ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം Like

അയാൾ അലറിവിളിച്ചു.

ദൂരെനിന്നും ഒരുകൂട്ടം ഗുണ്ടകൾ ഓടിവരുന്നത് അജു ഭയത്തോടെ നോക്കിനിന്നു.
അവരുടെ കൈയിൽ തന്നെ കിട്ടിയാൽ പിന്നെ ജീവൻ അപകടത്തിലാകുമെന്ന് ഒരു നിമിഷം അജു ചിന്തിച്ചു.

തന്റെ കോളറിൽ ശക്തിയായി പിടിച്ച ഗുണ്ടയുടെ കൈകൾ അജു തട്ടിമാറ്റികൊണ്ട് അവൻ കുത്തറിയോടി.

“പുടിങ്കടാ…..”
ഒരുകൂട്ടം ഗുണ്ടകൾ അജുവിന് പിന്നാലെ ഓടി.

തോടേത്, വരമ്പേത് എന്നറിയാതെ അജു ഇരുട്ടിലേക്ക് പാഞ്ഞുകയറി.

കൂടുതൽ ഓടും തോറും കൈകാലുകൾ കുഴയുന്നപോലെതോന്നിയ അജു ചേറിലേക്ക് കുഴഞ്ഞുവീണു.

എണ്ണത്തിൽ കൂടുതൽ ആളുകൾ അജുവിനെ തിരഞ്ഞു പാടത്തേക്കിറങ്ങി.

ബ്രയ്റ്റ്ലൈറ്റ് ന്റെ ടോർച്ചടിച്ചുകൊണ്ട് അവർ നെൽവയൽ മുഴുവനും അരിച്ചുപെറുക്കി.
മറുകണ്ടത്തിലേക്ക് വെള്ളം തിരിച്ചുവിടുന്ന ബണ്ടിനോട് ചേർന്ന് ചേറിൽകുളിച്ചുകിടക്കുന്ന അജുവിനെ അവർക്രൂരമായി മർദ്ദിച്ചു,
ബോധം നഷ്ടപ്പെട്ട അജുവിനെ രണ്ടുഗുണ്ടകൾ ചേർന്നു പൊക്കിയെടുത്തു.

“ഇത് യാരടാ…”
ടോർച്ചടിച്ചുകൊണ്ട് മുൻപിൽ നടക്കുന്ന ഒരാൾ ചോദിച്ചു.

“തെരിയാത്,അന റൊമ്പകനം”
അജുവിനെ തോളിലേറ്റിനടക്കുന്ന ഗുണ്ടപറഞ്ഞു.

അവർ അജുവിനേയുംകൊണ്ട് ഗോഡൗണിലേക്ക് നടന്നു.

ഒഴിഞ്ഞ ഡ്രമ്മിന്റെപുറത്തിരുന്ന് തലചൊറിയുകയായിരുന്നു സെൽവം.

ചേറിൽ മുങ്ങിയ അജുവിനെ ഒറ്റനോട്ടത്തിൽ മനസിലാകാത്ത സെൽവം അവന്റെ ശരീരത്തിലേക്ക് വെള്ളമൊഴിക്കാൻ പറഞ്ഞു.

രണ്ടിഞ്ച് വണ്ണമുള്ള പൈപ്പ് മോട്ടറിൽഘടിപ്പിച്ച് വളരെ ശക്തിയായി വെള്ളം അജുവിന്റെ ശരീരത്തിലേക്ക് തെറിപ്പിച്ചു.

ബോധം നഷ്ട്ടപെട്ട അജു വെള്ളം മുഖത്തുതട്ടിയപ്പോൾ എഴുന്നേറ്റ് പതിയെ മിഴികൾ തുറന്നു.
അവനെ കണ്ടതും സെൽവം ഡ്രമ്മിന്റെ മുകളിൽ നിന്നും ചാടിയിറങ്ങി.
അദ്‌ഭുതത്തോടെ അയാൾ അല്പ്നേരംഅജുവിന്റെ നോക്കിനിന്നു.

“ഡേയ്, സത്യാ….. അന്ത മൊളെല് വലിച്ചു കെട്ടുങ്കടാ…”

“സെരിങ്കണ്ണാ…”

മൂന്നാല് പേര് വന്ന് അജുവിനെ പൊക്കിയെടുത്ത് കൈകൾ മുകളിലേക്കുയർത്തി. പ്ലാസ്റ്റിക് കയറുകൊണ്ട് മുളയിൽ വലിഞ്ഞുകെട്ടി.

സെൽവം പതിയെ അജുവിന്റെ അടുത്തേക്ക് ചെന്നു.

താഴ്ന്നുകിടക്കുന്ന അവന്റെ മുഖം അയാൾ തന്റെ ഇടതുകൈകൊണ്ട് പതിയെ ഉയർത്തി, എന്നിട്ട് ആർത്തുച്ചിരിച്ചു.

“ഡേയ്… പാരടാ…. ഹഹഹ… മുന്നാടി എവളോ കഷ്ട്ടപെട്ടു, ഉന്നെ തേടിപ്പുടിക്കാൻ, അപ്പുറം നീയെ എങ്കിട്ടെ വന്തിട്ടെ…
കടവുളേ, മുരുകാ…”

സെൽവം രണ്ട് കൈകളും മുകളിലേക്കുയർത്തികൊണ്ട് പഴനിമല മുരുകനെ വണങ്ങി.

ടി വിയുടെ ചാനൽ ദീപ മാറ്റി മാറ്റിയിരിക്കുന്നത് കണ്ട അപ്പു അവളോട് കയർത്തു.

“കുഞ്ഞേച്ചി, ഏതേലും ഒരു ചാനൽ ഇടോ, ഇല്ല്യേച്ചാ റെമോർട്ട് ഇങ്ങട് താ..”

ദീപ അവന്റെ മടിയിലേക്ക് റെമോർട്ട് വലിച്ചെറിഞ്ഞു.

“ഇന്നാ നിന്റെ റെമോർട്ട്, മനുഷ്യന് ഒരു സമാധാനവും തരില്ലാന്നുവച്ചാൽ.”

ദേഷ്യപ്പെട്ടുകൊണ്ട് അവൾ ഡൈനിങ് ഹാളിൽനിന്നുമെഴുന്നേറ്റ് ഫോണുമെടുത്ത് ഉമ്മറത്തെ ചവിട്ടുപടിയിന്മേലിരുന്നു.

“ഇത്ര നേരയിട്ടും ന്താ അജു വിളിക്കാത്തെ, വിളിച്ചുനോക്കണോ? ഏയ്‌ വേണ്ട.. ന്തായാലും വിളിക്കും, എനിക്കറിയാം.”

പുഞ്ചിരിച്ചു കൊണ്ട് അവൾ തുളസിതയ്യിനെ നോക്കി,
ഇളംകാറ്റ് തുളസിയെ തഴുകുന്ന കാഴ്ച അവൾ നോക്കിനിന്നു.

വൈകാതെ ഒന്നുരണ്ട് മഴത്തുള്ളികൾ നിലത്തുവീണു,

“അമ്മേ…ദേ മഴ…..”
അകത്തേക്ക് നോക്കിക്കൊണ്ട് അവൾ അമ്മയെ വിളിച്ചു.

“ന്ത് ണ്ടെങ്കിലും ന്നെ വിളിച്ചോട്ടാ, പുറത്തുകിടക്കുന്ന തുണിയൊന്ന് എടുത്തൂടെ ദീപേ നിനക്ക് ?

അടുക്കളയിലിരുന്നുകൊണ്ട് ‘അമ്മ പറഞ്ഞു.

തുണിയെല്ലാമെടുത്ത്‌ അവളുടെ മുറിയിലെ കട്ടിലിൽകൊണ്ടുവന്നിട്ടു.
എന്നിട്ട് അതിന്റെ മുകളിൽ ദീപ മലർന്നുകിടന്നു.
എന്നിട്ട് ഫോണെടുത്ത് അജുവിന്റെ ഫോട്ടോയെടുത്തു ഒരുപാട് നേരം അതും നോക്കികിടന്നു.
പതിയെ അവൾ ആ ഫോൺ മാറോട് ചേർത്തുപിടിച്ചു.

ശക്തമായി ചുമച്ചുകൊണ്ട് അജു ഒന്നുപിടഞ്ഞു.
കടത്തികൊണ്ടുവന്ന കുട്ടികളെയെല്ലാം കണ്ടയ്നറിൽ കയറ്റി ഡോർ അടച്ച് പൂട്ടിട്ട് പൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *