കണ്ണന്റെ അനുപമ – 3 6

അതെനിക്ക് താങ്ങാൻ കഴിയാത്ത ആഘാതമായിരുന്നു. നിമിഷങ്ങൾ മുന്നേ അവൾ എന്റെ പഴയ അമ്മുവായി മാറിയെന്ന എന്റെ തോന്നലിനേറ്റ പ്രഹരം. വാത്സല്യത്തിൽ മമ്മൂട്ടി സിദ്ധീഖിനോട്‌ പറയുന്ന ഡയലോഗ് ആണ് അപ്പോൾ എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞത്‌. “ഭൂമിയോളം താഴാ പിന്നെങ്ങട്ടാ താഴാ….. !. ഇനിയും അവളോട് കെഞ്ചുന്നത് മൊത്തം പുരുഷ വർഗ്ഗത്തിനു തന്നെ അപമാനമാവുമെന്ന് എനിക്ക് തോന്നി. ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു എന്റെ കണ്ണിൽ നിന്നിറ്റു വീണ കണ്ണീർ അവൾ കാണാതിരിക്കാൻ ഞാൻ എന്റെ മുഖം തിരിച്ചു. അവൾ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത്. എന്തൊരു പെണ്ണാണ് ഇത് ! ഞാൻ ഒരു നിമിഷം മനസ്സിലോർത്തു.
എങ്ങോട്ടാ..?

അപമാനിതനായി ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അവൾ പിറകിൽ നിന്നും ചോദിച്ചു.

“ഞാൻ പുറത്ത് കിടന്നോളാം..ഇഷ്ടമില്ലാത്ത വരുടെ കൂടെ കിടന്ന് ബുദ്ധിമുട്ടണ്ട”

ഞാൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

“എനിക്ക് ഇഷ്ടല്ല എന്നാ ഈ വീട്ടീന്ന് പോവ്വോ…”

” ഇതും കൂടി കേട്ടതോട് കൂടി എങ്ങോട്ടോ പോയി…

ഇല്ല…

അതെന്താ…?

“എന്നോട് ഉണ്ണിമാമയാണ് ഇവിടെ നിക്കാൻ പറഞ്ഞത്..

ഞാൻ അവളെ നോക്കാതെ ദയനീയമായി പറഞ്ഞു.

“ഉണ്ണിമാമ എന്തിനാ പറയണേ എനിക്ക് നിന്നെ കണ്ടൂടാ.!ഉളുപ്പുണ്ടെങ്കിൽ പോണം..”

അതും പറഞ്ഞു അവൾ ബെഡിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് വന്നു. ഇത്ര ക്രൂരയാവാൻ ഇവൾക്ക് സാധിക്കുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഹൃദയം തകരുന്ന വേദനയിലും ഞാൻ കരയാതെ പിടിച്ചു നിന്നു.

“ഞാൻ നാളെ ഉണ്ണിമാമയോട് വിളിച്ചു പറഞ്ഞിട്ട് പൊക്കോളാം..
ഇന്ന് കൂടെ ഞാൻ ഇവിടെ ഉമ്മറത്തു കിടക്കും”

ഞാൻ തളർന്ന സ്വരത്തിൽ അവളെ നോക്കാതെ പറഞ്ഞു.

“ഓഹോ ഉണ്ണിമാമ പറഞ്ഞാലേ പോവോള്ളോ”

അവൾ പുച്ഛത്തോടെ എന്നെ നോക്കി ചോദിച്ചു.

“ആ എന്നാലേ പോവൂ. ഞാൻ നിലത്തു നോക്കിക്കൊണ്ട് പറഞ്ഞു. “

അവൾ എന്റെ അടുത്തേക്ക് നീങ്ങി നിന്ന് എന്നെ ഒറ്റ തള്ള്. ഞാൻ പുറകോട്ടടിച്ചു ബെഡിൽ മലർന്നടിച്ചു വീണു.എന്നെ ഞെട്ടിച്ചു കൊണ്ട് അവളും എന്റെ മേലേക്ക് വീണു. ഇപ്പോൾ അവൾ എന്റെ മേലെ ആണ് കിടക്കുന്നത്. അവളുടെ വലതു തുട എന്റെ മേലേക്ക് എടുത്തിട്ടിരിക്കുന്നു. എന്റെ മുഖത്തു വീണു കിടക്കുന്ന അവളുടെ നീളൻ മുടിയിഴകൾ കൈകൊണ്ട് കോതി നേരെയാക്കി അവൾ ഗൗരവം വിടാതെ എന്നെ നോക്കി.

“നീ എന്റെ പൊക കണ്ടേ പോവൂ അല്ലേടാ നാറി…

അവൾ രൂക്ഷമായി എന്നെ നോക്കി. ഞാൻ ഒന്നും മനസ്സിലാവാതെ അന്തം വിട്ടു കിടക്കുമ്പോൾ മുത്തുമണി പൊഴിയുംപോലെ അവൾ ചിരിച്ചു കൊണ്ട് എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് എന്നെ നോക്കി പിന്നേ ഭ്രാന്തമായ ആവേശത്തിൽ എന്റെ മുഖം പിടിച്ചു ആവേശത്തോടെ എല്ലായിടത്തും ചുംബിച്ചു.രണ്ട് ദിവസമായി എന്റെ ചങ്കിൽ അവൾ കോരിയിട്ട തീ അവൾ പ്രണയചുംബനങ്ങൾ കൊണ്ട് അണക്കുന്നതാസ്വദിച്ചു കൊണ്ട് ഞാൻ അനങ്ങാതെ കണ്ണടച്ച് കിടന്നു കൊണ്ട് അവളോട് സഹകരിച്ചു.
ആ നിമിഷം ഞാൻ സകല ദൈവങ്ങളോടും മനസ്സിൽ കൈകൂപ്പി നന്ദി പറയുകയായിരുന്നു. എന്റെ പെണ്ണിനെ, എന്റെ ജീവിതം തിരികെ തന്നതിന് !
ആവേശത്തോടെ എന്റെ മുഖം മുഴുവൻ ചുംബിച്ച അവൾ എന്റെ കവിളത്തു കിടന്ന കണ്ണുനീർ തുള്ളികൾ നാവു നീട്ടി നക്കിയെടുത്തു ഒരു തേങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു തേങ്ങി.

“എത്രയൊക്കെ ആട്ടിയിറക്കാൻ നോക്കീട്ടും നീ മനസീന്ന് പോണില്ലല്ലോ പന്നീ…

അവൾ മുഖമുയർത്തി എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു കൊണ്ട് എന്റെ താടിയിൽ കടിച്ചു.അപ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ പൊടിയുന്നുണ്ടായിരുന്നു.

അതെ ഞാൻ ഊഹിച്ചത്‌ തന്നെ ! പരസ്പരം അതിരു വിട്ട് അടുത്ത രണ്ട് ആത്മാക്കളെ വേർപിരിക്കാൻ, ഞങ്ങൾ ഒന്നിക്കാൻ പാടില്ല എന്ന ധാരണയിൽ എന്നെ ഒഴിവാക്കൻ അവൾ കണ്ടെത്തിയ മാർഗം !.അതാണ് ആണ് ഇന്നലത്തെ ആ ഊതി പെരുപ്പിച്ച വഴക്കും അതിനെ തുടർന്ന് അരങ്ങേറിയ നാടകങ്ങളും.

“ഒരുത്തന്റെ മനസ്സ് കുത്തികീറി ഇട്ടിട്ട് ന്യായം പറയുന്നോ കുരിപ്പേ”

Leave a Reply

Your email address will not be published. Required fields are marked *