“എടീ പൊട്ടി കുലുക്കി സർബത്ത്”
ഞാൻ കൈകൊണ്ട് പാന്റിനു മീതെ കൈകൊണ്ട് തടവികൊണ്ട് പറഞ്ഞു.
ചീ അതായിരുന്നോ?അതെന്താ തോന്നാഞ്ഞെ?
അവൾ നാണതോടെ ചോദിച്ചു.
“എടീ പൊട്ടീ ഞങ്ങൾ ആണുങ്ങൾക്ക് പ്രേമം ഉണ്ടെങ്കിൽ പിന്നെ അത് ചെയ്യാൻ തോന്നില്ല. അപ്പൊ സ്വന്തം പെണ്ണിന്റെ മുഖം ഓർമ വരും “.
ഞാൻ അവളെ ചുറ്റി വരിഞ്ഞു എന്നിലേക്ക് ചേർത്ത് മുറുക്കി പറഞ്ഞു.
“ഓ പിന്നെ വിശ്വസിച്ചു…
“നീ വേണേൽ വിശ്വസിച്ചാ മതി കോപ്പേ “
“ആ എനിക്ക് സൗകര്യം ഇല്ല. നീ വന്നേ കഴിക്കാം “. അവൾ കെറുവിച്ചു എന്റെ മടിയിൽ നിന്ന് എണീറ്റ് പറഞ്ഞു. “
ഭക്ഷണം കഴിഞ്ഞു ഞാൻ നിലാവത്തു മുറ്റത്തുടെ ചുമ്മാ നടക്കുമ്പോൾ അമ്മു വന്നു.
“ഇപ്പൊ എനിക്ക് ഒരു പഴഞ്ചൊല്ലാണ് ഓർമ വരണത് !
അവൾ എന്നെ കളിയാക്കി കൊണ്ട് വന്നു എന്നെ ചേർന്ന് നിന്നു.
“ആഹാ എന്നാ ഒന്ന് കേക്കട്ടെ അത്. “
ഞാൻ അവളുടെ ഇടുപ്പിൽ കൈ എത്തിച്ചു നുള്ളി.
“ആാാഹ്.. പന്നീ എനിക്ക് വേദനിച്ചു ട്ടോ “
“കണക്കായിപ്പോയി “
ഞാൻ എന്റെ നെഞ്ചിൽ തലവെച്ചുനിൽക്കുന്ന അവളുടെ മുഖം പിടിച്ചുയർത്തി പറഞ്ഞു.
“ഡീ അച്ഛമ്മ കിടന്നോ?..
“ആ.. അതല്ലേ ഞാൻ ഇങ്ങോട്ട് വന്നത് !
“എന്നാ പിന്നെ നമുക്ക് പ്രണയിക്കാം. “……….ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവളെ തിരിച്ചു എന്റെ നെഞ്ചിൽ ചാരി നിർത്തി
“ഇനി മാനത്തെക്ക് നോക്ക് സിനിമയിൽ ഒക്കെ ഇങ്ങനെ ആണ് “.ഞാൻ അവളുടെ അരയിലൂടെ കൈ ചുറ്റി എന്നിലേക്ക് അമർത്തിക്കൊണ്ട് പറഞ്ഞു.
“നിനക്ക് വട്ടാണ് സിനിമ അല്ല ജീവിതം “
“അതൊക്കെ അവനവൻ തീരുമാനിക്കുന്നതാണ് “
ഞാൻ തല താഴ്ത്തി അവളുടെ ചെവിയിൽ കടിച്ചു കൊണ്ട് പറഞ്ഞു.
“ഹാ എന്തിനാ വേദനിപ്പിക്കണേ”….അവൾ ഒന്ന് ഞെളി പിരി കൊണ്ടു.
“വേദനിപ്പിച്ചതോ. ഞാൻ എന്റെ സ്വപ്നമാണ് പെണ്ണേ കഴിഞ്ഞ രണ്ട് മൂന്ന് ദിവസായിട്ട് ജീവിക്കണത് “. ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ സ്വപ്നം. “
“നീ മഞ്ഞു കൊള്ളാതെ വന്നേ. കെടക്കാം “.
ഛെ ആ ഫ്ലോ കളഞ്ഞു. ഇങ്ങനെ ഒരുഅണ്റൊമാന്റിക് മൂരാച്ചി !.ഞാൻ അവളുടെ തലക്ക് പിടിച്ചു തള്ളി
“ഞാൻ റൊമാന്റിക് ഒക്കെ ആണ്”. അവൾ കുറുമ്പോടെ പറഞ്ഞു.
“കോപ്പാണ്…നീ വെറും പഴഞ്ചൻ ആണ് “
അത് കേട്ടതും അവളുടെ മുഖം ചുവന്നു, കവിളുകൾ വിറച്ചു. അവൾ കരയാനുള്ള പരിപാടി ആണെന്ന് എനിക്ക് തോന്നി.
“ആ ഞാൻ പഴയതാണ് നീ പുതിയ ആരേലും കിട്ടോന്ന് നോക്ക് “
അവൾ എന്നെ തുറിച്ചു നോക്കി ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു മുഖം വെട്ടിച്ചു അകത്തേക്ക് ചവിട്ടി തുള്ളി പോയി.
എന്റെ ഈശ്വരാ ഈ തൊട്ടാവാടീടെ കൂടെ എങ്ങനെ ജീവിക്കാനാണ് !
ഞാൻ ആകാശത്തെക്ക് നോക്കി പറഞ്ഞു കൊണ്ടു അകത്തേക്ക് നടന്നു.
ചെന്നപ്പോൾ അവൾ കിടക്ക തട്ടി വിരിക്കുവാണ്. എന്നോടുള്ള ദേഷ്യം ആണെന്ന് തോന്നുന്നു വിരി ഒക്കെ ആഞ്ഞു കുടയുന്നുണ്ട്.
ഞാൻ ചെന്ന് അവളുടെ തോളിൽ കൈ വെച്ചതും പെണ്ണ് കലങ്ങിയ ഉണ്ടകണ്ണ് ഉരുട്ടി എന്നെ ഒരു നോട്ടം. എന്റമ്മോ ! ഞാൻ അറിയാതെ കൈ എടുത്തു പോയി.
“ഇത് കടിക്കോ?
ഞാൻ നിലത്ത് നോക്കി പതിയെ പറഞ്ഞു
“ആ കടിക്കും, പട്ടി അല്ലെ കടിക്കാനല്ലേ അറിയൂ….
അവൾ എന്നെ നോക്കാതെ പറഞ്ഞു.എനിക്ക് ശരിക്ക് ദേഷ്യം വന്നു. അല്ലെങ്കിലും ഇവളിത് എന്ത് തേങ്ങയാണ് പറയുന്നത്. ആരാ ഇപ്പൊ പട്ടിയുടെ കാര്യം പറഞ്ഞത്.
“ദേ അമ്മൂ നീ ചുമ്മാ എഴുതാപ്പുറം വായിക്കാൻ നിക്കണ്ട !
ഞാൻ അവൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഉറക്കെ പറഞ്ഞു. “
“ഒച്ച എടുക്കണ്ട. അമ്മ അപ്പുറത്ത്ണ്ട് “.പിന്നെ ഈ വെരല് ചൂണ്ടലൊക്കെ അവകാശള്ളോരുടെ അട്ത്തു മതി “
അവൾ തലയിണ ബെഡിലേക്ക് ഇട്ടു കൊണ്ടു പറഞ്ഞു.
“ഒരവകാശവും ഇല്ലേ?…
ഞാൻ ദയനീയമായി ചോദിച്ചു. സത്യത്തിൽ ദേഷ്യത്തിൽ പറയുന്നതാണ് എങ്കിലും അവളുടെ വാക്കുകൾ എന്നെ വളരെയേറെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
“എന്ത് അവകാശം. നീ ആരാ.നീ എന്റെ ആരും അല്ല “!
എന്റെ അവൾ എന്റെ അടുത്തെക്ക് വന്നു ചീറി
“അത് കേട്ടതോടെ ഞാൻ ആകെ തകർന്ന് പോയിരുന്നു. എനിക്ക് ശരിക്കും കരച്ചിൽ വന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണല്ലോ നടക്കുന്നത്.
