അവർ തമ്മിലുള്ള കലഹം റീന അടുക്കള വാതിൽ നിന്നു നോക്കി കണ്ടു…
രാജുവും പാപ്പിയും റീനയെ നോക്കി….പാച്ചുവും അപ്പോഴേക്ക് കരഞ്ഞു തുടങ്ങി…
റീന അവളുടെ മുറിയിലേക്ക് പോയി…പാപ്പി രാജുവിനോടായി കണ്ണു കൊണ്ട് ചെല്ലാൻ പറഞ്ഞു….
അൽപ സമയം കഴിഞ്ഞു രാജു മുറിയിലേക്ക് പോയി… പാൽ കൊടുക്കുകയായിരുന്ന റീന പെട്ടെന്ന് രാജുവിനെ കണ്ടു തിരഞ്ഞു….
രാജു : സോറി…. ഞാൻ അറിഞ്ഞില്ല…
റീന : എന്താ….
ചെറിയ പരിഭ്രമം അവളുടെ സംസാരത്തിൽ ഉണ്ട്….
രാജു : അതേയ്…. ഒരു സഹായം…
രാജു ഡോറിന്റെ പുറത്തു നിന്നു ചോദിച്ചു…മറുപടി കിട്ടാത്തത് കൊണ്ട് രാജു വീണ്ടും ചോദിച്ചു…
റീന : താ വരണൂ
രാജു വാതിൽക്കൽ തന്നെ തിരിഞ്ഞു നിന്നു… പെട്ടെന്ന് റീന അടുത്ത് വന്നു
റീന : എന്താ
രാജു : അത്..ഈ അടുക്കള സാധങ്ങളുടെ ലിസ്റ്റ് എഴുതി തരുമോ… എന്തൊക്കെയാ വാങ്ങേണ്ടത്…
റീന രാജുവിന്റെ കയ്യിൽ നിന്നു പേനയും കുഞ്ഞു ഡയറിയും വാങ്ങി… കട്ടിലിൽ ഇരുന്നു എഴുതി കൊണ്ടിരുന്നു…. രാജു ആ സമയം പാപ്പിയോടായി കുറച്ചു സാധങ്ങളുടെ ലിസ്റ്റ് കൊടുത്തു….
രണ്ടു മൊബൈലുകൾ രാജു ബാഗിൽ നിന്നെടുത്തു…..
ലിസ്റ്റുമായി വന്ന റീന രാജുവിന് കൊടുത്തു… ലിസ്റ്റിന്റെ നീളം കണ്ടു രാജു റീനയെ നോക്കി …. ഒരു വീട്ടിലേക്കുള്ള സാധനം ഇത്രയുമുണ്ടോ….
രാജു : ഇതൊക്കെ അടുക്കളയിൽ ആവശ്യമുള്ളതാണോ….
റീന : തലയാട്ടി….
രാജു : ശരി….
റീന അകത്തേക്ക് പോകാനൊരുങ്ങി….
രാജു : അതേയ്….. ഈ ഫോൺ വെച്ചോ…. ഇതാണ് പുതിയ നമ്പർ…
ഒരു സാദാ നോക്കിയ ഫോൺ ആയിരുന്നു..,.
രാജു ഒരു കടലാസും കൊടുത്തു…
രാജു : വട്ടമിട്ടത് നിന്റെ നമ്പർ….. താഴെ എന്റെ നമ്പർ….. പിന്നെ അതില് പാപ്പിയുടെയും മല്ലിയുടെയും ശക്തിയുടെയും നമ്പറുണ്ട്…. ഒരു കാരണവശാലും ബാലേട്ടനെയോ ദേവി ചേച്ചിയെയോ അമ്മയെയോ വിളിക്കരുത്…. അതിനു വേറെ ഏർപ്പാടക്കാം
റീന ഫോൺ വാങ്ങിച്ചു തലയാട്ടി….
രാജു : ബാലേട്ടനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇവിടെ എത്തിയെന്നു…. നിന്റെ ജോയ്മോനോട് ആൾ പറഞ്ഞോളും….
റീന : ഞാൻ മല്ലി ചേച്ചിയെ വിളിച്ചോട്ടെ…
രാജു തലയാട്ടി …
റീന ഫോൺ വാങ്ങി മല്ലിയെ വിളിച്ചു അകത്തേക്ക് പോയി….
രാജു റീന തന്നെ ലിസ്റ്റിൽ നോക്കി….പാപ്പി അടുത്ത് വന്നു ആ ലിസ്റ്റ് നോക്കി….
രാജു : കാശ്…
പാപ്പി : കാശ് ഓർത്തു ടെൻഷൻ അടിക്കണ്ട… പക്ഷെ ഇതൊക്കെ വാങ്ങണ്ടേ….
രാജു : മം…
പാപ്പി : മറ്റേതു മല്ലിയുള്ളത് കൊണ്ട് ആരും ഒന്നും അറിഞ്ഞിരുന്നില്ല…
രാജു നെടുവീപ്പിട്ടു തൂണും ചാരി നിന്നു….
രാജു : തത്കാലം നീ പോയി മൂന്ന് ഊണ് വാങ്ങി കൊണ്ട് വാ….
പാപ്പി അടുത്തുള്ള കവലയിലേക്ക് ബൈക്ക് തിരിച്ചു പോയി….
രാജു അവന്റെ ബാഗിലെ ഡ്രെസ്സുകൾ റൂമിൽ ഷോകേസിൽ ഒതുക്കി വെച്ചു…
റീന : കറന്റ് ഇല്ലന്നു തോന്നുന്നു…
റീനയുടെ ശബ്ദം കേട്ടാണ് രാജു തിരിഞ്ഞു നോക്കിയത്…
രാജു : ആണോ… നോക്കട്ടെ
രാജു റൂമിലെ ലൈറ്റ് ഓൺ ചെയ്തു നോക്കി…..ഓൺ ആയില്ല…
രാജു : ഇപ്പൊ വരാം…
രാജു വീടിന്റെ പുറത്തിറങ്ങി മീറ്റർ ബോർഡിൽ നോക്കി…. ഫ്യൂസ് ഊരി വെച്ചേക്കുവാണ്….
അത് കണക്ട് ചെയ്തതോടെ കറന്റിന് പരിഹാരമായി…..
രാജു : ഓൺ ആയി ലെ
റീന : മം…
റീന അടുക്കളയിൽ പോയി പൈപ്പ് ഓൺ ചെയ്തു…നല്ല തണുത്ത വെള്ളം പൈപ്പിൽ നിന്നോഴുകി….
പക്ഷെ പാത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…..
റീന അത് വഴി വന്ന രാജുവിനെ നോക്കി….
രാജു : എത്തും…വൈകീട്ടോടെ റെഡി ആക്കാം….
റീന വീടിന്റെ പുറത്തിറങ്ങി നിന്ന് ആ പരിസരം ഒക്കെ വീക്ഷിച്ചു…..
ഒരാഴ്ച മുൻപ് വരെ തന്റെ വീട്ടിൽ ശ്രീയേട്ടനും അമ്മയോടൊപ്പവും കഴിഞ്ഞ മുഹൂർത്തങ്ങൾ മനസ്സിലേക്ക് വന്നു….. ഇപ്പൊ ഇതാ നാടോടികളുടെ പോലെ ഒരു സ്ഥലത്തു നിന്നും അടുത്ത സ്ഥലത്തേക്ക് ചാടികൊണ്ടിരിക്കുന്നു…..
തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല….
പരസപരം അറിയാത്ത ഒരാളുടെ കൂടെ ഒറ്റയ്ക്കു ഈ വീട്ടിൽ…. കണ്ണുകൾ നിറഞ്ഞൊഴുകി….
സാറ അവളുടെ വീട്ടിൽ നിന്നു റീനയെ നോക്കുന്നുണ്ടായിരുന്നു….. റീന അത് മനസ്സിലാക്കിയതോടെ അവളുടെ കണ്ണുകൾ തുടച്ചു….
