ക്ലാര ദി ക്വീൻ- 2 Like

എല്ലാ പ്രോസസ്സും കഴിഞ്ഞ് നമ്മൾ ഫ്ലൈറ്റിൽ കയറി..ഞാനും ജിത്തും ഒരുമിച്ചായിരുന്നു ഇരുന്നത്.. മെല്ലെ മെല്ലെ അവൻ ഓക്കെ ആയി.. പക്ഷെ കല്ലുനെ പറ്റി നമ്മൾ സംസാരിച്ചതെ ഇല്ല..നാട്ടിൽ പോയി എന്താ പഠിക്കണ്ടേ എന്നായിരുന്നു കുറച്ചു സമയം നമ്മളുടെ ഡിസ്കഷൻ..എഞ്ചിനീറിങ്ങിൽ തന്നെ തുടങ്ങി അത് ബികോംഇൽ അവസാനിച്ചു.. മതി അത് മതീ.. നമ്മൾ ബികോം ഉറപ്പിച്ചു..അമ്മ കാണാതെ ഞാൻ അച്ഛനോടത് പറയുകയും ചെയ്തു.. ഓക്കെ ശരിയാകാം എന്ന് തംബ്സ് അപ്പ്‌ കാണിച്ചു അച്ഛൻ..

ഇവിടുന്ന് നേരെ ഖത്തർ ദോഹ അവിടന്ന് ഫ്ലൈറ്റ് മാറി കേറിയാണ് കൊച്ചി പോവണ്ടത്..

എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അപ്പൂപ്പനെ കാണണം നാട്ടിൽ പോവണം എന്നൊക്കെ.. ഞാൻ കൊതിച്ചിരുന്ന സമയം ആണിത്.. പക്ഷെ എന്താണെന്നറിയില്ല അതിലേറെയിപ്പോ എനിക്കറിയാനുള്ളത് അച്ഛനേം അമ്മയേം അലട്ടുന്ന പ്രശ്നം എന്താണെന്നാണ്..മുൻപ് എപ്പഴോ എന്തോ ശക്തിയെ കുറിച്ചും അവർ സംസാരിക്കുന്നത് കേട്ടിരുന്നു.. പക്ഷെ അതിൽ സംശയപ്സതമായി ഒന്നും ഇല്ലായിരുന്നു.. പക്ഷെ ഇന്ന് കേട്ടത് അത് പോലല്ല.. കണ്ടു പിടിക്കണം.. ഞാൻ ചെറിയ കുട്ടി ഒന്നും അല്ലാലോ ഇപ്പൊ.. എന്റെ അച്ഛനും
അമ്മക്കും ഒരു പ്രശ്നം വന്നാൽ ഞാനല്ലേ നോക്കണ്ടത്..

അങ്ങനെ ഓരോന്ന് ആലോചിച്ച ഞാൻ എപ്പഴോ ഉറങ്ങിപ്പോയി..പിന്നെ ദോഹ.. അവിടന്ന് ഫ്ലൈറ്റ് മാറി കയറി കൊച്ചി..

അങ്ങനെ അറിയിപ്പ് വന്നു.. ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യും..

നീണ്ട പതിനാറു മണിക്കൂറുള്ള യാത്ര ആയതുകൊണ്ട് തന്നെ എല്ലാവർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു.. എയർപോർട്ടിനകത്തുള്ള ഫോർമാലിറ്റീസ് ഒക്കെ പെട്ടന്ന് തന്നെ കഴിഞ്ഞ് നമ്മൾ പൊറത്തിറങ്ങി.. അവിടെ നമ്മളെ കാത്തു രാജേട്ടൻ ഉണ്ടായിരുന്നു.. രാജേട്ടൻ എന്റെ അപ്പൂപ്പന്റെ വലം കൈ..

നല്ല ആറടി പൊക്കം ഒക്കെയായി ഒരു ബഡാ മനുഷ്യൻ തന്നെ..പക്ഷെ ഒരു പാവത്താൻ ആണേ.. ഞാൻ ഇടക്ക് സംസാരിക്കും അപ്പൂപ്പനെ വിളിക്കുമ്പോ..എന്നെ ഭയങ്കര കാര്യം ആയിരുന്നു..

നമ്മളെ കണ്ടപ്പോ തന്നെ ഓടി എന്റെ അടുത്തേക്കാണ് രാജേട്ടൻ വന്നത്..

“സുഖാണോ മോനെ…..”

രാജേട്ടൻ ഓടി വന്നെന്നെ കെട്ടിപിടിച്ചു പറഞ്ഞു.. ആ പിടിയിൽ തന്നെ രാജേട്ടന്റെ കരുത്തെനിക്ക് മനസിലായി.. കാരണം ശ്വാസം മുട്ടിപ്പോയി എനിക്കു..

“നിങ്ങളവനെ കൊല്ലുവോ രാജേട്ടാ.. അവനു ദേ ശ്വാസം മുട്ടുന്നെന്ന തോന്നുന്നേ ”

എന്റെ അവസ്ഥ കണ്ട് അച്ഛൻ ചിരിച് കൊണ്ട് പറഞ്ഞു.. ജിത്തുവും എന്നെ നോക്കി ചിരിക്കുന്നുണ്ട്..

“അയ്യോ സോറി മോനെ..”

“ഏയ്‌ അതൊന്നും കുഴപ്പില്ല രാജേട്ടാ.. എന്താണ് വിശേഷങ്ങൾ ഒക്കെ..”

“വിശേഷങ്ങൾ ഒക്കെ നമുക്ക് വീട്ടിൽ ചെന്ന് പറയാം.. നിങ്ങൾ വന്നേ..വിശന്നിട്ടു വയ്യ..”

ക്ഷീണം കാരണം അമ്മ പറഞ്ഞു..

അങ്ങനെ നമ്മൾ ആ കൊച്ചി നഗരത്തിലൂടെ വീട്ടിലേക്ക് പുറപ്പെട്ടു..കാണുന്നത് എല്ലാം എനിക്കു പുതുമ നിറഞ്ഞതായിരുന്നു.. ചെറിയ കുട്ടികളെ പോലെ ഞാനും
ജിത്തും എല്ലാം കണ്ടാസ്വദിച്ചു..

(കഥയിൽ ഉപയോഗിക്കുന്ന സ്ഥലങ്ങളും വഴികളും എല്ലാം സങ്കല്പികം മാത്രമാണ് )

ചെറിയ ചെറിയ റോഡുകളും വഴികളും ചെറു കച്ചവടക്കാരും വഴിയരികിൽ ഉള്ള ചെറു ഭക്ഷണ ശാലകളും എന്ത് ഭംഗിയാ എല്ലാം കാണാൻ…

മടക്കൂർ എന്ന് പറയുന്ന ഒരു ചെറിയ പ്രദേശമാണ് നമ്മുടെ നാട്..അവിടെ പ്രസിദ്ധനായ ഒരു ബിസിനസ്‌കാരൻ തന്നെയാണ് എന്റെ അപ്പൂപ്പൻ… അച്ഛന്റെയും ബിസിനസ്‌ നോക്കി നടത്തുന്നതിന്റെ കൂടെ തന്നെ വേറെ ഒരുപാട് ബിസിനസ്‌ അപ്പൂപ്പനുണ്ട്.. അടക്ക റബ്ബർ തേങ്ങാ കുരുമുളക്.. അങ്ങനെ അങ്ങനെ ഒരുപാട്.. അമേരിക്കയിൽ സുഗമായി ഇത്രയും കാലം ജീവിച്ചതിൽ അപ്പൂപ്പൻ തന്ന പങ്ക് ചെറുതൊന്നും അല്ല..

അങ്ങനെ ഒരു ചെറിയ ഗ്രാമപ്പ്രദേശം വന്നെത്തി.. മടക്കൂർ ഗ്രാമത്തിലേക്ക് സ്വാഗതം എന്നൊരു ബോർഡും കണ്ടു..

ചെറിയ ചെറിയ കൃഷിയിടങ്ങൾ ഇല്ലാത്ത വീടുകളില്ല.. ചെറിയൊരു ജംഗ്ഷനും കഴിഞ്ഞ് ഒരു ഇരുന്നൂർ മീറ്റർ കൂടി മുന്നോട്ട് പോയി വേറെ ഒരു വഴിയിൽ കയറി.. എനിക്കു വിശ്വസിക്കാനായില്ല.. ഒരുപാട് വില്ലകൾ..പന്ത്രണ്ടെണ്ണമെങ്കിലുമുണ്ട്.. ആ കോമ്പൗണ്ടിലേക് വണ്ടി ചെന്ന് കയറി..ഇങ്ങനെ ഒരു പ്രദേശത്തു ഇത് പോലെ വില്ലകൾ ഉണ്ടാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

Leave a Reply

Your email address will not be published. Required fields are marked *