ഞാൻ നെഞ്ചിൽ തല വെച്ച് കിടന്ന അവളെ മുകളിലേക്ക് വലിച്ചു എന്റെ ദേഹത്തെക്ക് ഇറുക്കി പുണർന്നു കൊണ്ട് പറഞ്ഞു.
“ഫീൽ ആയോ പോന്നൂസേ…
സോറി..
അവൾ എന്റെ കവിളിൽ കവിളുരസിക്കൊണ്ട് എന്നെ മുറുക്കെ കെട്ടി പിടിച്ചു പറഞ്ഞു.
ഏയ് തീരെ ഫീൽ ആയില്ല. എനിക്കോർമ വെച്ചിട്ട് ഞാൻ ഇത്ര കരഞ്ഞിട്ടില്ലാ..
ഞാൻ അവളുടെ കവിളിൽ കടിച്ചു കൊണ്ട് പറഞ്ഞു.
ആഹ്……
കടി അത്ര വേദനയില്ലാഞ്ഞിട്ടും പെണ്ണ് ശബ്ദമുണ്ടാക്കി ചിണുങ്ങി.രണ്ട് ദിവസത്തെ കടം ബാക്കിയില്ലേ ഇനി കൊഞ്ചാനേ നേരം കാണൂ..
“എനിക്കും നിന്നെ കണ്ടിട്ട് പാവം തോന്നിയിരുന്നു. ചങ്ക് കുത്തികീറണ വേദന ഉള്ളിൽ അടക്കീട്ടാ ഞാനും എല്ലാം പറഞ്ഞതും ചെയ്തതും… എല്ലാം ഇതോടെ തീരാണെങ്കിൽ തീരട്ടേന്ന് കരുതി….. നീ എന്നെ രണ്ട് തെറിയും പറഞ്ഞു എല്ലാം അവസാനിപ്പിക്കും എന്നാ ഞാൻ വിചാരിച്ചേ. പക്ഷെ ഞാൻ തന്നെ തോറ്റു….”
അത് പറഞ്ഞതും രണ്ടു തുള്ളി ചൂട് കണ്ണീർ എന്റെ കവിളിൽ വീണു ഒരേങ്ങലോടെ അവൾ ശക്തിയായി എന്നെ കെട്ടിപിടിച്ചു.എനിക്ക് ചെറുതായി ശ്വാസം മുട്ടി.
“ഇനി ഞെക്കികൊല്ലാനുള്ള പരിപാടിയാണോ?
ഞാൻ ചെറു ചിരിയോടെ അവളുടെ പുറത്ത് തഴുകി ഞാൻ പറഞ്ഞു.
“അവിടെ കെടക്ക് ചത്താൽ ഞാൻ കുഴിച്ചിട്ടോളാം”
പെണ്ണ് കുറുമ്പോടെ പറഞ്ഞു വീണ്ടും എന്നെ ഇറുകെ കെട്ടിപിടിച്ചു.
പെണ്ണെ..
മ്മ്..
അമ്മൂസെ…
മ്മ്…. അവൾ ചിണുങ്ങി..
“നീ എന്നെ ചൂലെടുത്ത് അടിച്ചാലും ഞാൻ നിന്നെ വിട്ട് പോവൂല. അതോണ്ട് ആ പ്രതീക്ഷ വേണ്ടാ.. നിനക്കെന്നെ വേണ്ടാന്ന് തോന്നുമ്പോ…..
വേണ്ടാന്ന് തോന്നുമ്പോ…
അവൾ മുഖമുയർത്തി എന്റെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു…
“ചോറിലോ മറ്റോ ഇത്തിരി വിഷം വെച്ച് തന്നാ മതി അല്ലാതെ ഇനി ഇങ്ങനെ കൊല്ലാകൊല ചെയ്യരുത് പ്ലീസ്… “
അത് കേട്ടപ്പോൾ അവൾ പെട്ടന്ന് നിശബ്ദയായി എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു
എന്താടി ആലോചിക്കുന്നേ?
പെണ്ണ് മ്ലാനമായി ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
“അല്ല ഏതു വിഷം വാങ്ങും എന്നാലോചിക്കാ…
അവൾ അതും പറഞ്ഞു കുടുകുടാ ചിരിച്ചു ഷർട്ടിന് മുകളിലൂടെ നെഞ്ചിൽ കടിച്ചു.
“ഡീ പന്നീ ഞാൻ അത്രേം ഫീൽ ചെയ്ത് പറഞ്ഞ ഡയലോഗിന് നീ ചിരിക്കുന്നോ? …
ഞാൻ അവളുമായി ഒന്ന് മലക്കം മറിഞ്ഞു. ഇപ്പോൾ അവൾ എന്റെ അടിയിലായി. ഞാൻ മുഖം അവളിലേക്ക് എന്റെ മുഖം അടുപ്പിച്ചതും അവളുടെ ചുണ്ട് വിറക്കാൻ തുടങ്ങി. അവൾ ഒന്ന് ചുരുങ്ങി എന്റെ കരവാലയത്തിനുള്ളിൽ വീർപ്പുമുട്ടി..
താ…
ഞാൻ പതിയെ പറഞ്ഞു
എന്ത്..
അവൾ നിഷ്കളങ്കമായി ചോദിച്ചു
“എന്നെ വിഷമിപ്പിച്ചതിനുള്ള കൂലി.. ”
ഞാൻ കുസൃതിയായി പറഞ്ഞു അവളുടെ മൂക്കിൽ വേദനിപ്പിക്കാതെ കടിച്ചു.
അത് പറഞ്ഞതും അവൾ ഇരുകൈ കൊണ്ടും എന്റെ മുഖം അവളിലേക്ക് പിടിച്ചമർത്തി എന്റെ ചുണ്ട് ചപ്പി വലിച്ചു. ആ ചുംബനത്തിൽ എനിക്ക് ഒരു റോളും ഉണ്ടായില്ല അവൾ നാവ് തള്ളികയറ്റുമ്പോൾ വായ തുറക്കുക എന്നല്ലാതെ. അവൾ എന്റെ ചുണ്ടുകളെ മാറിമാറി താലോലിച്ചു, എന്റെ നാവിനെ വലിച്ചു കുടിച്ചു ചെറുതായി കടിച്ചു.ശ്വാസം മുട്ടിയപ്പോളാണ് പെണ്ണ് എന്റെ ചുണ്ടുകൾ മോചിപ്പിച്ചത്. ചുണ്ടുകൾ വേർപ്പെടുത്തി എന്നെ നോക്കി കിതച്ചു കൊണ്ട് കിടക്കുന്ന എന്റെ അമ്മുവിനെ ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു.
പ്രണയാർദ്രമായ ആ രംഗം അവസാനിച്ചത് അവളുടെ ഇടതു കൈ ശക്തിയായി എന്റെ കവിളിൽ പതിഞ്ഞപ്പോളാണ്.
ഹാ.. ഇതിപ്പോ എന്തിനാ പ്രാന്തി…
ഞാൻ പല്ലുറുമ്മികൊണ്ട് ചോദിച്ചു.
ഇനി കള്ള് കുടിക്കോ………?
നിമിഷങ്ങൾക്കകം രൗദ്ര ഭാവം പൂണ്ട അവൾ എന്റെ കഴുത്തിൽ കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു.
“ഓ അതായിരുന്നോ… ഇനി നീ മിണ്ടാതിരുന്നാൽ അന്നേ കുടിക്കൂ.. “
“ഇനി നീ എന്ന് കുടിക്കുന്നോ അന്ന് തീർന്നു ഞാനും നീയും തമ്മിലുള്ള ബന്ധം ” അവൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു.
“എന്തോന്നെടി ഇപ്പൊ ആരാ കുടിക്കാത്തെ, ഇതൊക്കെ വല്യ കാര്യം ആണോ അമ്മൂസെ “
ഞാൻ ദയനീയ ഭാവത്തിൽ അവളെ നോക്കിക്കൊണ്ട് ചോദിച്ചു
