ഏലപ്പാറയിലെ നവദമ്പതികൾ – 3 4അടിപൊളി 

അതിനും റീന തലയാട്ടി…രാജു പോയതോടെ റീന വീണ്ടും പണികൾ തുടർന്നു…..

സാറയും റീനയും കൂടി വീട് വൃത്തി ആക്കി…. ബാത്രൂം റീന തന്നെ വൃത്തി ആക്കി…. അകത്തേയും പുറത്തെയും….

വീട്ടിൽ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് തന്നെ വൃത്തി ആക്കി….

പണി കഴിഞ്ഞു വിയർത്തെങ്കിലും അവിടത്തെ ഉമ്മറത്തിരുന്നു തണുത്ത കാറ്റ് വീശിയതോടെ അവളുടെ ദേഹം തണുത്തു…..

റീന : ഇവിടെ എപ്പോഴും ഇങ്ങനെ തണുപ്പാണോ ചേച്ചി…

സാറ : മം.. ഡിസംബറും ജനുവരിയും ഒക്കെ ആയാൽ നല്ല തണുപ്പാ….

റീന : ഇതിനെക്കാളും….

സാറ : മം….

പാച്ചുവിന്റെ കരച്ചിലോടെ അവരുടെ സംഭാഷണം മുറിഞ്ഞു…. റീന അകത്തു പോയി പാച്ചുവിനെ എടുത്തു…. ആകെ അപ്പിയിൽ കുളിച്ചു കിടന്നിരുന്നു പാച്ചു…..

സാറയും പിന്നാലെ ചെന്നു…

സാറ : ആഹാ…. പണി പറ്റിച്ചല്ലോ കള്ള ചെറുക്കൻ….

റീന : കഴുകണമല്ലോ ചേച്ചി…

സാറ : മോളെ… തണുത്ത വെള്ളം വേണ്ട…. ഞാൻ ചൂട് വെള്ളം കൊണ്ട് വരാം….

സാറ വേഗം ചെന്നു ബക്കറ്റിൽ വെള്ളവുമായി വന്നു…

റീന : ഇത്ര പെട്ടെന്നൊ….

സാറ : ചൂട് വെള്ളം എപ്പോഴും ഉണ്ടാകും…..അടുപ്പിലെ ചൂട് പോകണ്ടാന്നു വെച്ചു എപ്പോഴും വെള്ളം കലം കയറ്റി വെക്കും…

സാറ : ഞാൻ കുളിപ്പിച്ചോട്ടെ മോളെ…

റീന സമ്മതം മൂളി….

സാറ പാച്ചുവിനെ എടുത്തു കൊഞ്ചിച്ചു കൊണ്ട് ലാളിച്ചു….. വീടിന്റെ പുറത്തിരുന്നു കുളിപ്പിച്ചു….

റീനയ്ക്ക് സാറ ചേചി പാച്ചുവിനെ കുളിപ്പിക്കുന്നത് കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി….

സാറ : ആ തോർത്തിങ് താ…

റീന തീർത്തു കൈ മാറി….. സാറ പാച്ചുവിനെ ശ്രദ്ധയോടെ കുളിപ്പിച്ചു തുവർത്തി റീനയുടെ കയ്യിലേക്ക് കൊടുത്തു…..

സാറ : മോളെ…. അവനു പാൽ കൊടുക്ക്….

റീന പാച്ചുവിന്റെ തുണി മാറ്റി പുതപ്പു കൊണ്ട് മൂടി…… അപ്പോഴാണ് ഡയപ്പർ തീർന്നത് മനസ്സിലായത്…… കുഞ്ഞിനെ പാൽ കൊടുത്തു…

റീന : ചേച്ചി… ആ ഫോൺ എടുക്കാമൊ…

ഫോൺ കിട്ടയത്തോടെ റീന രാജുവിന്റെ നമ്പർ നോക്കി ഡയൽ ചെയ്തു…..

വണ്ടിയിൽ ആയിരുന്ന രാജു ഫോൺ വന്നതോടെ വണ്ടി നിർത്തി…

രാജു : ആ ഹലോ

റീന : കുഞ്ഞിന്റെ ഡയപ്പർ തീർന്നു……

രാജു : ആഹ്… വേറെ എന്തെങ്കിലും…

റീന : ഇല്ല…..

കാൾ കട്ട്‌ ചെയ്തതോടെ സാറ

സാറ : മോളെ സമയം എത്രയായി….

റീന : 3 കഴിഞ്ഞു ചേച്ചി….

സാറ : ആണോ….

സാറ വീടിന്റെ മുറ്റത് ചെന്നു നിന്നു…..പാച്ചു ഉറങ്ങിയതോടെ റീനയും പുറത്തേക്ക് വന്നു.. അൽപ നേരം കഴിഞ്ഞു പാപ്പിയുടെ ജീപ്പ് ഫുൾ സാദനങ്ങൾ ആയി വരുന്നത് കണ്ടു….

മുറ്റത്തേക്ക് കയറ്റി നിർത്തിയ വണ്ടിയിൽ ഒരു വക വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു…..

പാപ്പിയും വർക്കിയും വണ്ടിയിൽ നിന്നിറങ്ങി….

പാപ്പി : പറഞ്ഞത് എല്ലാം ഉണ്ട്…..

വർക്കി : ഇറക്കെടാ….

പാപ്പി : ആ ചേട്ടാ…

റീനയും പാപ്പിയും വർക്കിയും സാറയും കൂടെ സാദനങ്ങൾ ഓരോന്നോരോന്നായി ഇറക്കി ഉമ്മറത്തു വെച്ചു….

വർക്കി : എടി….പിള്ളേര് എത്താറായാലോ…

റീന അത് ശ്രദ്ധിച്ചു….. പിള്ളേരോ?

സാറാ : 3.30 ആയിട്ടെ ഉള്ളൂ….

എല്ലാം ഇറക്കി അടുക്കളയിലേക്കുള്ള ഐറ്റംസ് റീന തന്നെ അടക്കി വെച്ചു….

ഉപ്പു തൊട്ട് കർപ്പൂരം വരെ…… പ്ലാസ്റ്റിക് പാത്രങ്ങൾ…. ബാത്രൂം ബക്കറ്റ്…. സോപ്പ് ചീപ് കണ്ണാടി…..കടല പരിപ്പ് അരി ഉഴുന്ന് മുതലായവ വേറെ….

ഭക്ഷണം പാചകം ചെയ്യാനുള്ള പാത്രങ്ങൾ കൈയിലുകൾ…

കിടക്കാനുള്ള പായ, പഞ്ഞിക്കൊണ്ടുള്ള മെത്ത, കൊതുക് വല മേശ കസേര

എല്ലാം റീന നോക്കി കൊണ്ടു നിന്നു….പിന്നാലെ വന്ന പാപ്പി വീടിന്റെ വൃത്തിയാക്കൽ കണ്ടു റീനയെ പ്രശംസിച്ചു….

പാപ്പിയും അവളെ ഒതുക്കി വെക്കാൻ സഹായിച്ചു…..

റീന : കാശ് ഒത്തിരി ആയോ…

പാപ്പി : മം.. ആയി..

റീന : ബുദ്ധിമുട്ടായി അല്ലെ…

പാപ്പി : എന്താ തങ്കച്ചി…. നിങ്ങൾക്കുണ്ടായ അത്രേം നഷ്ടം ഒന്നുമല്ലല്ലോ കാശ് ചിലവായി പോകുന്നതിൽ …

റീനയുടെ കണ്ണുകൾ നിറഞ്ഞു…

പാപ്പി : തങ്കച്ചി…. കരയല്ലേ.. അണ്ണൻ അറിഞാ എന്നെ കൊല്ലും…വാ വേഗം അടക്കി വെച്ചിട്ട് ഒരു ചായ ഇട്ടു താ….

അടുക്കളയിലെ സാദനങ്ങൾ ഒരു വിധം എല്ലാം ഒതുക്കി വെച് സ്റ്റവ്വിലേക്ക് കണക്ഷൻ കൊടുത്ത് ശരിയാക്കി….