എന്നോടുള്ള വാശി തീർക്കാൻ എന്റെ സിക്സ് അടിക്കാൻ ചേച്ചി കുറേ ശ്രമിച്ചു എങ്കിലും സിങ്കിൾ ഇടാൻ അല്ലാതെ ചേച്ചിയെ കൊണ്ട് പറ്റിയില്ല. എന്റെ ഓവർ അധികം റൺസ് എടുക്കാതെ ബാക്കി ഉള്ളവരുടെ ഓവറിൽ ചേച്ചി അടിച്ചു കളിച്ചു.. ഒടുവിൽ വേദുവിന്റെ ഒരു ബോൾ നീട്ടിയടിച്ചു സിക്സ് എന്ന് ഉറപ്പിച്ച ബോൾ ഞാൻ ആകാശത്തേക്ക് എന്ന പോലെ ചാടി പിടിച്ചു. ചേച്ചി ഔട്ട്.. എന്റെ ഫീൽഡിങ് കണ്ട് എല്ലാവരും ഒന്ന് അമ്പരന്ന്.. എല്ലാവരും സിക്സ് എന്ന് ഉറപ്പിച്ച പന്തായിരുന്നു അത്..
ചേച്ചി ഔട്ട് ആയി കഴിഞ്ഞു കേറിയ ഗോപു ചേച്ചിയെ ഞാൻ അത്യാവശ്യം വെള്ളം കുടിപ്പിച്ചു. എന്റെ ഒരു ബോളിൽ നട്ടം തിരിഞ്ഞ് കറങ്ങി അടിക്കാൻ നോക്കിയ ഗോപു ചേച്ചിക്ക് പിഴച്ചു.. ബോൾ കറക്റ്റ് കുണ്ടിക്ക് ആണ് കൊണ്ടത്.. കുണ്ടി തിരുമ്മി ചിണുങ്ങിയ ഗോപു ചേച്ചിയെ ഞാൻ ഇളിച്ചു കാണിച്ചു.. എല്ലാവർക്കും വേഗത്തിൽ ആണ് ബോൾ എറിഞ്ഞത് എങ്കിലും ആയിഷ കുട്ടിക്ക് മാത്രം ഞാൻ വളരെ പതുക്കെ ആണ് എറിഞ്ഞു കൊടുത്തത്. എന്റെ കയ്യിലേക്ക് കറക്റ്റ് അടിച്ചു തന്ന ഒരു ബോൾ ഞാൻ മനഃപൂർവം കൈ തട്ടിയ പോലെ താഴെയും ഇട്ടു.. ഞാനത് മനഃപൂർവം ഇട്ടത് ആണെന്ന് അവൾക്ക് മനസിലായില്ല.. പക്ഷെ ശിവേച്ചിക്ക് ഒക്കെ മനസിലായി. ഒരു ചെറിയ ചിരി ആ മുഖത്ത് ഉണ്ടായിരുന്നു..
അവരുടെ ബാറ്റിംഗ് കഴിഞ്ഞു ഞങ്ങൾ രണ്ടാമത് ബാറ്റ് ചെയ്യാൻ കയറി. ആദ്യം ചേച്ചിമാരെ ബാറ്റ് ചെയ്യിക്കാൻ ഞാൻ വിട്ടു.. അവർ കുറച്ചു തട്ടി മുട്ടി റൺസ് എടുത്തു. ശിവേച്ചി എന്നോടുള്ള വാശി കൊണ്ട് അവരുടെ അടുത്തും നല്ല വാശിക്ക് ആണ് എറിഞ്ഞത്. അത് കൊണ്ട് ഒരുപാട് ഒന്നും അവർ പിടിച്ചു നിന്നില്ല.. അങ്ങനെ ശിവ ചേച്ചിയുടെ ഓവറിൽ തന്നെ ഞാൻ ബാറ്റ് ചെയ്യാൻ കയറി.. അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളക്കാരനെ കണ്ട ക്രൗര്യത്തിൽ ശിവേച്ചി എന്നെ ദൂരെ നിന്ന് നോക്കി.. കയ്യിലുള്ളത് ബോൾ ആണോ ബോംബ് ആണോന്ന് തന്നെ എനിക്ക് സംശയം ആയി..
തന്റെ സർവ്വ ദേഷ്യവും സംഭരിച്ചു ശിവദ എനിക്കെതിരെ ബോളെറിഞ്ഞു.. ഞാൻ ആ ആദ്യത്തെ ബോൾ തന്നെ മുന്നോട്ടു കയറി വന്നു ഒറ്റ വീശ്.. എന്റെ അടി പാളിയില്ല.. ബോൾ ആകാശം മുട്ടെ ഉയർന്നു.. എല്ലാവരും ബോളിലേക്ക് തല ഉയർത്തി നോക്കി.. അത് സിക്സ് ആണെന്ന് ബോൾ നിലത്ത് വീഴുന്നതിന് മുന്നേ തന്നെ എല്ലാവർക്കും ഉറപ്പായിരുന്നു.. ബോൾ പോയി പതിച്ചത് അങ്ങ് ദൂരെ മായച്ചിറ്റയുടെ മുറ്റത്ത് ആണ്..
‘എന്റമ്മോ.. അതങ്ങ് പോയി…’
അമ്പരപ്പിൽ ഗോകുൽ ഉറക്കെ വിളിച്ചു പറഞ്ഞു..
പിച്ചിക്കാവിൽ സിക്സ് അടിക്കുന്ന കളിക്കാരി ശിവേച്ചി ആയിരുന്നു ഇത് വരെ. അതും കൂടി പോയാൽ ദൂരെ നിൽക്കുന്ന കൊക്കോ മരത്തിന് അടുത്ത് വരെ.. പക്ഷെ ഞാൻ ഇപ്പോൾ അടിച്ചത് അതിലും ദൂരെ അങ്ങ് വീടിന്റെ മുറ്റത്താണ്.. പിച്ചിക്കാവിൽ ഇന്നേ വരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ സിക്സ്; നന്ദഗോപന്റെ പേരിലേക്ക്..
‘ആഹാ ഇവിടെ വരെ ബോൾ വരാൻ തുടങ്ങിയോ…?
ബോൾ എടുക്കാൻ ചെന്ന സ്നേഹേച്ചിയെ മായച്ചിറ്റ തമാശയിൽ ശകാരിച്ചു.. ശിവേച്ചി എന്നെ നോക്കാതെ ബോളുമായ് വരുന്ന സ്നേഹ ചേച്ചിയെ നോക്കി നിൽക്കുവാണ്. എന്നെ നോക്കാൻ ചമ്മൽ കാണും.. ബോൾ വാങ്ങി പല്ല് കടിച്ചെന്ന പോലെ ശിവ നിൽക്കുന്നത് ഞാൻ കണ്ടു. ഇവിടെ എല്ലായ്‌പോഴും എല്ലാവരോടും ജയിച്ചോണ്ട് ഇരുന്ന പിച്ചിക്കാവിലെ ഹീറോ ആദ്യാമായി തോൽക്കുന്നു. അതും എന്നോട്.. ആ നാണക്കേട് ചേച്ചിയുടെ ദേഷ്യമുള്ള മുഖത്തുണ്ട്.. ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖം കൊണ്ട് തന്നെ ചേച്ചി ഓടി വന്നു അടുത്ത പന്തും എറിഞ്ഞു.. എന്റെ കാലിന്നിട്ട് എറിഞ്ഞു പകരം വീട്ടനാണ് ശിവ നോക്കിയത്. പക്ഷെ കാലൊന്ന് നീക്കി വച്ചു ആ പന്തും ഞാൻ ബാറ്റ് കൊണ്ട് കോരിയെടുത്തു ബൗണ്ടറി കടത്തി.. എന്നിട്ടും ചേച്ചി തോൽവി സമ്മതിക്കാതെ അടുത്ത ബോളും അതിനേക്കാൾ ദേഷ്യത്തിൽ എറിഞ്ഞു. ശിവേച്ചിയുടെ തോൽവി ഫീൽഡേഴ്‌സിനെ കുറച്ചു ഓടിച്ചു ആ പന്ത് ഫോറും പോയി.. പന്ത് പിടിക്കാത്തതിന് ചേച്ചിയുടെ വക അവർക്ക് ചീത്തയും..

Bro next part upload