ഏലപ്പാറയിലെ നവദമ്പതികൾ – 3 4അടിപൊളി 

ഏലപ്പാറയിലെ നവദമ്പതികൾ 3

Elapparayile Navadambathikal Part 3 | Author : Aashan Kumaran

[ Previous Part ] [ www.kambi.pw ]


നന്ദി……. നിങ്ങൾ തരുന്ന സ്നേഹത്തിനും സഹകരണത്തിനും നന്ദി……

വൈകിയതിനു ക്ഷമ ചോദിക്കുന്നു…ദയവു ചെയ്തു കമ്പി പ്രതീക്ഷിച്ചു വായിക്കരുത്…. നിരാശയായിരിക്കും ഫലം…..

ഇഷ്ടമാണെങ്കിൽ ലൈകും കമന്റും നൽകുക….

ഇഷ്ടമായെങ്കിൽ മാത്രം മതി


തേനിയിൽ നിന്നും 66 km ഉള്ളൂ എലപ്പാറയിലേക്ക്….. പക്ഷെ ഹൈ റേഞ്ച് ആയത് കൊണ്ട് സമയം ദൂരത്തിനു അനുസരിച്ചു കണക്കാനാകില്ല…..

അത് യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് രാജുവിന് മനസ്സിലായത്…..

സമയം 7 കഴിഞ്ഞിരുന്നു….. തിരക്കുള്ള നഗരവീഥികളിലൂടെ ജീപ്പ് കടന്നു പോയി കഴിഞ്ഞിരുന്നു…..

രാജു : കഴിക്കണ്ടേ….

വഴിയിലെ കാഴ്ചകൾ കണ്ടു ചാഞ്ഞിരുന്ന റീന രാജുവിന്റെ വിളി കേട്ടില്ല…

അത് മനസ്സിലാക്കിയ രാജു വണ്ടിയുടെ ഹോൺ അടിച്ചു….രണ്ടാമതും റീനയോട് ചോദിച്ചു….

രാജു : വല്ലതും കഴിക്കണ്ടേ…

റീന രാജുവിനെ നോക്കി

റീന : വിശക്കുന്നില്ല….

രാജു : കുട്ടിക്ക്…

റീന : അവൻ ഉറക്കമാണ്……

വലിയ താല്പര്യം റീന കാണിക്കാത്തതിനാൽ രാജു യാത്ര തുടർന്നു….

കുറച്ചു ദൂരം കഴിഞ്ഞതോടെ കയറ്റമായി…. രാവിലെ ആയതിനാൽ വലിയ തിരക്കില്ല… മാത്രമല്ല തമിഴ് നാട്ടിലെ റോഡുകൾ യാത്രയ്ക് സഹായകരവുമായി…..

കയറ്റം കയറും തോറും തണുപ്പ് കൂടി വന്നു….. റീനയുടെ മാറ്റത്തിൽ നിന്നു രാജുവിന് മനസ്സിലായി… പാച്ചുവിനെ മൂടിപുതപിച്ചിട്ടുണ്ടായിരുന്നു…..

രാജു വണ്ടി കുറച്ചു വേഗത്തിൽ തന്നെ വിട്ടു…പക്ഷെ സ്പീഡ് കൂടിയതോടെ റീന രാജുവിനെ നോക്കി…..തനിക്ക് തണുക്കുന്നുണ്ട് എന്നറിഞ്ഞിട്ടും സ്പീഡ് കൂട്ടിയതാണോ എന്നായിരുന്നു റീനയുടെ ചിന്ത…..

യാത്ര പകുതിയിൽ ഏറെ പിന്നിട്ടു കഴിഞ്ഞിരുന്നു….റീനയ്ക് വിശന്നു തുടങ്ങിയിരുന്നു…. ഇന്നത്തെ യാത്രയെ ഓർത്തു ഇന്നലെ അധികമൊന്നും കഴിച്ചില്ല…. മല്ലി നിർബന്ധിച്ചതാ…..

അൽപ സമയം കഴിഞ്ഞു ഒരു ഹെയർ പിൻ വളവിൽ വണ്ടി നിർത്തി…..അവിടെ രണ്ടു മൂന്ന് കടകളും പിന്നെ പടികൾ കയറി രണ്ട് മൂന്ന് വീടുകളും ഉണ്ടായിരുന്നു….

രാജു : വാ… ഇറങ്..

രാജു റീനയെ കൂട്ടി ചായ കടയിലേക്ക് കയറി…. “രാജമ്മ ടീ സ്റ്റാൾ “…..റീന എതിർപ്പൊന്നും കാണിച്ചില്ല….

രാജുവും റീനയും കുഞ്ഞും കൂടി അവിടെ ചെന്നു ഒന്ന് വീക്ഷിച്ചു…….കടയിലെ ചേട്ടനും ചേച്ചിയും കൂടാതെ രണ്ട് മൂന്ന് പേരും കൂടി ഉണ്ടായിരുന്നു….

ചേട്ടൻ : വാ സാറെ….. ഇരിക്ക്….

ചായ കുടിച്ചിരുന്ന രണ്ട് പേരുടെ നോട്ടം റീനയിൽ ആയിരുന്നു….. പക്ഷെ റീനയിലേക്ക് നോക്കാതെ തന്നെ രാജു അവരുടെ മുന്നിലേക്ക് തടസ്സമായി കയറി നിന്നു….

ചായ കുടിച്ചിരുന്ന അവർ രാജുവിന്റെ മുഖത്തേക്ക് നോക്കി…. മുഖഭാവം കണ്ടതോടെ തന്നെ അവർക്ക് കാര്യം മനസ്സിലായി…. വേഗം തന്നെയവർ എണീറ്റു പോയി…

ഇപ്പൊ കടയിൽ ഞങ്ങൾ മാത്രമേയുള്ളൂ….

ചേട്ടൻ : എന്താ വേണ്ടേ

രാജു: കഴിക്കാൻ എന്തുണ്ട്…

ചേട്ടൻ : ദോശ, ഇഡലി പുട്ട്….

റീനയുടെ മുഖത്തേക്ക് നോക്കി….

റീന : ദോശ മതി…

രാജു : ചേട്ടാ അവിടെ ഒരു സെറ്റ് ദോശ….. എനിക്ക് പുട്ട്…

ചേച്ചി പാത്രങ്ങൾ കഴുകി ഉള്ളിലേക്ക് വന്നു…

ചേച്ചി : മോളെ നല്ല തണുപ്പാണ്….. കുഞ്ഞിനെ നല്ലോണം പുതപ്പിക്ക്….

റീന ചേച്ചിയുടെ വാക്കുകൾ കേട്ടു പാച്ചുവിനെ നന്നായി പുതച്ചു…

റീന മെല്ലെ ചേച്ചിയോടായി എന്തോ ചോദിച്ചു… ചേച്ചിയതിന് കൈ ചൂണ്ടി മുകളിലോട്ട് കാണിച്ചു…

റീന രാജുവിന്റെ അടുക്കൽ പോയി…

റീന : കുഞ്ഞിനെ പിടിക്കുമോ…

രാജു : മം..

റീന ചേച്ചിയോടൊപ്പം മുകളിലോട്ട് പടികൾ കയറി പോയി…

അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായി…. ബാത്രൂം തേടി പോയതാണ്…. അപ്പോഴാണ് മടിയിൽ കിടക്കുന്ന പാച്ചുവിനെ നോക്കിയത്… തുണിയുടെ പുറത്തൂടെ തടവി നോക്കി…. പഹയൻ ഡയപ്പർ ഇട്ടിട്ടുണ്ട്..

അപ്പോഴേക്കും ചേട്ടൻ പുട്ടും ദോശയുമായി വന്നു….നല്ല വിശപ്പുള്ളതിനാൽ രാജു പുട്ട് കഴിച്ചു തുടങ്ങി .. റീനയും വൈകാതെ വന്നു..