പാപ്പി രാജുവിനെ കെട്ടിപിടിച്ചു….
പാപ്പി : അണ്ണാ… പോട്ടെ
പാപ്പിയുടെ കണ്ണുകൾ കലങ്ങി…
രാജു : സേഫ് ആയിരിക്കണം…. പാത്തുക്കോ…..
പാപ്പി ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു…
രാജു : പിന്നെ…. നാളെ ഇവളുടെ അമ്മയെയും ജോയ്മോനെയും വിളിക്കണം…
പാപ്പി : ശരി അണ്ണാ
പാപ്പി ആക്സിലേറ്റർ കൂടിയതും രാജു അവന്റെ തോളത്തു തട്ടി….
രാജു : രണ്ടു ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് പോണം….. അവിടെ ബാലേട്ടന്റെ ഒരു സാധനം തരും…. അത് സേഫ് ആയി നീ എത്തിക്കണം എനിക്ക്…
പാപ്പി : ശരി അണ്ണാ…
പാപ്പി വീണ്ടും റീനയെ നോക്കി തലയാട്ടി വണ്ടി മെല്ലെ നീക്കി….. പടികൾ ഇറങ്ങിയതോടെ വർക്കി ചേട്ടനെ കണ്ടു പാപ്പി യാത്ര പറഞ്ഞു
വർക്കി : ഹാ… നീ പോകുവാണോ
പാപ്പി : ആ ചേട്ടാ…കുറെ വേലയുണ്ട്
വർക്കി : ഓക്കേ.. ഇനിയെന്നാ
പാപ്പി : അങ്ങനെ ഒന്നും ഇല്ല…. എപ്പോ വേണമെങ്കിലും വരാം….
പാപ്പി കൈ വീശി കാണിച്ചു യാത്രയായി…….
പാപ്പി പോയതോടെ റീനയും രാജുവും മാത്രമായി വീട്ടിൽ…..6 മണി കഴിഞ്ഞതും ഏലപ്പാറ ആകെയിരുട്ടായി….
ചൂടുവെള്ളത്തിൽ തന്നെ രാജു കുളി പാസ്സാക്കി ഉമ്മറത്തു വന്നിരുന്നു…
ശക്തിയും പാപ്പിയും മല്ലിയും പിള്ളേരും ഇല്ലാത്തതോടെ രാജുവിനും വല്ലായ്മ തോന്നി….
കൂടെയുള്ള അനിയന്റെ ഭാര്യയെ എത്ര നാൾ സ്വന്തം ഭാര്യയാക്കി നാടകം കളിക്കേണ്ടി വരുമോ ആവോ….
ഇരുട്ടിലും എലാപ്പറയ്ക്ക് ഭംഗി തോന്നി…. വെളിച്ചം നിറഞ്ഞു തന്റെതടക്കം മൂന്ന് വീടുകൾ ചുറ്റു വട്ടത്…. പിന്നെ രണ്ടു വീടുകൾ മുകളിൽ കാണാമെങ്കിലും ഒന്നിൽ മാത്രമേ വെളിച്ചം ഉള്ളൂ….
നല്ല തണുപ്പ്…. മുണ്ട് മാറ്റി വല്ല പാന്റ്സ് മതിയായിരുന്നു…..
പക്ഷെ മുന്നിലെ വീട്ടിൽ കണ്ടപ്പോൾ സാറ ചേച്ചിയും വർക്കി ചേട്ടനും നോർമൽ വസ്ത്രങ്ങൾ ആയിരുന്നു….
മം..അവർക്ക് ശീലമായിട്ടുണ്ടാവും…
ഉമ്മറത്തു ഇരിക്കുന്നു കാഴ്ച്ച കണ്ടിരിക്കുന്ന രാജുവിനെ റീന ശ്രദ്ധിച്ചു…. പക്ഷെ നേരം ഇരുട്ടിയതോടെ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു… രാവിലെ തൊട്ടുള്ള യാത്ര…. പിന്നെ വീട് വൃത്തിയാക്കൽ….
സാറ ചേച്ചിയും കുറെ കഷ്ടപ്പെട്ടു…..
ഒന്ന് കുളിച്ചാൽ ഇത്തിരി ഉഷാറാകും….
റീന ചൂടുവെള്ളമായി കുളിക്കുവാനായി അവളുടെ റൂമിലെ ബാത്‌റൂമിലേക്ക് പോയി…
കുളി പകുതി ആയതോടെ പാച്ചു കരഞ്ഞു തുടങ്ങി….. കുറച്ചു നേരമായി ഉറങ്ങുന്നു….
താനാണെങ്കിൽ സോപ്പ് തേച്ചു തുടങ്ങിയെ ഉള്ളൂ….
നല്ല ഉച്ചതിലായിരുന്നു കരച്ചിൽ പിന്നീട് നിന്നു…എന്ത് പറ്റിയെന്നുള്ള ജിജ്ഞാസയിൽ മുകളിൽ കുറച്ചു വെള്ളമൊഴിച്ചു സാരി കൊണ്ട് മറച്ചു വാതിൽ തുറന്നു നോക്കി…. രാജുവിന്റെ മുഖത്തു നോക്കി ചിരിക്കുകയായിരുന്നു കുഞ്ഞു….
പക്ഷെ കൊഞ്ചിക്കാൻ അത്ര വശമില്ലാത്ത ആളായോണ്ട് രാജു പാച്ചുവിനെ നോക്കി കൊണ്ടിരുന്നു…
റീന മെല്ലെ ബാത്രൂം വാതിൽ ചാരി…
കുളി കഴിഞ്ഞു തിരിച്ചു വന്ന പാച്ചുവിനെ കട്ടിലിൽ കണ്ടില്ല….
റീന വേഗം തന്നെ ഒരു സാരിയുടുത്ത മുന്നിലേക്ക് പോയി…. അവിടെ ഉമ്മറത്തിരുന്നു പാച്ചു രാജുവിന്റെ മടിയിൽ കളിക്കുവായിരുന്നു….
ആ കാഴ്ച കണ്ടു റീനയ്ക്ക് ശ്രീജിത്തിന്റെ മടിയിൽ പാച്ചു കളിക്കുന്ന ഓർമ വന്നു….
റീന വാതിൽക്കൽ അത് നോക്കി നിന്നു…. അവൾക്ക് വല്ലാത്ത വിഷമം തോന്നി….
സാറ : ആഹാ അമ്മയും അച്ഛനും കുഞ്ഞിനെ മഞ്ഞു കൊള്ളിക്കുകയാണോ…
അപ്പോഴാണ് രാജു തിരഞ്ഞു റീനയെ കണ്ടത്…
സാറ : മഞ്ഞു കൊള്ളിക്കല്ലേ മോളെ….
രാജു റീനയെ നോക്കി കുഞ്ഞിനെ കാണിച്ചു… റീന വന്നു കുഞ്ഞിനെ എടുത്തു റൂമിൽ കൊണ്ടു പോയി കിടത്തി….. ആകെ മൂത്രത്തിലും അപ്പിയിലും നനഞ്ഞിരുന്നു….
റീന വേഗം തന്നെ ചൂടുവെള്ളത്തിൽ പാച്ചുവിനെ കുളിപ്പിച്ചു വൃത്തിയാക്കി പാലൂട്ടി…
രാജു ഫോണിൽ മല്ലിയുമായി സംസാരത്തിലായിരുന്നു…..
കുഞ് വീണ്ടും ഉറങ്ങിയതോടെ റീന അടുക്കള പണിയിലേക്ക് പോയി…
അകത്തു റൂമിൽ വന്നു മെത്ത കിടക്കുന്നത് രാജു കണ്ടു….. അതെടുത്തു റീനയുടെ റൂമിലേക്ക് പോയി…
റീന : രാത്രിക്ക് എന്താ വേണ്ടാത്
ഹാളിൽ കസേരയിൽ ഇരിക്കുന്ന രാജു റീനയെ നോക്കി
