ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. ജിത്തുവാണ് വണ്ടി ഓടിച്ചിരുന്നത്..
“വിടെടാ.. നമ്മളെ വന്നു മുട്ടിയൊന്നും ഇല്ലാലോ..”
“ഹ്മ്മ് ”
ഞാനൊന്ന് മൂളി.. ഒന്നൂടി അവളെ നോക്കിയപ്പോ ആണ് അപകടം മനസിലായത്.. പെണ്ണ് ഷാൾ ശരിക്ക് ഇട്ടില്ലായിരുന്നു.. അത് താഴെ പോയി ടയറിന് അടുത്തായി പറന്ന് നിക്കുന്നുണ്ട്.. ഏതു സമയവും ടയറിൽ കുടുങ്ങിയേക്കാം..
“ജിത്തു ഡാ..നീ സ്പീഡിൽ എടുത്തേ വണ്ടി..വേഗം…”
“എന്തിനാടാ.. അത് വിട്ടേകെടാ..”
“അതിനല്ലടാ മൈരേ.. നീ അവൾടെ ഷാൾഒന്ന് നോക്കിയേ…”
അത് നോക്കി അപകടം മനസിലായ ജിത്തു മറുപടിയൊന്നും പറയാതെ വണ്ടിടെ സ്പീഡ് കൂട്ടി… നമ്മൾ കുറെ ഹോൺ അടിച്ചെങ്കിലും അവൾ ഇയർഫോൺ വച്ചതോണ്ടാ തോനുന്നു അവൾ കേട്ടില്ല.. കുറച്ചു കൂടി മുന്നോട്ട് പോയ ഒരു വളവായിരുന്നു.. അവൾ വളക്കാൻ വണ്ടി സ്ലോ ആക്കിയ തക്കം നോക്കി ജിത്തു വണ്ടി കയറ്റി അവൾക്ക് കുറുകെ വച്ചു.. പക്ഷെ ചെറിയ ഒരു പണി കിട്ടി.. ചെറുതായി അവളുടെ വണ്ടിക്ക് മുട്ടി വണ്ടി ചെരിഞ്ഞു വീണു..
അടുത്ത് ബസ്സ്റ്റോപ്പിൽ നിന്നവരൊക്കെ ഓടി വന്നു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.. കാര്യമായി ഒന്ന് പറ്റിയില്ല..അവൾ വളവ് തിരിഞ്ഞുള്ള കടയിൽ നിർത്താൻ പോയതാ തോനുന്നു വണ്ടി സ്ലോ ആക്കിയിരുന്നു അത് കൊണ്ട് വണ്ടി ഒന്ന് ചെരിഞ്ഞതെ ഉള്ളു..
“എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ…”
എഴുന്നേറ്റ ഉടനെ നമ്മളുടെ അടുത്തേക്ക് വന്നവൾ ചീറി.. ഹെൽമെറ്റ് വച്ചത് കൊണ്ട് ആളുടെ മുഖം വ്യക്തമല്ല..
“അത് ഷാൾ……”
എന്നെ പറയാൻ മുഴുവിക്കാതെ തന്നെ അടുത്തുള്ളവരൊക്കെ നമ്മൾ വണ്ടിയിൽ നിന്നിറക്കി.. കാരണം ഇന്നലെ ഇവിടുന്നാടുത്ത വളവിൽ ഇത് പോലെ രണ്ടു പേർ വന്നു ആരുടെയോ മാല പൊട്ടിച്ചു പോയിരുന്നു പോലും..
“പണി പാളി മൈരേ.. ഓടിയാലോ ”
ജിത്തു മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു..
തിരിച്ചെന്തേലും ഞാൻ പറയുന്നതിന് മുന്പേ ഒരു ചേട്ടൻ വന്നെന്റെ കോളറിൽ പിടിച്ചു ചോദിച്ചു..എവിടെ ആയാലും ഷോ ഇറക്കുന്ന കുറച്ചു ചേട്ടന്മാർ കണ്ടുവല്ലോ.. അതുപോലൊരാൾ..
“നീയൊക്കെ എവിടുള്ളതാടാ പട്ടികളെ..ഇന്നലെ മാല പൊട്ടിച്ചത് നിങ്ങളാല്ലേടാ…”
“എന്റെ പൊന്ന് ചേട്ടാ.. ഈ കുട്ടിയോട് ഒരു കാര്യം പറയാൻ വേണ്ടിയാ വണ്ടി അടുത്തേക്ക് വിട്ടത്..അല്ലാതെ നമ്മൾ അത്തരക്കാർ ഒന്നുമല്ല..”
ഇത് കേട്ടയാൽ ആ കുട്ടീടെ അടുത്തേക്ക് പോയി ചോയിച്ചു..
“മോൾക്കിവരെ അറിയോ ”
“ഇല്ല ചേട്ടാ..ഞാൻ ഇത് വരെ കണ്ടിട്ട് പോലുമില്ല..”
അവൾ ഹെൽമെറ്റ് ഊരികൊണ്ട് പറഞ്ഞു…… ന്റമ്മേ.. ദേഷ്യം വന്നു കവിളൊക്കെ ചുവന്നു എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്..
കവിളതൊക്കെ ഒരുപാട് പിമ്പ്ൾസ് ഒക്കെ ആയി ചുവന്നു കിടക്കുന്നുണ്ട്.. അതവൾടെ മുഖത്ത് ഭംഗി കൂട്ടുന്നതെ ഉള്ളു നമ്മുടെ മലർ മിസ്സിനെ പോലെ..കണ്മഷിയോ മേക്കപ്പോ ഒന്നും ഇല്ല.. വലിയ സ്ട്രക്ചർ ഒന്നും ഇല്ലെങ്കിലും നല്ല ഷേപ്പ് ഉണ്ട്.. വർക്ഔട് ചെയുന്ന കൂട്ടത്തിലാണെന്നെനിക്ക് മനസിലായി.. ഉണ്ടാക്കണ്ണുമായിട്ട് എന്നെ നോക്കി പേടിപ്പിക്കുന്നത് കാണാൻ നല്ല ഭംഗി..
“നീയൊക്കെ എന്താടാ ആളെ പറ്റിക്കുവാണോ.. ഇവൾക്ക് നിങ്ങളെ അറിയില്ലെന്നാണല്ലോ പറയുന്നത്..”
അയാൾ വീണ്ടും നമ്മളോട് കയർത്തു സംസാരിക്കാൻ തുടങ്ങി.. കുറച്ചു പേർ കൂടിയെങ്കിലും വലിയ വീഴ്ച ഒന്നും അല്ലാത്തത് കൊണ്ട് വേറാരും നമ്മളുടെ മെക്കട്ട് കയറാൻ വന്നില്ല ഇയാളൊഴികെ..
“ഒന്നും പറ്റിയൊന്നും ഇല്ലാലോ ചേട്ടാ.. വണ്ടിക്ക് എന്തേലും പറ്റിയെങ്കിൽ അത് നമ്മൾ ശരിയാക്കി കൊടുത്തോളാം..എന്തിനാ വലിയ ഒരു ഇഷ്യൂ ഉണ്ടാകുന്നെ..നമ്മൾ അടുത്ത് വന്നു നിർത്യതെന്തിനാണെന്ന് വരെ ചോയ്ച്ചില്ലലോ നിങ്ങളാരും ”
ജിത്തുവാണയാളോട് പറഞ്ഞത്..
“എന്റെ വണ്ടിയിൽ വന്നിടിച്ചതും പോരാ ഒന്നും പറ്റിയില്ലലോന്നോ…….”
ആ പെണ്ണ് ജിത്തൂവിനെ നോക്കി പറഞ്ഞതിന് ശേഷം..അയാളെ നോക്കി ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു..
“ഇവർ മാല പൊട്ടിക്കുന്ന ടീം തന്നെയാണെന്ന ചേട്ടാ തോന്നുന്നേ നല്ല ഇടി കൊടുക്കണം..”
പറഞ്ഞു തീർന്നതും ജിത്തുവിനെ അടിക്കാനായി കൈ ഓങ്ങിയ അയാളെ ഞാൻ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു..
