എൽ ഡൊറാഡോ – 4 21

പന്ത്രണ്ട് കളി തോൽപിച്ച വെയിറ്റ് ആണ് ഞാൻ ഒറ്റയടിക്ക് നശിപ്പിച്ചത്. അതിന്റെ പ്രതികാരം ശിവ വളരെ നിസാരമായി വീട്ടി. ഒരൊറ്റ ‘വേണ്ടായിൽ’

 

ശിവ ചേച്ചി ആർക്കും സൈക്കിൾ ഓടിക്കാൻ കൊടുക്കില്ല എന്ന് എനിക്ക് അറിയുന്നത് ആയിരുന്നു. അതറിഞ്ഞിട്ടും ഞാൻ എന്തിനാണോ ആ മണ്ടത്തരം ചോദിച്ചത്. അല്ലേൽ തന്നെ ചോദിച്ചാൽ തരുമെന്ന് ഉറപ്പില്ല, അപ്പോളാണ് കളിയും തോൽപ്പിച്ചു കൂക്കി വിളിച്ചിട്ട്.. വല്ലാത്തൊരു അക്കിടി ആയിപ്പോയി.. എന്റെ മുഖം ആകെ നാണം കേട്ട് ചീഞ്ഞു. ഞാൻ പതിയെ അവിടുന്ന് എഴുന്നേറ്റു.. ഓടണ്ട.. പതിയെ നടന്നു അങ്ങോട്ട്‌ ചലിക്കാം.. വിഷാദൻ ആയി ഞാൻ എഴുന്നേറ്റു തിരിച്ചു നടക്കാൻ തുടങ്ങവേ ചേച്ചി പിന്നിൽ നിന്ന് വിളിച്ചു

‘ഡാ…’

ഞാൻ വിളി കേട്ട് തിരിഞ്ഞു നോക്കി

 

‘അല്ലേൽ ഇന്ന് ഒരു റൗണ്ട് ഓടിച്ചോ… നീ ഇന്ന് എന്നെ കുറേ തോൽപ്പിച്ചത് അല്ലേ.. തന്നില്ലേൽ ഞാൻ അത് കൊണ്ട് തരാത്തത് ആണെന്നെ നീ കരുതൂ…’

ഒരു ചിരിയോടെ ചേച്ചി പറഞ്ഞു. തന്നെ തോൽപിച്ച കാര്യം ഒരു തമാശ പോലെ ചേച്ചി പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. സൈക്കിൾ സ്റ്റാൻഡ് എടുത്തു എന്റെ അടുത്തേക്ക് തള്ളി കൊണ്ട് വന്നു നിർത്തി ചേച്ചി പിന്നെയും പറഞ്ഞു

‘നീ നന്നായിട്ട് ബോൾ എറിയുന്നുണ്ടല്ലോ…? നീ നാട്ടിൽ ഒക്കെ എപ്പോളും കളിക്കാൻ പോകാറുണ്ടല്ലേ…?

 

‘എപ്പോളും ഇല്ല.. സമയം കിട്ടുമ്പോ ഒക്കെ..’

ഞാൻ ഒരു വിനയത്തോടെ പറഞ്ഞു. എന്റെ മനസ്സ് സന്തോഷം കൊണ്ട് ആറാടുകയായിരുന്നു.. ചേച്ചി സൈക്കിൾ ഓടിക്കാൻ തന്നതിന്റെ സന്തോഷം ഒന്ന്.. രണ്ടാമത് ചേച്ചി എന്റെ ബോളിംഗ് പ്രശംസിച്ചത്… ഇത്രയും നല്ല മനസ്സുള്ള ചേച്ചി വൈരാഗ്യം മനസ്സിൽ വയ്ക്കുമെന്ന് ഒന്നും ഞാൻ ഓർക്കാൻ പാടില്ലായിരുന്നു. കളിക്കളത്തിൽ ഉള്ള വീറും വാശിയും ഒക്കെ അവിടെ ഉപേക്ഷിക്കുന്ന ടൈപ്പ് ആണ് ശിവ.. അത് ഞാൻ അപ്പോളാണ് മനസിലാക്കിയത്..

 

‘നീ ഇവിടുത്തെ ഗ്രൗണ്ടിൽ കളിച്ചിട്ടുണ്ടോ..?

ചേച്ചി ചോദിച്ചു

 

‘ഇടയ്ക്ക്.. അമ്മ എപ്പോളും അവിടെ വിടില്ല..’

ഞാൻ പറഞ്ഞു

 

‘അത് നീ എന്നോട് പറഞ്ഞാൽ മതി.. ഇവുടുത്തെ പള്ളി പെരുന്നാളിന് ക്രിക്കറ്റ്‌ മത്സരം കാണും. നമ്മുടെ ഇവിടുത്തെ ടീമും കാണും.. നീ ഇത്രയും നന്നായി കളിക്കുമ്പോ ഞങ്ങളുടെ കൂടെ ഒന്നുമല്ല അവിടെ അവന്മാരുടെ കൂടെ പോയി കളിക്കണം..’

ചേച്ചി ഒരു ഉപദേശം പോലെ പറഞ്ഞു

 

‘അവിടെ പക്ഷെ എനിക്ക് ബോളിംഗ് ഒന്നും കിട്ടില്ല..’

ഞാൻ പറഞ്ഞു

 

‘അത് നീ ഇടിച്ചു കേറി ചെയ്യണം. മിണ്ടാതെ ചേട്ടാ ചേട്ടാ വിളിച്ചോണ്ട് നിന്നാൽ നിനക്ക് അവിടെ ഓവർ ഒന്നും കിട്ടില്ല..’

ശിവ പറഞ്ഞു. ഞാൻ തല കുനുക്കി കേട്ടു..

സൈക്കിൾ ഒന്ന് മൊത്തത്തിൽ നോക്കി അതിൽ കയറി ചവിട്ടാൻ തുടങ്ങിയപ്പോ ചേച്ചി പെട്ടന്ന് ഹാൻഡിലിൽ കയറി പിടിച്ചു..

‘നീ എന്തിനാടാ ഐഷുവിനെ കളിയാക്കി കരയിച്ചത്….?

 

‘അയ്യോ ഞാൻ അവളെ അല്ല കളിയാക്കിയത്..’

ഞാൻ പാവത്തെ പോലെ പറഞ്ഞു

 

‘അവളെ അല്ലേൽ പിന്നെ നീ ആരെയാ കൂവിയത്….?

ഒരു പിരികം ഉയർത്തി ചോദ്യഭാവത്തിൽ ശിവദ ചോദിച്ചു. നീ എന്നെയാണോടാ കളിയാക്കിയത് എന്നാണ് ആ ചോദ്യം

 

‘അത്.. ഗോപു ചേച്ചിയെ.. ചേച്ചി എന്നെ എപ്പോളും കളിയാക്കും അതാ…’

ഞാൻ പറഞ്ഞു

 

‘ഈ കൂവൽ ഒന്നും ഇവിടെ വേണ്ട കേട്ടോ..’

ചേച്ചി ഒരു ജഡ്ജിയുടെ അധികാരത്തിൽ പ്രഖ്യാപിച്ചു.. ഞാൻ തല കുനുക്കി.. ചേച്ചി ഹാൻഡിലിൽ നിന്ന് കൈ വിട്ടു.. ഞാൻ ചവിട്ടാൻ തുടങ്ങിയപ്പോൾ ചേച്ചി പിന്നെയും ഹാൻഡിലിൽ പിടിച്ചു

 

‘നിക്ക് നിക്ക്.. ഇങ്ങോട്ട് ഓടിക്കണ്ട.. വഴിയിലോട്ട് ഓടിച്ചാൽ മതി..’

ചേച്ചി പറഞ്ഞു

 

‘വേദു കാണാണ്ട് ഇരിക്കാൻ ആണോ…?

ഞാൻ ഒരു ചിരിയോടെ ചോദിച്ചു

 

‘ആരും കാണാതെ ഇരിക്കാൻ ആണ്..’

ചേച്ചി പറഞ്ഞു. പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ശിവേച്ചി ചോദിച്ചു

‘ഡാ, ഞാൻ തലേൽ തേക്കാൻ എണ്ണ തന്ന കാര്യം നീ അവളോട് പറഞ്ഞല്ലേ…?

Updated: July 1, 2025 — 10:04 pm

1 Comment

Add a Comment
  1. Bro next part upload

Leave a Reply

Your email address will not be published. Required fields are marked *