“ചേട്ടാ വെറുതെ ഒരthudanghiആകല്ലേ.. നിങ്ങൾ വേണെങ്കി പോലീസിനെ വിളിച്ചോളൂ.. അല്ലാതെ വെറുത മേത്തു തൊട്ട് കളിക്കാൻ നിക്കണ്ട ”
ഞാൻ കുറച്ചു ശബ്ദം ഉയർത്തി തന്നെ പറഞ്ഞു..
“എന്താടാ പറഞ്ഞെ…”
എന്ന് പറഞ്ഞു കൈ പൊക്കിയതേ അയാൾക്കോർമിണ്ടാവുള്ളു.. എന്റെ ചവിട്ട് കിട്ടി അയാൾ തെറിച്ചു വീണിരുന്നു..
“നിന്നോട് പറഞ്ഞതല്ലെടാ വേണ്ടാ വേണ്ടന്ന്… നമ്മൾ വന്നു വണ്ടി നിർത്തിച്ചില്ലായിരുന്നെങ്കിൽ ഈ നായിന്റമോൾ ഏതേലും വണ്ടിക്കടിയിൽ കിടക്കുമായിരുന്നു.. അതൊഴിവാക്കിതും പോരാ കൊറേ മൈരന്മാരുടെ തല്ലും വാങ്ങണം വച്ച ഇതെന്താ വെള്ളരിക പട്ടണോ..”
ഞാൻ അവിടെ കിടന്നലറി… പിന്നെ ആരും ഒന്നും മിണ്ടാൻ നിന്നില്ല.. അയാളെ രണ്ട് പേർ വന്നു പിടിച്ചെഴുന്നേൽപ്പിച്ചു.. ഒന്നും മിണ്ടാതെ നെഞ്ചും തടവികൊണ്ട് നടന്നു പോയി..
ഞാൻ പഴ്സിന്ന് രണ്ടായിരത്തിന്റെ രണ്ട് നോട്ടെടുത് അവൾടെ വണ്ടി എടുത്ത് സ്റ്റാൻഡിൽ വച് പൈസ അവൾടെ കയ്യിൽ വച്ചോണ്ട് പറഞ്ഞു..
“വണ്ടി ഓടിക്കുമ്പോ ശ്രദ്ധിച്ചു ഓടിച്ചോണം മൈരേ.. നിന്നെ പോലെ കൊറേയെണ്ണം കാരണം ബാക്കി ഉള്ളവരുടെ ജീവൻ കൂടി അപകടത്തിലാവരുത്..”
എന്നും പറഞ്ഞു ഞാൻ വണ്ടിയിൽ കയറി.. പിന്നാലെ ജിത്തും കയറി.. ഞാൻ വണ്ടി റൈസ് ചെയ്തു വിട്ടു.. ഞാൻ മിററിൽ നോക്കിയപ്പോ ഇതന്ത് കൂത്ത് എന്ന് വിചാരിച് ഇടുപ്പിൽ കയ്യും വച്ചവൾ നമ്മൾ പോവുന്നതും നോക്കി നികുന്നുണ്ട്.. അവൾടെ വണ്ടിക്ക് വന്നിടിച്ചു അവളോട് തന്നെ ശ്രദ്ധിച്ചു ഓടിക്കണം എന്ന് പേടിപ്പിച്ചാണല്ലോ നമ്മൾ പോന്നത്.. ഷാൾ താഴെ പോയതൊന്നും അവൾ അറിഞ്ഞില്ല തോനുന്നു..
വണ്ടി ഞാനങ്ങനെ സ്പീഡിൽ വിട്ടു.. കുറച്ചു ദൂരം ചെന്നപ്പോ ജിത്തു ഓരോന്ന് പറയാൻ തുടങ്ങി..
“എന്നാലും അവളെ ചീത്ത വിളിക്കണ്ടായിരുന്നു…”
“മൈരേ ദേ ഇടി കിട്ടും ട്ടോ.. അവളെ രക്ഷിച്ചതും പോരാ ആ നാറി എന്നിട്ട് പറഞ്ഞത് കേട്ടില്ലേ നമ്മൾ മാല പൊട്ടിക്കുന്ന ടീം ആണെന്ന്..”
“എന്നാലും ആൾകാർടെ മുന്നിൽ വച് നമ്മൾ തന്നെ വണ്ടിയും ഇടിച്ചിട്ട് നമ്മൾ തന്നെ ചീത്തയും വിളിച്ചു വന്നു.. എനിക്കാണെങ്കി ചിരിയും വരുന്നു..”
എന്നും പറഞ്ഞു അവൻ എന്റെ പുറത്തടിച്ചു ചിരിക്കാൻ തുടങ്ങി..എന്നിട്ട് ഇതും കൂടി കൂട്ടിച്ചേർത്തു..
“പക്ഷെ അയാൾക്കിട്ട് അമ്മാതിരി ചവിട്ട് കൊടുക്കണ്ടായിരുന്നു ട്ടാ.. എന്നതെകിലും പറ്റിയെങ്കിലോ..”
“ആഹ് അതെനിക്കും തോന്നി.. പിന്നെ നിനക്കെന്റെ ടെമ്പർ അറിയുന്നതല്ലേ.. പറ്റിപ്പോയി.. എപ്പഴേലും എവിടേലും വച് കണ്ട സോറി പറയാ..
മൈരേ നീ നിർത്യേ.. ഓരോന്ന് പറഞ്ഞു എനിക്കും എന്തോ പോലെയാവുന്നു…”
“ഹഹ.. അത് വിട്… അല്ല മോനെ മറ്റന്നാൾ മുതൽ കോളേജിൽ പോവണ്ടേ..കുറെ പെൺകുട്ട്യോലൊക്കെ ഉണ്ടാവുമായിരിക്കും അല്ലെ…”
“പിന്നെ… അങ്ങ് കേറിക്കൊടുക്ക് നീ.. ഇത് അമേരിക്കയല്ല മൈരേ.. നീ കൊറേ അടി വാങ്ങും ”
“ഓഹ് മൈ ഗോഡ്… ഇവിടുത്തെ പെണ്ണിന് എന്താ കൊമ്പുണ്ടോ… അല്ല ഇത്ര വലിയ ഗേൾ സ്പെഷ്യലിസ്റ് എന്റെ കൂടെയുള്ളപ്പോ ഞാൻ എന്തിന് പേടിക്കണം.. ”
“അതൊക്കെ ഇവിടെ നടക്കുവോന്ന് അറിയില്ല മോനേ…”
അങ്ങനെ നമ്മൾ ഓരോന്ന് പറഞ്ഞു വീട്ടിൽ എത്തി.. അപ്പോപന്റേം അമ്മൂമ്മയുടേം കൂടെ വർതാനൊക്കെ പറഞ്ഞിരുന്നു ബാക്കി സമയം ചിലവഴിച്ചു..
.
.
.
മറ്റൊരിടത്ത്
ഒരു വലിയ തീന്മേഷയലിരുന്ന് സ്വർണപ്പാത്രത്തിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഖലീൽ..
പേടിയോടെ വിയർത്തു കുളിച് കൈ കാലുകൾ വിറച്ചു ഒരു ഭടൻ അവിടേക്ക് വന്നു..
“പ്രഭോ…….”
ഭടൻ വിളിച്ചിട്ടും ഖലീൽ അത് മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിപ്പ് തുടർന്നു..
ഭടൻ തുടർന്നു…
“അവസാനമായി അവരെ അന്വേഷിച് പോയവരെക്കുറിച്ചും യാതൊരു വിവരവും ഇല്ല.. അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് ദിവസങ്ങ……….” അത് മുഴുവിക്കാൻ ആ ഭടനെ കൊണ്ടായില്ല.. അതിനു മുന്പേ അയാളുടെ തല അവിടെ കിടന്നുരുണ്ടു..
“ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ”
കൂടെ ഒരലർച്ചെയും.. ആ വലിയ തീന്മേഷ ഖലീലിന്റെ ഒറ്റ ഇടിക്ക് തവിടു പൊടിയായി അവിടെ വീണു..
