മരത്തിന്റെ ഗേറ്റുകൾ ചങ്ങല ഇട്ടു കെട്ടിയ നിലയിലായിരുന്നു
ദേവസ്സി ആ ഗേറ്റുകൾ തുറന്നു….
ദേവസ്സി : വാ……
രാജുവാണ് ആദ്യം അകത്തേക്ക് കയറിയത്….പിന്നാലെ റീനയും പാപ്പിയും…
രാജു പാപ്പിയെ നോക്കി….
പാപ്പി : നിങ്ങൾ നടന്നു കാണ്… ഞാൻ കണ്ടതാ….
രാജുവും റീനയും വീട് പുറമെ നിന്നു നോക്കി….
മുന്നിൽ മുറ്റത് രണ്ടു പേർക്ക് ഇരുന്നു ആടാനുള്ള കസേരയുണ്ടായിരുന്നു….. വാടി പോയ ഒരു പൂന്തോട്ടം…..അടർന്നു കിടക്കുന്ന കല്ലുകൾ കൊണ്ടുള്ള അതിർത്തി….
പിന്നിൽ വിശാലമായ സ്ഥലം ഉണ്ട്…. കുറച്ചു മരങ്ങളും….സ്ഥലത്തിന്റെ അങ്ങേ അറ്റത് ഒരു കല്ലറയുണ്ട്….. രാജുവും റീനയും അവിടെയ്യെത്തി….
രണ്ടു പേരും കല്ലറ നോക്കി..കല്ലറയുടെ മുകളിൽ വാടി പോയ പൂച്ചെണ്ടുകൾ ഉണ്ടായിരുന്നു… പിന്നെ മെഴുകുതിരിയുടെ പാടുകളും…..അതിലെഴുത്തി വെച്ച പേരുകൾ വായിച്ചു
കുരിശുവളപ്പിൽ തറവാട്
ഈനാശൂ മകൻ റപ്പായി ഏലിയാമ്മ റപ്പായി റപ്പായി മകൻ അന്തോണി മറിയം അന്തോണി
ദേവസ്സി : ഇവിടെയാണ് കാർന്നൊന്മാർ ഉറങ്ങുന്നത്…
റീന കുരിശു വരച്ചു…..
തിരിഞ്ഞു നടന്ന റീന വീടിന്റെ പിൻവശത്തുള്ള കിണർ കണ്ടു….പിന്നെ പൊളിഞ്ഞ അലക്കു കല്ലും ഒരു കളിമുറിയും കക്കൂസും…..
വീടൊക്കെ നല്ല വൃത്തിയില്ലായിരുന്നു… പറമ്പിൽ കുറച്ചു പണികളുണ്ടെന്നു രാജുവിന് മനസ്സിലായിരുന്നു….
സംസാരിച്ചവർ വീടിന്റെ മുന്നിലേക്ക് വന്നു….
മുന്നിലേക്ക് എത്തിയപ്പോഴാണ് റീന തൊട്ടടുത്തുള്ള വീട്ടിലേക്ക് ശ്രദ്ധിച്ചത്….
തൊട്ട് മുമ്പിൽ റോഡിനപ്പുറത്തുള്ള വീട്ടിൽ നിന്നു രണ്ടു പേര് ഇവിടേക്ക് നോക്കുന്നത് റീന കണ്ടു…..
രണ്ടു പേരും 40ഉം 50നും ഇടയിലുള്ളവരാണ് കണ്ടിട്ട് മനസ്സിലായി….
വീടിന്റെ ഇടത്തെ വശത്തുള്ള വീട്ടിൽ ആരെയും കണ്ടില്ല…..ഇവരുടെ വീട്ടിൽ നിന്നല്പം മാറിയാണ് രണ്ട് വീടുകൾ….
പിന്നെ കയറ്റമാണ്….. കുറച്ചു കയറി രണ്ട് വീടുകൾ കാണാം…….
ദേവസ്സി : വാ അകത്തും കൂടി കണ്ടു നോക്കാം….
റീനയോടായി പറഞ്ഞു…. രാജു പിന്നാലെ ചെന്നു….
വീട് തുറന്നു കണ്ടതോടെ രാജുവിന് ആശ്വാസമായി…. ഇത്രയും തണുപ്പ് സഹിച്ചു യാത്ര ചെയ്തു വന്നത് വെറുതെ ആയില്ലല്ലോ….
നല്ലൊരു ഹാൾ…. രണ്ടു ബെഡ്‌റൂം….. ഒരെണ്ണം മാത്രമേ അറ്റാച്ഡ് ഉള്ളൂ….. മറ്റേ റൂം നോർമൽ…….
പിന്നിൽ അടുക്കള… ചെറിയൊരു വർക്ക് ഏരിയ….മൊത്തത്തിൽ പറഞ്ഞാൽ രണ്ടാൾക്ക് സുഖമായി കഴിയാൻ പറ്റുന്ന വീട്……
ദേവസ്സി : വീട് ഇഷ്ടപ്പെട്ടോ
രാജു റീനയെ നോക്കി…… അവളുടെ സൗകര്യമായിരുന്നു രാജുവിന്റെ പ്രശ്നം…..
റീന ഒക്കെയാണെന്നു മനസ്സിലായി…
രാജു : വീട് ഇഷ്ടമായി….എത്രയാ വാടക ഉദ്ദേശിക്കുന്നെ….
ദേവസ്സി : രണ്ടായിരം……
രാജുവിന് അതൊരു അത്ഭുതമായിരുന്നു….. വെറും രണ്ടായിരം…. അതും ഇത്രയും സൗകര്യമുള്ള വീട്….
രാജു അപ്പൊ തന്നെ സമ്മതം മൂളി….
ദേവസ്സി : മൂന്ന് മാസത്തെ വാടക ആദ്യം……. വേറൊന്നുമല്ല… ഇവിടെ വരുന്നവർ രണ്ടാഴ്ച കഷ്ടി… അത് കഴിഞ്ഞാൽ അങ്ങ് മുങ്ങും….
പാപ്പിയാണ് കാശു കൊടുത്തത്….
രാജു : ചേട്ടാ രണ്ടായിരം കുറവല്ലേ…
ദേവസ്സി : ആണ്…. പക്ഷെ…… അതിനേക്കാൾ വലിയൊരു കാര്യം നിങ്ങൾ ചെയ്യണം……..
രാജു റീനയെ നോക്കി…
ദേവസ്സി : ഈ വീടും പറമ്പും നന്നായി നോക്കണം…..പിന്നെ സാധിക്കുമെങ്കിൽ ആ കല്ലറ വൃത്തി ആക്കി വെക്കണം…. കുര്യൻ സാർ എപ്പോഴാ വരാ എന്നു പറയാൻ പറ്റില്ല…
രാജുവിനത് സമ്മതമായിരുന്നു….. എന്തായാലും കുറച്ചു നാൾ സേഫ് ആയിരിക്കാൻ പറ്റിയ സ്ഥലമാണ്…
ദേവസ്സി : എന്നാ ഐശ്വര്യമായി ഈ താക്കോൽ വാങ്ങൂ…
രാജു റീനയെ നോക്കി…. പക്ഷെ റീന വാങ്ങാൻ മടിച്ചു നിന്നു….
റീന : നിങ്ങൾ വാങ്ങിച്ചോളൂ
രാജു താക്കോൽ വാങ്ങിച്ചു….
ദേവസ്സി : അപ്പൊ ഞാൻ സാറിനെ വിളിച്ചു പറഞ്ഞോളാം…..രണ്ട് ദിവസം കഴിഞ്ഞു വരാം….. വാടക ചീട്ട് ഒരു 6 മാസത്തേക്ക് എഴുതിയേക്കാം പോരെ….
രാജു : ശരി..
ദേവസ്സി : പിന്നെ….. ഗ്യാസ് കണക്ഷൻ ഉള്ളതാണ്….. കഴിഞ്ഞാൽ താഴെ കവലിയിൽ വിളിച്ചു പറഞ്ഞാൽ മതി…. അവർ വണ്ടിയിൽ എത്തിച്ചു തരും … പിന്നെ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ സാദനങ്ങളും അവിടുന്ന് കിട്ടും….. ഇനി മുന്തിയ ഐറ്റംസ് ആണെങ്കിൽ വേണ്ടന്മേടോ കട്ടപ്പനയോ പോണം…. ഏതായാലും വണ്ടിയുണ്ടല്ലോ….
