എന്നാൽ കേട്ടോ –ആദ്യസംഭവങ്ങള്‍ ഈ ഷാജിക്ക് അറിയാവുന്നതാ.. എന്നാലും തൊമ്മാ നിനക്ക് അറിയാന്‍ ഞാന്‍ എന്റെ കഥ അങ്ങ് പറയാം എന്റെ അനിയന്‍ ബിജോയ് കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലം മുതല്‍ ഉള്ള കഥ പറഞ്ഞാലേ ഇതിനൊരു പൂര്‍ണ്ണത വരൂ .. അവനു കൂടെ പഠിച്ച രേഷ്മ എന്ന കുട്ടിയോട് ഒടുക്കത്തെ പ്രേമം.. നിനക്കറിയാമല്ലോ രണ്ടുമക്കളില്‍ ഇളയവന്‍ ആയതുകൊണ്ട് അവന്‍ എപ്പോഴും ഭയങ്കര വാശിക്കാരന്‍ ആണ്.. രേഷ്മയും അവളുടെ വീട്ടിലെ ഇളയമകള്‍, രണ്ടിനും ഒരേ സ്വഭാവം.. കല്യാണം നടത്തിയില്ലേല്‍ ഒരുമിച്ചു ഒരു കുഴിയില്‍ ചാകും എന്ന പോലെയാണ് രണ്ടിന്റെയും സ്വഭാവം..ഡിഗ്രി കഴിഞ്ഞയുടന്‍ അവന്‍ ഒരു ബാങ്കില്‍ ജോലിക്ക് കയറി .. ബാങ്ക് ജോലി എന്ന്‍ കേള്‍ക്കുമ്പോ സ്റ്റേറ്റ് ബാങ്ക് എന്നൊന്നും കരുതല്ലേ ഒരു പ്രൈവറ്റ് ബാങ്കില്‍ ഇന്‍ഷുറന്‍സ് agent ആയാണ് കയറിയത്.. അല്പം കൂടി പഠിച്ചിട്ടു മതി ജോലി എന്നൊക്കെ എല്ലാവരും പറഞ്ഞതാ.. പക്ഷേ സ്വന്തം കാലില്‍ നിന്ന് ശമ്പളം വാങ്ങി അവനു പെട്ടന്ന് പെണ്ണ് കെട്ടണം അതാണ് കാര്യം.. പക്ഷേ പ്രശ്നം അവളുടെ ചേച്ചി ഗ്രീഷ്മ ബംഗ്ലൂര്‍ പഠിച്ചു കൊണ്ട് ഇരിക്കുകയാണ് ചേച്ചി നില്‍ക്കുമ്പോ അനിയത്തിയെ കെട്ടിക്കില്ല എന്ന് അവളുടെ വീട്ടുകാര്‍ കട്ടായം പറഞ്ഞു.. അവസാനം അവന്റെ ഐഡിയ ആണ് ഗ്രീഷ്മയെ ഞാന്‍ കല്യാണം കഴിക്കുക എന്നത്.. ഞാന്‍ ആ സമയത്ത് നാട്ടില്‍ വരാറായി ഇരിക്കുകയായിരുന്നു.. ഏതായാലും ഞാന്‍ നാട്ടില്‍ വന്നതേ വീട്ടുകാര്‍ ഈ കാര്യം അവതരിപ്പിച്ചു കൂടെ ബിജോയിയുടെ നിര്‍ബന്ധം കൂടി ആയപ്പോ ഞാന്‍ സമ്മതിച്ചു ഏതായാലും എപ്പോഴാണെങ്കിലും കല്യാണം കഴിക്കേണ്ടത് ആണല്ലോ. ഞാനും ബിജോയും കൂടി പെണ്ണുകാണാന്‍ പോയി.. അവന് എന്നെ പെണ്ണുകണിക്കാന്‍ അല്ല അവന്റെ പെണ്ണിനെ കാണാന്‍ ആയിരുന്നു ധൃതി ..ഏതായലും ഞാന്‍ പോയി ഗ്രീഷ്മയെ കണ്ടു .. ചേട്ടത്തിയും അനിയത്തിയും ഒന്നിനൊന്നു സുന്ദരികള്‍ അവരുടെ പിതാവ് ഖത്തറിൽ ആണ്..കണ്ടതെ എനിക്കു ഇഷ്ടപ്പെട്ടു. ഏതായലും ഞങ്ങള്‍ രണ്ടു പേര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോ നടന്ന കാര്യങ്ങള്‍ വായനക്കാരുടെ സൌകര്യത്തിനായി സംഭാഷണ രൂപത്തില്‍ എഴുതാം
ബിനു : ഹായ്
ഗ്രീഷ്മ : ഹലോ
ബിനു – ആദ്യം ആയാണ് ഇങ്ങനെ ഒരു പെണ്ണ് കാണല്‍ ..അതുകൊണ്ട് എങ്ങനെ തുടങ്ങണം എന്നു അറിയില്ല
ഗ്രീഷ്മ – ഞാനും ആദ്യമായാ ..അതുകൊണ്ട് കുഴപ്പമില്ല – അവള്‍ ചിരിച്ചു
ബിനു – ഞാന്‍ സത്യത്തില്‍ ഇപ്പൊ കല്യാണം ഒന്നും വേണ്ട എന്ന് കരുതി ഇരിക്കുക ആയിരുന്നു പിന്നെ അവന്റെ നിര്‍ബന്ധം
ഗ്രീഷ്മ – എനിക്കും അതുതന്നെ .. പഠനം കഴിഞ്ഞു ജോലി ആയിട്ട് പയ്യെ മതി എന്ന പ്ലാന്‍ ആയിരുന്നു
ബിനു – ഏതായലും എനിക്കു തന്നെ ഇഷ്ടപ്പെട്ടു താന്‍ ധൃതി പിടിച്ച് ഒരു തീരുമാനം എടുക്കണ്ട പയ്യെ ആലോചിച്ചു വീട്ടില്‍ പറഞ്ഞാല്‍ മതി
ഗ്രീഷ്മ – ശരി ചേട്ടാ . അല്പ സമയം കൂടി ഇരുവരും സംസാരിച്ച ശേഷം പിരിഞ്ഞു. വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോ അവരുടെ വീട്ടുകാര്‍ക്കും സമ്മതം ആണെന്ന് പറഞ്ഞു അറിയിപ്പ് കിട്ടി, ആദ്യം മൂത്തവരുടെ കല്യാണം ഇളയവരുടെ കല്യാണം കുറഞ്ഞത് ഒരു ദിവസത്തെ എങ്കിലും വ്യത്യാസം വേണം എന്ന അവിടുത്തെ ഏതോ മുതിര്‍ന്ന ആളുടെ നിര്‍ബന്ധം കാരണം ഒന്നിച്ചു നടത്താം എന്നു വിചാരിച്ചിരുന്ന കല്യാണം രണ്ടു ദിവസം ആയി നടത്താം എന്ന തീരുമാനം ആയി.. ബിനുവിന്റെയും ഗ്രീഷ്മയുടെയും വിവാഹം ബുധനാഴ്ഛായൂം ബിജോയ് രേഷ്മ വിവാഹം വ്യാഴഴ്ചയും നടത്താന്‍ തീരുമാനം ആയി… കാര്യങ്ങള്‍ എല്ലാം ഉദ്ദേശിച്ച പോലെ ഭംഗിയായി നടന്നു.. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ കുറച്ചു ആളുകള്‍ മാത്രം പങ്കെടുത്ത വിവാഹം.. വിവാഹത്തിരക്കുകള്‍ എല്ലാം കഴിഞ്ഞു. അടുത്ത ദിവസം ഒരു വിവാഹം കൂടി ഉള്ളതിനാല്‍ വന്നവര്‍ എല്ലാം അവിടെയൊക്കെ തന്നെ കൂടിയിട്ടുണ്ട്.. ആദ്യരാത്രി ബിനു റൂമിലേക്ക് ചെന്നപ്പോള്‍ ഗ്രീഷമ കിടക്കുകയാണ്, കതകു തുറക്കുന്ന ശബ്ദം കേട്ടതും ഗ്രീഷ്മ എഴുന്നേറ്റു.
