ഞാൻ : ഒമ്പത് മണിക്ക് എറങ്ങും
പപ്പ : അടിപൊളി
ഞാൻ : ശെരി എറങ്
പപ്പ : ഏഹ്
ഞാൻ : കരിക്ക് 🙂
പപ്പ : 😂
.
.
.
ഞാൻ ചൊരണ്ടി അതിനെ നിന്ന് തിന്നു
പപ്പ : മെല്ലെ
ഞാൻ : നല്ല വെശപ്പ്
പപ്പ : കഴിച്ചു പറഞ്ഞു കാന്റീൻല് പോയിട്ട്
ഞാൻ : ആഹ് ഇപ്പൊ വീണ്ടും വെശന്നു 🙂
പപ്പ : കള്ളം പറയുന്ന സാമിയേ അയ്യപ്പൻ ചെവിക്ക് പിടിക്കും
ഞാൻ : പെട്ടെന്ന് കഴി പോയിട്ട് പണി ഇണ്ട്
പപ്പ : ഉം… 😊
> 12:20
🎶വേണാപ്പാ പൂച്ചാണ്ടി നമ്മാള് ഇങ്ക തനി പാർട്ടി
പാക്കാതെ വിളയാടി കേടിക്കെല്ലാം ഇവൻ കേടി
പപ്പ : slow slow
ഞാൻ : ഏഹ്
പപ്പ : slowhhhhhh
ചാരി കെടന്ന് അവളെന്നെ നോക്കി പറഞ്ഞു
ഞാൻ : വണ്ടി നല്ല പോക്കാ
പപ്പ : ഇത്ര speed വേണ്ടാ
ഞാൻ : 😊 ഉം 🙄
> 12:51
അമ്മ : അതൊക്കെ വളരേ മോശം ആണ് വിട്ടേര്
ചെറി : പിന്നല്ലാതെ
അച്ഛൻ : ഇനി അതിന്റെ പേരി ആവും അടുത്ത പുകില് അടുത്ത വട്ടം ആരും അറിയാതെ നോക്കിയാ മതി
ഞാൻ : ഉം, ഞാൻ പറഞ്ഞതാ കേക്കണ്ടേ
പപ്പ : എന്നാലും
അമ്മ : ഇല്ല കുട്ടാ അവര് അങ്ങനെ ഒരു സഹതാപം അങ്ങനെ ഒന്നൂവല്ല, അവര് നമ്മളെ സ്വന്തം ആയിട്ട് കാണുന്ന കൊണ്ടാ
ഞാൻ : സുന്ദരൻ ആന്റിയേ കൊറേ വട്ടം അവര് വന്നോ വന്നോ പറഞ്ഞ് വിളിയോ വിളി ആയിരുന്നുന്ന്…
അമ്മ : 😊പാവം
ഞാൻ : അമ്മാ ഞാൻ എറങാ… എനിക്ക് ഒന്ന് രണ്ട് സാധനം എടുക്കാൻ ഇണ്ട് റൂമിന്ന്…
അമ്മ : ആ പോയിട്ട് വാ നീ പോയിട്ട് വേണം എനിക്ക് പണി തൊടങ്ങാൻ ഇനി
ഞാൻ കേറി പോയി licence, ആധാർ രണ്ടും എടുത്തോണ്ട് ഒരോ ഫോട്ടോ എടുത്തു
പപ്പ : എന്തിനാ ഇത്
ഞാൻ : ഇത് മറ്റേ proof licence duplicate ഇണ്ട് എന്നാലും orginal ഇരിക്കട്ടെ
പപ്പ : ഉം
ഞാൻ : ആ നിന്നെ കാണാൻ ഇരുന്നതാ
പപ്പ : എന്താ കാര്യം
ഞാൻ : ഇന്നാ പൈസ ആവശ്യം വന്നാ വച്ചോ
ഞാൻ അവൾക്ക് നേരെ നീട്ടീട്ട് കാര്യം ഓർമ വന്നപ്പോ purse ടേബിളിൽ വച്ചു
പപ്പ : 😊
> 20:22
വൈഗ അമ്മായി : നോക്കി പോണം സാമിമാരെ ഹാപ്പി ആയിട്ട് പോയിട്ട് വാ
ചെറിയച്ഛന്റെ compass അച്ചുന്റെ fortuner എല്ലാത്തിലും കൂടെ ആയിട്ട് trip തൊടങ്ങി
ഞങ്ങള് കളത്തി വീട്ടിലെ രണ്ട് പിള്ളേരും അതേ പോലെ നന്ദൻ അച്ചു സൂര്യ കുട്ടു ഞങ്ങള് അച്ചുന്റെ വണ്ടിയി കേറി…
സുന്ദരൻ അവന്റെ അമ്മ വീട്ട് കാർടെ കൂടെ അതിലും
നന്ദൻ : രാമാ പതുക്കെ വിട്ടോ പതിനൊന്ന് മണിക്ക് എത്തിയാ മതി ടൈം ഇഷ്ട്ടം പോലെ ഇണ്ട്…
ഞാൻ : ഓ ആയിക്കോട്ടെ…
.
.
.
അടുത്ത ദിവസം വൈകുന്നേരം ഒരു എട്ട് മണി ആകെ കണ്ട് ഞാൻ വീടെത്തി
പവി : ഐ വന്നല്ലോ, അമ്മാ ആസാമി വന്നു
ഞാൻ : ബീഹാറികൾക്ക് പോലും ഇത്ര പണി എടുക്കണ്ട അവസ്ഥ വരില്ല
അയ്യപ്പൻ നിന്നെ കാണാൻ ഇങ്ങോട്ട് വരണോ പിന്നെ 😏
അമ്മ പുച്ഛത്തോടെ എറങ്ങി വന്നു
ഇച്ചു : മാല ഊരിയോ ടാ
ഞാൻ : മാല ഊരി ഞങ്ങള് കുളിച്ച് അമ്പലത്തി പോയിട്ടാ വന്നെ
പപ്പ എറങ്ങി വരുന്നത് കണ്ട് ഞാൻ ചെറുതായി ചിരിച്ചു
അമ്മ : പായസം കിട്ടിയോ
ഞാൻ : രണ്ട് tin കിട്ടി
അമ്മ : ഉം 😃
ഞാൻ : ഇന്ദ്രൻ ഒരു load വാങ്ങിണ്ട് പിള്ളേരെ വിട്ട് വിട്ട്
അമ്മ : അവന് പണ്ടേ അത് വല്യ ഇഷ്ട്ടാ 😂
ഞാൻ : ഓരോരുത്തരേം വിട്ട് ഒരു load വാങ്ങി കൂട്ടിണ്ട് 😂
അമ്മ : ഹ…
പവി : വാ ഇരിക്ക്
ഞാൻ മാല ഒക്കെ കൊണ്ട് ദൈവത്തിന്റെ ഫോട്ടോന്റെ അടിയിൽ വച്ചിട്ട് ഷർട്ട് ഊരി തോളിൽ ഇട്ടു
അമ്മ : മാല ഇട്ടത്തോടെ ആകെ ഒടഞ്ഞു
ഇച്ചു : സത്യം
ഞാൻ : പണി കഴിഞ്ഞാമ്മാ
അമ്മ : ഇല്ല കുട്ടാ ഇണ്ട്
ഞാൻ : ഉം
അമ്മ : ചെല്ല് ഇതൊക്കെ മാറി പുതിയത് ഇട്
ഞാൻ : okey…
> 21:49
അമ്മ : എന്നാലും പാവം അമ്മൂട്ടി
അച്ഛൻ : അത് വിട് ഒന്നും ഇല്ലല്ലോ… ടാ അടങ്ങി ഒതുങ്ങി ഇരുന്നോ കേട്ടല്ലോ
ഞാൻ : ഞാൻ ഒരു പരിപാടിക്കും പോവില്ലച്ഛാ 😊
അച്ഛൻ : ടാ വണ്ടി നോക്കാൻ പോണം നീ പോവോ ഞാൻ പോണോ
ഞാൻ : അച്ഛൻ പോയാ മതി 😊
അച്ഛൻ : അല്ല രാമൻ പറഞ്ഞത് ചെക്കൻ പറഞ്ഞു ഞങ്ങള് പോവാന്ന്
ഞാൻ : എന്നാ ഞാൻ പോവാ അല്ല നിങ്ങക്ക് ആവുമ്പോ ചവിട്ടി വാങ്ങാൻ ഒക്കെ അറിയാലോ
അച്ഛൻ : രാജു അത് മതി നമ്മക്ക് തന്നെ പോവാ ഇവര് അതിന്റെ technical side നോക്കട്ടെ
