എൽ ഡൊറാഡോ – 4 21

 

ഇങ്ങനെ കുറ്റി തെറിപ്പിച്ചു പോകാനാണോ ഇത്രയും ഷോ എന്ന് രേഷ്മ എന്നെ കളിയാക്കി ചോദിച്ചു. ഇത് പോലത്തെ ഉരുപ്പടി ഒക്കെ ഇങ്ങനെ കുലുക്കി വന്നു പന്തെറിഞ്ഞാൽ സച്ചിൻ വരെ ഡക്ക് ആയി പോകും എന്ന് എനിക്ക് മറുപടി പറയണം എന്നുണ്ടായിരുന്നു.. ഔട്ട്‌ ആയി അടുത്ത ടീമിന് ബാറ്റ് കൊടുക്കാൻ തുടങ്ങവേ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ ശിവേച്ചി എന്നെ ഗൗനിക്കാതെ പോയി. ഞാൻ ഒരു എതിരാളി ആകുമെന്ന് ചേച്ചി പ്രതീക്ഷിച്ചിരിക്കണം.. എന്നിട്ട് ഇങ്ങനെ ഔട്ട്‌ ആയപ്പോൾ വിജയിച്ചു എന്നൊരു ഭാവം ചേച്ചിക്ക് വന്നു.. അതിന് കളി കഴിഞ്ഞിട്ട് ഇല്ലല്ലോ.. അല്ലേലും ഞാൻ ബോളിംഗ് സ്പെഷ്യലിസ്റ്റ് ആണല്ലോ.. നിന്റെ കുറ്റി ഞാൻ എടുത്തോളാം.. ഞാൻ മനസ്സിൽ പറഞ്ഞു..

 

ആദ്യം ബാറ്റ് ചെയ്യാൻ കയറിയത് ശിവേച്ചി ആയിരുന്നു. ഞങ്ങൾക്ക് വേണ്ടി ഫസ്റ്റ് ഓവർ ചെയ്തത് ആമിനയും. ഒരു പെൺകുട്ടി ഇത്രയും നന്നായി ബാറ്റ് ചെയ്യുന്നത് ഞാൻ ആദ്യമായ് കാണുകയാണ്. എല്ലാ പന്തും എങ്ങനെ നേരിടണം എന്ന് ചേച്ചിക്ക് നല്ല ബോധ്യം ഉണ്ട്. ഫസ്റ്റ് ഓവർ തന്നെ ആമിനയെ രണ്ട് സിക്സ് തൂക്കി വിജയഭാവത്തോടെ ശിവേച്ചി എന്നെ ഒന്ന് നോക്കി.. ഒറ്റയ്ക്ക് ഈ കളി ജയിപ്പിക്കാം എന്ന വിശ്വാസം ചേച്ചിക്ക് ഉണ്ട്.. വരട്ടെ.. എന്റെ ഓവർ വരട്ടെ.. കാണിച്ചു തരാം..

 

എന്നാൽ എന്റെ ഓവറിന് മുന്നേ തന്നെ അവർ കളി ജയിക്കുമെന്ന സ്‌ഥിതി ആയി. ആമിനയും വേദുവും അതേ പോലെ ആണ് ചേച്ചിക്ക് എറിഞ്ഞു കൊടുത്തത്. ആദ്യമെ ഞാൻ തന്നെ ഓവർ ചെയ്താൽ മതിയായിരുന്നു.. എന്തോ ഭാഗ്യത്തിന് കളി എന്റെ ഓവർ വരെ വന്നു. അവർക്ക് ജയിക്കാൻ നാല് റൺസ് വേണം.. ക്രീസിൽ ശിവേച്ചിയും ബോളുമായ് ഞാനും.. ഞാൻ ഒരുപാട് ഒന്നും പിന്നിലേക്ക് പോയില്ല. സ്റ്റമ്പിന് അടുത്ത് നിന്ന് തന്നെ ഓടി വന്നു കൈ കറക്കി വേഗത്തിൽ ഒറ്റയേറു.. ശിവേച്ചി കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് ബോൾ ക്രീസിൽ.. തൊട്ടു തൊട്ടില്ല എന്ന രീതിയിൽ സ്റ്റമ്പിൽ തൊടാതെ ബോൾ പിന്നിലേക്ക് പോയി. രേഷ്മ ബോൾ തൊട്ട് പോലുമില്ല.. ബോൾ നേരെ ഉരുണ്ട് വെള്ളത്തിൽ.. ഞാൻ പെട്ടന്ന് ഓടി ചെന്നു ഓലമടൽ കൊണ്ട് ബോൾ തിരിച്ചു എടുത്തു..

 

ബോളുമെടുത്തു തിരികെ നടക്കുമ്പോൾ ഞാൻ ശിവേച്ചിയെ ഒന്ന് പാളി നോക്കി.. എന്റെ വേഗത കണ്ട് ആശ്ചര്യം എങ്ങാനും ആ മുഖത്ത് ഉണ്ടെങ്കിലോ..? പക്ഷെ എന്നെ ഗൗനിക്കാത്തത് പോലെയാണ് ചേച്ചി നിന്നത്. അത് മനഃപൂർവം ആണ്.. അതിന്നൂടെ ചേർത്ത് കൊടുക്കാം. ഞാൻ മനസ്സിൽ ഉറപ്പിച്ചു.. ഇടത് കയ്യിൽ പന്ത് പിടിച്ചു അടുത്ത ബോൾ അതിനേക്കാൾ വേഗത്തിൽ ഞാൻ എറിഞ്ഞു.. സ്റ്റമ്പിലേക്ക് അല്ല, ശിവേച്ചിയുടെ ദേഹത്തിനിട്ട്.. ബോൾ ബാറ്റിൽ കൊള്ളിക്കാൻ നോക്കിയെങ്കിലും പന്തിന്റെ വേഗത വളരെ കൂടുതൽ ആയത് കൊണ്ട് അത് ചേച്ചിയുടെ കയ്യിൽ കൊണ്ടു.. വേദനയോടെ ചേച്ചി കൈ കുടഞ്ഞു.. അപ്പോൾ ബോൾ എടുക്കാൻ അടുത്തേക്ക് ചെന്ന കൂട്ടത്തിൽ മുമ്പ് ചേച്ചി എന്നെ നോക്കി ചിരിച്ച പോലൊരു ചിരി ഞാൻ ശിവേച്ചിയെ നോക്കി ചിരിച്ചു..

 

ചേച്ചിക്ക് വാശി കൂടി.. അത് അടുത്ത പന്തിനെ നേരിടാൻ ഉള്ള നിൽപ്പിൽ അറിയാൻ ഉണ്ടായിരുന്നു.. അടുത്ത ബോൾ പിച്ചിന്റെ നടുവിൽ കുത്തി മേലേക്ക് ഉയർന്നു. വേഗത്തിലും ഉയരത്തിലും വന്ന ബോൾ ശിവേച്ചിക്ക് ഇത്തവണയും പിടി കൊടുത്തില്ല.. ബാറ്റിൽ ഉരസാതെ ബോൾ നേരെ ശിവദയുടെ നെഞ്ചിൽ പതിച്ചു.. ആർക്കും സ്പർശിക്കാൻ ഭാഗ്യം സിദ്ധിക്കാത്ത ആ മാംസഗോളങ്ങളിൽ ഞാൻ എറിഞ്ഞ പന്ത് ചുംബിച്ചിരിക്കുന്നു.. ചുംബനം എന്നത് കുറച്ചു കാല്പനികമാണ്.. ആ ബോൾ കൊണ്ടത് ചേച്ചിക്ക് നല്ലത് പോലെ നൊന്ത് കാണണം.. പാവം…

 

‘ഫാസ്റ്റ്…’

സ്നേഹ ചേച്ചി അപ്പീൽ വിളിച്ചു.. ഇത്രയും വേഗത്തിൽ പന്തെറിയുന്നത് ഇവിടെ നിയമവിരുദ്ധം ആണെന്ന് തോന്നുന്നു

 

‘ഫാസ്റ്റിൽ കളിക്കാൻ അറിയില്ലേ നിങ്ങൾക്ക് ആർക്കും..?

ഞാൻ അവരെ എല്ലാം കളിയാക്കുന്ന രീതിയിൽ ചോദിച്ചു

Updated: July 1, 2025 — 10:04 pm

1 Comment

Add a Comment
  1. Bro next part upload

Leave a Reply

Your email address will not be published. Required fields are marked *