രാജുവിന്റെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങാൻ നോക്കിയപ്പോൾ അവൻ സാരല്ല്യ എന്നിട്ട് പറഞ്ഞു
റീന ദോശ കഴിച്ചു ചൂട് ചായ കുടിച്ചപ്പോൾ വളരെ ആശ്വാസമായ പോലെയായി….. ഒന്ന് തണുപ്പ് പിന്നെ വിശപ്പും…. അതിലൊന്നിനു ശമനം വന്നിരിക്കുന്നു….
ചായ കുടി കഴിഞ്ഞു വീണ്ടും യാത്ര തുടർന്നു….റീന താഴ്ചയിലേക്ക് നോക്കിയിരുന്നു…
പെട്ടെന്നാണ് ഒരു വളവിൽ ഒരു ബൈക്ക് കാരൻ റോങ്ങ് കയറി വന്നത്….
ആ ദേഷ്യത്തിൽ രാജു അറിയാതെ തെറി പറഞ്ഞു പോയി…
രാജു : യെന്ന തെവിടിയ മവ……##π#π#π
ഉച്ചത്തിലുള്ള തെറിവിളി കേട്ടു റീന ഞെട്ടി രാജുവിനെ നോക്കി… ഒപ്പം പാച്ചുവും എണീറ്റു കരച്ചിലായി ….
അപ്പോഴാണ് അമളി പറ്റിയെന്നു രാജുവിന് മനസ്സിലായത്… റീന രാജുവിന്റെ തന്നെ നോക്കി….
കുറച്ചു നേരം ഒന്നും മിണ്ടിയില്ല… പക്ഷെ പാച്ചുവുണ്ടോ കരച്ചിൽ നിർത്തുന്നു….
വിജനമായ ഒരു സ്ഥലത്തെത്തി വണ്ടി നിർത്തി രാജു ഇറങ്ങി… റീന ഇരിക്കുന്ന സൈഡിൽ വന്നു വണ്ടിയുടെ കർട്ടൻ ഇറക്കിയിട്ടു…
രാജു മാറി നിന്നു ആർക്കോ ഫോൺ വിളിക്കുന്നതായി റീന പാച്ചുവിന് പാൽ കൊടുക്കുന്നതിനിടയിൽ മിററിൽ കണ്ടു….
പാച്ചുവിന്റെ ഡയപ്പർ മാറ്റി റീന താഴ്ചയിലേക്ക് കളഞ്ഞു… റീനയും വണ്ടിയിൽ നിന്നിറങ്ങി….
റീന : ഹലോ…
രാജു ഫോൺ കട്ട് ചെയ്ത് റീനയെ നോക്കി അവളുടെ അടുത്തെത്തി
റീന : ഇത്തിരി വെള്ളം എടുക്കാവോ…
രാജു പിന്നിൽ നിന്നു വെള്ളം എടുത്തു റീനയ്ക് കൊടുത്തു
റീന തുണിയിലേക്ക് വെള്ളമാക്കി പാച്ചുവിന്റെ ചന്തി തുടച്ചു….. അരയ്ക്ക് താഴെ ഡ്രസ്സ് ഇല്ലാത്തതിനാലും പിന്നെ തണുത്ത വെള്ളം പതിഞ്ഞതിനാലും പാച്ചു തണുത്തു വിറച്ചു…
റീന വേഗം തന്നെ ഡയപ്പർ മാറ്റി നന്നായി തുടച്ചു ഡ്രസ്സ് ഇടീപ്പിച്ചു….
രാജു : മതിയോ
റീന : മം..
രാജു ചെന്നു പിന്നിൽ വെള്ളം വെച്ചു… എന്നിട്ട് അവന്റെ ബാഗിൽ നിന്നു ഒരു ജാക്കറ്റും ഒരു കമ്പിളി പുതപ്പും എടുത്തു…
മണ്ണിൽ വന്ന റീനയ്ക് കൊടുത്തു…
രാജു : ഇതെടുത്തോ
റീന : അയ്യോ വേണ്ട…
രാജു : വേണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല… ഇനി തണുപ്പ് കൂടും….. കുഞ്ഞിനെയും പുതപ്പിക്ക്….
റീന ആ ജാക്കറ്റ് ധരിച്ചു…. പിന്നെ കമ്പിളി കൊണ്ട് ഒന്ന് മൂടുകയും ചെയ്തു….
രാജു വീണ്ടും യാത്ര തുടർന്നു…. ഏകദേശം എത്താറായി…. രാജുവിന് തണുക്കുന്നുണ്ടെന്ന് റീനയ്ക്ക് മനസ്സിലായി…
റീന : കമ്പിളി എടുത്തോളൂ…
രാജു അവളെ നോക്കി….
രാജു : വേണ്ട…
വണ്ടി ചുരം കയറി ഒരു ചെറിയ കവലയിലെത്തി നിന്നു…..എന്നിട്ട് വലത്തോട്ട് തിരിച്ചു ഇറങ്ങി…. ഒരു രണ്ട് കിലോമീറ്റർ കഴിഞ്ഞതും ഒരു ചെറിയ പട്ടണം അവർ മുമ്പിൽ കണ്ടു…
വണ്ടി ഓഫ് ചെയ്തു രാജു റീനയെ നോക്കി
രാജു : നമ്മൾ ആദ്യം പോകുന്നത് ബ്രോക്കറിന്റെ അടുത്തേക്കാണ്…അയാളാണ് ആ വീടിന്റെ കാര്യങ്ങൾ നോക്കുന്നത്…..അയാൾക്ക് നമ്മളെ ബോധ്യമാവണം…
റീന എല്ലാം കേട്ടു മിണ്ടാതെ ഇരുന്നു…
രാജു : നമ്മൾ ആരാണെന്ന പറഞ്ഞിട്ടുള്ളതെന്നു അറിയാലോ…
റീന തലയാട്ടി…. അവളുടെ ഉള്ളിലെ സങ്കടം രാജു വായിച്ചറിഞ്ഞു…
രാജു : വിഷമിക്കണ്ട…. വേറെ വഴിയില്ലാത്തതു കൊണ്ടാണ്….
റീന : സാരല്ല…
രാജു : ഭർത്താവാണെന്നു വെച്ചു ഞാൻ റീനയ്ക്ക് ഉദ്രവമുള്ളതൊന്നും ചെയ്യില്ല…
റീന രാജുവിനെ നോക്കി
രാജു : എന്ന വണ്ടിയെടുക്കട്ടെ
റീന സമ്മതം മൂളി….
രാജു പാപ്പിയെ ഫോണിൽ വിളിച്ചു…ലൗഡ് സ്പീക്കറിൽ ആയിരുന്നു….
രാജു: പാപ്പി…. ഞങ്ങളെത്തി
പാപ്പി : അണ്ണാ ഇവിടെ വണ്ടന്മേട്ടിലുണ്ട്…..ഹോട്ടൽ സിതാര…. അങ്ങോട്ട് പോരെ…. പിന്നെ ഭാര്യ ഭർത്താവാണ്… അത് മറക്കരുത്
രാജു : അയ്യാളെവിടെ…
പാപ്പി : അകത്തുണ്ട്… ഓഹ് മുടിഞ്ഞ തീറ്റയാ…. കയറ്റി കൊണ്ടിരിക്കുവാ
രാജു : മം..
പാപ്പി : പിന്നെ…. ഭാര്യയുടെ പേരെന്താ…..
റീന രാജുവിന്റെ മുഖത്തേക്ക് നോക്കി രാജു റീനയേയും
രാജു : റീന…
പാപ്പി : നിങ്ങളുടെ കൊച്ചിന്റെയോ
രാജുവിന് കുഞ്ഞിന്റെ പേര് ശരിക്ക് അറിയില്ലർന്നു…പാച്ചുവിനെ പേര് വിളിച്ചു ലാളിപ്പിക്കുന്നത് രാജു കേട്ടിട്ടില്ല… രാജു റീനയുടെ മുഖത്തു നോക്കി
