കാന്താരി – 11 28അടിപൊളി 

അച്ഛൻ : പോവുന്നുണ്ടോ നീ

ഞാൻ : ഇല്ല ഞാൻ പോണില്ല

പപ്പ : എന്താ പോവാത്തേ ചോദിച്ചത്

അച്ഛൻ : അതാണോ, കൈ എങ്ങനെ ഇണ്ട് മോളെ

പപ്പ : ഇപ്പൊ കൊറവ് ഇണ്ട്

അച്ഛൻ : ടാ ഞാൻ പറഞ്ഞ കാര്യം എന്തായി

ഞാൻ : എന്ത് കാര്യം 🙄

അച്ഛൻ : ആനേ വാങ്ങണ കാര്യം

പപ്പ : 🤭

അമ്മ ചിരിച്ചോണ്ട് വന്നു പിന്നാലെ ചെറിയും ചെറിയമ്മയും ഒക്കെ വന്നു…

ഞാൻ : അച്ഛാ അത് അവൾടെ പേരി മതി

അച്ഛൻ : എന്താ അങ്ങനെ തോന്നാൻ കാരണം

ഞാൻ : ഇല്ല അവൾടെ പേരില് മതി

അച്ഛൻ : ടാ, നീ ഉദ്ദേശിച്ചത് എനിക്ക് കിട്ടി എന്നാലും അവളെ എങ്ങനെ ഇതില് നാളെ ഒരു പ്രശ്നം വന്നാ അവള് പെടും

അമ്മ : അപ്പോ അവൻ പെട്ടോട്ടേന്നോ 🙄

അച്ഛൻ : അതല്ല വണ്ടി ആണ് എന്തും ആവാ അപ്പോ വല്ല checking ഒക്കെ വരുമ്പോ ആണേലും മറ്റ് കാര്യം ഒക്കെ ആവുമ്പോ

ഞാൻ : എന്നാലും

അച്ഛൻ : ഞാൻ പറഞ്ഞു നാളെ ഇവടെ shed പണി തൊടങ്ങും നീ പോണം, ശെരി പോ

ഞാൻ : 😊

അമ്മ : പണി തൊടങ്ങൊ നാളെ

ചെറി : ആ, രാമേട്ടന്റെ പറമ്പ് അവടെ

അമ്മ : അമ്പലത്തി പോണ വഴി

അച്ഛൻ : ആഹ് 😊

ഞാൻ : എത്ര വണ്ടി ആണ് അച്ഛാ

അച്ഛൻ : വണ്ടി… നീ ഇരിക്ക്

അമ്മ : ഇരിക്ക് മോളെ

പപ്പ : ആഹ് 🙂

അച്ഛൻ : ദാസൻ പറഞ്ഞത് route എടുത്ത് Bangalore അല്ലേങ്കി Hyderabad superfast വണ്ടി വിടാന്ന് കണ്ണൻ പറഞ്ഞെന്ന്

ഞാൻ : അത് പണി ആണ് permit കിട്ടാൻ ഒക്കെ ഒരുപാട് ബുദ്ധിമുട്ട് ആണ്

ചെറി : 😏 അതൊക്കെ നമ്മടെ നാദേട്ടന്റെ hold വച്ച് സെറ്റാക്കാ

അമ്മ : ആണോ

അച്ഛൻ : അവൻ പറഞ്ഞെന്ന് volvo scania അങ്ങനെ ഒക്കെ എടുത്ത് route ഇട്ടാ പൈസ ആണെന്ന്

ഓ അപ്പോ അതാണ് അവന്

അച്ഛൻ : അതൊക്കെ അതിന്റെ agency വഴി അവന്റെ ഏതോ കൂട്ട്ക്കാരൻ സെറ്റാക്കി കൊടുക്കാ പറഞ്ഞെന്ന്

ഞാൻ : ആഹ്

അച്ഛൻ : പിന്നെ രണ്ട് long base leyland

ഞാൻ : fund എത്ര ആണ് അച്ഛാ

അച്ഛൻ : മുപ്പത് നമ്മടെ ഇരുവത് ദാസൻ അമ്പത് രാമൻ, ഇപ്പൊ അങ്ങനെ ആണ്…

ചെറിയമ്മ : രാമേട്ടൻ വൻ സെറ്റപ്പാല്ലേ

ചെറി : അല്ലെങ്കി ചെക്കന് കാർ, ഏട്ടത്തിക്ക് കാർ

അമ്മ : ടാ എന്ത് വെല വരൂടാ അത്

അമ്മ ചെറിടെ കൈക്ക് തട്ടി ചോദിച്ചു…

ഇച്ചു : രണ്ട് കോടി ചേട്ടത്തി…

അമ്മ : ഏഹ് 😳

ചെറി : പിന്നെ, ആ ചെറിയ വണ്ടി ആ അത് ചേട്ടത്തി കണ്ടില്ലല്ലോ ഏട്ടത്തിക്ക് ഒരു വണ്ടി വാങ്ങീണ്ട് ഏട്ടൻ അത് ബാറ്ററി വണ്ടി അത് ഒരു അമ്പത്തി അഞ്ച് അറുവത് വരും…

അമ്മ : ആ ചെക്കൻ ആയിരിക്കും ഇതൊക്കെ…
അച്ഛൻ : ആ അത് വിട് മോളെ ചെല്ല് മരുന്ന് കഴിച്ചിട്ട് കെടക്ക്

പപ്പ : ആഹ്, good night അച്ഛാ 😊, അമ്മാ, ചെറിയച്ഛ, ചെറിയമ്മേ

അമ്മ : ശെരി മോളെ ഒന്നും ആലോചിക്കണ്ട കേട്ടല്ലോ ഞങ്ങക്ക് മോളോട് ഒരു ഇഷ്ട്ടക്കേടും ഇല്ല ഏഹ്

പപ്പ : sorry മ്മാ, ഞാൻ അത് അങ്ങനെ അല്ല നിങ്ങക്ക് ഒരുപാട് പ്രശ്നം ഞാൻ ഇണ്ടാക്കി അങ്ങനെ പറഞ്ഞതാ

അച്ഛൻ : എന്താ കാര്യം

അമ്മ : ഒന്നൂല്ല നാത്തൂൻ വന്നപ്പോ മോള് കൊറച്ച് കാര്യം പറഞ്ഞു

അച്ഛൻ : ഉം… എല്ലാരും എല്ലാം മറക്കാ അത്ര തന്നെ നടന്നത് നടന്നു ഇനി നടക്കാൻ പോണ കാര്യങ്ങൾ നല്ലതാവാൻ നമ്മളെ കൊണ്ട് പറ്റണ പണി ചെയ്യാ, നാളെ നല്ല ദിവസം ആണ് പൂജ ഒക്കെ കഴിഞ്ഞ് പണി തൊടങ്ങണം ഉം…

ഞാൻ : ഞാൻ കാലത്ത് പൊക്കോളാ അച്ഛാ

അച്ഛൻ : പോണം നീ വേണം പോവാൻ അതിന്റെ പരിപാടി നോക്ക്…

ഞാൻ : ആഹ്…

അച്ഛൻ : ഉം

ഞാൻ : ഉം..🙂

അച്ഛൻ : ഉം 🙄

ഞാൻ : ഏഹ്

അച്ഛൻ : ഉംച്ച്… പോണില്ലേ

ഞാൻ : ഇപ്പൊ പോണോ കാലത്ത് പോയാപ്പോരെ 😳

അച്ഛൻ : ഓ ടാ മണ്ടാ മണ്ടാ മണ്ടാ പോയി കെടക്കാൻ ആ കുട്ടി നിക്കുണു

അമ്മ : നിങ്ങക്ക് സമാദാനം ആയി പറഞ്ഞൂടെ

അച്ഛൻ : നാളെ മാല ഇടും അപ്പൊ പറയാൻ പറ്റില്ല.. അതിനാ മൂന്ന് ദിവസത്തെ ഒരുമിച്ച് പറഞ്ഞത്

ചെറി : 🤣

എല്ലാരും ഒരേ ചിരി ആയിരുന്നു…

അമ്മ : ആ അങ്ങനെ ആണെ നാലെണ്ണം കൊട്ക്ക് ഒരുമിച്ച് 😡 😂

ഇച്ചു : ടാ എന്താ ടാ ഒന്നും പറയാൻ ഇല്ലേ നിനക്ക് 😂

ഞാൻ : ഇല്ല

ചെറി എന്റെ പൊറത്ത് പിടിച്ച് തള്ളി step കേറ്റി

ഞാൻ : യോ പുള്ള എന്ന സൊണ്ണാ വരാനാ അവൻ

ചെറി : ഇല്ലില്ല

ഞാൻ : തിറ്ട്ട് മൂഞ്ചി വരണ്ട അല്ലേലും 😂

Updated: February 9, 2025 — 5:42 pm

Leave a Reply

Your email address will not be published. Required fields are marked *