ഏലപ്പാറയിലെ നവദമ്പതികൾ – 3അടിപൊളി 

റീന : അതേയ്….

രാജു : എന്താ

ആലോചനയിൽ നിന്നു എണീറ്റ രാജു റീനയെ നോക്കി…. വേറെ സാരിയാണ് വേഷം….

റീന : വിരോധമില്ലെങ്കിൽ ഒന്ന് പുറത്ത് പോയാലോ….

രാജു : ഈ നേരത്തോ…

റീന : കുറച്ചു സാദനങ്ങൾ വാങ്ങാൻ ആണ്….

രാജു : ഞാൻ രാവിലെ ചോതിച്ചതായിരുന്നുലോ

രാജു മയത്തിൽ തന്നെ ചോദിച്ചു…..റീന പക്ഷെ പിന്നൊന്നും പറയാൻ പോയില്ല….

രാജുവിനിഷ്ടമായില്ല എന്നു തോന്നി തിരിഞ്ഞു നടക്കാനൊരുങ്ങി

രാജു : എന്നാ റെഡി ആയിക്കോ…

റീന തിരിഞ്ഞു നോക്കി….

രാജു : വേഗം പോയോ വരാം…. നല്ല തണുപ്പാണ്….

വസ്ത്രം മാറി റീനയും പാച്ചുവും രാജുവും കൂടി ജീപ്പിൽ പുറപ്പെട്ടു… നേരം ഇരുട്ടി….

രാജു : എങ്ങോട്ടാ…

റീന : ഒരു മെഡിക്കൽ സ്റ്റോർ

രാജു : എന്തെ…. വയ്യേ….

റീന : അല്ല…. ഒന്ന് പോകണമായിരുന്നു…

രാജു : വണ്ടന്മേഡ് ലക്ഷ്യമാക്കി വണ്ടി വിട്ടു….. ഞായർ ആണെങ്കിലും മെഡിക്കൽ സ്റ്റോർ ഉണ്ടായിരുന്നു…. പക്ഷെ ബാക്കി ഒരു വിധം കടകൾ ഒക്കെ അടഞ്ഞു കിടന്നു…

രാജു ചുറ്റും നോക്കി…. എന്നിട്ട് വണ്ടി വീണ്ടും വിട്ടു…..

റീന : അവിടെ കടയുണ്ടായിരുന്നു…

രാജു : അല്ല… കുറച്ചു സാദനങ്ങൾ വേറെയുമുണ്ട്….. എന്തായാലും ഇറങ്ങിയതല്ലേ…. കട്ടപ്പനയ്ക്ക് പോകാം….

റീന: ബുദ്ധിമുട്ടായി അല്ലെ..

രാജു : എന്താ….

റീന : അല്ല… നിങ്ങൾ ഇന്ന് കുറെ പണിയെടുത്തു ക്ഷീണിച്ചതല്ലേ….

രാജു : ഓഹ്….. അതാണോ….

വണ്ടി നീങ്ങുമ്പോൾ നന്നായി തണുപ്പടിക്കുന്നുണ്ടായിരുന്നു….

അങ്ങനെ കട്ടപ്പനയെത്തി…. 7 മണി ആയെങ്കിലും കടകൾ തുറന്നിട്ടുണ്ടായിരുന്നു….വണ്ടി ഒരു സ്ഥലത്ത് പാർക്ക്‌ ചെയ്തു… രണ്ടു പേരും ആദ്യം ഒരു മെഡിക്കൽ. ഷോപ്പിലേക്ക് കയറി….

റീന കുഞ്ഞിനെ രാജുവിന് കൈ മാറി….

രാജു അവനെ നോക്കി…. അവന്റെ ചന്തിയിൽ തലോടി നോക്കി…

റീന : ഡയപ്പർ ഇട്ടിട്ടുണ്ട്…. പേടിക്കണ്ട..

റീന അല്പം മാറി മെഡിക്കൽ ഷോപ്പിൽ നിന്നു എന്തോ സാധനങ്ങൾ പറഞ്ഞു….

റീന രാജുവിനെ നോക്കിയെങ്കിലും രാജു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…..

കടയിലെ ചേട്ടൻ വന്നു അവളുടെ കയ്യിൽ അത് പൊതിഞ്ഞു കൊടുത്തു….

സ്റ്റാഫ്‌ : ഒരു വിസ്‌പ്പർ…. സെബോളിൻ…. ഡെറ്റോൾ 250…..

സ്റ്റാഫ്‌ അത് ബില്ലടിക്കുന്ന ആളോട് വിളിച്ചു പറഞ്ഞു

രാജു അതു കേട്ടു…റീന ചമ്മൽ കാരണം രാജുവിനെ നോക്കിയില്ല….

ബില്ല് എമൗണ്ട് പറഞ്ഞപ്പോൾ റീന പേഴ്‌സ്‌ തുറന്നു കാശെടുത്തു… പക്ഷെ രാജു അപ്പോഴേക്കും അഞ്ഞൂറിന്റെ നോട്ട് നീട്ടിയിരുന്നു…

റീന : ഞാൻ കൊടു……………….

രാജു അവളെ നോക്ക് കണ്ണുകൊണ്ട് സാരല്ല്യ എന്നു ആംഗ്യം കാണിച്ചു…

മരുന്നു കടയിൽ നിന്നിറങ്ങി അതെ പ്ലാറ്റഫോംമിലുള്ള തുണികടയിലേക്ക് രാജു കയറി…..ഒപ്പം റീനയും….

രാജു കുഞ്ഞിനുള്ള നല്ല സ്വെറ്ററും കമ്പിളി പുതപ്പും വാങ്ങി… ഒപ്പം റീനയ്ക്ക് 4 സെറ്റ് ചുരിദാറുകളും…

റീന : എന്തിനാ കാശ് കളയുന്നെ…… എന്റെ കയ്യിൽ ഉണ്ട്…

രാജു : അവിടെ ആകെ തണുപ്പാണ്….. സാരീയിൽ താൻ തണുത്തു ചാവും…

പക്ഷെ അത് മാത്രമല്ല….. ഇനിയും സാരി ശരിയാവില്ല എന്നു രാജുവിന് അറിയാമായിരുന്നു…. പലപ്പോഴും വീട്ടിലെ ജോലിയും കുഞ്ഞിനെ നോക്കലും പാൽകുടിയും ഉള്ളത് കൊണ്ട് അലസമായാണ് റീന സാരി ഉടുത്തിരുന്നത്…. ഇന്നാണെങ്കിൽ അതു പ്രശ്നവുമായി…. ഇനിയത് ഉണ്ടായികൂടാ….അത് കൊണ്ട് ചുരിദാർ ആണ് നല്ലത്….

റീനയ്ക്ക് നല്ലൊരു സ്വെറ്ററും വാങ്ങി….

രാജു : ചേച്ചി ഇതിനു ആവശ്യമുള്ള മറ്റു സാദനങ്ങളും വേണേ…

കടയിലുള്ള ചേച്ചിയോടായി രാജു പറഞ്ഞു…

രാജു : റീന…ഞാൻ പുറത്തു നിൽക്കാം എല്ലാം കഴിഞ്ഞു വിളി….

താൻ നിൽക്കുമ്പോൾ റീനയ്ക് അടിവസ്ത്രങ്ങളുടെ കാര്യം പറയാൻ ബുദ്ധിമുട്ടാണെന്നു തോന്നി….

എല്ലാം കഴിഞ്ഞു റീന വിളിച്ചു…

രാജു : ഇനി എന്തെങ്കിലും വേണോ…

റീന : വേണ്ട

അതും പറഞ്ഞു രാജു പൈസ കൊടുത്തു മുന്നോട്ട് നീങ്ങി….

റീന തൊട്ടടുത്തുള്ള കടയിലേക്ക് നോക്കി…..

റീന : ഒന്ന് വരാവോ…

രാജു അവളുടെ കൂടെ അകത്തേക്ക് കയറി …. നല്ലൊരു മെത്ത അവൾ നോക്കി വെച്ചിരുന്നു…..

രാജു : ഇതെന്തിനാ…

റീന : ഇത് നിങ്ങൾക്കാണ്

രാജു : എനിക്കൊ .. ഞാൻ പായയിൽ കിടന്നോളാം…

റീന : പ്ലീസ്….. നിങ്ങൾ ഇത് വാങ്ങണം..ഇന്നലെ തന്നെ തണുത്തു വിറച്ചാണ് കിടന്നത്…. റൂമിൽ നല്ലന്തണുപ്പുണ്ട്… പായയിൽ കിടന്നാൽ എന്തെങ്കിലും അസുഖം വരും…

രാജുവിന് അവളുടെ കരുതലിൽ സന്തോഷം തോന്നി…. പക്ഷെ ഇപ്പോഴും താനെന്നും നിങ്ങളെന്നും ഉള്ള വിളിയിൽ റീനയൊരകൽച്ച സൂക്ഷിക്കുന്ന പോലെ മനസ്സിലായി….

പക്ഷെ അതിൽ രാജുവിന് പരിഭവവുമില്ല…

രാജു : എല്ലാം ആയോ…

റീന : ആയി….

ആവശ്യമുള്ള സാധനങ്ങൾ എല്ലാം തന്നെയായി…

രാജു : എന്നാ പോയേക്കാം…

റീന : മം…

വണ്ടിയിൽ എല്ലാം കയറ്റി വെച്ചു അവർ വീട്ടിലേക്ക് യാത്ര തുടർന്നു…..രാത്രി നല്ല ഇരുട്ടാണ്…. വളരെ സൂക്ഷിച്ചാണ് യാത്ര ചെയുന്നത്….

8.30 യോടെ വീട്ടിലെത്തി…മേരി ചേച്ചി പിള്ളേരെ പഠിപ്പിക്കുന്ന ശബ്ദം കേൾക്കാം….

സാറ ചേച്ചിയും വർക്കി ചേട്ടനെയും കാണാനില്ല… വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു…

കുഞ്ഞിനെ വേഗം കിടത്തി റീന അടുക്കളയിലോട്ട് കടന്നു… ഫ്ലാസ്കിൽ ചൂട് വെള്ളം ഉണ്ടായിരുന്നത് മേശയിൽ കൊണ്ട് വെച്ചു…

ചോറ് തണുത്തു…..എല്ലാം ചൂടാക്കി മേശയിൽ കൊണ്ട് വെച്ചു….

രാജു ഡ്രസ്സ്‌ മാറി മെത്ത റൂമിൽ വെച്ചു സെറ്റ് ചെയ്തു ….അപ്പോഴേക്കും രാജുവിനെ പാപ്പി വിളിച്ചു. ശക്തിയും കൂടെ ഉണ്ടായിരുന്നു…

റീന : കഴിക്കാം…

രാജു : ആ വരണൂ

റീന മേശയിൽ രാജുവിനുള്ള ഊണ് വിളമ്പി….

രാജു വന്നിട്ട് അടുത്തൊരു കസേരയും നീക്കി…. ഒരു പ്ലേറ്റ് കൂടി എടുത്തു ചോർ വിളമ്പി..

റീന : ഞാൻ പിന്നെ കഴിച്ചോളാം…

രാജു : എന്തിനാ പിന്നെയാക്കുന്നത്…. വേറെ ആരും ഇല്ല… ഒരുമിച്ച് കഴിച്ചൂടെ…. അവിടെ ആയിരുന്നെങ്കിൽ ഞങ്ങൾ ഒരുമിച്ച കഴിക്കുക

റീനയും കസേരയിൽ അല്പം മാറിയിരുന്നു…

ശ്രീജിത്തിന്റെ കൂടെ അവൾ ഒരുമിച്ചു കഴിക്കാറുള്ളൂ….ഇതിപ്പോ…. ഇന്നലെ ആയിരുന്നെങ്കിലും പാപ്പിയും ഉണ്ടായിരുന്നു….

എന്നാലും അവൾ കഴിച്ചു തുടങ്ങി…

രാജു സാമ്പാർ നന്നായിയെടുത് കഴിക്കുന്നുണ്ടായിരുന്നു.. അവൾക്ക് അതിൽ സന്തോഷം തോന്നി….

രാജു : നാട്ടിൽ വിവരം അറിയിച്ചിട്ടുണ്ട്….

റീന : ആണോ…

രാജു : തന്റെ അമ്മയെ ഫോണിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്….. അപ്പനും കൂട്ടരും കലിപ്പിലാണ്… നമ്മളെ തേടുന്നുണ്ട്…

റീന : എനിക്ക് മമ്മയോട് ഒന്ന് സംസാരിക്കാൻ പറ്റുമോ…

രാജു : വഴിയുണ്ടാക്കാം

റീന സങ്കടപ്പെട്ടിരുന്നു

രാജു : നിനക്കും എനിക്കും ഒരുപാട് സങ്കടങ്ങളുണ്ട്….. ചിലതൊക്കെ പക്ഷെ നമ്മൾ സഹിച്ചേ പറ്റൂ… നമ്മുടെ നഷ്ടങ്ങൾ ഒരുപാട് വലുതാണ്… പക്ഷെ അതിൽ നിന്നു പുറത്തു വന്നാലേ നാളെ പാച്ചുവിനും നിനക്കും നല്ലൊരു ജീവിതമുണ്ടാകൂ….