ഏലപ്പാറയിലെ നവദമ്പതികൾ – 3അടിപൊളി 

സാറ ചേച്ചിയും കുറെ കഷ്ടപ്പെട്ടു…..

ഒന്ന് കുളിച്ചാൽ ഇത്തിരി ഉഷാറാകും….

റീന ചൂടുവെള്ളമായി കുളിക്കുവാനായി അവളുടെ റൂമിലെ ബാത്‌റൂമിലേക്ക് പോയി…

കുളി പകുതി ആയതോടെ പാച്ചു കരഞ്ഞു തുടങ്ങി….. കുറച്ചു നേരമായി ഉറങ്ങുന്നു….

താനാണെങ്കിൽ സോപ്പ് തേച്ചു തുടങ്ങിയെ ഉള്ളൂ….

നല്ല ഉച്ചതിലായിരുന്നു കരച്ചിൽ പിന്നീട് നിന്നു…എന്ത് പറ്റിയെന്നുള്ള ജിജ്ഞാസയിൽ മുകളിൽ കുറച്ചു വെള്ളമൊഴിച്ചു സാരി കൊണ്ട് മറച്ചു വാതിൽ തുറന്നു നോക്കി…. രാജുവിന്റെ മുഖത്തു നോക്കി ചിരിക്കുകയായിരുന്നു കുഞ്ഞു….

പക്ഷെ കൊഞ്ചിക്കാൻ അത്ര വശമില്ലാത്ത ആളായോണ്ട് രാജു പാച്ചുവിനെ നോക്കി കൊണ്ടിരുന്നു…

റീന മെല്ലെ ബാത്രൂം വാതിൽ ചാരി…

കുളി കഴിഞ്ഞു തിരിച്ചു വന്ന പാച്ചുവിനെ കട്ടിലിൽ കണ്ടില്ല….

റീന വേഗം തന്നെ ഒരു സാരിയുടുത്ത മുന്നിലേക്ക് പോയി…. അവിടെ ഉമ്മറത്തിരുന്നു പാച്ചു രാജുവിന്റെ മടിയിൽ കളിക്കുവായിരുന്നു….

ആ കാഴ്ച കണ്ടു റീനയ്ക്ക് ശ്രീജിത്തിന്റെ മടിയിൽ പാച്ചു കളിക്കുന്ന ഓർമ വന്നു….

റീന വാതിൽക്കൽ അത് നോക്കി നിന്നു…. അവൾക്ക് വല്ലാത്ത വിഷമം തോന്നി….

സാറ : ആഹാ അമ്മയും അച്ഛനും കുഞ്ഞിനെ മഞ്ഞു കൊള്ളിക്കുകയാണോ…

അപ്പോഴാണ് രാജു തിരഞ്ഞു റീനയെ കണ്ടത്…

സാറ : മഞ്ഞു കൊള്ളിക്കല്ലേ മോളെ….

രാജു റീനയെ നോക്കി കുഞ്ഞിനെ കാണിച്ചു… റീന വന്നു കുഞ്ഞിനെ എടുത്തു റൂമിൽ കൊണ്ടു പോയി കിടത്തി….. ആകെ മൂത്രത്തിലും അപ്പിയിലും നനഞ്ഞിരുന്നു….

റീന വേഗം തന്നെ ചൂടുവെള്ളത്തിൽ പാച്ചുവിനെ കുളിപ്പിച്ചു വൃത്തിയാക്കി പാലൂട്ടി…

രാജു ഫോണിൽ മല്ലിയുമായി സംസാരത്തിലായിരുന്നു…..

കുഞ് വീണ്ടും ഉറങ്ങിയതോടെ റീന അടുക്കള പണിയിലേക്ക് പോയി…

അകത്തു റൂമിൽ വന്നു മെത്ത കിടക്കുന്നത് രാജു കണ്ടു….. അതെടുത്തു റീനയുടെ റൂമിലേക്ക് പോയി…

റീന : രാത്രിക്ക് എന്താ വേണ്ടാത്

ഹാളിൽ കസേരയിൽ ഇരിക്കുന്ന രാജു റീനയെ നോക്കി

രാജു : കഞ്ഞി കിട്ടുമോ…

റീന പെട്ടെന്ന് തന്നെ കഞ്ഞിയും ഒരു ഉപ്പേരിയും പപ്പടവും അച്ചാറും തയ്യാറാക്കി…..

ഉച്ചക്ക് റീന കാര്യമായി കഴിച്ചില്ല….. ഓപ്പോ അവൾക്കും നല്ല വിശപ്പുണ്ടായിരുന്നു…

റീന തന്നെ മേശയിൽ എല്ലാം എടുത്തു വെച്ചു….

രാജു അല്പം കഞ്ഞി പകർത്തി കഴിച്ചു….കഞ്ഞി കുടിക്കുന്നത് കാണുമ്പോൾ തന്നെ ഇഷ്ടമായെന്നു റീനയ്ക്ക് മനസ്സിലായി…

രാജു : നന്നായിട്ടുണ്ട്….

റീന ഒന്ന് ചിരിച്ചേയുള്ളൂ….

രാജു : ആ ചേച്ചിയും ചേട്ടനും എന്തെങ്കിലും ചോദിച്ചോ

റീന : ചേച്ചി ചോദിച്ചു….

രാജു അവളെ നോക്കി

റീന : രാവിലെ ആ ബ്രോക്കറോട് പറഞ്ഞതെ ഞാൻ പറഞ്ഞുള്ളൂ

രാജു : മം…. ഒരു കാരണവശാലും നമ്മുടെ കാര്യങ്ങൾ അറിയരുത്….

റീന മൂളി….

രാജു അവളുടെ സാരി കണ്ടു… താൻ വാങ്ങിയ ഡ്രസ്സ്‌ അല്ല അവൾ ഇട്ടിരിക്കുന്നത്…..

രാജു : ആ ഡ്രസ്സ്‌ പാകമാണോ

റീന : അല്ല

റീന മെല്ലെയാണ് പറഞ്ഞത്

റീന : അത് ലൂസ് ആണ്… തയ്ക്കണം

രാജു : സോറി… എനിക്ക് ഈ അളവ് അങ്ങനെ അതിന്റെയൊന്നും അറിയില്ല…

റീന : സാരല്ല

രാജു : ഇവിടെ ഓക്കേ ആണല്ലോ ലെ

റീന : മം….

രാജു : എനിക്ക് അയല്പക്കക്കാരെ അങ്ങനെ അറിയില്ല… എന്നാലും ഒന്ന് സൂക്ഷിക്കണം…

റീന : മനസ്സിലായി…. കണ്ടിട്ട് പാവങ്ങളാ

രാജു : മം…

രാജു തനിക്കും കഞ്ഞി വിളമ്പുന്നത് കണ്ട് റീന എതിർത്തെങ്കിലും രാജു കഞ്ഞി ഒഴിച്ചു…

റീന : വേണ്ടായിരുന്നു

രാജു : ഉച്ചക്ക് ഇന്നും കഴിച്ചില്ലല്ലോ

റീന : അത്….

രാജു : രുചി ഇല്ലായിരുന്നു അല്ലേ

റീന തലയാട്ടി

റീന : പക്ഷെ നിങ്ങൾ രണ്ടു പേരും മിഴുവൻ കഴിച്ചല്ലോ

രാജു ഒന്ന് ചിരിച്ചേയുള്ളൂ

രാജു : ജയിലിൽ ഇതിലും മോശം ഭക്ഷണം കഴിച്ചു വളർന്നവരാ ഞങ്ങൾ….

റീനയ്ക്ക് അതുകേട്ടു പാവം തോന്നി…

രാജു : ഭക്ഷണം ബാക്കി വെച്ചാൽ അടിയായിരുന്നു അവിടെ…അതുകൊണ്ട് ഭക്ഷണം ഇന്നും കളയില്ല…..

റീനയ്ക്ക് തന്റെ പ്ലേറ്റിൽ ഉള്ളതും മുഴുവൻ കഴിക്കേണ്ടി വരുമെന്ന് മനസ്സിലായി..

രാജു : ഞാൻ എണീക്കുവാണേ…

രാജു ഭക്ഷണം കഴിഞ്ഞു എണീറ്റു…. റീനയും പിന്നാലെ മുഴുവനും കഴിച്ചു ബാക്കി ജോലികളൊക്കെ കഴിച്ചു….

തന്റെ റൂമിൽ ചെന്നു കണ്ട റീന തന്റെ ബെഡിൽ പഞ്ഞി മെത്തയും കൊതുക് വലയും ഒരുക്കി വെച്ചത് കണ്ടു രാജുവിന്റെ മുറിയിലേക്ക് നോക്കി….

റീന രാജുവിന്റെ മുറിയിലേക്ക് ജഗ്ഗും ഗ്ലാസുമായി പോയി…

റീന : വെള്ളം….

രാജു : അവിടെ നിലത്തു വെച്ചോളൂ…

പായയിൽ തുണി വിരിച്ചു കിടന്ന രാജുവിനെ കണ്ടു റീനയ്ക് ബുദ്ധിമുട്ട് തോന്നി….

റീന പോകുന്നില്ലന്നു കണ്ട രാജു

രാജു : എന്തെ…

റീന : അല്ല… നല്ല തണുപ്പാണ്… നിലത്തു…

രാജു : അത് സാരല്ല….

റീന : ആ മെത്ത നിങ്ങൾ എടുത്തോളൂ

രാജു : സാരമില്ലന്നെ…ആ ലൈറ്റ് ഓഫ്‌ ചെയ്തോളൂ

റീന ലൈറ്റ് ഓഫ്‌ ചെയ്തു അവളുടെ മുറിയിലേക്ക് പോയി കട്ടിലിൽ കിടന്നു…. നല്ല തണുപ്പുണ്ട്…. പാച്ചു സെറ്റ് ആണ്..റീനയും നല്ല പുതപ്പെടുത്തു മൂടി…..

അവൾക്ക് ഈ സ്ഥലം ശാന്തമായി തോന്നി…. വേറേതോ ലോകത്തിൽ വന്നു പെട്ട പോലെ….

നാട്ടിലെയും തേനിയെയും പോലെ ബഹളങ്ങലില്ല…. അടുത്തുള്ളവരും നല്ല ആളുകൾ തന്നെ….

മല്ലിയെ വിട്ടു പോന്നതിന്റെ വിഷമം സാറ ചേച്ചി തത്കാലം തീർത്തു….

മല്ലിയെ ഓർത്തപ്പോൾ റീന മല്ലിയെ ഫോണിൽ വിളിച്ചു

മല്ലിയുമായി കുറച്ചു നേരം സംസാരിച്ചു… രവീണ രാവിലെ തന്നെ അന്വേഷിച്ചെന്നും കുഞ്ഞിവാവയെ കാണാത്തതിൽ സങ്കട പെട്ടെന്നും പറഞ്ഞു…

റീനയും ഇന്നത്തെ വിശേഷങ്ങൾ പങ്കു വെച്ചു. പാപ്പി അവടെ എത്തിയത് മല്ലി പറഞ്ഞതിലൂടെ അറിഞ്ഞു….

നേരം 9 ആയിട്ടു പോലുമില്ല…. സാധാരണ ഈ നേരമൊന്നും ഉറങ്ങാറില്ല…

റീന തന്റെ കാര്യങ്ങൾ ഓർത്തു…. നാട്ടിലെ വീട് വിട്ട്… ബാലേട്ടനെയും ദേവി ചേച്ചിയെയും വിട്ട്….. സങ്കൽപിക്കാൻ പറ്റുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്

കുറച്ചു നേരം കരഞ്ഞു… പിന്നെ തണുപ്പ് കാരണം കിടന്നു…..

കുറച്ചു കഴിഞ്ഞു നോക്കി… പാച്ചു മൂത്രം ഒഴിച്ചു തുണി മൊത്തം നനച്ചു… മെത്തയിൽ ഷീറ്റ് വിളിച്ചത് കൊണ്ട് മെത്ത നനഞ്ഞില്ല

റീന പാച്ചുവിന്റെ ഡ്രസ്സ്‌ മാറ്റി നന്നായി പുതച്ചു വീണ്ടും കിടത്തി….നല്ല തണുപ്പ് ഉണ്ട്…

രാജുവിന്റെ വാതിൽ ചാരി കിടന്നു….

റീന രാജുവിന്റെ റൂമിലേക്ക് പോയപ്പോൾ രാജു പായയിൽ കൈകൾ തണുപ്പ് കാരണം കാലിനിടയിൽ തിരുകി കിടന്നുറങ്ങുകയായിരുന്നു….

റീനയ്ക് പാവം തോന്നി….അവൾ. മുറിയിൽ പോയി വേറൊരു പുതപ്പെടുത്തു വന്നു രാജുവിനെ മൂടി….

റീന തന്റെ മുറിയിൽ വന്നുകുറെയേറെ കാര്യങ്ങൾ ആലോചിച്ചു കിടന്നുറങ്ങി ….

അങ്ങനെ എലാപ്പാറയിലെ അവരുടെ ആദ്യ രാത്രി കഴിഞ്ഞു….

___________________________________________

നേരം പുലർച്ചെ ആറായി….. നല്ല തണുപ്പ് തന്നെ……രാജു എണീറ്റു …