ഏലപ്പാറയിലെ നവദമ്പതികൾ – 3അടിപൊളി 

സാറയും പിന്നാലെ ചെന്നു…

സാറ : ആഹാ…. പണി പറ്റിച്ചല്ലോ കള്ള ചെറുക്കൻ….

റീന : കഴുകണമല്ലോ ചേച്ചി…

സാറ : മോളെ… തണുത്ത വെള്ളം വേണ്ട…. ഞാൻ ചൂട് വെള്ളം കൊണ്ട് വരാം….

സാറ വേഗം ചെന്നു ബക്കറ്റിൽ വെള്ളവുമായി വന്നു…

റീന : ഇത്ര പെട്ടെന്നൊ….

സാറ : ചൂട് വെള്ളം എപ്പോഴും ഉണ്ടാകും…..അടുപ്പിലെ ചൂട് പോകണ്ടാന്നു വെച്ചു എപ്പോഴും വെള്ളം കലം കയറ്റി വെക്കും…

സാറ : ഞാൻ കുളിപ്പിച്ചോട്ടെ മോളെ…

റീന സമ്മതം മൂളി….

സാറ പാച്ചുവിനെ എടുത്തു കൊഞ്ചിച്ചു കൊണ്ട് ലാളിച്ചു….. വീടിന്റെ പുറത്തിരുന്നു കുളിപ്പിച്ചു….

റീനയ്ക്ക് സാറ ചേചി പാച്ചുവിനെ കുളിപ്പിക്കുന്നത് കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി….

സാറ : ആ തോർത്തിങ് താ…

റീന തീർത്തു കൈ മാറി….. സാറ പാച്ചുവിനെ ശ്രദ്ധയോടെ കുളിപ്പിച്ചു തുവർത്തി റീനയുടെ കയ്യിലേക്ക് കൊടുത്തു…..

സാറ : മോളെ…. അവനു പാൽ കൊടുക്ക്….

റീന പാച്ചുവിന്റെ തുണി മാറ്റി പുതപ്പു കൊണ്ട് മൂടി…… അപ്പോഴാണ് ഡയപ്പർ തീർന്നത് മനസ്സിലായത്…… കുഞ്ഞിനെ പാൽ കൊടുത്തു…

റീന : ചേച്ചി… ആ ഫോൺ എടുക്കാമൊ…

ഫോൺ കിട്ടയത്തോടെ റീന രാജുവിന്റെ നമ്പർ നോക്കി ഡയൽ ചെയ്തു…..

വണ്ടിയിൽ ആയിരുന്ന രാജു ഫോൺ വന്നതോടെ വണ്ടി നിർത്തി…

രാജു : ആ ഹലോ

റീന : കുഞ്ഞിന്റെ ഡയപ്പർ തീർന്നു……

രാജു : ആഹ്… വേറെ എന്തെങ്കിലും…

റീന : ഇല്ല…..

കാൾ കട്ട്‌ ചെയ്തതോടെ സാറ

സാറ : മോളെ സമയം എത്രയായി….

റീന : 3 കഴിഞ്ഞു ചേച്ചി….

സാറ : ആണോ….

സാറ വീടിന്റെ മുറ്റത് ചെന്നു നിന്നു…..പാച്ചു ഉറങ്ങിയതോടെ റീനയും പുറത്തേക്ക് വന്നു.. അൽപ നേരം കഴിഞ്ഞു പാപ്പിയുടെ ജീപ്പ് ഫുൾ സാദനങ്ങൾ ആയി വരുന്നത് കണ്ടു….

മുറ്റത്തേക്ക് കയറ്റി നിർത്തിയ വണ്ടിയിൽ ഒരു വക വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു…..

പാപ്പിയും വർക്കിയും വണ്ടിയിൽ നിന്നിറങ്ങി….

പാപ്പി : പറഞ്ഞത് എല്ലാം ഉണ്ട്…..

വർക്കി : ഇറക്കെടാ….

പാപ്പി : ആ ചേട്ടാ…

റീനയും പാപ്പിയും വർക്കിയും സാറയും കൂടെ സാദനങ്ങൾ ഓരോന്നോരോന്നായി ഇറക്കി ഉമ്മറത്തു വെച്ചു….

വർക്കി : എടി….പിള്ളേര് എത്താറായാലോ…

റീന അത് ശ്രദ്ധിച്ചു….. പിള്ളേരോ?

സാറാ : 3.30 ആയിട്ടെ ഉള്ളൂ….

എല്ലാം ഇറക്കി അടുക്കളയിലേക്കുള്ള ഐറ്റംസ് റീന തന്നെ അടക്കി വെച്ചു….

ഉപ്പു തൊട്ട് കർപ്പൂരം വരെ…… പ്ലാസ്റ്റിക് പാത്രങ്ങൾ…. ബാത്രൂം ബക്കറ്റ്…. സോപ്പ് ചീപ് കണ്ണാടി…..കടല പരിപ്പ് അരി ഉഴുന്ന് മുതലായവ വേറെ….

ഭക്ഷണം പാചകം ചെയ്യാനുള്ള പാത്രങ്ങൾ കൈയിലുകൾ…

കിടക്കാനുള്ള പായ, പഞ്ഞിക്കൊണ്ടുള്ള മെത്ത, കൊതുക് വല മേശ കസേര

എല്ലാം റീന നോക്കി കൊണ്ടു നിന്നു….പിന്നാലെ വന്ന പാപ്പി വീടിന്റെ വൃത്തിയാക്കൽ കണ്ടു റീനയെ പ്രശംസിച്ചു….

പാപ്പിയും അവളെ ഒതുക്കി വെക്കാൻ സഹായിച്ചു…..

റീന : കാശ് ഒത്തിരി ആയോ…

പാപ്പി : മം.. ആയി..

റീന : ബുദ്ധിമുട്ടായി അല്ലെ…

പാപ്പി : എന്താ തങ്കച്ചി…. നിങ്ങൾക്കുണ്ടായ അത്രേം നഷ്ടം ഒന്നുമല്ലല്ലോ കാശ് ചിലവായി പോകുന്നതിൽ …

റീനയുടെ കണ്ണുകൾ നിറഞ്ഞു…

പാപ്പി : തങ്കച്ചി…. കരയല്ലേ.. അണ്ണൻ അറിഞാ എന്നെ കൊല്ലും…വാ വേഗം അടക്കി വെച്ചിട്ട് ഒരു ചായ ഇട്ടു താ….

അടുക്കളയിലെ സാദനങ്ങൾ ഒരു വിധം എല്ലാം ഒതുക്കി വെച് സ്റ്റവ്വിലേക്ക് കണക്ഷൻ കൊടുത്ത് ശരിയാക്കി….

റീന ചായക്ക് വെള്ളം വെച്ചു…. പാപ്പി മുന്നിലേക്ക് ചെന്നു വർക്കിയുമായി ചിരി തമാശകൾ പങ്കു വെച്ചു….

അവരുടെ സംസാരത്തിൽ അവർ നല്ല അടുപ്പമായി എന്നു റീനയ്ക്ക് മനസ്സിലായി….

റീന ചായ റെഡി ആക്കി നാല് സ്റ്റീൽ ഗ്ലാസ്സിലേക്ക് പകർത്തി മുന്നിലേക്ക് വന്നു….

സാറ അവളുടെ വീടിന്റെ പടിക്കൽ ആരെയോ കാത്തു നിൽക്കുകയായിരുന്നു…

റീന : ചേച്ചി ചായ കുടിക്കാം….

വർക്കിയും പാപ്പിയും ഓരോ ഗ്ലാസ്‌ ചായ എടുത്തു….

4 മണി ആയതോടെ ഒരു ഓട്ടോ സാറയുടെ വീടിന്റെ മുമ്പിൽ വന്നെത്തി നിന്നു…. രണ്ട് കുട്ടികൾ അതിൽ നിന്നു ചാടിയിറങ്ങി…..

സാറയുട കയ്യിൽ ബാഗ് കൊടുതു അകത്തേക്ക് ഓടി….

പാപ്പി : ചേട്ടന് ആകെ ഉള്ളത് മോളാന്നു പറഞ്ഞിട്ട്…

വർക്കി : ഓഹ്…. അതാണ് ഞങ്ങളുടെ ബെന്നിച്ചനും ബിൻസിയും…..താ ആ കാണുന്ന വീട്ടിലെയാണ്….

റീന തന്റെ ഇടതു വശത്തുള്ള വീട്ടിലേക്ക് നോക്കി….

വർക്കി : മേരിയുടെ മക്കളാണ്…..ഭർത്താവ് ആൻസൺ ഒരു ആക്‌സിഡന്റിൽ 3 കൊല്ലം മുൻപ് തൊടുപുഴയിൽ വെച്ചു മരിച്ചു….പിന്നെ ആകെയുണ്ടായിരുന്ന അമ്മയും ഈയടുത്തു പോയി……അവർ അവിടെ തനിച്ചാ

പാപ്പി : ഓഹ് കഷ്ടം …

വർക്കി : മേരി കട്ടപ്പനയിലാ ജോലി…. അക്കൗണ്ടന്റ് ആണ്…. അവള് വരുമ്പോ 6 മണിയാവും….അതുകൊണ്ട് പിള്ളേര് ഞങ്ങടെ കൂടെ ഉണ്ടാകും….

റീന മുറ്റത് കളിക്കുന്ന പെൺകുട്ടിയെ നോക്കി…. സാറ ചേച്ചി വന്നു അവളെ അകത്തേക്കു കൊണ്ടു പോയി ഡ്രസ്സ്‌ മാറ്റി കൊടുത്തു…

വർക്കി : സാറക്ക് പിള്ളേരെന്നു പറഞ്ഞാ ജീവനാ….എനിക്കും കേട്ടോ…

റീന : ചേട്ടനെന്താ ചെയ്യുന്നേ….

വർക്കി : എനിക്ക് ഇവിടെ എസ്റ്റേറ്റില്ലാ…രണ്ട് ദിവസം ഫ്രീയാ….അടുത്ത ലോഡ് വരണം….

അപ്പോഴേക്കും സാറ ചേച്ചി ഒരു പാത്രത്തിൽ അവലുമായി വന്നു…..

വർക്കി : ബെസ്റ്റ് അവരെ ഒറ്റയ്ക്കാക്കിയാണോ പൊന്നെ…

സാറ : ടീവി വെച്ചു കൊടുത്തിട്ടുണ്ട്….കുറച്ചു നേരം അടങ്ങി ഇരുന്നോളും….

പാപ്പിയും വർക്കിയും അവലെടുത്തു കഴിച്ചു …..

സാറ : എൻറെ മോളെ…. അപ്പുറത്തെ വീട്ടിലെയാ രണ്ടെണം… പക്ഷെ ഏതു നേരവും ഞങ്ങടെ അടുത്താ….

റീന ചിരിച്ചു…..

സാറ : ചേച്ചിയും അനിയനും എപ്പോഴും വഴക്കാ…. എന്നാ കണ്ടില്ലെങ്കിലോ ഒടുക്കത്തെ സ്നേഹവും…..

പാച്ചു വീണ്ടും കരഞ്ഞതോടെ റീന അകത്തേക്ക് പോയി….. റീന കൊച്ചിനെ എടുത്തു പാൽ കൊടുത്തു പുറത്തേക്ക് വന്നു…

സാറ : മോളെ എന്തെങ്കിലും ഇനി ചെയ്യാനുണ്ടോ….

റീന : ഇനി ഞാൻ ചെയ്തോളാം ചേച്ചി… രാവിലെ തൊട്ട് ചേച്ചി തുടങ്ങിയതല്ലേ…

വർക്കി : അയ്യോ… കാണുന്ന പോലെ അല്ല… ഫുൾ ടൈം പണിയാ ഇവൾക്ക്…. കാരണം ചെയ്യുന്ന ജോലി മര്യാദക്ക് ചെയ്യാതെ അത് തന്നെ വീണ്ടും വീണ്ടും ചെയ്യല്ലാണ് ഹോബി…

പാപ്പിയും റീനയും ചിരിച്ചു…..റീന ചിരിക്കുന്നത് പാപ്പി ആദ്യമായാണ് കാണുന്നത്….സാറ വർക്കിയേ ഒന്ന് നോക്കി….

സാറ ചെന്നു കുഞ്ഞിനെ വാങ്ങി….

സാറ : പാച്ചു കുട്ടാ….. എണീറ്റോടാ…..

വർക്കി : ഇവന്റെ പേര് ശരിക്കും എന്താ…

റീന : പാച്ചു എന്നാണ് വിളിക്കുന്നത്…. ശരിക്കുള്ള പേര്…. ഇത് വരെ ഇട്ടിട്ടില്ല…

വർക്കി : അത് ഇനി എന്നാ…

സാറ : ഓഹ് സമയമുണ്ടന്നെ….മൂന്ന് മാസമല്ലേ ആയുള്ളൂ….

റീന ഓർത്തു ശരിക്കും ഇന്നാണ് കുഞ്ഞിന്റെ പേര് ഇടേണ്ടത്….. അതിനായുള്ള കാര്യത്തിന് വേണ്ടി പോയപ്പോഴല്ലേ ജീവിതം തകിടം മറിഞ്ഞത്….

റീന ആലാചനയിലാണ്ട് നിന്നു…