ഏലപ്പാറയിലെ നവദമ്പതികൾ – 3അടിപൊളി 

സാറ : ഇനി ഞായറാഴ്ച അല്ലെ…. പിള്ളേരും മേരിയും നല്ല ഉറക്കമായിരിക്കും….

റീനയത് കേട്ടു ബാക്കിയുള്ള ജോലികളിലേക്ക് കടന്നു…..

___________________________________________

കണ്ണൂരിൽ സ്ഥിതി ശാന്തമെന്ന് തോന്നുമെങ്കിലും മാളിയേക്കൽ തറവാട്ടിൽ അത്ര സുഖകരമായിരുന്നില്ല കാര്യങ്ങൾ….

കലിപ്പിന് ശമനം വന്നതായിരുന്നു അമ്മയും മകന്റെയും മരണത്തോടെ…. പക്ഷേ ഒരു ദൈവദൂതൻ വന്നു തന്റെ മകളെ എങ്ങോട്ടോ പറത്തി കൊണ്ടു പോയത് അവരുടെ കോപത്തിന് ആക്കം കൂട്ടി….

രാവിലെ തന്നെ കുപ്പിയെടുത്തു വീശുകയായിരുന്നു തോമസ്….

റോണി : ആഹ്.. അപ്പ രാവിലെ തന്നെ തുടങ്ങിയോ…

തോമസ് : ആഹ്…. നിങ്ങടെ ഒക്കെ കഴിവ് കേടു ഓർത്തു കുടിക്കുന്നതാടാ കഴുവേറികളെ….

മുറ്റത്തു ജീപ്പ് കോംപസ്സ് വന്നു നിന്നു… അതിൽ നിന്നു ജോൺ ഇറങ്ങി…

ജോൺ : ആഹ് അച്ചായൻ നേരത്തേ തുടങ്ങിയല്ലോ….

റോണി : എളേപ്പൻ കേട്ടില്ലേ…. ഇപ്പൊ കുറ്റം മുഴുവൻ നമുക്കാ…

ജോൺ : മം… എന്താ

തോമസ് : ടാ….. കെട്ടിയോൻ ചത്തതിന്റെ ചൂടാറും മുൻപ് കടന്നു കളഞ്ഞ ആ മൂദേവിയുടെ പൂട പോലും കിട്ടിയില്ലലോ….. നിങ്ങൾ എല്ലാവരും കൂടെ തപ്പാൻ ഇറങ്ങിയിട്ട് കോയമ്പത്തൂരിന് അപ്പുറം കടക്കാനായോ….

ജോൺ : ഒന്ന് പതുക്കെ പറ അച്ചായാ…. പെണ്ണുംപിള്ള കേൾക്കും

തോമസ് : അത് വേറെ മൂദേവി….. അവള് രാവിലെ തന്നെ പള്ളീലേക്ക് പോയി

റോണി : അപ്പ…. തേനി ഭാഗത്തു എവിടെയോ ആണ് അവന്റെ ചേട്ടന്റെ വീട്….. പക്ഷെ അവരും അത്ര സാധാരണകാരല്ല….

തോമസ് : പ്ഫാ…. നാണമുണ്ടോടാ അത് പറയാൻ….

ജോൺ : റോണി നമ്മുക്ക് ആ ബാലനെയും അവന്റെ പെണ്ണിനേയും വെച്ച് കളിച്ചാലോ….

റോണി : കാര്യമില്ല….. അവർക്കറിയില്ല…അവളുടെ ഫോൺ തേനിയിൽ വെച്ചു സ്വിച്ച് ഓഫ്‌ ആയിട്ടുണ്ട്….. അവന്റെയും…….

തോമസ് : ജോയ്മോനോ? അവനു അറിയുമായിരിക്കും….

ജോൺ ഒന്ന് പതറി….

ജോൺ : ഞാൻ ചോദിച്ചു…. തേനിയിൽ നിന്നു ആണ് അവസാനം വിളിച്ചത്…. പക്ഷേ എന്റെ മകനായൊണ്ട് പറയല്ല അച്ചായാ…. അവനു നമ്മളോട് പുച്ഛം…. ആ കഴിവേറികളെ പിടികൂടാൻ സാധിക്കില്ല എന്നൊരു അഹങ്കാരം ഉണ്ട് അവനു….

തോമസ് : അവൻ നിന്റെ തന്നെ ആണോടാ

ജോൺ തല താഴ്ത്തി….

റോണി : അപ്പ എന്നായൊക്കെയാ ഈ പറയുന്നേ…

തോമസ് : എനിക്കവളെ കിട്ടണം… അവളുടെ കുഞ്ഞിനേയും…. അതിനു ആര് തടസ്സം നിന്നാലും ഞാൻ തീർക്കും….. അതവളുടെ ബന്ധുക്കളായാലും…. എന്റെ ബന്ധുക്കളായാലും…..

ജോണും റോണിയും പരസ്പരം നോക്കി….

തോമസ് : ഇത് കള്ളിന്റെ പുറത്ത് പറയുന്നതല്ല…..

______________________________________

റീന തന്റെ ജോലികൾ തീർത്തു…..ഇനി അടുക്കള പണിയാണ്…. പിന്നെ വീട് ഇന്നലെ വൃത്തിയാക്കിയത് കൊണ്ട് ഇന്ന് വലിയ തരക്കേടില്ല….. എങ്ങനെ നോക്കിയാലും 11 മണിക്ക് ആവുമ്പോഴേക്കും എല്ലാം കഴിയും…..

അവടെ ആയിരുന്നെങ്കിൽ അമ്മ ഉണ്ടായിരുന്നെങ്കിൽ കൂടിയും എല്ലാം കഴിയുവാൻ വൈകുമായിരുന്നു…. ഇതിപ്പോ ഇനി എന്ത് ചെയ്യും….

അകത്തു നിന്നു സാറ ചേച്ചി കുഞ്ഞിനെ കളിപ്പിക്കുന്ന ശബ്ദം കേട്ടാണ് പണികൾ എല്ലാം തീർത്തു റീന വന്നു നോക്കിയത്…

സാറ : ഇവൻ ഉണർന്നു കിടക്കായിരുന്നു…..

റീന : ആണോ ടാ…..

സാറ കുഞിനെ എടുത്തു….

സാറ : കുളിപ്പിച്ചോ…..

റീന : ഇല്ല….

സാറ : എന്നാനീ വെള്ളം ചൂടാക്കി താ….

റീന വെള്ളം ചൂടാക്കി കൊണ്ട് വന്നു…. അതെ സമയം ബിൻസിയും ബെന്നിയും ഓടി അവരുടെ വീട്ടിലേക്ക് പൊന്നു…. പിന്നാലെ തന്നെ മേരിയുമുണ്ടായിരുന്നു….

പാച്ചുവിനെ താലോലിക്കാൻ ബെന്നിയും ബിൻസിയും കൂടെ കൂടി

മേരി : ആഹാ ചേച്ചിയവനെ ദത്തെടുത്തോ

സാറ : അതേടി… കണ്ടോ ഇവനെ….. ഇതേപോലെ തന്നെ ആയിരുന്നു ഈ രണ്ടെണ്ണവും……

ബെന്നിയെയും ബിൻസിയെയും നോക്കിയാണ് സാറ പറഞ്ഞത്….

മേരി : അച്ഛന്റെ അതെ ച്ഛായ…. അല്ലെ ചേച്ചി…

സാറ : മം….. ആളെ മുറിച്ചു വെച്ച പോലുണ്ട്….

റീനയ്ക് അത് പറയുമ്പോൾ ചെറിയ അലോസരം തോന്നി….. പക്ഷെ അവരോട് അത് കാണിക്കാനാകില്ലലോ….

മേരി : മൂപ്പരെവിടെ

റീന : ങേ..

മേരി : കെട്ടിയോൻ…

റീന : വർക്കി ചേട്ടന്റെ കൂടെ പോയി…

സാറ : അതൊരു ജോലി കാര്യത്തിനാടി…

മേരി : ഓഹ്….

സാറ കുഞ്ഞിനെ കുളിപ്പിച്ചു ഒരുക്കി ഡ്രസ്സ്‌ ഒക്കെ മാറി ഉമ്മറത്തു വന്നിരുന്നു….

പിള്ളേർ മുറ്റത് കളിച്ചു കൊണ്ടിരുന്നു….

റീന : ഞാൻ ചായ എടുക്കാം..

മേരി : ഓഹ് വേണ്ട പെണ്ണെ…. ഇപ്പൊ കുടിച്ചേ ഉള്ളൂ…. രാവിലെ പള്ളിയിലേക്ക് പോയി…വന്നു വീണ്ടും കുറച്ചു നേരം കിടന്നു… ഞായറാഴ്ച എല്ലാം അല്പം വൈകിയേ ചെയ്യൂ…. ഇന്ന് മാത്രമാണ് ഒരു ആശ്വാസം….. നാളെ രാവിലെ കാണാം ഇവിടത്തെ അങ്കം വെട്ടു…

മേരി : ചേച്ചി പോയിരുന്നോ പള്ളിയിൽ

സാറ : ഞാനും അതിയാനും നേരത്തേ പോയി…..

സാറ : എന്നാ കറി വെച്ചെടി…

മേരി : മോര് കാച്ചിയതും തോരനും….. പിന്നെ മീൻ ഇന്നലെ വാങ്ങിയിരുന്നു….

സാറ റീനയെ നോക്കി…

റീന : ഞാൻ വെക്കാൻ പോകുന്നെ ഉള്ളൂ….

സാറ : എന്നാ മോളു ചെല്ല്… ഇവനെ ഞാൻ നോക്കിക്കോളാം…..

പിള്ളേർ വന്നു ടീവി വെക്കാനായി വാശി പിടിച്ചു….

അവർ നേരെ സാറയുടെ വീട്ടിൽ പോയി…. മേരിയും പിന്നാലെ പോയി ടീവി വെച്ചു കൊടുത്തു തിരികെ പോന്നു…

മേരി : ഇനി അവിടെ ഇരുന്നോളും… ചോറും വേണ്ട വെള്ളവും വേണ്ട……

മേരി കുഞ്ഞിനെ വാങ്ങി മടിയിൽ കിടത്തി..

റീന അടുക്കള ജോലിയിൽ മുഴുകി….പുറത്ത് സാറയും മേരിയും നല്ല സംഭാഷണത്തിലായിരുന്നു….

എന്ത് വെക്കണം…. രാജുവിന്റെ ഇഷ്ടം എന്താണാവോ….

റീന വാചാലയായി……. മല്ലിയെ വിളിച്ചു ചോദിച്ചാലോ……

അപ്പോഴേക്കും ഇങ്ങോട്ടു രാജുവിന്റെ കാൾ വന്നു…

റീന : ഹലോ…

രാജു : എന്തെങ്കിലും വാങ്ങാനുണ്ടോ…

റീന : എല്ലാം ഉണ്ട്….

റീന ചുറ്റും അടുക്കളയിൽ കണ്ണോടിച്ചു..

റീന : പിന്നെ…. വരാറായോ

രാജു : ആ….. ഇവിടുന്നു ഇറങ്ങാൻ നിൽകുവാ…..

റീന : അത്…. എന്താ വെക്കേണ്ടത്…..

രാജു : മനസ്സിലായില്ല

റീന : അല്ല…. എന്താ ഇഷ്ടം…. അത് അനുസരിച്ചു ചെയാം…

റീനയ്ക്ക് ചെറിയ ജാള്യത തോന്നി…..

രാജു : മനുഷ്യന് കഴിക്കാൻ പറ്റുന്നത് വെക്കാൻ പറ്റുമോ…

റീന : മം…

റീന ഫോൺ വെച്ചതോടെ ആലോചനയിലായി…. അമ്മ ഏറ്റവും നന്നായി വെക്കാൻ പഠിപ്പിച്ച സാമ്പാർ തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചു….

പെട്ടെന്ന് തന്നെ റീന പാചകത്തിൽ മുഴുകി…. കുഞ്ഞിന്റെ കാര്യമോർത്തു ആശങ്ക പെടേണ്ട….

കുഞ്ഞിനെ കിടത്തി മേരി അടുക്കളയിലോട്ട് പോന്നു…

മേരി : ആഹാ…. ഞാൻ സഹായിക്കണോ

റീന : ഓഹ് വേണ്ട ചേച്ചി…. കഴിയാറായി..

മേരിയും റീനയും നന്നായി പരിചയപെട്ടു….അടുത്തറിഞ്ഞപ്പോൾ മേരിയും താനും ഒരേ തൂവൽപക്ഷികളാണെന്നു റീനയ്ക്ക് തോന്നി …. ആരുമില്ലാത്തതിന്റെ സങ്കടം മേരിയ്ക്ക് നന്നായിയുണ്ടെന്നു റീന മനസ്സിലാക്കി….

സംസാരത്തിനിടയിൽ സാമ്പാറും പപ്പടവും തയ്യാറാക്കി റീന… പിന്നെ അച്ചാറുമുണ്ട്…..അത് മതിയാകും..