കാന്താരി – 11 28അടിപൊളി 

പപ്പ : പറ 🥹

ഞാൻ : 😣

പപ്പ : നീ എനിക്ക് bonus ആണ് ടാ മനസ്സിലാക്ക്

ഞാൻ : ഹ്…

പപ്പ : എന്റെ ജീവൻ ആണ് നീ ചോദിച്ചത് എന്നിട്ട് അറിയാതെന്നോ… ശെരിയാ നമ്മള് എന്നും അടി മാത്രെ ആയിട്ടുള്ളു പക്ഷെ ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയാ 🥹 എനിക്ക് നിന്നെ ജീവനാ…

ഞാൻ : നിനക്ക് വല്ലതും സംഭവിച്ചാ no man fuck…

പപ്പ : 🥹 ശെരിക്കും

ഞാൻ : ഞാൻ കാരണം നിനക്ക് വല്ലതും പറ്റിയാ പിന്നെ എന്ത് ചെയ്യും കൈ മുറിക്കാൻ നിന്നെ പോലെ ധൈര്യവും ഇല്ല എനിക്ക്…

പപ്പ : 😂

ഞാൻ : എന്ത് വേണേലും ചെയ്തോ അടിച്ചോ ഇടിച്ചോ വായി തോന്നിയത് മുഴുവൻ പറഞ്ഞോ അങ്ങനെ എങ്കിലും ഈ തെറ്റ് ഇല്ലാതാവട്ടെ ഇല്ലാതാവില്ല പക്ഷെ

പപ്പ : മതി ഇത് മതി ഞാനും ആഗ്രഹിക്കുന്നത് ഇതാ എന്നും എന്നോട് ആത്മാർത്ഥ കാണിച്ച നീയെന്ന ഒരാള് മാത്രം മതി, ദേഷ്യം ആണേലും സ്നേഹം ആണേലും എല്ലാം…

ഞാൻ : എന്നാലും നീ

പപ്പ മുറിഞ്ഞ കൈ എനിക്ക് നേരെ നീട്ടി

ഞാൻ നോട്ടം മാറ്റിപ്പോയി…

പപ്പ : ഞാൻ ചെയ്‌ത ഏറ്റവും വല്യ തെറ്റ് ഇതാ

പപ്പ : എനിക്ക് അറിയാ എന്റെ വീട്ടിൽ കണ്ടത് രാമു ആണ് 🥹,അല്ലേ, പോലീസ് സ്റ്റേഷൻലെ പ്രശ്നം തീർന്ന് ആ രാത്രി ആണ് ശിവ ആയത് അല്ലേന്ന്

അവള് പല്ല് കടിച്ച് എന്നെ പിടിച്ച് കുലുക്കി…

ഞാൻ തല ആട്ടി

പപ്പ : രാമു ആയിട്ട് എന്നെ ഒന്ന്‌ കെട്ടിപ്പിടിക്കോ

ഞാൻ അവളെ തന്നെ നോക്കി നിന്നു

പപ്പ കണ്ണോണ്ട് കെഞ്ചി

ഞാൻ അവളെ കോരി എടുത്ത് ചെറിയ രീതിക്ക് പൊക്കി

പപ്പ : ജീവൻ എടുക്കാത്തതിന് ദൈവത്തിന് നന്ദി…

അവളത് പറഞ്ഞ് എന്റെ തോളിൽ വലത് കൈ അമർത്തി ചുറ്റി പിടിച്ചു…

പപ്പ കണ്ണ് തൊടച്ച് എന്നെ നോക്കി…

ഞാൻ : ഒരു കൈ മുറിച്ച് എന്നെ തോൽപ്പിച്ചില്ലേ നീ 🥹

പപ്പ എന്റെ മൊഖം വലത് കൈ കൊണ്ട് അമർത്തി പിടിച്ച് എന്റെ കണ്ണില്, നെറ്റിയില്, കവിളില്,ചുണ്ടില് എല്ലാം അമർത്തി അമർത്തി ഉമ്മ വച്ചു…

സോറി ഞാൻ ആ സമയത്ത് നിന്റെ സംസാരം കേട്ടപ്പോ അറിയാതെ 🥹

അമ്മ : രാമാ കൊച്ചിനെ വരാൻ പറ

പപ്പ : ഇന്ന് ഇവടെ ഞാൻ സത്യം ആയിട്ടും ഇത് വിചാരിച്ചില്ല, 🥹 ഞാൻ വിചാരിച്ചില്ല

പപ്പ തേങ്ങി തേങ്ങി കരയാൻ തൊടങ്ങി…

ഞാൻ മനസ്സിലാവാത്ത പോലെ അവളെ നോക്കി

പപ്പ : അച്ഛൻ ആണ് എന്നെ കാറിന്ന് എറക്കി കേറ്റി വിട്ടത്

ഞാൻ പോലും അറിയാതെ ചെറിയ ചിരി വന്നു

പപ്പ : ഒരുപാട് സങ്കടായോ 🥹

ഞാൻ : വാ

പപ്പ : ഉം… 😊

> 22:45

അമ്മ : എന്നാലും മോളെ നീ ഇത്ര വലിയ ചതി ഞങ്ങളോട് ചെയ്തല്ലോ

അച്ഛൻ : ഭാഗ്യ വേണ്ടാ

ചെറി : അയ്യോ മോൾടെ മരുന്ന് എന്ത് ചെയ്യും

അവർടെ പിന്നിൽ ഇരുന്ന ഞാൻ ചാടി എണീറ്റ് പോയി…

പപ്പ : ഇല്ല ചെറിയച്ഛാ ഇവടെ വരുന്നതല്ലേ ചെലപ്പോ ഇങ്ങനെ സംഭവിച്ചാലോ വച്ച് ഞാൻ മരുന്ന് എടുത്തോണ്ട് വന്നു അതാ ആ ബാഗ് 🙂

അച്ഛൻ : അയ്, ഈ കുട്ടി എടോ തനിക്ക് ഇങ്ങോട്ട് വരാൻ ആർടെ എങ്കിലും അനുവാദം വേണോ അച്ഛനോട് ഞാൻ പലതും പറയും അത് വേറെ 👀 ഞങ്ങക്ക് തന്നേ കാണാൻ പേടിയാ അതോണ്ടാ കൂട്ടിക്കൊണ്ട് വരാതെ ഇരുന്നേ 👀

പപ്പ കണ്ണ് തൊടച്ചു

അമ്മ : എന്താ കുട്ടി ഇത് മോക്ക് ഇത്ര ആയിട്ടും ഞങ്ങളെ അറിയില്ലേ ഇവന്റെ അതേ തന്നെ ദേഷ്യം വരുമ്പോ ഓരോന്ന് പറയും അല്ലാതെ മനസ്സി വക്കാൻ ഇവടെ ആർക്കും പറ്റില്ല…

പപ്പ : 🥹

അച്ഛൻ : ടാ

ഞാൻ : ആഹ്

അച്ഛൻ : വിളിച്ചോണ്ട് പോ മരുന്നൊക്കെ എടുത്ത് കൊടുക്ക് നേരായി

ഞാൻ : ആഹ്

> 23:01

പപ്പ : 😊

ഞാൻ : ഉം 👀

പപ്പ : മരുന്ന് തന്നു വെള്ളം എടുത്ത് തന്നു തലേണ എടുത്ത് സെറ്റാക്കി തന്നു

ഞാൻ അവളെ നോക്ക് ചെറുതായി ചിരിക്കാൻ നോക്കി…

പപ്പ : നിനക്ക് എന്നോട് ദേഷ്യം ഇല്ലേ ഇത്ര ഒക്കെ ചെയ്തിട്ട്

ഞാൻ : ഉം

പപ്പ : പിന്നെ എന്താ കാണിക്കാത്തെ

ഞാൻ : വൈരാഗ്യ ബുദ്ധി ഇല്ല 😊

പപ്പ മെല്ലെ എണീക്കാൻ നോക്കി

ഞാൻ : എന്താ

പപ്പ : അടുത്ത് വരണം അതിനാ

ഞാൻ : നിക്ക് വരാ

ഞാൻ പപ്പടെ അടുത്തേക്ക് പോയി അവളെ താങ്ങി പിടിച്ചു

പപ്പ : വെറക്കുന്നുണ്ടോ കുട്ടൻ

ഞാൻ : ഇല്ല 🙂

പപ്പ : കൈക്ക് നല്ല ആട്ടം

ഞാൻ : പേടിച്ചിട്ടാ

പപ്പ ഒരു തരം ഞെട്ടൽ പോലെ നോക്കി…

Updated: February 9, 2025 — 5:42 pm

Leave a Reply

Your email address will not be published. Required fields are marked *