അമ്മ : എണീറ്റോ, എങ്ങനെ ഇണ്ട്
ഞാൻ : കൊഴപ്പം ഒന്നൂല്ല
അമ്മ : കുട്ടാ ശെരിയാ ആ കുട്ടി ഒരുപാട് തെറ്റ് ചെയ്തു അത് നമ്മക്ക് വിടാ ഇനി അങ്ങനെ വരാതെ നമ്മക്ക് നോക്കാ, ടാ പാവം അതിന്റെ കൈ കണ്ടിട്ട് എനിക്ക് തന്നെ തളർച്ച പോലെ തോന്നാ, കൈ ഞരമ്പ് മുറിക്കാ അയ്യോ എനിക്ക് ഇപ്പഴും അതങ്ങോട്ട് 🥹
ഇച്ചു : അതേ മ്മാ നീ വെറുതെ അതിനെ ഒന്നും പറയാൻ നിക്കണ്ട പാവം അല്ലെങ്കിലും ഞങ്ങക്ക് അറിയാ നിനക്ക് ആ കുട്ടിയോട് ഇഷ്ട്ടം ഒക്കെ ഇണ്ട്
ഞാൻ : 🙄
അമ്മ : കേട്ടോ ചക്കരെ നല്ല കുട്ടി ആയിട്ട് ഇരിക്കണം അച്ഛ പ്രേത്യേകം പറഞ്ഞിട്ടാ പോയത് നിന്നോട്
ഞാൻ : ഉം 😊
അമ്മ : പാവം ടാ ആയിരം ഇണ്ടെങ്കിലും അതിന്റെ ഏട്ടൻ അല്ലേ ആ ചെക്കൻ അതിന്റെ ഒരു സ്നേഹം കാണില്ലേ മുത്തേ…
ഞാൻ : ശെരി
അമ്മ : ആ പോ ചിക്കൺ വാങ്ങിച്ചോണ്ട് വാ പോ
ഞാൻ : ഉം…
അമ്മ : മട്ടൻ വേണോ
ഞാൻ : ഇല്ല വേണ്ടാ
അമ്മ : അല്ലേ വേണ്ടാ മീൻ വാങ്ങിക്കോ മോൾക്ക് അയല മീൻ ഇഷ്ട്ടാ
ഞാൻ : 🙄 ഏഹ്
ഇച്ചു : 😁 അവന് തൊടങ്ങി എളക്കം ഇനി കൊറച്ച് ദിവസം അതിന്റെ ഇഷ്ട്ടത്തിനെ ഓരോന്ന് ചെയ്യൂ കേട്ടല്ലോ
ഞാൻ : 👀
ഇച്ചു : എന്നടാ പാക്ക്റേ ഒത വാങ്ക പോറേ ഇപ്പൊ…
ഞാൻ : അച്ഛൻ എങ്ങോട്ട് പോയി
ഇച്ചു : അച്ഛൻ കൊച്ചി
ഞാൻ : ഏഹ്
ഇച്ചു : രാജഹംസം
അമ്മ : മറ്റേ രാജേഷേട്ടന്റെ അമ്മടെ ആണ്ടാ ഇന്ന്
ഇച്ചു : ആഹ് അതേ അതേ
ഞാൻ : എന്താ ഒരു കള്ളത്തരം ഏഹ്
അമ്മ : ഒന്നൂല്ല പോയി മീൻ വാങ്ങിക്ക്
ഞാൻ : ഇല്ല പറമ്മാ
അമ്മ : ഒന്നൂല്ലന്ന്
ഞാൻ : ശെരി ഞാൻ നേരിട്ട് പൊക്കോളാ
അമ്മ : ടാ അത് ദാസ് അങ്കിൾ ആയിട്ട് ഇവടെ ഒരു travels തൊടങ്ങാൻ പോവാല്ലോ
ഞാൻ : ആഹ് 👀
അമ്മ : അപ്പോ വണ്ടി കൊടുത്താലോന്ന്
അമ്മ എടുക്കാവുന്നതിന്റെ അങ്ങേയറ്റം ടൈം എടുത്ത് പറഞ്ഞു…
ഞാൻ : ഏഹ്… എന്ത്മ്മാ അമ്മ പറയണേ വണ്ടി കൊടുക്കാനോ ഏഹ് 😡
അമ്മ : ഇല്ലടാ കൊറച്ച് fund short ആണ് അതിന്റെ ആണ്
ഞാൻ : അതൊന്നും വേണ്ടാ
ഞാൻ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു
അമ്മ : 🤦♀️
അച്ഛൻ : halo
ഞാൻ : അച്ഛാ
അച്ഛൻ : ആഹ് പറ
ഞാൻ : വണ്ടി കൊടുക്കരുത് ഞാൻ കാല് പിടിക്കാ പ്ലീസ്
അച്ഛൻ : ഉംച്ച്… ഈ ഭാഗ്യ
ഞാൻ : പ്ലീസ്
അച്ഛൻ : അത് സാരൂല്ല , ഒക്കെ ശെരി ആയി
അച്ഛൻ ഫോൺ കട്ടാക്കി
ഞാൻ ഫോൺ തൂക്കി ഒറ്റ ഏറ് കൊടുത്തു
അമ്മ : എന്താടാ നായെ നിനക്ക് പ്രാന്തായോ
ഞാൻ : 😡 ഞാൻ അത്രക്ക് കാര്യം ആയിട്ടാ അതിനെ നോക്കിയത് അതെങ്ങാനും കൊടുത്താ നോക്കിക്കോ 🥹 😡
ഞാൻ എറങ്ങി നടന്നു…
> 11:44
മീൻ വാങ്ങിച്ചോണ്ട് വീട്ടിലോട്ട് വരുമ്പോ കാർ വന്ന് കെടപ്പുണ്ട്
ചെറി : ആ വാ വാ 😡 ഒരുപാട് ആയിണ്ട് കൈ വക്കും ഞാൻ
ഞാൻ അകത്തേക്ക് കേറി കവർ കൊണ്ട് കൊടുത്തു
അച്ഛൻ dining table ല് ഇരിപ്പുണ്ട്
അടുത്ത് എന്റെ ഫോണും ഇരിപ്പുണ്ട് പപ്പ അമ്മ ഒക്കെ ചെയറിൽ ഇരിപ്പുണ്ട്
ഞാൻ നോക്കാതെ kitchen ലേക്ക് കേറി പോയി
ഇച്ചു : അവര് വരുമ്പോ രാമേട്ടന്റെ fisheries ന്ന് നെയ് മീൻ വാങ്ങിച്ചോണ്ട് വന്നു
ഞാൻ : ആ മസാല ഇട്ട് fridge ല് കേറ്റിക്കൊ
അമ്മ : ടാ, ഇവടെ വാടാ
ഇച്ചു : ദേ അച്ഛൻ നല്ല ദേഷ്യത്തിലാ ഉം
ചെറി : കേട്ടില്ലേ വിളി
ഞാൻ : വന്നു 🙄
ഞാൻ തേങ്ങ പീസ് എടുത്ത് തിന്നോണ്ട് നടന്നു…
ചെറി : എന്തിന് ഫോൺ എടുത്ത് എറിഞ്ഞേ
ഞാൻ : അത് അറിയാതെ 🙄
ചെറി : വച്ചാ ഇണ്ടല്ലോ ഒന്ന് കാത് വഴി റത്തം വരും 😡 കളിക്കാ നീ
ഞാൻ : പിന്നെ, വണ്ടി കൊടുക്കാൻ മാത്രം എന്ത് ബുദ്ധിമുട്ടാ വന്നത് ഏഹ്
അച്ഛൻ : നീ കണ്ടോ വണ്ടി കൊടുത്തത്… 🙄
ഞാൻ തിരിഞ്ഞ് അച്ഛനെ നോക്കി
അച്ഛൻ : 👀
ഞാൻ : ക്ഷമിക്കണം 😐
അച്ഛൻ : എല്ലാം ചെയ്തിട്ട് അവന്റെ ഒരു ക്ഷമിക്കണം സ്ഥിരം ഡയലോഗ് ഹും 😏
അമ്മ : ഇന്ദ്രൻ തന്നതല്ലേ നിനക്ക് ഈ ഫോൺ നല്ല വെല ഉള്ള ഫോണാന്ന് പവി പറഞ്ഞു എറി എറിഞ്ഞ് പൊട്ടിക്ക് നായെ 😡
ഞാൻ : അത് ചവിട്ടിയിലാ പോയി വീണത്
അമ്മ : അതോണ്ട് 😡
ഞാൻ : 🙂
അച്ഛൻ : മതി മതി എല്ലാരും പോ കൊറച്ച് സമാദാനം താ
ഞാൻ step കേറി പോവാൻ തൊടങ്ങി
അച്ഛൻ : അതേ ഒന്ന് നിന്നെ
ഞാൻ എത്തി നോക്കി
