ഏലപ്പാറയിലെ നവദമ്പതികൾ – 3 4അടിപൊളി 

റീന പാച്ചുവിന്റെ ഡ്രസ്സ്‌ മാറ്റി നന്നായി പുതച്ചു വീണ്ടും കിടത്തി….നല്ല തണുപ്പ് ഉണ്ട്…

രാജുവിന്റെ വാതിൽ ചാരി കിടന്നു….

റീന രാജുവിന്റെ റൂമിലേക്ക് പോയപ്പോൾ രാജു പായയിൽ കൈകൾ തണുപ്പ് കാരണം കാലിനിടയിൽ തിരുകി കിടന്നുറങ്ങുകയായിരുന്നു….

റീനയ്ക് പാവം തോന്നി….അവൾ. മുറിയിൽ പോയി വേറൊരു പുതപ്പെടുത്തു വന്നു രാജുവിനെ മൂടി….

റീന തന്റെ മുറിയിൽ വന്നുകുറെയേറെ കാര്യങ്ങൾ ആലോചിച്ചു കിടന്നുറങ്ങി ….

അങ്ങനെ എലാപ്പാറയിലെ അവരുടെ ആദ്യ രാത്രി കഴിഞ്ഞു….

___________________________________________

നേരം പുലർച്ചെ ആറായി….. നല്ല തണുപ്പ് തന്നെ……രാജു എണീറ്റു …

തന്നെ ആരോ പുതപ്പ് കൊണ്ട് മൂടി….. റീനയാണെന്നത് സ്വാഭാവികം….

എണീറ്റു റീനയുടെ റൂമിലേക്ക് നോക്കി…. പിന്നെ അടുക്കളയിലേക്കും…..

അടുക്കളയിൽ ആരുമില്ല…. അപ്പോ ഉറക്കമായിരിക്കും….

ഡോറിൽ ചെന്നു തൊട്ട് നോക്കി… അകത്തു നിന്നു കുട്ടിയിട്ടിട്ടുണ്ട് …..

രാജു പുതപ്പു മൂടി തന്നെ ഡോർ തുറന്നു ഉമ്മറത്തേക്ക് വന്നു….. നല്ല കോടയുണ്ട്….. നേരം പുലർന്നെങ്കിലും ഇരുട്ട് പടർന്ന പോലെ തന്നെ….. പിന്നെ വർക്കി ചേട്ടന്റെ വീട് കൃത്യമായി കാണാനാകുന്നില്ല….

രാജു ഇത്രയും കരുതിയില്ല ഈ സ്ഥലത്തിനെ പറ്റി…..

മുറ്റത്തിറങ്ങി നടന്നു കുറച്ചു…. മുണ്ട് പറ്റില്ല….. കാലൊക്കെ തണുത്തു മരവിക്കും…..

റീനയും എണീറ്റു……മൊബൈൽ നോക്കി….. സമയം 6.30 ആവുന്നു….. നേരത്തേ എണീക്കാറുള്ളതാ….. പക്ഷെ പുതിയ സ്ഥലവും ക്ഷീണവും തണുപ്പും പ്രശ്നമായി

പാച്ചു മൂടി പുതച്ചു സുഖായി ഉറങ്ങുന്നു…..രണ്ടു വട്ടമാണ് ഡയപ്പർ മാറ്റിയത്… രാജുവിന്റെ മുറി തുറന്നു കിടക്കുന്നതുകൊണ്ട് ആളില്ല എന്നു മനസ്സിലായി ..

നേരെ അടുക്കളയിൽ ചെന്നു ചായ ഇടാൻ വെള്ളം തെളപ്പിച്ചു….

മുറ്റത് നടന്നു കൊണ്ടിരുന്ന രാജുവിന്റെ അടുത്ത് റീന ചായയുമായി വന്നു…

രാജു : എന്തിനാ നേരത്തേ എണീറ്റത്… നല്ല തണുപ്പാണ് കിടക്കായിരുന്നില്ലേ

റീന ചായ ഗ്ലാസ്‌ നീട്ടി

റീന : നേരം വൈകി… പക്ഷെ തണുപ്പ് കാരണം അറിഞ്ഞില്ല….

രാജു : പാച്ചു

റീന : ഉറക്കമാണ്….

രാജു : ഇവിടെ മുടിഞ്ഞ തണുപ്പാണ്…..

റീനയും ചായ കുടിച്ചോണ്ട് ഉമ്മറത്തു വന്നിരുന്നു….

രാജു : ഇവിടെ എത്ര നാൾ വേണ്ടി വരും എന്നറിയില്ല…. പക്ഷെ താൻ സുരക്ഷിതയാണ്

റീന : പക്ഷെ നിങ്ങൾക്ക് ബുദ്ധിമുട്ടായില്ലേ… അവരെ ഒക്കെ പിരിഞ്ഞിരിക്കേണ്ടി വന്നില്ലേ

രാജു : എന്നു വെച്ചു….. നിങ്ങളെ ഒറ്റയ്ക്കാക്കാൻ പറ്റുമോ

റീനയുടെ മുഖം വാടി

രാജു : അതൊന്നും ഓർത്തു വിഷമിക്കണ്ട….. ഇതൊക്കെ അവസാനിക്കും….

റീന : എന്നെ കിട്ടാതെ ഇതവസാനിക്കില്ല…എന്നെ കൊല്ലാതെ എന്റെ അപ്പനും കൂട്ടരും അടങ്ങില്ല….എനിക്ക് വേണ്ടിയാണു അമ്മയും ശ്രീയേട്ടനും….

അത് പറഞ്ഞു റീന കരഞ്ഞു…

രാജു : തെ…. ഒന്നാമത് വേറെ നാട്….. വെറുതെ ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നാൽ ഇവിടത്തുകാർക്ക് വല്ല സംശയം തോന്നും…. ഇനി കരയണമെങ്കിൽ റൂമിലേക്ക് പോ…

തെല്ലൊരു ദേഷ്യത്തിൽ രാജു ചായ ഗ്ലാസ്‌ തിരിച്ചേല്പിച്ചു പറഞ്ഞു…. റീനയതോടെ കണ്ണുകൾ തുടച്ചു….

രാജു : തനിക്കും എനിക്കും നഷ്ടങ്ങളുണ്ട്…… അത് അംഗീകരിച്ച മുന്നോട്ട് പോയാലെ പറ്റൂ….

റീന തലയാട്ടി അകത്തേക്ക് പോയി…..

രാവിലെ രണ്ടു പേരും അവരുടെ കാര്യങ്ങളൊക്കെ ചെയ്തു രാവിലത്തെ ചായയും കുടിച്ചു കുളിച്ചു റെഡി ആയി..

റീനയ്ക്ക് അടുക്കളയിൽ തിരക്കുണ്ടായിരുന്നു….

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല…. എന്നാലും ഇനിയെന്ത് എന്ന അവസ്ഥയിൽ രാജു പുറത്തേക്ക് വന്നു കസേര വലിച്ചിട്ടു ഇരുന്നു….

റീന ചായ കുടി കഴിഞ്ഞു കുഞ്ഞിനേയും തന്റെയും ഡ്രെസ്സുകൾ അലക്കാൻ എടുത്തു…..

പാച്ചു കരഞ്ഞതോടെ അവൾ തിരിച്ചെത്തിയെങ്കിലും രാജുവിന്റെ മടിയിലവൻ ഇരിക്കുന്നത് കണ്ടു…..

രാജു : വിശക്കുന്നു എന്നു തോന്നുന്നു….

റീന : പാൽ കൊടുത്തതാ… മെല്ലെ തട്ടിയാൽ മതി… ഉറങ്ങിക്കോളും…

രാജു : ആഹ്…

റീന : പിന്നെ ഡ്രെസ്സുകൾ ഉണ്ടെങ്കിൽ തരാമോ…