‘നീ വാചകം അടിക്കാതെ പോയി അടുത്ത ബോൾ എറിയു…’
ഒരല്പം ദേഷ്യത്തോടെ ശിവേച്ചി പറഞ്ഞു. ദേവത കോപിച്ചോ…? എനിക്ക് ചെറിയൊരു പേടി തോന്നി.. ഉള്ള സൗഹൃദം വാശി കാണിച്ചു കളയണോ..? വാശി ഉള്ള കൂട്ടത്തിൽ ആണ് ശിവേച്ചി. എന്നാലും എന്റെ ഉള്ളിലെ ആണിന്റെ വാശി പൊന്തി വന്നപ്പോൾ വിട്ടു കൊടുക്കാൻ ഞാനും തയ്യാറായില്ല.. ബോൾ എറിയാൻ തിരികെ നടക്കുമ്പോ സ്വാഭാവികം എന്നോണം ഞാൻ ആ ബോളിൽ ഒന്ന് മുത്തി.. ശിവേച്ചിയുടെ നെഞ്ചിൽ തൊട്ട പന്തല്ലേ… ആരും അത് ശ്രദ്ധിച്ചില്ല..
അടുത്ത പന്തും ശിവേച്ചിക്ക് തൊടാൻ പോലും പറ്റാത്ത വേഗതയിൽ ഞാൻ എറിഞ്ഞു. ഇത്തവണ കാലിലേക്ക് ആയിരുന്നു എന്റെ ഉന്നം.. കാലിൽ കൊണ്ട് ബോൾ ക്രീസിൽ തന്നെ കിടന്ന്.. ആ ബോൾ ഒക്കെ സ്റ്റമ്പ് നോക്കി എറിഞ്ഞിരുന്നേൽ എനിക്ക് ചേച്ചിയെ ഔട്ട് ആക്കാമായിരുന്നു. പക്ഷെ എനിക്ക് ശിവയെ ക്രീസിൽ നിർത്തണം.. ബാക്കി വന്ന ബോളുകളും സ്റ്റമ്പിൽ എറിയാതെ കൃത്യമായി ചേച്ചിയുടെ കാലിൽ തന്നെ ഞാൻ എറിഞ്ഞു കൊള്ളിച്ചു.. എന്റെ ഏറു കൊണ്ട് ചേച്ചി വലഞ്ഞു എന്ന് എനിക്ക് മനസിലായി. പക്ഷെ ചേച്ചി അത് പുറത്ത് കാണിച്ചില്ല..
എന്റെ ഓവർ കഴിഞ്ഞു അടുത്ത ഓവർ ആമിന ആയിരുന്നു. ആമിയുടെ ആദ്യ പന്തിൽ തന്നെ ശിവേച്ചി മുന്നോട്ട് കേറി വന്നു ഷോട്ട് എടുത്തു. പന്ത് സിക്സ് പോയി.. അവർ ജയിച്ചു.. എനിക്ക് അതിൽ. പ്രശ്നം ഇല്ലായിരുന്നു. തോൽപ്പിക്കാൻ ആണേൽ എനിക്ക് ചേച്ചിയെ ഔട്ട് ആക്കുന്ന രീതിയിൽ എറിഞ്ഞാൽ മതിയാരുന്നല്ലോ.. എന്നോടുള്ള അമർഷം മുഴുവൻ ആമി എറിഞ്ഞ പന്തിനോട് ആണ് ശിവേച്ചി കാണിച്ചത്.. സിക്സ് അടിച്ചു കഴിഞ്ഞു വിജയഭാവത്തിൽ ചേച്ചി എന്നെ ഒന്ന് നോക്കി.. ഈ കളി നിങ്ങൾ ജയിച്ചോ, അടുത്തത് ഞാൻ കാണിച്ചു തരാമെന്ന ഭാവത്തിൽ ഞാനും നിന്നു.. ജയിച്ച ടീം ശിവേച്ചിയുടെ ചുറ്റും നിന്ന് അർമാദിച്ചു.. ചേച്ചി പതിയെ ചുരിദാർ പാന്റ് മുട്ട് വരെ പൊന്തിച്ചു വച്ചു.
ചേച്ചിയുടെ കാലുകൾ അപ്പോളാണ് ഞാൻ ശരിക്കും കാണുന്നത്. സ്ഫടികം പോലെ തെളിച്ചമുള്ള കാലുകൾ. കാലിൽ എങ്ങും ഒരു ചെറു രോമം പോലുമില്ല.. മനോഹരമായ കണങ്കാലിൽ ഒരു വെള്ളി പാദസരം… പക്ഷെ അതിന് മേലെ മുട്ടിനു താഴെ ആയി രണ്ട് ചുവന്ന പാടുകൾ.. ആ കാലിൽ ആകെ ഉള്ള രണ്ടേ രണ്ട് പാടുകൾ.. അത് ഞാനിപ്പോ ബോൾ എറിഞ്ഞു വന്ന പാടാണ്.. എനിക്ക് നല്ല വിഷമം തോന്നി.. ചേച്ചിക്ക് നല്ലോണം നൊന്തു കാണും..
‘വേദന ഉണ്ടോ..?
രേഷ്മ ചേച്ചിയോട് ചോദിച്ചു
‘ഹേ ഇല്ല.. പാടുണ്ട് പക്ഷെ..’
ചേച്ചി കള്ളം പറഞ്ഞത് ആണെന്ന് എനിക്ക് മനസിലായി
‘ സോറി…’
ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു ക്ഷമ പറഞ്ഞു.. ഞാൻ ഇത്രക്ക് വാശി കാണിക്കേണ്ടി ഇരുന്നില്ല
‘അടുത്ത കളി മോൻ നിൽക്ക് ബാറ്റ് ചെയ്യാൻ.. ഞാൻ ബാക്കി തരാം..’
എന്റെ സോറി പരിഗണിക്കാതെ ശിവ എന്നെ ചൂഴ്ന്ന് നോക്കി കൊണ്ട് പറഞ്ഞു. ചേച്ചിയുടെ വാശി ജയിച്ചിട്ടും തീർന്നിട്ടില്ല.. എന്നാൽ ദേഷ്യം ഉണ്ടെന്ന് തോന്നുന്നില്ല.. ഭാഗ്യം…
‘പോയി ബോൾ ചെയ്യടാ ഇച്ചീച്ചികയ്യാ…’
ഗോപിക ചേച്ചി എന്നെ കളിയാക്കി. ഇടത് കൈ കൊണ്ട് കളിക്കുന്ന കൊണ്ടാവണം അങ്ങനെ വിളിച്ചത്.. ഭാഗ്യത്തിന് ചുക്കാമണി എന്ന് വിളിച്ചില്ല എല്ലാരും ഉള്ളപ്പോൾ
‘ഗോപു ചേച്ചിക്ക് ഇത് പോലെ പാട് വേണോ..?
ഞാൻ ചേച്ചിയെ കളിയാക്കി
‘പോടാ ചെക്കാ.. പോയി ബോൾ എറിയെടാ..’
ഗോപിക ചേച്ചി എന്നെ തിരിച്ചു കളിയാക്കി..
അടുത്ത കളി ആരംഭിച്ചു.. തോറ്റ ടീം ബോൾ ചെയ്യണം. ഞാൻ തന്നെ ആദ്യത്തെ ഓവർ ചെയ്തു.. ഓപ്പണിങ് ശിവേച്ചി തന്നെ ആണ്.. രണ്ടാമത്തെ കളിയിൽ എന്റെ ആദ്യത്തെ ബോൾ..
മുന്നത്തെ പോലെ ആക്രമിക്കുന്ന പോലെ ഒന്നും ഞാൻ ബോൾ ചെയ്തില്ല. മര്യാദക്ക് ആണ് ചെയ്തത്. ചേച്ചിയെ ഇനി വേദനിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല.. പക്ഷെ വേഗത അത്യാവശ്യം ഉണ്ടായിരുന്നു. സ്റ്റമ്പ് നോക്കി ഞാൻ വെറുതെ എറിഞ്ഞു.. ശ്രദ്ധിച്ചു കളിച്ച ചേച്ചി ആ ബോൾ ഡിഫെൻഡ് ചെയ്തു.. അത്യാവശ്യം നല്ല വേഗത്തിൽ എറിയുന്ന എന്റെ പന്തിൽ ഔട്ട് ആകാതെ ചേച്ചി മാക്സിമം പിടിച്ചു നിന്നു. ആ കാര്യത്തിൽ ഞാൻ മനസാലെ ചേച്ചിയെ സമ്മതിച്ചു കൊടുത്തു. നാട്ടിൽ എന്റെ പന്തിലൊക്കെ അവിടുത്തെ ചേട്ടന്മാർ വരെ കുറ്റി തെറിപ്പിച്ചു ഔട്ട് ആകാറുണ്ട്..

Bro next part upload