“ഇതെന്ത് ഉറക്കമാകുട്ടീ…. ദീപേ.. എടി ദീപേ…”
അമ്മവിളിച്ചിട്ടായിരുന്നു അവൾ ഉറക്കത്തിൽ നിന്നുമെഴുന്നേറ്റത്.
പതിവ് തെറ്റിയിരിക്കുന്നു.
ആദ്യപ്രണയം മനസുതുറന്നു സംസാരിക്കാൻ പോകുന്നത് കൊണ്ടാകാം ചെയ്യുന്ന കാര്യങ്ങളെല്ലാം തലതിരിഞ്ഞു വന്നത്.
രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ദീപ അവനൊരു മെസ്സേജ് അയച്ചു.
മറുപടികിട്ടുമെന്നുകരുതി അൽപ്പനേരം അവൾ നിന്നു,
9 മണിയായപ്പോൾ നെറ്റ് ഓഫ് ചെയ്ത് ദീപ വീട്ടിൽനിന്നും ഇറങ്ങി.
പത്തുമണി കൃത്യം കോഫീ ഹൗസിനും മുമ്പിൽ അവൾ അജുവിനെ കാത്തിരുന്നു.. വന്നില്ല.
അവന്റെ ഫോണിലേക്ക് തിരിച്ചുവിളിച്ചു.
പക്ഷെ ദീപക്ക് കിട്ടിയ മറുപടി പരിതിക്ക് പുറത്ത് എന്നായിരുന്നു.
പതിനൊന്നുമണിവരെയും കാത്തുനിന്നു. അജുവിനെ കാണാൻ അവൾക്ക്
സാധിച്ചില്ല…
“പറഞ്ഞുപറ്റിക്കുകയായിരുന്നോ…?
ദീപ സ്വയം ചോദിച്ചു.
പത്തുമണി കൃത്യം,കോഫീ ഹൗസിനും മുമ്പിൽ അവൾ അജുവിനെ കാത്തുനിന്നു.. വന്നില്ല.
അവന്റെ ഫോണിലേക്ക് തിരിച്ചുവിളിച്ചു.
പക്ഷെ ദീപക്ക് കിട്ടിയ മറുപടി പരിതിക്ക് പുറത്ത് എന്നായിരുന്നു.
പതിനൊന്നുമണിവരെയും കാത്തുനിന്നു. അജുവിനെ കാണാൻ അവൾക്ക്
സാധിച്ചില്ല…
“പറഞ്ഞുപറ്റിക്കുകയായിരുന്നോ…?
ദീപ സ്വയം ചോദിച്ചു.
നിരാശയോടെ അവൾ തിരിഞ്ഞുനടന്നു.
പെട്ടന്ന് പിന്നിലൂടെ ഒരു കൈവന്ന് അവളുടെ തട്ടി വിളിച്ചു…
“ദീപാ..”
“ഹേ…”
അവൾ പിന്നിലേക്ക് നോക്കി ഞെട്ടിത്തരിച്ചു നിന്നു.
“ലച്ചു… നിയെന്താ ഇവിടെ? ഓഫീസിൽ പോയില്ലേ..?”
അദ്‌ഭുതത്തോടെ അവൾ ചോദിച്ചു.
“ഇല്ല്യാ, ഞാൻ ലീവാ, ബാങ്കിലേക്കൊന്ന് പോണം അതിനുവന്നതാ. അല്ലാ നിയെന്താ ഇവിടെ?”
മറുപടിച്ചോദ്യം കേട്ട ദീപ നിന്നുപരുങ്ങി.
“എന്താടി വല്ല ചുറ്റിക്കളിയും ണ്ടോ?”
“ഒന്നുപോടി, ഞാനൊരു ഫ്രണ്ട്നെ കാത്തുനിൽക്കാ..”
അധരങ്ങളിൽ ചെറിയ പുഞ്ചിരിവിതറിക്കൊണ്ട് ദീപ പറഞ്ഞു.
“ഉവ്വ് ഉവ്വേ…., ഞാൻ പോയേക്കാം. “
ലച്ചു നടന്നകന്നുപോകുന്നത് അവൾ ഇമവെട്ടാതെ നോക്കിനിന്നു.
സൂര്യൻ ഉദിച്ചുപൊങ്ങി, കർക്കിടകത്തിലെ വെയിലിന്റെ ചൂട് സുഖമുള്ള ഒരനുഭൂതി അവളിൽ ചൊരിഞ്ഞു.
മുടിയിഴകൾ പിന്നിൽനിന്നും ഇടതുകൈകൊണ്ട് കോരിയെടുത്ത് മുൻഭാഗത്തേക്ക് ഇട്ട് അവൾ മടങ്ങിപ്പോകാൻ തിരിഞ്ഞുനിന്നതും, അപ്രതീക്ഷിതമായി അജു മുൻപിൽ വന്നുനിന്നതും ഒരുമിച്ചായിരുന്നു.
“ഹോ..അജൂ…ഇയാളായിരുന്നോ.. ഞാൻ പേടിച്ചുപ്പോയി…”
മാറത്തേക്ക് തന്റെ വലതുകൈ ചേർത്ത് പെട്ടന്നുള്ള ഭയംകൊണ്ട് പേടിച്ച ഹൃദയത്തെ അവൾ അമർത്തിപ്പിച്ചു.
“എന്തിന്.?”
പുഞ്ചിരിച്ചുകൊണ്ട് തന്റെ കട്ടമീശയുടെ കൂർബ് അവൻ ഉഴിഞ്ഞുകൊണ്ട് ചോദിച്ചു.
“പെട്ടന്ന് മുന്നിൽചാടിയാൽ ആരായാലും പേടിച്ചുപോകില്ലേ?”
“വാ നമുക്കപ്പുറത്തിരിക്കാം.”
“വേണ്ട….ഞാൻ പോവ്വാ, ”
ദീപ അൽപ്പം വീശിപിടിച്ചു.
“ഹാ,വാ മാഷേ…”
അജു അവളുടെ വളയിട്ട കൈത്തണ്ടയിൽ പിടിച്ചുവലിച്ചു.
“വിട് …വിടാൻ.”
അവളെയുംകൊണ്ട് അജു കോഫിഹൗസിലേക്ക് നടന്നു.
രണ്ടുപേർക്ക് ഇരിക്കാൻ മാത്രം തയ്യാറാക്കിയ ഒരു ടേബിളിന്റെ ഇരുവശങ്ങളിലായി അവർ ഇരുന്നു.
“സർ, ഓർഡർ പ്ലീസ്..”
ഓർഡറെടുക്കാൻ വേണ്ടി ഒരുപയ്യൻ വന്നുനിന്നു.
“ദീപാ, വാട്ട് യൂ വാണ്ട്…?”
മെനുകാർഡ് കൈയിൽപ്പിടിച്ചുകൊണ്ട് അജു അവളോട് ചോദിച്ചു.
“എനിക്കൊന്നും വേണ്ട… ”
മുഖത്തുനോക്കാതെ അവൾ പറഞ്ഞു .
“ടു കോഫി പ്ലീസ്…”
കോഫീക്ക് ഓർഡർ കൊടുത്ത് അജു അവളെയൊന്ന് നോക്കി.
കോഫിയുമായി ഹോട്ടൽബോയ് വരുന്നത് വരെ അവർ രണ്ടുപേരും മൗനം പാലിച്ചു.
ടേബിളിന്റെ മുറത്തേക്ക് ആവിപറക്കുന്ന രണ്ട് കോഫി എടുത്തുവച്ചിട്ട് ഒരു പുഞ്ചിരിപാസ്സാക്കി കൂടെ ഒരു ആശംസയും പറഞ്ഞ് ഹോട്ടൽ ബോയ് നടന്നുനീങ്ങി.
ഇതുപോലെ എത്രയെത്ര പ്രണയാർദ്രമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന ആത്മസംതൃപ്തിയിൽ.
പ്രണയത്തിന്റെ തിരശീല മെല്ലെ മിഴി തുറന്നു.
“ദീപാ, എനിക്കൊരു കാര്യം പറയാനുണ്ട്..”
“ഉണ്ട്,അതിനല്ലേ ഇങ്ങോട്ട് വന്നത്..എന്താ കാര്യം..”
