ക്ലാര ദി ക്വീൻ- 2 Like

“ഇതാര് സുനിതേച്ചിയോ..എവിടെയായിരിന്നു.. നമ്മൾ വന്നപ്പോ കണ്ടില്ലലോ ഇവിടെ..”

“ഒന്നും പറയണ്ട മോനെ.. അടുക്കളയിൽ നിങ്ങൾക്കുള്ള ഭക്ഷണം ഉണ്ടാകുന്ന തിരക്കിലായിരുന്നു.. ഇപ്പഴാ ഒന്ന് ഫ്രീ ആയത്.. ലക്ഷ്മിയേച്ചി എവിടെ ”

“ഇവിടുണ്ട് ഇവിടുണ്ട്..”

കുളിച് ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തമ്മ അവിടേക്ക് വരുന്നുണ്ടായിരുന്നു..

പിന്നെ ബാക്കി ഞാൻ പറയണ്ടല്ലോ.. രണ്ട് പേരും എന്നെ മൈൻഡ് ചെയ്യാതെ ഓരോ വിശേഷങ്ങൾ പറയാൻ തുടങ്ങി..
ഞാൻ അമ്മൂമ്മയെ കാണാതെ അടുക്കളയിലേക്ക് ചെന്നപ്പോ കക്ഷി കാര്യായി എന്തോ ഉണ്ടാകുന്നുണ്ട്…

“എന്താണ് മോളുസേ ഉണ്ടാകുന്നത്..”

ഞാൻ പെട്ടന്ന് പിറകിലെ ചെന്ന് അമ്മൂമ്മയുടെ ചുമലിൽ കൈ വച് ചോയ്ച്ചപ്പോ അമൂമ്മ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി ഞാനെന്നു കണ്ടപ്പോ..

“നീയായിരുന്നോ കള്ള..”

എന്നും പറഞ്ഞു എന്റെ വയറിനിട്ട് കുത്തി..

“ഓഹോ.. മോനു വേണ്ടി ചിക്കൻ കറി ഉണ്ടാകുവാണോ.. അച്ഛൻ എപ്പഴും പറയും.. അമ്മൂമ്മയുടെ ആ സ്പെഷ്യൽ ചിക്കൻ കറിയെ പറ്റി.. ഇന്നെന്തായാലും എനിക്കും ടേസ്റ്റ് ചെയ്യാലോ..”

എന്നും പറഞ്ഞു ഞാൻ കയ്യിട്ട് ഒരു ചിക്കൻ പീസ് എടുക്കാൻ പോയപ്പോ അമ്മൂമ്മ എന്റെ കയ്കിട്ട് ഒരടി തന്നു ഇങ്ങനെ പറഞ്ഞു..

“കയ്യിട്ടെടുക്കല്ലേട പൊട്ടാ… നീ എല്ലാരേം വിളിച്ചു കഴിക്കാനിരിക്കാൻ പറ..”

എനിക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു.. ഞാൻ വേഗം പുറത്തേക്ക് പോയി എല്ലാവരെയും വിളിച്ചു വന്നു.. അടുത്ത വില്ലയിലേക്ക് പോയി ജിത്തൂനേം അങ്കിലിംനേം ആന്റിയെം വിളിച്ചു വന്നു.. നല്ല വലിയ ഡിനിങ് ഹാൾ ആയിരുന്നു.. നമ്മൾ എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. വെറുതെയല്ല അച്ഛൻ പറഞ്ഞത് അമ്മൂമ്മയുടെ സ്പെഷ്യൽ ചിക്കൻ കറി ന്റമ്മോ ഒരു രക്ഷയും ഇല്ല.. നാളുകളായി പട്ടിണികിട്ട ഒരാൾക്ക് പെട്ടന്ന് ബിരിയാണി കിട്ടിയ അവസ്ഥ ആയിരുന്നു എനിക്കു.. കാരണം നാട്ടിലെ ഭക്ഷണം അത് ഒരു അമേരിക്കയിലും കിട്ടൂല.. എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട് എന്റെ തീറ്റ കണ്ടിട്ട്.. അമ്മൂമ്മ എന്റെ അടുത്ത് തന്നെ നിന്ന് എന്റെ തലയിൽ താലൂടികൊണ്ടിരുന്നു..

പിന്നെ അങ്ങോട് അടിപൊളിയായിരുന്നു.. രാജേട്ടൻ നമ്മളെ ഡെയിലി ഒരു സ്ഥലങ്ങൾ കാണിക്കാൻ കൊണ്ട് പോകും..അങ്ങനെ അവിടെ ഉള്ള വഴികൾ ഒക്കെ ഏകദേശം പഠിച്ചു കഴിഞ്ഞിരുന്നു ഞാൻ.. പിന്നെ അപ്പൂപ്പൻ എന്റെ മുന്നിൽ തകർത്താഭിനയിക്കും ചെയ്തിരുന്നു ട്ടോ.. കാരണം അപ്പൂപ്പന്റെ അസുഗം കാരണമാണല്ലോ നമ്മൾ നാട്ടിലേക്ക് താമസം മാറിയത്..

പിന്നെ അമ്മയും അച്ഛനും അസാധാരണമായി ഒന്നും സംസാരിക്കോ പെരുമാറോ ഒന്നും ചെയ്തിരുന്നില്ല.. എന്നാലും ഞാൻ എല്ലാം ശ്രദ്ധിച്ചു തന്നെ ഇരുന്നു..
അപ്പൂപ്പന്റെ ഒരു ഫാഷൻ ഡിസൈനിങ് കമ്പനി അച്ഛനും അമ്മയും ഗിരി അങ്കിളും കൂടി നോക്കി നടത്താൻ തുടങ്ങി.. അതോടെ അപ്പൂപ്പൻ ഫ്രീ ആയി.. ഒരു പണിയും ഇല്ല.. വീട്ടിൽ സുഗായിട്ടിരിക്കാം..

ഇതിന്റെ ഇടയിൽ അച്ഛൻ എനിക്കും ജിത്തൂനും അടുത്തുള്ള ഒരു കോളേജിൽ സീറ്റ്‌ ഒപ്പിച്ചിരുന്നു.. അപ്പൂപ്പന്റെ പിടിപാട് കാരണം ഈസി ആയി കിട്ടി.. അടുത്താഴ്ച മുതൽ പോയി തുടങ്ങിക്കോണം എന്നായിരുന്നു ഓർഡർ.. വീട്ടിൽ നിന്ന് കഷ്ടിച്ച് ഒരു അരമണിക്കൂർ മാത്രമേ ഉള്ളു കോളേജിലേക്ക്..

കോളേജിലേക്ക് പോവാനായി എന്റെ ചക്കരയപ്പൂപ്പൻ എനിക്കു റോയൽ എൻഫീൽഡ് ഹിമാലയ വാങ്ങി തന്നു.. ബട്ട്‌ എന്നെ കൊണ്ട് ലൈസൻസ് എടുപ്പിച്ചതിന് ശേഷം ആണ് എനിക്കത് ഓടിക്കാൻ തന്നത് കേട്ടോ..പിന്നെ പിന്നെ ഞാനും ജിത്തും വണ്ടിയിൽ കറക്കം തുടങ്ങി വഴി ഒക്കെ എനിക്കു കാണാപാഠംമായിരുന്നു..

അങ്ങനെ ഒരു ദിവസം നമ്മൾ ലുലു മാളിൽ പോയി ഒരു സിനിമ കണ്ട് വരുന്ന വഴി ആയിരുന്നു ഞാൻ അത് ശ്രദ്ധിച്ചത്.. ഒരു പെൺകുട്ടി ചെവിയിൽ എയർഫോൺ ഒക്കെ വച് പാട്ടും കേട്ട് നമ്മളെ ഓവർടെക് ചെയ്ത് പോയി..

“ഏതവളാട അത്.. ഒരു ഹോൺ പോലും അടിക്കാതെയാ ഓവർടെക് ചെയ്ത് പോയത് മൈര്..”

Leave a Reply

Your email address will not be published. Required fields are marked *