“ആ ഇരിക്ക് കുട്ട്യേ ഭഗവാന്റെ സീരിയലാണ്. കണ്ടാൽ നല്ലതാ.”
അച്ഛമ്മ എന്നോടായി പറഞ്ഞു.
‘ആ ഞാനൊന്നു മൂത്രമൊഴിച്ചു വരാ അച്ഛമ്മേ ‘
ഞാൻ സൂത്രത്തിൽ തടി തപ്പി. അടുക്കളയിൽ അവൾ ഇല്ലെന്ന് ഉറപ്പാണ് കാരണം ഒരു ശബ്ദവും കേൾക്കാൻ ഇല്ല. റൂമിൽ ലൈറ്റ് കാണാത്തതിനാൽ അവിടെയും ഉണ്ടാവില്ല. ഞാൻ ആകെ അസ്വസ്ഥനായി. ഇവളിത് എവടെപ്പോയി കിടക്കുന്നു. ഞാൻ മുറ്റത്തേക്കിറങ്ങി നോക്കി കുളി മുറിയിലും ലൈറ്റ് ഇല്ല. അപ്പോഴേക്കും നന്നായി ഇരുട്ടായിരുന്നു. ഫ്ലാഷടിച്ചു ഞാൻ കുളിമുറിയുടെ അടുത്ത് ചുറ്റും നോക്കി നിൽക്കെ പെട്ടന്ന് ശക്തമായ ഒരടി എന്റെ പുറത്ത് വീണു !
ഹാവു…
അടിയുടെ വേദനയിൽ ഞാൻ ഒന്ന് ഞെളിഞ്ഞു പിരിഞ്ഞു പോയി . പകച്ചു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ വിജയി ഭാവത്തിൽ ഇടുപ്പിൽ കൈകൾ കുത്തി എന്നെ നോക്കി നിക്കുകയാണ് അനുപമ.
“അയ്യേ പേടിച്ചു തൂറി.. !.
അവൾ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. തോൽവി സമ്മതിക്കാൻ എനിക്ക് മനസ്സുവന്നില്ല.
“അയ്യേ ഇത് ഞാൻ പ്രതീക്ഷിച്ചതാണ് അയ്യേ ചമ്മി പോയി. ഞാൻ ചുമ്മാ തട്ടി വിട്ടു.”
“ആ ചമ്മി നാറിയാൽ നീയിത് പറയും എന്ന് ഞാനും പ്രതീക്ഷിച്ചതാ”
എടുത്തടിച്ച പോലെ മറുപടി വന്നതും ഞാൻ തളർന്നു. ഇനി ഒരു മാർഗമേ ഒള്ളൂ. ചരിത്രാധീത കാലം മുതൽ പെണ്ണിനോട് വാദിച്ചു ജയിക്കാൻ കഴിയാത്ത പുരുഷൻ ചെയ്യുന്ന അതെ കാര്യം.അതു തന്നെ ബലപ്രയോഗം !.ഒട്ടും സമയം പാഴാക്കാതെ അവളുടെ ചുരിദാറിനു മുകളിലൂടെ ഇടുപ്പിൽ കൈചുറ്റി എന്നിലേക്ക് ചേർത്ത് അവളെയും കൊണ്ട് കുളിമുറിയിലേക്ക് കയറി. അവൾ എന്റെ പിടിവിടുവിച്ചു ചുമരിലേക്ക് ചാരി നിന്ന് എന്നെ സംശയത്തോടെ നോക്കി, പോവാൻ ആരംഭിച്ചപ്പോൾ ഞാൻ കൈ വെച്ചു വഴി തടഞ്ഞു.
“ദേ കളിക്കല്ലേ കണ്ണാ. എനിക്ക് പോയിട്ട് വേറെ പണിയുണ്ട്. “
“അല്ലെങ്കിലും ഇവിടെ കളി ഒന്നും ഇല്ല, ഒരുമ്മ മാത്രം മതി “.
ഞാൻ അവളെ നോക്കി തമാശയായി പറഞ്ഞു.
അതവൾക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി. ദേഷ്യത്തോടെ എന്റെ വയറിൽ ഒറ്റ നുള്ളൽ.
“ആ വിട് പെണ്ണേ വേദനിക്കുന്നു.” ഞാൻ അവളോട് കെഞ്ചി പറഞ്ഞു
“തോന്ന്യാസം പറഞ്ഞാൽ ഇനീം കിട്ടും”.
അവൾ ഒരു ഭീഷണി പോലെ എന്നെ നോക്കി പറഞ്ഞു
“സോറി കുട്ടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.?
ഞാൻ ഭദ്രകാളിയെ ഒന്ന് അനുനയിപ്പിക്കാൻ നോക്കി
ഹും…അവൾ മുഖം തിരിച്ചു.
“അത് പോട്ടെ കാര്യത്തിലേക്ക് വാ “
ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു അവളെ നോക്കി
“എന്ത് കാര്യം ഒരു കാര്യവും ഇല്ല “
“ദേ അമ്മൂസെ ചുമ്മാ ജാഡ കാണിക്കാതെ ഒരുമ്മ താടാ “
“ഉമ്മയും ബാപ്പയും ഒന്നും ഇല്ല. മോൻ ചുമ്മാ സമയം കളയണ്ട “.
അവൾ എന്നെ വട്ടാക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഇപ്പോ അവളെ പിടിച്ചു കളിച്ചാലും അവൾ എതിർക്കില്ല എന്ന് എനിക്കറിയാം. പക്ഷെ ഏതോ സിനിമയിൽ പറയുന്ന പോലെ അതിൽ ഒരു ത്രില്ലില്ലാ ! അപ്പൊ എന്ത് ചെയ്യും വീണ്ടും കെഞ്ചുക തന്നെ.
“പ്ലീസ് പെണ്ണേ ഒരെണ്ണം ദേ കവിളിൽ മതി. ഇഷ്ടം കൊണ്ടല്ലേടാ…
പറ്റില്ല….
അവൾ തീർത്തു പറഞ്ഞു.
“ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചു അവളുടെ മുടിയുടെ ഗന്ധം ആസ്വദിച്ചു വലിച്ചെടുത്തു.അത് കണ്ട് അവൾ എന്നെ അത്ഭുതത്തോടെ നോക്കി.
“നിനക്ക് വട്ടാണോ കണ്ണാ?.
“ആ നീയാണ് ആ വട്ട്..”
ഞാൻ അവളുടെ കവിളിൽ മുഖമുരസിക്കൊണ്ട് പറഞ്ഞു
“അയ്യ നിറഞ്ഞു ഒഴുകുവാണല്ലോ ചെക്കാ !
എന്ത്?
സ്നേഹം..!.
“നിനക്ക് എന്നോടും ഇല്ലേ പെണ്ണേ
അത് “..
“എനിക്കൊന്നും ഇല്ല….”
ഇല്ലേ… ഞാൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു.
ഇല്ല… ഇല്ല.. ഇല്ല
“പിന്നെ എന്തിനാടി കള്ളീ അടുത്ത് ജന്മത്തിൽ എങ്കിലും ഇവനെ എനിക്ക് തരണേ ഈശ്വരാ എന്നും പറഞ്ഞു മോങ്ങിയത്”.
ഒരു നിമിഷം അവൾ നിശബ്ദയായി എന്നെ നോക്കി
“തെണ്ടീ നീയപ്പോ ഉണർന്ന് കിടക്കുവാരുന്നോ?
അവൾ എന്റെ കവിളിൽ ശക്തിയായി നുള്ളി.
“പിന്നല്ലാതെ. പിന്നെന്തിനാ മുത്തേ നീ ഇപ്പൊ അഭിനയിക്കുന്നെ..
അതിന്റെ മറുപടിയെന്നോണം അവളുടെ അധരങ്ങൾ എന്റെ കവിളിൽ പതിഞ്ഞു അവൾ എന്നെ കൈകളാൽ വരിഞ്ഞു മുറുക്കിക്കൊണ്ട് അവൾ ഒരു നിമിഷം നിന്നു.
