ഞാൻ : എന്നിട്ട് വേണം ആ കൈ മുറിഞ്ഞ് അത് കണ്ട് ഞാൻ തല കറങ്ങി വീഴാൻ
പപ്പ : 💀😂
ഞാൻ : എനിക്ക് ചോര പേടിയാ അതായത് കണ്ടവന്റെ
പപ്പ : ഓ അപ്പോ ഞാൻ കണ്ടവൻ ആണ്
ഞാൻ : അയ്യോ എന്റെ പൊന്ന് ദൈവമേ കണ്ടവൻ in the sense ഞാൻ ഒഴിച്ച് ആരും എനിക്ക് കണ്ടവൻ ആണ് മനസ്സിലായോ
പപ്പ : നിന്നെ കളിപ്പിക്കാൻ നല്ല രസം ആണ് 😂
ഞാൻ : കെട്ടഴിയട്ടെ എണ്ണി എണ്ണി തരും
പപ്പ : ടാ ഊളെ ഇത് കേക്ക്
ഞാൻ : ഉം
പപ്പ : നഖം നഖം കടിക്കാതെ 😡
ഞാൻ : ഇല്ല പറ 😁
പപ്പ : നിന്റെ മനസ്സിൽ അശ്വതി ഇണ്ടോ ഇപ്പഴും
ഞാൻ തിരിഞ്ഞ് അവളെ നോക്കി
പപ്പ : 😊 അല്ല ഇനി വേറെ option ഇല്ല എന്നാലും വെറുതെ ചോദിച്ചു മാത്രം
ഞാൻ : നിന്നോട് ആര് പറഞ്ഞു അശ്വതി ആയിട്ട് ഞാൻ ഇഷ്ട്ടത്തിൽ ആയിരുന്നുന്ന്
പപ്പ : അത് വിട്
ഞാൻ : അത് പണ്ടത്തെ crush ആയിരുന്നു… അത്ര തന്നേ
പപ്പ : അവൾടെ അത്രക്ക് ഇല്ലെങ്കിലും ഞാൻ okey അല്ലേ
എനിക്ക് വളരേ മോശം ആണ് തോന്നിയത്
പപ്പ : ഉം… 😊
ഞാൻ അവൾടെ മുടി മാറ്റി കൊടുത്തു
പപ്പ : soap വേണ്ടാ 😁
ഞാൻ നൈസിന് അവൾടെ മൂക്ക് പിടിച്ച് വലിച്ചു
അശ്വതി അല്ല ഇനി ആരായാലും ഞാൻ പറഞ ആ ചെറ്റത്തരം കേട്ട് ഇത് ചെയ്യില്ല അവൾടെ കൈക്ക് തടവിക്കൊണ്ട് ഞാനത് പറഞ്ഞു
പപ്പ മൊഖം തലേണയിൽ അമർത്തി
ഞാൻ : പപ്പാ… നോക്ക് കരയാ അയ്യേ
പപ്പ : പോ
അവളാ മുറിഞ്ഞ കൈ വച്ചെന്നെ തള്ളി
ഞാൻ : യ്യോ കൈ ഇസ്
പപ്പ : തമാശക്ക് വല്ലതും ചോദിച്ചാ 🥹
എടറിയ ഒച്ചയിൽ അവളത് പറഞ്ഞു
ഞാൻ കൈ കുത്തി ഇരുന്നു
സോറി ഇങ് നോക്ക് കുട്ടാ
പപ്പ : നീ വെറും ചെറ്റ ആണ് പോ
ഞാൻ : ഇതാണോ നീ പോരാ എന്റെ കൂടെ ജീവിക്കാൻ ഒന്ന് പറഞ്ഞാ ഒമ്പത് പറയണം
പപ്പ തല പൊക്കി ദേഷ്യത്തോടെ നോക്കി
ഞാൻ : 😊 ബാ
പപ്പ : 🥹 എൻ.. ഹ്.. ഹ്
അവളെന്റെ മേലോട്ട് ഒട്ടി…
ഞാൻ : ദേ പ്രശ്നം ഒക്കെ കഴിഞ്ഞു അറിയാലോ
പപ്പ : ദേഷ്യപ്പെട്, പുച്ചിക്ക്, ഇങ്ങനെ സ്നേഹത്തോടെ പറയല്ലേ എനിക്ക് സങ്കടം വരും….
അവളെന്റെ കഴുത്തിൽ തല അമർത്തി കരഞ്ഞു
അയ്യേ ഇതെന്താ ഒറ്റ ദിവസം കൊണ്ട് പുതിയ രീതി ദേ ആൾക്കാര് നമ്മളിന്ന് ഇതല്ല പ്രതീക്ഷിക്കാ
ഞാൻ അവൾടെ മുത്കത്ത് തട്ടികൊടുത്ത് പറഞ്ഞു…
പപ്പ : അടി ഇട്ട് മതിയായി…
ഞാൻ : ദേ നോക്കിക്കേ എന്താ ഉദ്ദേശം ഒറങ്ങണ്ടേ
പപ്പ : എനിക്കറിയില്ല കുട്ടാ ഇത്ര ദിവസം ഒറ്റക്കായിരുന്നു സാദാരണ ഒരു പ്രശ്നം വന്നാ കിച്ചു എന്റെ കൂടെ കാണും ഇപ്പൊ അവനും ഇല്ല
അവളത് പറഞ്ഞ് തേങ്ങി കരയാൻ തൊടങ്ങി
ഞാൻ : പപ്പാ… ഒറ്റക്ക് ജീവിക്കണം ടാ, പപ്പ brave അല്ലേ ഇങ്ങനെ ഒടഞ്ഞാ ദേ ഇന്ദ്രന്റെ മുന്നി തോക്കാൻ പാടില്ല നമ്മള് അറിയാലോ
പപ്പ : trust me അവനെ വേണം പറഞ്ഞ് ഞാൻ
ഞാൻ : വിട് അതൊക്കെ കഴിഞ്ഞ കഥ അല്ലേ വിട്ടേക്ക് 👀
പപ്പടെ breathe വളരേ abnormal ആയി
ഞാൻ : എന്താ നിനക്ക്
പപ്പ : ഒരിക്കലും വേണം പറഞ്ഞ് മുറിച്ചതല്ല ഇത് പോലെ ആയി ഞാൻ അന്ന് രാത്രി അവനും പോയി നീയും പോയി
ഞാൻ : ഞാൻ പോയാ എവടെ വരെ പോവും
പപ്പ : thanks, ഞാൻ അന്ന് രാത്രി മനസ്സി വിചാരിച്ച ഒറ്റ കാര്യം ഇതാ നിനക്ക് നല്ല ഒരു ജീവിതം ഇല്ലാതാക്കിയിട്ടാ ഞാൻ പോണത് നിന്നെ ഒരു വാശിക്ക് കല്യാണം കഴിക്കാൻ വലിച്ചിട്ട് ഇഹ്…
ഞാൻ : അതോണ്ട് എന്താ, പപ്പേന്ന് വിളിക്കാൻ ഒരാളായില്ലേ…🤣
> 23:44
ഞാൻ : പപ്പാ ഒറങ്ങണ്ടേ നിനക്ക്
പപ്പ : വേണ്ടാ എനിക്ക് ഇങ്ങനെ കെടന്നാ മതി
അവളെന്റെ തോളിലെ കൈ ഒന്നൂടെ ചുറ്റി
പപ്പ : ഒന്നൂടെ ഇറുക്കി പിടി
ഞാൻ അവളെ ചുറ്റി ഇറുക്കി പിടിച്ചു
അവളിൽ ഞാൻ പപ്പേം പവിയെയും ഒരേ സമയം കണ്ടു…
പപ്പ തേങ്ങിക്കൊണ്ട് എന്നിലേക്ക് ചേർന്നു
കടലിൽ ചാടാതെ അതിന്റെ ആഴം അളക്കാൻ പറ്റില്ല 😁
അവൾടെ സങ്കടം എന്താന്ന് അവളായി ചിന്തിച്ചാൽ മാത്രെ അളക്കാൻ പറ്റൂ…
പപ്പ : കുട്ടാ
ഞാൻ : ഓ പറ
പപ്പ : ഒരു കാര്യം പറയട്ടെ
ഞാൻ : പറ മ്മാ
പപ്പ : എന്നെ ഒന്ന് വെളിയില് കൊണ്ട് പോവോ…
ഞാൻ ഒന്ന് ആലോചിച്ചു
പപ്പ : please എനിക്ക് attack വരും
ഉം ബാ… 😊
> 23:55
ഞാൻ : ശ്… 🤫
ഞാൻ മെല്ലെ പോയി വീടിന്റെ ചാവിയും പവിടെ വണ്ടിടെ ചാവിയും എടുത്ത് എറങ്ങി
