ഏലപ്പാറയിലെ നവദമ്പതികൾ – 3അടിപൊളി 

ദേവസ്സി : ഓഹ്… അല്ല വല്ല പോലീസ് കേസ് വല്ലതും വരുമോടാ…. കുര്യൻ സാറിന് പണി കിട്ടുമോ…

രാജു : ഏയ്‌ ഇല്ല…

ദേവസ്സി : വരരുത്…

രാജു തലയാട്ടി……

ദേവസ്സി : നിനക്കെന്തു പണി അറിയാം….

രാജു : മെക്കാനിക് ആണ് എല്ലാ വണ്ടികളുടെയും പണിയറിയാം

ദേവസ്സി : എന്നിട്ടാണോ ചിട്ടി കമ്പനി തുടങ്ങിയത്

രാജു തല താഴ്ത്തി…… പിന്നിൽ കൈ മടക്കുന്നത് പാപ്പി കണ്ടു…. ദേവസ്സിയുടെ ചോദ്യങ്ങൾ അണ്ണന് പിടിച്ചിട്ടില്ല….

പാപ്പി മെല്ലെ കയ്യിൽത്തട്ടി….

പാപ്പി : ഇപ്പൊ എന്ത് ജോലിയും ചെയ്യാൻ ഉള്ള മാനസികാവസ്ഥയിലാണ്….

ദേവസ്സി : മം…

ദേവസ്സി രണ്ടു പേരെയും ഒന്ന് നോക്കി…. റീന അകന്നു നിൽക്കുന്നത് കണ്ടു ദേവസ്സി…

ദേവസ്സി : അടുത്തോട്ടു നിൽക്ക് പെണ്ണെ…

റീന രാജുവിന്റെ അടുത്തേക്കായി നിന്നു…

ദേവസ്സി : നല്ല ജോടികളാ….

ദേവസ്സി ചെന്നു ഫോണിൽ കുര്യൻ സാറിനെ വിളിച്ചു…. കുറച്ചു മാറി നിന്നാണ് സംസാരിച്ചത്…..

രാജു : എനിക്ക് അയ്യാളെ അത്ര പിടിക്കുന്നില്ല…

പാപ്പി : ഒന്ന് അടങ് അണ്ണാ…

രാജു : മം… ആവശ്യം നമ്മുടേതായി പോയി…

ഫോൺ വിളി കഴിഞ്ഞു ദേവസ്സിയ്യെത്തി…

ദേവസ്സി : കുര്യൻ സാർ ഒക്കെയാണ്…. അപ്പോ നിങ്ങൾ രണ്ടു പേരുടെയും ആധാർ കാർഡ് വേണം…. പിന്നെ വാടക ചീട്ട് എഴുതണം….. അത് സാവകാശം നാളെയോ മറ്റന്നാളോ മതി…..

രാജു തലയാട്ടി…

ദേവസ്സി : നിങ്ങൾ എന്നാ താമസം മാറുന്നെ..

രാജു : ഇന്ന് തന്നെ

ദേവസ്സി : അതിനു വീട് കാണണ്ടേ

രാജു : അല്ല ഇവൻ പറഞ്ഞു വീട് ഒക്കെയാണെന്ന്

ദേവസ്സി : അതിനു ഇയ്യാള്ളല്ലോ താമസിക്കുന്നത്…

പാപ്പി ദേവസ്സിയുടെ സൈഡിൽ നിന്നു പല്ല് ഞെരിച്ചു…

ദേവസ്സി : വാ…. ആദ്യം വീട് കാണാം….

രാജു : ശരി….

ദേവസ്സി തന്റെ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു….

ദേവസ്സി : എന്റെ പിന്നാലെ വന്നാൽ മതി…

രാജുവും റീനയും കുഞ്ഞും ജീപ്പിൽ കയറി…. പാപ്പി ബുള്ളറ്റിൽ അവരെ അനുഗമിച്ചു…..

അവർ വന്ന വഴി തന്നെ തിരിച്ചു കയറി…. കുറച്ചു കയറിയപ്പോൾ റീനയ്ക്ക് അവർ വന്ന വഴി ഇടത് വശത്തു കണ്ടു….

വണ്ടി നേരെ വീണ്ടും കയറി….. ഒരു സാദാ റോഡ് ആയിരുന്നു എന്നാലും മോശമല്ല….. ജീപ്പ് കയറി പോകും….. ദേവസ്സി മുന്നിൽ പോകുന്നുണ്ടായിരുന്നു

രാജു : അയ്യാളെ സൂക്ഷിക്കണം…. വെറുതെ ഓരോന്ന് കുത്തി ചോദിക്കും…. ചോദ്യം മനസ്സിലാക്കി ഉത്തരം പറഞ്ഞാൽ മതി….

റീന : മം….

രാജു : ഇതെവിടെക്കാണ് ഈ കയറി പോകുന്നത്….

രാജു സ്വയം ചോദിച്ചു…..

കുറച്ചു കഴിഞ്ഞു വലത്തോട്ട് ഒരു കയറ്റം കണ്ടു….. അവടെ മുകളിൽ ഒരു പള്ളിയും…..

പക്ഷെ നേരെ പോയ ദേവസ്സിയെ അനുഗമിച്ചു….. രണ്ട് വീടുകൾ കഴിഞ്ഞു…തേയില തോട്ടത്തിന് നടുവിൽ നിൽക്കുന്ന വെളുത്ത വീടുകൾ ഒരു പ്രത്യേക ഭംഗിയാർന്നു നിന്നു…….

കുറച്ചു മുന്നോട്ട് പോയി ദേവസ്സി ഒരു വീടിനു സൈഡിലായി സ്കൂട്ടർ നിർത്തി….പിന്നാലെ വന്ന ജീപ്പ് കൈ കാണിച്ചു നിർത്തി…..

രാജുവും റീനയും വണ്ടിയിൽ നിന്നിറങ്ങി…..

പാപ്പിയും ഒപ്പം വന്നു ചേർന്നു…

റീന തങ്ങൾ വന്നു നിൽക്കുന്ന വീട്ടിലേക്ക് നോക്കി…., വലിയ മുറ്റവും വിശാലമായ സ്ഥലത്തിൽ സ്ഥിതി ചെയുന്ന ഒറ്റ നില വീട്…..

മരത്തിന്റെ ഗേറ്റുകൾ ചങ്ങല ഇട്ടു കെട്ടിയ നിലയിലായിരുന്നു

ദേവസ്സി ആ ഗേറ്റുകൾ തുറന്നു….

ദേവസ്സി : വാ……

രാജുവാണ് ആദ്യം അകത്തേക്ക് കയറിയത്….പിന്നാലെ റീനയും പാപ്പിയും…

രാജു പാപ്പിയെ നോക്കി….

പാപ്പി : നിങ്ങൾ നടന്നു കാണ്… ഞാൻ കണ്ടതാ….

രാജുവും റീനയും വീട് പുറമെ നിന്നു നോക്കി….

മുന്നിൽ മുറ്റത് രണ്ടു പേർക്ക് ഇരുന്നു ആടാനുള്ള കസേരയുണ്ടായിരുന്നു….. വാടി പോയ ഒരു പൂന്തോട്ടം…..അടർന്നു കിടക്കുന്ന കല്ലുകൾ കൊണ്ടുള്ള അതിർത്തി….

പിന്നിൽ വിശാലമായ സ്ഥലം ഉണ്ട്…. കുറച്ചു മരങ്ങളും….സ്ഥലത്തിന്റെ അങ്ങേ അറ്റത് ഒരു കല്ലറയുണ്ട്….. രാജുവും റീനയും അവിടെയ്യെത്തി….

രണ്ടു പേരും കല്ലറ നോക്കി..കല്ലറയുടെ മുകളിൽ വാടി പോയ പൂച്ചെണ്ടുകൾ ഉണ്ടായിരുന്നു… പിന്നെ മെഴുകുതിരിയുടെ പാടുകളും…..അതിലെഴുത്തി വെച്ച പേരുകൾ വായിച്ചു

കുരിശുവളപ്പിൽ തറവാട്

ഈനാശൂ മകൻ റപ്പായി ഏലിയാമ്മ റപ്പായി റപ്പായി മകൻ അന്തോണി മറിയം അന്തോണി

ദേവസ്സി : ഇവിടെയാണ് കാർന്നൊന്മാർ ഉറങ്ങുന്നത്…

റീന കുരിശു വരച്ചു…..

തിരിഞ്ഞു നടന്ന റീന വീടിന്റെ പിൻവശത്തുള്ള കിണർ കണ്ടു….പിന്നെ പൊളിഞ്ഞ അലക്കു കല്ലും ഒരു കളിമുറിയും കക്കൂസും…..

വീടൊക്കെ നല്ല വൃത്തിയില്ലായിരുന്നു… പറമ്പിൽ കുറച്ചു പണികളുണ്ടെന്നു രാജുവിന് മനസ്സിലായിരുന്നു….

സംസാരിച്ചവർ വീടിന്റെ മുന്നിലേക്ക് വന്നു….

മുന്നിലേക്ക് എത്തിയപ്പോഴാണ് റീന തൊട്ടടുത്തുള്ള വീട്ടിലേക്ക് ശ്രദ്ധിച്ചത്….

തൊട്ട് മുമ്പിൽ റോഡിനപ്പുറത്തുള്ള വീട്ടിൽ നിന്നു രണ്ടു പേര് ഇവിടേക്ക് നോക്കുന്നത് റീന കണ്ടു…..

രണ്ടു പേരും 40ഉം 50നും ഇടയിലുള്ളവരാണ് കണ്ടിട്ട് മനസ്സിലായി….

വീടിന്റെ ഇടത്തെ വശത്തുള്ള വീട്ടിൽ ആരെയും കണ്ടില്ല…..ഇവരുടെ വീട്ടിൽ നിന്നല്പം മാറിയാണ് രണ്ട് വീടുകൾ….

പിന്നെ കയറ്റമാണ്….. കുറച്ചു കയറി രണ്ട് വീടുകൾ കാണാം…….

ദേവസ്സി : വാ അകത്തും കൂടി കണ്ടു നോക്കാം….

റീനയോടായി പറഞ്ഞു…. രാജു പിന്നാലെ ചെന്നു….

വീട് തുറന്നു കണ്ടതോടെ രാജുവിന് ആശ്വാസമായി…. ഇത്രയും തണുപ്പ് സഹിച്ചു യാത്ര ചെയ്തു വന്നത് വെറുതെ ആയില്ലല്ലോ….

നല്ലൊരു ഹാൾ…. രണ്ടു ബെഡ്‌റൂം….. ഒരെണ്ണം മാത്രമേ അറ്റാച്ഡ് ഉള്ളൂ….. മറ്റേ റൂം നോർമൽ…….

പിന്നിൽ അടുക്കള… ചെറിയൊരു വർക്ക്‌ ഏരിയ….മൊത്തത്തിൽ പറഞ്ഞാൽ രണ്ടാൾക്ക് സുഖമായി കഴിയാൻ പറ്റുന്ന വീട്……

ദേവസ്സി : വീട് ഇഷ്ടപ്പെട്ടോ

രാജു റീനയെ നോക്കി…… അവളുടെ സൗകര്യമായിരുന്നു രാജുവിന്റെ പ്രശ്നം…..

റീന ഒക്കെയാണെന്നു മനസ്സിലായി…

രാജു : വീട് ഇഷ്ടമായി….എത്രയാ വാടക ഉദ്ദേശിക്കുന്നെ….

ദേവസ്സി : രണ്ടായിരം……

രാജുവിന് അതൊരു അത്ഭുതമായിരുന്നു….. വെറും രണ്ടായിരം…. അതും ഇത്രയും സൗകര്യമുള്ള വീട്….

രാജു അപ്പൊ തന്നെ സമ്മതം മൂളി….

ദേവസ്സി : മൂന്ന് മാസത്തെ വാടക ആദ്യം……. വേറൊന്നുമല്ല… ഇവിടെ വരുന്നവർ രണ്ടാഴ്ച കഷ്ടി… അത് കഴിഞ്ഞാൽ അങ്ങ് മുങ്ങും….

പാപ്പിയാണ് കാശു കൊടുത്തത്….

രാജു : ചേട്ടാ രണ്ടായിരം കുറവല്ലേ…

ദേവസ്സി : ആണ്…. പക്ഷെ…… അതിനേക്കാൾ വലിയൊരു കാര്യം നിങ്ങൾ ചെയ്യണം……..

രാജു റീനയെ നോക്കി…

ദേവസ്സി : ഈ വീടും പറമ്പും നന്നായി നോക്കണം…..പിന്നെ സാധിക്കുമെങ്കിൽ ആ കല്ലറ വൃത്തി ആക്കി വെക്കണം…. കുര്യൻ സാർ എപ്പോഴാ വരാ എന്നു പറയാൻ പറ്റില്ല…

രാജുവിനത് സമ്മതമായിരുന്നു….. എന്തായാലും കുറച്ചു നാൾ സേഫ് ആയിരിക്കാൻ പറ്റിയ സ്ഥലമാണ്…

ദേവസ്സി : എന്നാ ഐശ്വര്യമായി ഈ താക്കോൽ വാങ്ങൂ…