ഏലപ്പാറയിലെ നവദമ്പതികൾ – 3 4അടിപൊളി 

രാജു കയ്യിലുള്ള പൊതിയും ബാഗുമായി അകത്തേക്ക് കയറി പോയി…

സാറ : മോളു ചെന്നു അവനു ചായ കൊടുക്ക്….

റീനയത് കേട്ടു അടുക്കളയിൽ പോയി ബാക്കിയുണ്ടായിരുന്ന ചായ ചൂടാക്കി രാജുവിന്റെ റൂമിൽ ചെന്നു കൊടുത്തു….

രാജു : ഇതാ…

റീനയാ കവർ തുറന്നു നോക്കി പാച്ചുവിന് വേണ്ട സാധനങ്ങളും പിന്നെ അവൾക് ഇടാൻ രണ്ട് ജോഡി മാക്സിയും ആയിരുന്നു….

മറുപടി പറയാതെ അവൾ റൂമിൽ കൊണ്ട് പോയി വെച്ചു….

പിള്ളേരുടെ ബഹളം കേട്ടു രാജു മുറ്റത് വന്നു നിന്നു…… രവീണയെയും രഘുവിനെയും ഓർത്തു പോയി….

അല്പം മാറി നിന്നു ഫോണിൽ സംസാരിക്കുകയായിരുന്നു പാപ്പി….. എന്തോ സീരിയസ് ആണെന്നു രാജുവിന് മനസ്സിലായി…..

രാജുവും പാപ്പിയുടെ അടുത്തേക്ക് പോയി ഫോൺ അവന്റെ കയ്യിൽ നിന്നു വാങ്ങി സംസാരിച്ചു….. മുന്നിലേക്ക് വന്ന റീനയും അത് ശ്രദ്ധിച്ചു….. വർക്കിയും സാറയും പിള്ളേരുടെ കൂടെ പാച്ചുവിനെ കളിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു….

പാച്ചു ഉറങ്ങിയതോടെ റീന കുഞ്ഞിനെ അകത്തു കൊണ്ട് പോയി കിടത്തി….

സാറയും വർക്കിയും അവരുടെ വീട്ടിലേക്ക് പിള്ളേരുടെ കൂടെ പോയി….

റീനയാകട്ടെ ബാക്കിയുള്ള സാദനങ്ങൾ എല്ലാം സെറ്റ് ആക്കി വെക്കുകയായിരുന്നു….

അവളുടെ മുറിയിൽ ഉണ്ടായിരുന്നു ഒരു പഴയ അലമാര ഉണ്ടായിരുന്നു… അതിൽ അവൾ ബാഗിൽ നിന്നെടുത്ത തന്റെ കല്യാണ ഫോട്ടോയും അമ്മയുടെ കൂടെയുള്ള കുടുംബഫോട്ടോയും എടുത്തു വെച്ചു… രാജുവിനോട് അവളത് സൂചിപ്പിച്ചില്ല…

രാജുവിനെ മുറിയിൽ മെത്തയും പായയും കൊണ്ട് വെച്ചു…കുറെ നേരത്തേ ശ്രമത്തിന് ശേഷം അതൊരു വീടായി ….. ഒരു വിധം എല്ലാ സാദനങ്ങളും ആയി….

അടുക്കളയിൽ എല്ലാ സാധനങ്ങളും എല്ലാം സെറ്റ് ആയിരുന്നു…..പച്ചക്കറികൾ അടക്കം…

മുറിയിൽ ആണെങ്കിൽ മെത്ത പുതപ്പ് പാച്ചുവിനുള്ള ഷീറ്റ് എല്ലാം

ഇവരുടെ സംസാരം ഇനിയും തീർന്നില്ലേ എന്നറിയുവാനായി റീന മുമ്പിലോട്ട് ചെന്നു… അവിടെ ഒരു മൂലയ്ക്ക് നിന്നു കാര്യമായ ചർച്ചയിൽ ആയിരുന്നു രണ്ട് പേരും…….

ആ സമയത്താണ് 30 വയസ്സ് തോന്നിക്കുന്ന പെണ്ണു റീനയെയും മറ്റു രണ്ട് പേരെയും നോക്കികൊണ്ട് സാറയുടെ വീട്ടിലേക്ക് പോയത്….

പിള്ളേർ അമ്മേ എന്നു വിളിച്ചു കൊണ്ട് ആ സ്ത്രീയുടെ അടുത്തേക്ക് പോയതിൽ നിന്നും അതാണ്‌ മേരിയെന്നു റീന മനസ്സിലാക്കി….. തന്നെ പോലെ തന്നെ ഒരു വിധവ…

കാണാൻ ഭംഗിയുള്ള ഒരു ചെറുപ്പക്കാരി…. അതിന്റെ വിധിയും തന്നെ പോലെ തന്നെ…. പക്ഷെ ജീവന് പേടിച്ചു ഓടി ഒളിക്കേണ്ട അവസ്ഥയില്ല ആ സാധുവിന്…

വർക്കി ചേട്ടൻ മേരിക്ക് റീനയെ പരിചയപ്പെടുത്തി…. സംസാരത്തിലായിരുന്ന പാപ്പിയും രാജുവും മേരിയെ കണ്ടു ചിരിച്ചു…

മേരി : പിന്നെ കാണാം… ഇപ്പൊ വന്നേയുള്ളൂ….

റീന തലയാട്ടി….

മേരിയും പിള്ളേരും അവരുടെ വീട്ടിലേക്ക് പോകുന്നത് റീന നോക്കി നിന്നു…

രാജു : ഇവൻ പോകുവാണ്…

റീന അവരെ നോക്കി

രാജു : അല്ല… ഇവൻ ഇന്ന് പോകുവാണ്…

റീന : അതെന്താ…. കുറച്ചു ദിവസം കഴിഞ്ഞു പോയാ പോരെ…

പാപ്പി : തങ്കച്ചി… ഞാൻ അവിടെ ഉണ്ടാവണം….. ഉണ്ടായേ പറ്റൂ…

റീനയ്ക്ക് കാര്യം എന്തോ സീരിയസ് ആണെന്ന് തോന്നി…

റീന : എന്നാ കഴിച്ചിട്ട് പോയ പോരെ…

പാപ്പി : ഇല്ല

രാജു : വേണ്ട… നീ വേഗം വിട്ടോ…. പിന്നെ പറഞ്ഞത് മറക്കണ്ട…

പാപ്പി : ഇല്ല അണ്ണാ….

രാജു : പിന്നെ പിള്ളേരോട് അടങ്ങി ഇരിക്കാൻ പറ കുറച്ചു നാളത്തേക്ക്…

പാപ്പി തലയാട്ടി…

രാജു : എന്ത് ഉണ്ടായാലും ശക്തിയെ ഉൾപെടുത്തണ്ട…. നീ ഒറ്റയ്ക്ക് നോക്കിക്കോണം…. മല്ലിയുടെയും പിള്ളേരുടെയും കാര്യങ്ങൾ ശക്തിയോട് നോക്കികൊണം എന്നു ഞാൻ പറയുന്നുണ്ട്….. നീ വേണം എല്ലാത്തിനും അവന്റെ കൂടെ…

പാപ്പി : അണ്ണൻ…. അണ്ണനിവിടെ

രാജു : ഇവിടെ ഞാനും ഇവളും സേഫ് ആണ്….

പാപ്പി : ഞാൻ എന്നാ വൈകിക്കുന്നില്ല…

പാപ്പി ഒരു ചെറിയ ബാഗിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ടു കേട്ടുകളെടുത്തു രാജുവിന് കൊടുത്തു…. പിന്നെ ഒരു കവർ വേറെയും….

പാപ്പി : തങ്കച്ചി പോയിട്ട് വരാം….

റീന തലയാട്ടി…..

പാപ്പി : പാപ്പയോടു പറയണം..