ഞാൻ കളിയാക്കുന്ന പോലെ കൈ കൊണ്ടു മുഖം പൊത്തി കുനിഞ്ഞു കൊണ്ടു പറഞ്ഞു. ചായക്ക് പഴംപൊരി ഉണ്ടാക്കി വെച്ചിരുന്നു അമ്മക്കുട്ടി.
“ഇതെന്തിനാ ഇത്രേം. നാട്ടുകാർക്ക് മൊത്തം ഇവിടുന്നാണോ ചായ?
പാത്രത്തിൽ കുറെ കണ്ടപ്പോൾ ഞാൻ തിരക്കി.
“അത് നീ അന്വേഷിക്കണ്ട !
എടുത്തടിച്ച പോലെ മറുപടിയും വന്നു.
“ഞാൻ അന്വേഷിക്കും എന്റെ അച്ഛന്റെ കാശാ.”
ചമ്മൽ പുറത്തു കാണിക്കാതെ ഞാൻ തിരിച്ചടിച്ചു “
“ആഹാ അത് ഞാൻ നിന്റെ അച്ഛനോട് ബോധിപ്പിചോളാം..നീ വേണേൽ തിന്നിട്ട് പോ “.
ഇന്നലെ മുതൽ എല്ലാരും വാക്കുകൾ കൊണ്ടു എന്നെ വധിക്കുകയാണല്ലോ ദൈവമേ ! ഞാൻ മനസ്സിലോർത്തു. എന്നിട്ട് യൂ ടൂ ബ്രൂട്ടസ് എന്ന ഭാവത്തിൽ അമ്മയെ നോക്കി.
ആ നോട്ടം കണ്ടപ്പോൾ സംഗതി അത്ര പന്തിയല്ലെന്ന് കണ്ട ലച്ചു കസേരയിൽ ഇരിക്കുന്ന എന്റെ അടുത്തു വന്നു കുനിഞ്ഞു എന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി മാറിലേക്ക് ചേർത്തു. അങ്ങനെ ഒരു കെട്ടിപിടുത്തം ഞാൻ ഇന്നലെ മുതൽ ആഗ്രഹിച്ചതാണ്. ഞാൻ സാരിക്ക് മുകളിലൂടെ അമ്മയുടെ അരക്കു ചുറ്റും കൈകൾ കൊണ്ടു വരിഞ്ഞു ആ മാറിലെക്ക് തല ചായ്ച്ചു.
“ഫീൽ ആയോ ……… .
അമ്മ എന്റെ പുറത്ത് തഴുകി കൊണ്ടു ചോദിച്ചു.
ഇല്ല…….
ഞാൻ അമ്മയെ ഒന്നുകൂടി വരിഞ്ഞു മുറുക്കിക്കൊണ്ട് പറഞ്ഞു. ലോകത്തെ എത്ര വലിയവനും ഒടുവിൽ ആശ്രയവും സാന്ത്വനവും ആവാൻ അവന്റെ അമ്മ മാത്രേ കാണൂ. ഏത് ഘട്ടത്തിലും ! ഞാൻ മനസ്സിൽ ഓർത്തു.
“അമ്മേടെ പൊന്നിന് അമ്മയോടെന്തെങ്കിലും പറയാനുണ്ടോ? അമ്മ എന്റെ മൂർധാവിൽ ചുംബിച്ചു കൊണ്ടു ചോദിച്ചു.
“ഉണ്ട്…. പക്ഷെ ഇപ്പൊ അല്ല ഞാൻ പിന്നേ പറയാ..”
ഞാൻ പതിയെ പറഞ്ഞു. അമ്മയോട് കള്ളം പറയാൻ എനിക്ക് ഒരു കാലത്തും പറ്റീട്ടില്ല.
ഒന്നുകൂടെ നിർബന്ധിച്ചിരുന്നേൽ ഞാൻ മുഴുവൻ പറഞ്ഞേനെ പക്ഷെ അമ്മ ചോദിച്ചില്ല. പകരം ഒന്നു മാത്രം പറഞ്ഞു.
“നിനക്ക് സൗകര്യം ഉണ്ടാവുമ്പോ പറഞ്ഞ മതി. പക്ഷെ അതെന്തായാലും ആദ്യം അറിയുന്ന ആൾ ഞാൻ ആവണം എനിക്ക് അത്രേ ഒള്ളൂ”
ഇതും പറഞ്ഞു അമ്മ എന്നിൽ നിന്നും മാറാൻ തുടങ്ങിയപ്പോൾ ഞാൻ വീണ്ടും അമ്മയെ വലിച്ചടുപ്പിച്ചു
കുറച്ചു നേരം കൂടെ ലച്ചൂ…..
ഞാൻ പതിയെ പറഞ്ഞു. അത് കേട്ടപ്പോൾ സംഗതി അൽപ്പം സീരിയസ് ആണെന്ന് കക്ഷിക്ക് മനസ്സിലായി.
“ഓരോന്നാലോജിച്ചു വെറുതെ സങ്കടപ്പെടെണ്ടാ അമ്മ ഉണ്ട് ന്റെ കണ്ണന് “
മാറിൽ നിന്ന് എന്റെ മുഖം പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു. പിന്നേ എന്നെ എണീപ്പിച്ചു.
” കൊഞ്ചാതെ വേഗം കുളിച്ചു തറവാട്ടിലേക്ക് പോ …
“എനിക്ക് പോവാൻ തോന്നണില്ല എനിക്കെന്റെ ലച്ചൂന്റെ കൂടെ ഇവിടെ നിന്നാ മതി “.
“അയ്യടാ മര്യാദക്ക് പൊക്കോ ഒരു പാവം പെണ്ണാണത് അതിനെ ഒറ്റക്കാക്കണ്ട…
‘ആ പാവം പെണ്ണിനെകുറിച്ച് കൂടുതൽ ഒന്നും എന്നെക്കൊണ്ട് പറയിക്കണ്ട..’ ഞാൻ മനസ്സിൽ പറഞ്ഞു.
“ആ പിന്നേ പോവുമ്പോ നാല് പഴംപൊരി കൂടെ പൊതിഞ്ഞെടുത്തോ “
“ഞാനെങ്ങും കൊണ്ട് പോവൂല, എനിക്ക് വേണ്ടാ “
ഞാൻ നിഷേധാർത്തത്തിൽ തലകുലുക്കിക്കൊണ്ട് പറഞ്ഞു.
“നീ തന്നെ കൊണ്ട് പോവും അല്ലെങ്കിൽ കൊണ്ടേ പോവൂ ”
അമ്മ അർത്ഥം വെച്ച് പറഞ്ഞുകൊണ്ട് എന്നെ നോക്കി.
“നാശം… എന്നാ എടുത്ത് വെക്ക്. ഞാൻ കുളിച്ചിട്ടു വരാം..”
ഞാൻ തല ചൊറിഞ്ഞു കുളിമുറിയിലേക്ക് നടന്നു.
തിരിച്ചു വന്നു ഫോൺ എടുത്തപ്പോൾ ജിഷ്ണുവിന്റെ രണ്ടു മിസ്സ്‌കോളുകൾ. അല്ലെങ്കിലേ psc ക്ക് പഠിക്കാൻ തുടങ്ങിയപ്പോ എന്നെ ഒന്നിനും കിട്ടുന്നില്ലാന്ന് പൊതുവെ ചെക്കൻമാർക്കൊക്കെ ഒരു പരാതി ഉണ്ട്. ഞാൻ അവനെ തിരിച്ചു വിളിച്ചു.
“എവിടെ മുത്തേ നിന്നെ കാണാനേ ഇല്ലല്ലോ ഇപ്പൊ.” മറുതലക്കൽ ജിഷ്ണുവിന്റെ ശബ്ദം
“ഞാൻ ഇവിടെതന്നെ ഉണ്ട് അളിയാ, . പിന്നേ എന്താ വിശേഷം?
“അല്ല മാൻ എന്താണ് പരിപാടി “
“പ്രത്യേകിച്ച് ഒന്നൂല്ല തറവാട്ടിൽ പോണം. ഇപ്പൊ അവിടെ ആണ് പൊറുതി..
ഞാൻ അല്പം നിരാശയോടെ പറഞ്ഞു.
“ആ ഞാൻ അറിഞ്ഞു. ഇന്നലെ ലക്ഷ്മി അമ്മയെ കണ്ടിരുന്നു അപ്പൊ പറഞ്ഞു “
അവൻ ചിരിയോടെ പറഞ്ഞു.
“ആ ലോക്കായി പോയി മോനെ.. ഞാൻ ചെറിയ വിഷമത്തിൽ പറഞ്ഞു.
