ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം Like

“എന്നടാ പാക്കറെൻ..?
ഉനക്ക് തെരിയലെയാ…?
നാൻ താ.. സെൽവം…

അയാൾ അജുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“ഡാ…. ”
അജു പാതിയടഞ്ഞ ശബ്ദത്തിൽ അലറി.

“അടടാ കോവപ്പെടാതെ കണ്ണാ….
ഉനക്ക് ഒരു കഥ സൊല്ലി തരതുക്കുതാ ഇങ്കെ കൂട്ടിട്ടു വന്നെ.
കൊഞ്ചം പഴസു താ സ്റ്റോറി.
ഒരു രണ്ട് വർഷം മുന്നാടി എൻ ബിസിനസ്സ് നല്ലാ പോയിട്ടിരുന്നെ,
ആനാ ഒരു തിരിട്ടു നായ്.
അവൻ പേര് കൃഷ്ണൻനായർ ഉൻ അപ്പാ.

അജു തലപൊക്കി സെലവത്തെ ഒന്നുനോക്കി.

“പണം ഒാഫർ പന്നിട്ടെ. ആനാ ഉൻ അപ്പ അതുക്കും ഒത്തുക്കലെ.
എന്നെ ജയിലി പോട്ടുതാ അടങ്ങുവേന്ന് സൊന്നെ.
അതാ മുടിവ് കെട്ടീട്ടേ…..

“ഡാ…. നീ….നീ …എന്റെ അച്ഛനെ കൊന്നതാ അല്ലേ..” അജു അയാൾക്കുനേരെ കാലുകൾ പൊക്കി ചവിട്ടാൻ ശ്രമിച്ചെങ്കിലും അവനതുകഴിയാതെ പോയി.

“കൊഞ്ചം അമയ്തിയായിരിക്ക്.”

സെൽവം അവന്റെ അടുത്തേക്കുവന്നു തോളിൽ തട്ടിപറഞ്ഞു.

“ഇപ്പോ നീയും അപ്പാവെ മാതിരി എനക്ക് കുറുകെ വന്ന് ഡിസ്റ്റേർബ് പൻട്രൻ.
നിറയെ തടവ് ഉനക്ക് ഞാൻ വാണിങ് തന്നെ.
നീയും അപ്പാവെ മാതിരി താ തമ്പി.
ഉൻ വൈഫ് റൊമ്പ അഴാകായിരുക്കില്ലെ…? അന്ത പുള്ള കൂടെ നാല് കൊളന്ത പെറ്റ് സന്തോഷമാ വാഴവേണ്ടിതാനേ,”

“നീർത്തട പന്ന…. മോനെ… നീയന്ത കരുതിയെ, ഞാൻ വെറും ഉണ്ണാക്കനാണന്നാ,
ഇവിടന്ന് ഒരുത്തനും രക്ഷപ്പെടാൻ പോകുന്നില്ല. എന്റെ അച്ഛന്റെ കൊലപാതകത്തിന് നീ ശിക്ഷ അനുഭവിക്കണം, അത് നിയമത്തിന്റെ കോടതിയിൽനിന്നും നീയേറ്റ് വാങ്ങുന്നത് എനിക്ക് കാണണം, അത് കഴിഞ്ഞേ ഞാനങ്ങു പോകൂ… കേട്ടോടാ ബാസ്‌റ്റഡ്…”

“കോവപ്പെടാതെതമ്പി.,
എതുക്കടാ ഏൻ വഴിലെ വന്ന് വാഴവേണ്ടിയ വയസ്സില് പിണമായ് അന്ത അഴകാണ പൊണ്ണെ ചിന്ന വയസ്സിലെ വിധവയാ തവിക്ക വെക്കിരേൻ…?

“നീ കുറിച്ചുവച്ചോ, കഴിഞ്ഞു നിന്റെ സമയം,
നാളെ ന്യൂസ് പേപ്പറിൽ നിന്റെ പടവുംമുണ്ടാകും,”
ആത്മവിശ്വാസത്തോടെ അജു പറഞ്ഞു.

“എൻ പടം,… ആഹ്‌ഹാ, എന്ത കോളത്തിൽ,”
പരിഹാസത്തോടെ സെൽവം ചോദിച്ചു.

“കാത്തിരിക്കൂ അൽപ്പനേരം കൂടെ, ഈ കുട്ടികളെകയറ്റിയ കണ്ടയ്നർ ഇവിടന്ന് ചലിക്കുമ്പോഴേക്കും നിന്റെ കൈയിൽ സത്യത്തിന്റെ,നിയമത്തിന്റെ കുരുക്ക് വീണിരിക്കും സെൽവം.”

“എന്നാ പന്ട്രനീ, പൊലീസേ കൂപിടുവാങ്കളാ..
അന്ത നായ്ക്കൾക്ക് നിറയെ പണംകൊടുത്തിട്ടെ അപ്പുറം യാരും ഇങ്കെ വരാത്.
തമ്പി,പെരിയവക്കെ സൊന്നാ കേക്കണം. ഇല്ലാട്ടി വാഴവേണ്ടിയ വയസ്സില് പടത്തില് മാലപ്പോട്ടിടുവേൻ..ജാഗ്രതേ…”

അവനുനേരെ വിരൽചൂണ്ടി നിൽക്കുമ്പോഴാണ് അജുവിന്റെ
പോക്കെറ്റിൽ കിടക്കുന്ന ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.
സെൽവം തന്റെ സഹായിയോട് അതെടുക്കാൻ ആംഗ്യം കാണിച്ചു.
ഫോണെടുത്ത് ലോഡ് സ്പീക്കറിൽ ഇട്ടു.
‘എസ് ഐ എബിൻ.’

“അജു… നിനക്ക് കുഴപ്പൊന്നുമില്ലല്ലോ.
കമ്മീഷണർ ഓർഡർ തന്നില്ല, ഇനിയതോന്നും നോക്കിയിട്ട് കാര്യമില്ല. ഞാൻ എന്റെ ഫോഴ്സ്നേയും കൊണ്ട് ഉടൻവരാം അതുവരെ അവന്മാരെ പോകാൻ അനുവദിക്കരുത്.”

മറുത്തൊന്നും പറയാതെ സെൽവം ഫോൺ കട്ട് ചെയ്തു.

“യാര്, പോലീസാ… വാങ്കടാ….തുഫ്….”
സെൽവം കാർക്കിച്ചു തുപ്പി.
“ഡാ…..ഓർത്ത് വച്ചോ, ഇവിടുന്ന് നീ രക്ഷപെട്ടാലും ഞാൻ ജീവിച്ചിരിക്കുകയാണേൽ അത് നിന്റെ അന്ത്യത്തിലേക്കാകും.”
കയറിൽ കിടന്നാടികൊണ്ട് അജു പറഞ്ഞു.

“അടിങ്കട അന്ത പൊറുക്കിയെ.”

അരിശംമൂത്ത സെൽവം അജ്ഞാപിച്ചതും
നാലുഭാഗത്തുനിന്ന് ആളുകൾ വന്ന് അജുവിനെ തലങ്ങും വെലങ്ങു അടിച്ചു.
തളംകെട്ടി ചോര വായിൽ നിന്നും ഒലിച്ചിറങ്ങി.
വേദനകൊണ്ടവൻ അലറികരഞ്ഞു.

അജുവിന്റെ ഫോൺവരുന്നതുംകാത്ത് ദീപ ഉമ്മറത്തിണ്ണയിൽ ചാറിനിൽക്കുന്നമഴയെ നോക്കിയിരുന്നു.

“ഒന്നുവിളിച്ചാലോ ?”
അവൾ സ്വയം ചോദിച്ചു.

എന്നിട്ട് രണ്ടും കൽപ്പിച്ച് വിളിച്ചു.

സെൽവത്തിന്റെ കൈയിലിരുന്ന് അജുവിന്റെ ഫോൺ ശബ്‌ദിച്ചു.

ഫോണുമായി അയാൾ അജുവിന്റെ നേരെചെന്നു.

“ഉങ്കെ പൊണ്ടാട്ടി…. റൊമ്പ അഴകാറുക്ക്,
ന്നാ കട്ടിക്കട്ടുമാ…”
ആ ചോദ്യം കേട്ട അജു വായിൽ ഊറിവന്ന രക്തം സെൽവത്തിന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി.

Leave a Reply

Your email address will not be published. Required fields are marked *