ചെറി : 😂 കേറി പോടാ മണ്ടാ മണ്ടാ മണ്ടാ മരമണ്ടാ
വീണ്ടും ഒരു load ചിരി വന്നു
അമ്മയും ഇച്ചുവും പപ്പയും കൂടെ സ്റ്റെപ്പിന്റെ അങ്ങോട്ട് വന്നു…
ഞാൻ മെല്ലെ കേറി മേലോട്ട് പോയി…
രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് കേറി വന്നു…
ജഗ് വച്ചിട്ട് പോയി ഡോർ ലോക്കാക്കി
ഞാൻ : ഏയ് ഞാൻ പൊറത്ത് പോവാ
പപ്പ : ഉം… എന്താ 👀
ഞാൻ : ഇല്ല കാലത്ത് അഞ്ച് മണിക്ക് പോണം
പപ്പ : അത് കൊണ്ട്
ഞാൻ : നിനക്ക് ഡിസ്റ്റർബ്ൻസ് ആവും
പപ്പ : ഓ പിന്നെ
ഞാൻ : പറയണ കേക്ക് പപ്പാ നല്ല പോലെ rest വേണം മരുന്ന് high dose ആണ് please
പപ്പ : 😊
ഞാൻ : 🙄 എന്താ
പപ്പ : ഇപ്പൊ ഞാൻ നിന്റെ ആ list ല് കേറി 😊
ഞാൻ : അയ് ശേ
പപ്പ : ഞാൻ പറഞ്ഞിട്ടില്ലേ പണ്ട് തൊട്ട് നിനക്ക് വൈരാഗ്യ ബുദ്ധി ഇല്ലാന്ന് അത് സത്യാ അല്ലെങ്കി വെറും മൂന്ന് ദിവസം കൊണ്ട് എന്നെ ഇങ്ങനെ നോക്കാൻ പറ്റോ
ഞാൻ എണീറ്റ് അവൾടെ അടുത്തേക്ക് പോയി
പപ്പ : sorry കഷ്ട്ടപ്പെടുത്തിയതിന്
ഞാൻ : മരുന്ന് കഴിക്കാ വാ
പപ്പ : ഇല്ല വേണ്ടാ ഇത്തിരി കഴിയട്ടെ
ഞാൻ : ഉം വേണ്ടാ കഴിച്ചിട്ട് കെടക്ക്
പപ്പ : നാളെ തൊട്ട് വരില്ലല്ലോ എന്ത് ചെയ്യും ഇത്തിരി നേരം സംസാരിച്ചോണ്ട് ഇരിക്ക് 🥺
> 22:22
മുറി ഫുൾ ഇരുട്ട് ഞങ്ങള് കട്ടിലിൽ അടുത്തടുത്ത് ഇരുന്നു
പപ്പ : എന്നോട് ശെരിക്കും ഇഷ്ട്ടം ഇണ്ടോ
ഞാൻ : പ്രാന്ത് പറയാതെ കെടക്ക് നീ, മരുന്ന് കഴിക്കാ
പപ്പ : പറ
ഞാൻ : ഉം
പപ്പ : ഇട്ടിട്ട് പോവില്ലലോ
ഞാൻ : മാറ് അയ്യേ
പപ്പ : എന്താ
ഞാൻ : നിനക്ക് ഈ പൈങ്കിളി setup മാറ്റിപിടിച്ചൂടെ ഒന്നും ഇല്ലെങ്കിലും നീ ഒരു വില്ലത്തി അല്ലേ 😂
പപ്പ എന്റെ കൈക്ക് എടയിൽ കൂടെ കൈ ഇടാൻ തൊടങ്ങി
ഞാൻ ഒച്ച വച്ചുപ്പോയി
പപ്പ : എന്താ 😡
ഞാൻ : കൈ മെല്ലെ
പപ്പ : sorry… പൊക്ക്
ഞാൻ കൈ പൊക്കിയതും അവള് കൈ കടത്തി ചുറ്റി എന്നോട് ചേർന്നിരുന്നു
ഞാൻ ഫാൻ കൂട്ടി ഇട്ടു
പപ്പ : നല്ല തണുപ്പ് ല്ലേ
ഞാൻ : ഉം 😊
പപ്പ : balcony യില് പോവാ നമക്ക്
ഞാൻ : കളിക്കല്ലേ 😡
പപ്പ : മരുന്നല്ലേ തിന്ന് തൊലക്കാ വിട് 😡
ഞാൻ : ഒച്ച വക്കല്ലേ ശബ്ദം ശബ്ദം
പപ്പ : നിനക്ക് ഒരു തരിക്ക് romantic ആയിക്കൂടെ എപ്പോ നോക്കിയാലും command തന്നെ പഫാ കഴിക്ക്, പഫാ കുളിക്ക്, പഫ മരുന്ന് കഴി എന്ത് കഷ്ട്ടാണ്
ഞാൻ : romantic ന്നാ എന്നത്… 😁
അവള് എന്റെ നേരെ തിരിഞ്ഞ പോലെ തോന്നി…
ഞാൻ : മരുന്ന് കഴിക്ക് പ്ലീസ് ഒറങ്ങ് എന്നിട്ട്
പപ്പ : ഒറക്കം വരുന്നുണ്ടോ നിനക്ക്
ഞാൻ : ഇല്ല, അല്ലെങ്കിലും കണ്ണടച്ചാ ഒറങ്ങും എന്നല്ലാതെ എനിക്ക് ഒറക്കം വരില്ല, വണ്ടി ഓടിച്ച് ശീലം ആയി
പപ്പ : ആ അങ്ങനെ ഓടിയ കൊണ്ടാ എനിക്ക് നിന്നെ ഇഷ്ട്ടപ്പെട്ടത്
ഞാൻ :ഏഹ്
പപ്പ : trip ഓർമ ഇല്ലേ
ഞാൻ : ഓ ഓർമ ഇണ്ട്
പപ്പ : സത്യം ഒരു fun ആക്കാൻ നോക്കിയതാ sorry
ഞാൻ : ഓ ആയിക്കോട്ടെ
പപ്പ : balcony പോവാ വാ
ഞാൻ : ഇത് വല്യ ശല്യം ആയല്ലോ
പപ്പ : ശെരിയാ ഞാൻ എല്ലാർക്കും ശല്യം ആണ്
ഞാൻ : അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ വാ വാ 😊
പപ്പ : 😂
ഞാൻ ഡോർ തൊറന്ന് വെളിയിൽ പോയി
പപ്പ : വെളിയി പോവാ
ഞാൻ : ഓ 🙄
പപ്പ : 😡
ഞാൻ : ഇല്ല 🙂
ഞാൻ ഡോർ തൊറന്ന് വെളിയിലേക്ക് എറങ്ങി
പപ്പ വന്ന് പാരപ്പെറ്റിൽ ഇരുന്നു
ഞാൻ : ഉം 😊
പപ്പ : കിച്ചു എന്ത് ചെയ്യാവും ഇപ്പൊ
ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി
പപ്പാ
പപ്പ : ഇല്ല പെട്ടെന്ന് ഓർമ വന്നു അതാ
ഞാൻ : അവൻ വരും നീ അത് വിട് ചെറിയ കുട്ടി അല്ലല്ലോ
പപ്പ : എന്നെക്കാൾ ചെറുതാ അവൻ വീട്ടില് 😁 🥹
ഞാൻ : എന്താ നീ, ഇതിനാ ഇവടെ വരണം പറഞ്ഞേ
പപ്പ : സോറി ഞാൻ അറിയാതെ mood പോയില്ലേ
ഞാൻ : ശെരി ആവും എല്ലാം
പപ്പ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : ഉം
പപ്പ : ശെരിക്കും നിനക്ക് വൈരാഗ്യ ബുദ്ധി ഇല്ലാതെ ആണോ
ഞാൻ : എനിക്ക് ദേഷ്യം വരും അത്ര തന്നെ
പപ്പ : പക്ഷെ അവനോട് നിനക്ക് ക്ഷമിക്കാൻ പറ്റില്ലല്ലേ 😊
ഞാൻ അതിന് ഒന്നും പറഞ്ഞില്ല
പപ്പ : പോട്ടെ സാരൂല്ല
ഞാൻ : അത് അങ്ങനെ ഒന്നൂല്ല
പപ്പ : സാരൂല വാ പോവാ
ഞാൻ അവൾടെ കൈക്ക് പിടിച്ച് വലിച്ചു
