ഞാൻ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. ഇതാരാ മൊതല് എന്നറിയോ?. പണ്ട് പ്ലസ് വണ്ണിനു ചേർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ എന്നെ വന്നു പ്രപ്പോസ് ചെയ്ത മുതലാണ്. പൊതുവെ നാണം കുണുങ്ങിയായ ഞാൻ അന്ന് ഒന്നും പറഞ്ഞില്ല ഒന്ന് ചിരിച്ചേ ഒള്ളൂ. പിന്നെ അവൾക്ക് ഞാൻ അവളുടെ കാമുകൻ ആയിരുന്നു. ഞാനാണേങ്കിൽ നോ പറയാനുള്ള മടി കൊണ്ടു അവളെ കാണുമ്പോൾ എല്ലാം ചിരിച്ചു കാണിക്കും. അങ്ങനെ ഇരിക്കുന്ന സമയത്താണ് അനുപമ ഞങ്ങളുടെ കുടുംബത്തിലേക്കും എന്റെ മനസ്സിലേക്കും വരുന്നത്. അതോടെ എന്റെ താല്പര്യം കുറഞ്ഞു. അവൾ പിന്നേം എന്റെ പിന്നാലെ തന്നെ ആയിരുന്നു എന്ന് ഞാൻ മറ്റു പലരിൽ നിന്നും അറിഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞതോടെ കണക്ഷൻ കട്ടായി പിന്നെ ഇന്നാണ് കാണുന്നത്. ദൈവമേ ഇവൾക്ക് വേറെ ലൈൻ സെറ്റായിട്ടുണ്ടാവണേ ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ അന്നത്തെക്കാൾ സുന്ദരി ആയിട്ടുണ്ട് ഇവൾ ഇപ്പൊ. അന്ന് ഇരുനിറത്തിൽ ഒരു പെണ്ണായിരുന്നു. ഇപ്പോൾ നിറവും മുടിയും ഉയരവും കൂടി നല്ല കിണ്ണൻ ചരക്കായിട്ടുണ്ട് പെണ്ണ്. ചുണ്ടിൽ ഒക്കെ തൊട്ടാൽ ചോര തെറിക്കും.
“നീ ആളാകെ മാറിയല്ലോടീ ” എജ്ജാതി ലുക്കാണ് ഇപ്പൊ.! മനസ്സിലുള്ളത് അറിയാതെ പുറത്ത് ചാടി.
അവൾ തെല്ലു നാണത്തോടെ എന്നെ നോക്കി ചിരിച്ചു.അവൾക്കത് നന്നായി സുഖിച്ചു എന്ന് അവളുടെ മുഖത്തുനിന്ന് എനിക്ക് മനസ്സിലായി.
“പോടാ ചുമ്മാ കളിയാക്കാതെ..
അവൾ എന്റെ മുഖത്തു തോണ്ടിക്കൊണ്ട് പറഞ്ഞു
“കളിയാക്കിയതല്ല സത്യം ആണ്. ഞാൻ ഇതുവരെ നിന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ? “
“ആഹ് ഇതുകൊണ്ട് എന്ത് കാര്യം ആര് കാണാനാ….
അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.
“നിന്റെ കാമുകന്റെ ഭാഗ്യം….
ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി
“പോടാ പട്ടീ എനിക്ക് കാമുകൻ ഒന്നും ഇല്ല. ഒരുത്തൻ ഉണ്ടായിരുന്നു അവനാണെങ്കിൽ എന്നെ വേണ്ടായിരുന്നു.”
അവൾ നിരാശയോടെ എന്നെ നോക്കാതെ പറഞ്ഞു.
ആഹ് ബെസ്റ്റ്. ഇപ്പോ ഒരു കാര്യം കൂടെ ഉറപ്പായി അവൾക്കിപ്പോഴും എന്നെ തന്നെ ആണ് നോട്ടം. നിന്റെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളു മോളെ.ഇപ്പൊ പൂർത്തിയായി.ഞാൻ മനസ്സിൽ പറഞ്ഞു.
“അല്ല നിന്റെ ചേച്ചീടെ കല്യാണം കഴിഞ്ഞോ?
“ആ കഴിഞ്ഞ മാസം ആയിരുന്നു. നിന്നെ വിളിക്കണം എന്നുണ്ടായിരുന്നു നമ്പർ ണ്ടായിരുന്നില്ല……
അവൾ ക്ഷമാപണത്തോടെ പറഞ്ഞു.
“നിന്റെ നമ്പർ തന്നെ. ഇടക്ക് വാട്സാപ്പിൽ ചാറ്റാല്ലോ…”
അവൾ ചെറു ചിരിയോടെ പറഞ്ഞു. എന്റെ നമ്പറും വാങ്ങി സേവ് ചെയ്തു അവൾ വാട്സാപ്പിൽ hii അയച്ചു.
“ഇതാണ് എന്റെ നമ്പർ. ഇടക്കൊക്കെ വിളിക്കെടോ….
അവൾ അത് പറഞ്ഞു വശ്യമായി ഒന്ന് ചിരിച്ചു.
“ആ ഞാൻ വിളിക്കാം…. “
ഞാൻ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് അവളെ നോക്കി പറഞ്ഞു.
“ഉവ്വ… പണ്ടത്തെ പോലെ ആണെങ്കിൽ വേണ്ടേ…… “
അവൾ അതും പറഞ്ഞു വായ പൊത്തി ചിരിക്കാൻ തുടങ്ങി. എന്നെ ഒരു മാതിരി വടിയാക്കി കൊണ്ട് അവൾ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയ ദേഷ്യം വന്നു. അല്ല അവളെ പറഞ്ഞിട്ട് കാര്യം ഇല്ല. അതിന് പിന്നിൽ ഒരു കഥയുണ്ട്
പ്ലസ് വണ്ണിൽ അവൾ എന്നെ പ്രപ്പോസ് ചെയ്ത് ഞങ്ങൾ പ്രേമിക്കാൻ ആരംഭിച്ച സമയം..
അന്ന് അവളുടെ കയ്യിൽ ഏതോ g five എന്ന ചൈനീസ് ഫോൺ ഉണ്ടായിരുന്നു.
“അഭീ നിന്റെ നമ്പർ താ..
പ്രപ്പോസ് ചെയ്തതിന്റെ പിറ്റേന്ന് സ്കൂളിൾ ചെന്നപ്പോൾ അവൾ ചോദിച്ചു.
എനിക്കാണേൽ അന്ന് ഫോണും ഇല്ല. അത് ഇവളോടു പറഞ്ഞാൽ കുറച്ചിൽ അല്ലെ. ഞാൻ അമ്മയുടെ നമ്പർ കൊടുത്തു. അവൾ എന്നും വൈകുന്നേരം വിളിക്കാൻ തുടങ്ങി. ഞാൻ അമ്മ അറിയാതിരിക്കാൻ ഫോൺ സൈലന്റ് ആക്കി വെക്കാൻ തുടങ്ങി. വിളിച്ചിട്ട് കാര്യമായിട്ട് ഒന്നും ഇല്ല. അന്ന് സ്കൂളിൽ നടന്ന കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയും. ചുമ്മാ ചിരിക്കും. ഇടയ്ക്കിടെ അവൾ എനിക്ക് നിന്നെ വല്യ ഇഷ്ടം ആണ് എന്ന് പറയും. ഞാൻ എനിക്കും എന്ന് മറുപടി പറയും.ഒടുവിൽ അവൾ നിറഞ്ഞ മനസ്സോടെ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വെക്കും. അത്ര തന്നെ. അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം അവൾക്കൊരു പരാതി ഉണ്ടായിരുന്നു.
“എന്നും ഞാൻ അങ്ങോട്ട് വിളിക്കണം. നിനക്കെന്നെ ഒന്ന് വിളിച്ചൂടെ “.
