ഏലപ്പാറയിലെ നവദമ്പതികൾ – 3 4അടിപൊളി 

രാജു : മം

ദേവസ്സി : താനെന്തോ നാട്ടിൽ കുഴപ്പം ഉണ്ടാക്കി വന്നതാണെന്നാ ഇവൻ പറഞ്ഞത്…..

രാജു : അത്… എനിക്ക് നാട്ടിൽ

ദേവസ്സി : നാട് എന്നു പറയുമ്പോൾ

രാജു : കണ്ണൂർ…..അവിടെയൊരു ചിട്ടി കമ്പനി ഇണ്ടായിരുന്നു…. കൂടെയുള്ള പാർട്ണർ കാശുമായി മുങ്ങി… അങ്ങനെ അത് പൊട്ടി…. കേസ് ആവുന്നതിനു മുന്പേ എന്റെ വീടും സ്ഥലവും ഒക്കെ വിറ്റു… ബാക്കിയുള്ളത് എടുത്തു ഇങ്ങോട്ടു വണ്ടി കയറിയതാണ്…..

ദേവസ്സി : അതിനു എന്തിനാ ഇങ്ങോട്ട് വന്നത്….വേറെ എവിടെ എല്ലാം സ്ഥലങ്ങളുണ്ട്

രാജു നിന്നു പരുങ്ങി….

പാപ്പി : അത് ചേട്ടാ……ഇവർ രണ്ടു പേരും പ്രേമിച്ചു കല്യാണം കഴിച്ചതാ… രണ്ടു പേരും രണ്ടു ജാതി…ഇവളുടെ വീട്ടുക്കാർ ഇത്തിരി പ്രശ്‌നക്കാരാ….നാട്ടിൽ കടമായതോടെ നാണക്കേടായി…പിന്നെ ഭീഷണിയും…. അങ്ങനെ ബന്ധുക്കകുടെ മുന്നിൽ നിന്നു രക്ഷപെടാൻ വേണ്ടി പോന്നതാണ്…

ദേവസ്സി : ഓഹ്… അല്ല വല്ല പോലീസ് കേസ് വല്ലതും വരുമോടാ…. കുര്യൻ സാറിന് പണി കിട്ടുമോ…

രാജു : ഏയ്‌ ഇല്ല…

ദേവസ്സി : വരരുത്…

രാജു തലയാട്ടി……

ദേവസ്സി : നിനക്കെന്തു പണി അറിയാം….

രാജു : മെക്കാനിക് ആണ് എല്ലാ വണ്ടികളുടെയും പണിയറിയാം

ദേവസ്സി : എന്നിട്ടാണോ ചിട്ടി കമ്പനി തുടങ്ങിയത്

രാജു തല താഴ്ത്തി…… പിന്നിൽ കൈ മടക്കുന്നത് പാപ്പി കണ്ടു…. ദേവസ്സിയുടെ ചോദ്യങ്ങൾ അണ്ണന് പിടിച്ചിട്ടില്ല….

പാപ്പി മെല്ലെ കയ്യിൽത്തട്ടി….

പാപ്പി : ഇപ്പൊ എന്ത് ജോലിയും ചെയ്യാൻ ഉള്ള മാനസികാവസ്ഥയിലാണ്….

ദേവസ്സി : മം…

ദേവസ്സി രണ്ടു പേരെയും ഒന്ന് നോക്കി…. റീന അകന്നു നിൽക്കുന്നത് കണ്ടു ദേവസ്സി…

ദേവസ്സി : അടുത്തോട്ടു നിൽക്ക് പെണ്ണെ…

റീന രാജുവിന്റെ അടുത്തേക്കായി നിന്നു…

ദേവസ്സി : നല്ല ജോടികളാ….

ദേവസ്സി ചെന്നു ഫോണിൽ കുര്യൻ സാറിനെ വിളിച്ചു…. കുറച്ചു മാറി നിന്നാണ് സംസാരിച്ചത്…..

രാജു : എനിക്ക് അയ്യാളെ അത്ര പിടിക്കുന്നില്ല…

പാപ്പി : ഒന്ന് അടങ് അണ്ണാ…

രാജു : മം… ആവശ്യം നമ്മുടേതായി പോയി…

ഫോൺ വിളി കഴിഞ്ഞു ദേവസ്സിയ്യെത്തി…

ദേവസ്സി : കുര്യൻ സാർ ഒക്കെയാണ്…. അപ്പോ നിങ്ങൾ രണ്ടു പേരുടെയും ആധാർ കാർഡ് വേണം…. പിന്നെ വാടക ചീട്ട് എഴുതണം….. അത് സാവകാശം നാളെയോ മറ്റന്നാളോ മതി…..

രാജു തലയാട്ടി…

ദേവസ്സി : നിങ്ങൾ എന്നാ താമസം മാറുന്നെ..

രാജു : ഇന്ന് തന്നെ

ദേവസ്സി : അതിനു വീട് കാണണ്ടേ

രാജു : അല്ല ഇവൻ പറഞ്ഞു വീട് ഒക്കെയാണെന്ന്

ദേവസ്സി : അതിനു ഇയ്യാള്ളല്ലോ താമസിക്കുന്നത്…

പാപ്പി ദേവസ്സിയുടെ സൈഡിൽ നിന്നു പല്ല് ഞെരിച്ചു…

ദേവസ്സി : വാ…. ആദ്യം വീട് കാണാം….

രാജു : ശരി….

ദേവസ്സി തന്റെ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു….

ദേവസ്സി : എന്റെ പിന്നാലെ വന്നാൽ മതി…

രാജുവും റീനയും കുഞ്ഞും ജീപ്പിൽ കയറി…. പാപ്പി ബുള്ളറ്റിൽ അവരെ അനുഗമിച്ചു…..

അവർ വന്ന വഴി തന്നെ തിരിച്ചു കയറി…. കുറച്ചു കയറിയപ്പോൾ റീനയ്ക്ക് അവർ വന്ന വഴി ഇടത് വശത്തു കണ്ടു….

വണ്ടി നേരെ വീണ്ടും കയറി….. ഒരു സാദാ റോഡ് ആയിരുന്നു എന്നാലും മോശമല്ല….. ജീപ്പ് കയറി പോകും….. ദേവസ്സി മുന്നിൽ പോകുന്നുണ്ടായിരുന്നു

രാജു : അയ്യാളെ സൂക്ഷിക്കണം…. വെറുതെ ഓരോന്ന് കുത്തി ചോദിക്കും…. ചോദ്യം മനസ്സിലാക്കി ഉത്തരം പറഞ്ഞാൽ മതി….

റീന : മം….

രാജു : ഇതെവിടെക്കാണ് ഈ കയറി പോകുന്നത്….

രാജു സ്വയം ചോദിച്ചു…..

കുറച്ചു കഴിഞ്ഞു വലത്തോട്ട് ഒരു കയറ്റം കണ്ടു….. അവടെ മുകളിൽ ഒരു പള്ളിയും…..

പക്ഷെ നേരെ പോയ ദേവസ്സിയെ അനുഗമിച്ചു….. രണ്ട് വീടുകൾ കഴിഞ്ഞു…തേയില തോട്ടത്തിന് നടുവിൽ നിൽക്കുന്ന വെളുത്ത വീടുകൾ ഒരു പ്രത്യേക ഭംഗിയാർന്നു നിന്നു…….

കുറച്ചു മുന്നോട്ട് പോയി ദേവസ്സി ഒരു വീടിനു സൈഡിലായി സ്കൂട്ടർ നിർത്തി….പിന്നാലെ വന്ന ജീപ്പ് കൈ കാണിച്ചു നിർത്തി…..

രാജുവും റീനയും വണ്ടിയിൽ നിന്നിറങ്ങി…..

പാപ്പിയും ഒപ്പം വന്നു ചേർന്നു…

റീന തങ്ങൾ വന്നു നിൽക്കുന്ന വീട്ടിലേക്ക് നോക്കി…., വലിയ മുറ്റവും വിശാലമായ സ്ഥലത്തിൽ സ്ഥിതി ചെയുന്ന ഒറ്റ നില വീട്…..