട് ഞാൻ നേരത്തെ കിടന്നുറങ്ങി.

പിറ്റേന്ന് കോളേജ് കഴിഞ്ഞ് ഉച്ചയോടെ രമ്യയെ വിളിക്കാനായി വീട്ടിൽ എത്തി, മുറ്റത്ത്‌ കാറൊന്നും കാണുന്നില്ല ” ഇതാര് കൊണ്ടുപോയി ” എന്ന് മനസ്സിൽ പറഞ്ഞ് വീടിനകത്തു കയറി, ഹാളിൽ ഇരുന്ന് കാര്യമായി സംസാരിക്കുന്ന മായയേയും സാവിത്രിയേയും കണ്ട്

ഞാൻ : എന്താ രണ്ടാളും കൂടി ഒരു സംസാരം

സാവിത്രി : അജു വന്നോ

സോഫയിൽ വന്നിരുന്ന്

ഞാൻ : ആ… കാറ്‌ ആര് കൊണ്ടുപോയി ആന്റി

മായ : ഏട്ടൻ വന്നട്ടുണ്ട്

ഞാൻ : ആഹാ.. എപ്പൊ എത്തി, കുറേ വർഷമായില്ലേ കണ്ടിട്ട്

മായ : സാറ്റർഡേ നൈറ്റ്‌ എത്തി

ഞാൻ : രണ്ടു പേരും അപ്പൊ ഷോപ്പിൽ കാണുമ്മല്ലേ, ഞാൻ എന്നാ അങ്ങോട്ട്‌ ചെല്ലട്ടെ

എന്ന് പറഞ്ഞ് എഴുന്നേറ്റതും

മായ : ഡാ അജു ചെറിയൊരു വിഷയം ഉണ്ട്

സോഫയിൽ വീണ്ടും ഇരുന്ന്

ഞാൻ : എന്താ ചേച്ചി?

മായ : അത്… ഏട്ടൻ ഇവിടെത്തെ ബിസ്സിനസൊക്കെ സ്റ്റോപ്പ്‌ ചെയ്ത് വിദേശത്തു സെറ്റിലാവാനുള്ള തീരുമാനത്തില്ലാ വന്നിരിക്കുന്നത്

നെഞ്ചിൽ ഒരു ഇടുത്തീ വന്ന് വീണപോലെ തോന്നിയ

ഞാൻ : ഇവിടത്തെ ബിസ്സിനസ്സ് എന്നു പറയുമ്പോ, ഷോപ്പ് നിർത്താൻ പോവാണോ?

മായ : മം..

ഞാൻ : അല്ല അപ്പൊ രമ്യചേച്ചി സമ്മതിച്ചോ?

സാവിത്രി : അതിന്റെ പേരിൽ ഇന്നലെ രണ്ടും കൂടി ചെറിയ വഴക്കൊക്കെ നടന്നു അജു

ഞാൻ : ഇതെന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ തീരുമാനം എടുക്കാൻ

മായ : ഏട്ടൻ എല്ലാം നേരത്തെ റെഡിയാക്കിയിട്ടാ വന്നിരിക്കുന്നത്, ഈ മാസം കൂടി കാണുള്ളൂ ഷോപ്പ്

ഞാൻ : ഏ… ഈ മാസമോ അതിനു ഒരാഴ്ച കൂടിയല്ലേ ഉള്ളു, സ്റ്റാഫൊക്കെ എന്ത് ചെയ്യും?

മായ : വേറെയേതോ സൂപ്പർമാർക്കറ്റ് നടത്തുന്ന ടീമാണ് ഷോപ്പ് വാങ്ങിരിക്കുന്നത് അത് കൊണ്ട് സ്റ്റാഫിനൊന്നും പ്രശ്നം കാണില്ലെന്ന ഏട്ടൻ പറയുന്നത്

ഞാൻ : മം…

സാവിത്രി : ഈ സ്വത്ത്‌ അധികമായാലും പ്രശ്നമാ അജു, അവന്റെ ഷോപ്പ് അവന് അച്ഛൻ എഴുതി കൊടുത്ത ബിൽഡിംഗ്‌ എന്തെങ്കിലും കാണിക്കട്ടെ

ഞാൻ : അപ്പൊ ഹോസ്റ്റൽ?

മായ : പിന്നേ അത് അച്ഛൻ എനിക്ക് തന്നതാണ് അത് ഞാൻ കൊടുക്കോ

ഞാൻ : മം… ആന്റി പോവുന്നുണ്ടോ?

സാവിത്രി : അവൻ വിളിച്ചിരുന്നു, ഇവളേയും കൊച്ചിനേയും തനിച്ചാക്കി ഞാൻ എങ്ങനെയാ പോവുന്നത്

മായ : ഞാൻ വിട്ടട്ടു വേണ്ടേ പോവാൻ

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാത്തിനും ഒരു തീരുമാനമായെന്ന് മനസിലായി എഴുന്നേറ്റ്

ഞാൻ : ഞാൻ എന്നാ പോവാൻ നോക്കട്ടെ

ഇറങ്ങാൻ നേരം

മായ : ക്ലിനിക് തുടങ്ങാൻ ഇനി വേറെ ബിൽഡിംഗ്‌ നോക്കണ്ട അജു

ഞാൻ : മം…

ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് നേരെ ഷോപ്പിലേക്ക് ചെന്നു, അകത്തു കയറും നേരം

മയൂഷ : മേഡത്തിന്റെ ഹസ്ബൻഡ് വന്നട്ടുണ്ട്

ഞാൻ : ആ അറിഞ്ഞു

മയൂഷ : ഷോപ്പ് വേറെയാർക്കോ വിൽക്കാൻ പോവാണെന്നു പറയുന്നുണ്ടായിരുന്നു സത്യമാണോ

ഞാൻ : മം…

മയൂഷ : അയ്യോ അപ്പൊ ജോലി പോവോ?

ഞാൻ : ഏയ്‌.. ഞാൻ ഒന്ന് പോയി നോക്കട്ടെ

എന്ന് പറഞ്ഞ് ഓഫീസിലേക്ക് കയറി, എന്നെ കണ്ടതും

മനോജ്‌ : അല്ല ആരിത് അജുവോ, വാ ഇരിക്ക്

രമയുടെ അടുത്തുള്ള കസേരയിൽ ഇരുന്ന്

ഞാൻ : ചേട്ടൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ

ചിരിച്ചു കൊണ്ട്

മനോജ്‌ : എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി, അല്ല അജുന്റെ സ്റ്റഡിയൊക്കെ എങ്ങനെ പോവുന്നു

ഞാൻ : കുഴപ്പമില്ല…

മനോജ്‌ : മം… പിന്നെ അജു ഞാൻ ഇനി ഫോറിനിൽ തന്നെ സെറ്റിൽ ചെയ്യാനാ പ്ലാൻ, അത് കൊണ്ട്…

ഞാൻ : ആ ഞാൻ അറിഞ്ഞു

മനോജ്‌ : ഏ.. വീട്ടിൽ പോയിരുന്നോ?

ഞാൻ : മം…

മനോജ്‌ : ഓ… അപ്പൊ ഇനി ഞാൻ വിശദീകരിക്കണ്ട കാര്യമില്ലല്ലോ , ഇവിടെയുള്ള ആർക്കും ജോലിയൊന്നും പോവില്ല ഇവിടെത്തന്നെ തുടരാം പക്ഷെ അജുന്റെ കാര്യം

ഞാൻ : എന്താ…?

മനോജ്‌ : അല്ല ഈ മാനേജർ പോസ്റ്റിലേക്ക് ഓൾറെഡി അവർക്ക് ആളുണ്ട്, പിന്നെ അജുന് ബില്ലിംഗിൽ നിൽക്കാലോ, എന്നാലും ഒരു പ്രശ്നം അവർക്ക് ഫുൾടൈം ആളുവേണമെന്നാ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *