കംപ്ലീറ്റ് പാക്കേജ് – 1 3അടിപൊളി  

എന്താഡോ മുഖത്ത് ഒരു പ്രസാദം ഇല്ലാത്തത്

അതുപിന്നെ ചേട്ടാ ആകെ ടയേഡ് ആയി.. രാവിലെ മുതല്‍ സാരിയും ഉടുത്ത് നില്‍ക്കുന്നതല്ലേ, ആകെ തലവേദന

എടോ താന്‍ റെസ്റ്റ് എടുത്തോ നാളെയും കല്യാണം ഉള്ളതല്ലേ നമുക്ക് ഇനി ജീവിതകാലം മുഴുവന്‍ ഉണ്ടല്ലോ ആദ്യരാത്രി ആഘോഷിച്ചില്ല എന്നു വച്ച് ആരും തൂക്കികൊല്ലാന്‍ ഒന്നും പോകുന്നില്ലല്ലോ. ബിനു ചിരിച്ചുകൊണ്ടു പറഞ്ഞപ്പോ അവള്‍ ആശ്വാസത്തോടെ കിടന്നു ഉറങ്ങി.. ബിനുവും ക്ഷീണിതന്‍ ആയതിനാല്‍ അവനും കിടന്നു.

 

പിറ്റേന്നു കല്യാണപരിപാടികൾ ഭംഗിയായി നടന്നു.. രണ്ടു വിവാഹങ്ങളും ഭംഗിയായി നടന്നതിൽ  എല്ലാവര്ക്കും സന്തോഷം ..വൈകിട്ട് പന്തൽ അഴിച്ചു കൊണ്ട് ഇരുന്നപ്പോ ബിനുവിന്റെ മൊബൈലിൽ ഒരു കാൾ വന്നു

 

ഹലോ

 

ബിനുചേട്ടൻ അല്ലേ

 

അതേ ആരായിരുന്നു

 

ചേട്ടാ എന്റെ പേര് റഫീഖ് എന്നാണ് എനിക്ക് ചേട്ടനെ ഒന്ന് കാണണമായിരുന്നു

 

എന്തായിരുന്നു കാര്യം ഇന്നിപ്പോ ഞാൻ കല്യാണത്തിരക്കിൽ ആണ് അടുത്ത ദിവസം കണ്ടാൽ പോരെ

 

പോര ചേട്ടാ വളരെ അത്യാവശ്യം ആണ് ബുദ്ദിമുട്ട് ഇല്ലങ്കിൽ അടുത്തുള്ള ആൻസ് ബേക്കറി വരെ ഒന്ന് വരൂ

 

എന്റെ സുഹൃത്തേ ഞാൻ പറഞ്ഞില്ലേ ഇന്നിപ്പോ എന്ത് അത്യാവശ്യം ആണെങ്കിലും വരാൻ പറ്റില്ല നിങ്ങൾ കാര്യം ഫോണിൽ പറയൂ അല്ലങ്കിൽ ഇങ്ങോട്ട് വരൂ

 

ഫോണിൽ പറയാവുന്ന കാര്യമോ അങ്ങോട്ട് വരാൻ പറ്റുന്ന സാഹചര്യവും അല്ല പക്ഷേ എനിക്ക് ചേട്ടനെ കണ്ടേ പറ്റൂ

 

എന്താണ് ഹേയ് ഇത് തല പോകുന്ന കാര്യം ആണെങ്കിലും ഇന്ന് പറ്റില്ല പിന്നെ ഒരിക്കൽ ആകട്ടെ

 

ചേട്ടന്റെ ഈ നമ്പറിൽ വാട്സാപ്പ് ഉണ്ടോ

 

ഇല്ല ഇത് എന്റെ ലോക്കൽ നമ്പർ ആണ് എന്റെ വാട്സാപ്പ് നമ്പർ +27 ………. 9  ആണ്

 

ഓക്കേ ചേട്ടാ ആ നമ്പറിലോട്ട് ഞാൻ ഒരു ഫോട്ടോ അയച്ചിട്ടുണ്ട് അതൊന്നു നോക്കീട്ട് ചേട്ടൻ വരണമോ വേണ്ടയോ എന്ന് തീരുമാനിക്ക്

 

ഫോണിൽ മെസ്സജ് ടോൺ കേട്ട് ബിനു വാട്സാപ്പ് തുറന്നു നോക്കി ..ഒരു ഫോട്ടോ ആണ് .. സുമുഖൻ ആയ ഒരു ചെറുപ്പക്കാരന്റെ മടിയിൽ തല വെച്ച് കിടക്കുന്ന ഒരു യുവതി, മുഖം വ്യക്തമല്ല രേഷ്മയുടെയും ഗ്രീഷ്മയുടെയും മുടി പോലെ ചുരുണ്ട മുടിയാണ്… ഫോട്ടോ കണ്ടു ഇരിക്കുമ്പോ ഫോണിൽ വീണ്ടും കോൾ വന്നു

 

ഹലോ ചേട്ടാ ഫോട്ടോ കണ്ടല്ലോ ഇതിനെക്കുറിച്ച് സംസാരിക്കാൻ ആണ് ഒന്ന് കാണണം എന്ന് പറഞ്ഞത്

 

മോനെ എന്താ നിന്റെ ഉദ്ദേശം ഇതാരാ ഫോട്ടോ മോർഫ് ചെയ്തു ബ്ലാക്ക് മെയിലിംഗ് ആണോ ഉദ്ദേശം ആള് മാറിപ്പോയി

 

എന്റെ പൊന്നു ചേട്ടാ എന്നെ അത്ര ചീപ് ആളായി കാണരുതേ ചേട്ടന് ഒരു ഉപകാരം ചെയ്യാം എന്ന് കരുതി പറഞ്ഞു എന്ന് മാത്രം ഒരു അഞ്ചു മിനിറ്റ് മതി ഒന്ന് വരൂ ഞാൻ ആൻ ബേക്കറിയിൽ ഉണ്ടാകും

ഏതായാലും എന്താണ് സംഭവം എന്ന് അറിയാൻ ബിനു കാർ  എടുത്തു ബേക്കറിയിലേക്കു പോയി വീടിനു ഒരു കിലോമീറ്റർ അകലെയാണ് ബേക്കറി.. അവിടെ ചെന്ന് കാറിൽ ഇരുന്നു തന്നെ നോക്കിയപ്പോ മൂന്നോ നാലോ പേര് അവിടെ നിൽക്കുന്നത് കണ്ടു .. പെട്ടന്ന് കാറിന്റെ അടുത്തേക്ക് ഒരു ചെറുപ്പക്കാരൻ വന്നു ഫോട്ടോയിൽ ഉള്ള ചെറുപ്പക്കാരൻ അല്ല

 

ബിനുചേട്ടാ

 

യെസ് പറയൂ റഫീഖ് ?

 

അതേ ഞാൻ ആണ് വിളിച്ചത് അകത്തേക്ക് കയറിക്കോട്ടെ

 

കയറൂ

 

ചേട്ടാ അല്പം മാറ്റി നിർത്തൂ ഇവിടെ വച്ച് സംസാരിക്കുന്നത് ആരും കാണണ്ട

 

എന്താടോ ഇത്ര സീക്രെട് , ഉടായിപ്പ് പരിപാടി വല്ലതും ആണെങ്കിൽ തല്ലു വാങ്ങിയേ ഇവിടുന്നു പോകൂ കേട്ടോ

 

എന്റെ ചേട്ടാ തല്ലു കൊള്ളാനായി ബാംഗ്ലൂർ നിന്നും ഇവിടെ വരെ വരേണ്ട കാര്യം എനിക്കുണ്ടോ..ചേട്ടൻ അങ്ങോട്ട് മാറ്റി ഒന്ന് ഒതുക്കൂ ഞാൻ കാര്യം പറയാം

 

നീ ഇനി കാര്യം പറ – അല്പം ആൾ ഒഴിഞ്ഞ സൈഡിലോട്ട് വണ്ടി നിർത്തി ബിനു പറഞ്ഞു

 

ചേട്ടാ എന്റെ പേര് റഫീഖ് എന്റെ ഫ്രണ്ട് നൗഫൽ പറഞ്ഞത് അനുസരിച്ചാണ് ഞാൻ വന്നത്

 

നിങ്ങൾ കാര്യത്തിലേക്കു വരൂ മിഷ്ടർ

Leave a Reply

Your email address will not be published. Required fields are marked *