ക്ലാര

ആ മഴ ക്ലാരയേ ജയകൃഷ്ണനെ ഓർമിപ്പിച്ചു…. അപ്പോളും അവളുടെ മനസ്സിൽ ജയകൃഷ്ണൻ വന്മരം പോലെ പടർന്നു പന്തലിച്ചുനിൽക്കുന്നുണ്ട് … അയാളെ നഷ്ടപ്പെടുത്തിയതിൽ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി….

വീട്ടിൽ തന്റെ കരച്ചിലിൽ കൂട്ട് ആവാറുള്ള അലക്ക് കല്ലിനു നേരെ അവൾ ചെന്നു…. അവളുടെ വീട്ടിലെ അലക്ക് കല്ല് കല്ലുകൾ ചേർത്തടുക്കി മുകളിൽ ഒരു
പരന്ന കല്ല് വച്ചത് മാത്രമെങ്കിൽ ഇവിടെ സിമന്റ് ഒക്കെ പൂശി മനോഹരം ആക്കിയിട്ടുണ്ട്….

ആ അലക്ക് കല്ല് അവളുടെ പരിഭവം കേട്ട് തളരുന്നതിനിടെ മോണി ജോസഫ് തിരിച്ചു വന്നത് അവൾ അറിഞ്ഞില്ല….

എല്ലായിടത്തും തിരഞ്ഞ അയാൾ അവൾ വച്ച ചോറും കറികളും കണ്ടു രുചിച്ചു ഇഷ്ടപ്പെട്ടു ചെറിയൊരു കൗതുകത്തോടെ അവളെ അന്വേഷിച്ചു….

അവൾ അവിടെ നിന്നും മുങ്ങിയോ എന്ന് സംശയിച്ചെങ്കിലും ഇടിമിന്നലിന്റെ വെട്ടത്തിൽ അയാളവളെ കണ്ടെത്തി അരികിലേക്ക് നടന്നു….

“ഇവിടെയിരിപ്പാണോ??? ഞാൻ കരുതി ഇവിടെ നിന്നും മുങ്ങികാണുമെന്ന്….”

അയാളെ കണ്ട് തല ഉയർത്തുമ്പോളാണ് തന്റെ കണ്ണുകളും ഇത്രയും നേരം പെയ്തൊഴിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് അവൾക്ക് മനസിലായത്….. അയാളിൽ നിന്ന് മുഖം തിരിച്ചു കണ്ണീർ മറക്കാൻ ഒരു ശ്രമമവൾ നടത്തി…

“കണ്ണീരൊപ്പാൻ കഴിഞ്ഞൂന്ന് വരില്ല…. കരയിക്കാതെ നോക്കാമെന്ന് വാക്ക് തരാൻ ഞാൻ ഗന്ധർവ്വനുമല്ല… ഒപ്പം കണ്ണീർ വാർക്കാൻ ഉണ്ടാവുമെന്നൊരു ഉറപ്പിന് പുറത്ത്, കൂടുന്നോ കൂടെ സാറാമ്മക്ക് പകരക്കാരിയായി?? ഒരിക്കലും തനിച്ചാകില്ലെന്ന വാക്ക് മാത്രന്തരാം….”

അയാൾ പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി….

“ഇങ്ങള് നല്ലയാളാ… ഇങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ടു… പക്ഷേയെന്റെ ഹൃദയം… അതു ദാനം ചെയ്തു പോയല്ലോ ഒരു തടികൺട്രാക്റ്റർക്ക്… ന്റെ…. ന്റെ മാത്രം പുന്നൂസ് കൺട്രാക്റ്ററ്ക്ക്….”

അവൾ വിദൂരതയിലേക്ക് നോക്കി കൊണ്ടു പറഞ്ഞു…. ആ നിമിഷം തന്നെ വീണ്ടും മഴ പെയ്തു….

അയാൾ ഒരു വാഴയിലക്ക് കീഴിൽ അഭയം തേടിയപ്പോൾ അവൾ ആകാശത്തേക്ക് നോക്കി മഴ നനഞ്ഞു… ഇടക്ക് വന്ന ഇടിമിന്നലിന്റെ വെട്ടത്തിൽ അവൾ അയാളെ നോക്കി ഇരുകയ്യും നീട്ടി അയാളെ വിളിച്ചു….

ഒരു നിമിഷം മടിച്ചെങ്കിലും പിന്നെ അയാൾ ആ മഴയിലേക്ക് ഇറങ്ങിചെന്നു…..

ഇരുകൈകളും കൊണ്ടു അയാളുടെ കൈകൾക്ക് ഇടയിലൂടെ കോർത്തു പിടിച്ചു കൊണ്ടു അവൾ പറഞ്ഞു….

“ന്റെ ശരീരം കണ്ടു കൂടെ കൂടീതല്ലേ മാഷേ ങ്ങള്…. അത് തരാൻ ഇപ്ലും റെഡിയാ ഞാൻ…. പക്ഷേ…. മനസീ… മനസീന്ന് ന്റെയാളെ പറിച്ച് കളയാൻ മാത്രം പറയല്ലേ….”

അവളുടെ ചുണ്ടുകൾ അയാളുടെ മുഖം തേടി ചെന്നെങ്കിലും അയാൾ അകന്നു മാറി….

പക്ഷേ അടുത്ത നിമിഷം അവളെ ചേർത്ത് പിടിച്ചു നടന്നുകൊണ്ട് പറഞ്ഞു..

“പുതുമഴ പെയ്തതാ.. ഇഴ ജന്തുക്കൾ പുറത്തിറങ്ങും….”
ഉള്ളിൽ കയറി നനഞ്ഞ വസ്ത്രം മാറിയ ശേഷമവൾ അയാളുടെ മുറിയ്ക്ക് നേരെ നടന്നെങ്കിലും അത് ഉള്ളിൽ നിന്ന് ലോക്ക് ചെയ്യപ്പെട്ടിരുന്നു….

അടുത്ത ദിവസം രാവിലെ അയാൾ എണീക്കുമ്പോൾ അവൾ വീട്ടിലില്ലാരുന്നു…. അയാളത് പ്രതീക്ഷിച്ചത് ആണെങ്കിൽ കൂടെ ഏറെ വേദന നൽകി അവളുടെ രക്ഷപ്പെടൽ…..പതിവിലേറെ ദുഖത്തിലേക്ക് നയിച്ചു അവളുടെ അസാനിധ്യം….

ഒരു ട്രെയിൻ യാത്രയും ഏതാനും ദിവസങ്ങളും മാത്രം നീണ്ട ബന്ധം…. പക്ഷേ… അവൾ ഉള്ളിലൊരു നോവായി പടർന്നു…..

TTR നെ കണ്ടു ഭയന്നു ഓടി കയറിയ ആ മുഖം…. പേടിച്ചരണ്ട കണ്ണുകൾ…

അവൾക്ക് വേണ്ടി ടിക്കറ്റും ഫൈനും അടച്ചപ്പോൾ കണ്ട ആ മുഖം… നന്ദിയോടെ ചിരിക്കുന്ന കണ്ണുകൾ….

പാഴ്സൽ വാങ്ങിയ ഊണ് പുറത്തെടുക്കുമ്പോളത്തെ മുഖം… വിശപ്പിന്റെ ക്ഷീണം നിറഞ്ഞ കണ്ണുകൾ…..

എല്ലാത്തിനും പ്രതിഫലം ആയി തന്റെ ശരീരം നൽകാൻ സന്നദ്ധത അർപ്പിക്കുന്ന കണ്ണുകൾ…. സ്വന്തം വേദനയിലും തനിക്ക് സുഖം നൽകാനുള്ള ശ്രമം…. അവളെ മറക്കാനാവുന്നില്ലല്ലോ ഈശ്വരാ….

മദ്യമായിരുന്നു ആശ്രയം….. നന്നായി കുടിച്ചു… ചിലപ്പോൾ ബോധം കെട്ടുറങ്ങി… ചിലപ്പോൾ ബോധത്തോടെ ക്ലാരയെ ആലോചിച്ചു കിടന്നു….

♥️♥️♥️♥️♥️

ദിവസങ്ങൾ കടന്ന്പോയി… മാസങ്ങളും… പുതിയൊരു ബിസിനസ് ട്രിപ്പ്‌ കഴിഞ്ഞു ട്രെയിനിലേക്ക് കയറി ബാഗ് മുകളിലേക്ക് വച്ച് സ്വസ്ഥമായി ഇരുന്ന സമയം….

“മാഷേ ഒരു ടിക്കറ്റ് എടുത്തു തരുവോ… TTR വരുന്നു…..”

അതും പറഞ്ഞൊരു കള്ള ചിരിയോടെ അവളയാളുടെ അരികിൽ ചെന്നിരുന്നു….

“എവടെ ആയിരുന്നു പെണ്ണേ…”

“എല്ലാടെയും…. ചെലപ്പോ ഇങ്ടെ തൊട്ട് പിന്നീ…. കൈ എത്തിച്ചാ തൊടാവുന്ന അത്രേം… ചിലപ്പോ കൊറേ കൊറേ അകലെ…. ആകാശത്തിന്റേം അപ്രത്ത്…”

“ശരിക്കും??? എന്റെ അടുത്ത് വരെ എത്തിയിരുന്നോ??”

“മ്മ്… അന്നാ മദിരാസി ട്രിപ്പീ ഇങ്ങള് ഇരിക്കണില്ല്യേ അതിന് തൊട്ട് പിറകീ ചാരി ഞാനിരിപ്പ് ണ്ടാർന്നു…. ഈ ചൊമരിന്റെ മാത്രം അകലത്തീ….”

“ന്നിട്ടെന്താ വരാഞ്ഞേ അടുത്തേക്ക്….”

“പകരം നൽകാൻ സ്നേഹം സ്റ്റോക്ക് ഇല്ലാത്തോണ്ട്…..”

“എന്റെ പിന്നാലെ കൂടീത് പോലെ പോയിരുന്നോ???”

എങ്ങോട്ട് എന്ന് പറയാതെ തന്നെ അയാൾ അവളോട് ചോദിച്ചു… അവൾക്കും അറിയാമായിരുന്നു… എങ്ങോട്ടാണ് ഉദ്ദേശിച്ചത് എന്ന്….

“ഇല്ല മാഷെ…. ആളുടെ അടുത്ത്ന്ന് തിരിച്ചു പോരാൻ തോന്നീല്ല്യേങ്കിലോ….”

“മ്മ്…”

ഇനിയൊനും സംസാരിക്കാൻ വാക്കുകൾ ഇല്ലാത്ത പോലെ മൗനം ഇടയ്ക്കു
കയറിയപ്പോൾ അവൾ പുറത്തെ കാഴ്ചകളിലേക്കും അയാൾ അവളിലേക്കും ദൃഷ്ടിയൂന്നി…

ഇടക്കയാളെ തല തിരിച്ചു നോക്കിയപ്പോൾ അയാൾ അവളെ തന്നെ നോക്കുന്നത് കണ്ടു അവൾ ഇരുന്നു കയ്യും നീട്ടി അയാളെ തന്നിലേക്ക് അടുപ്പിച്ചു….

അവളുടെ മാറിന്റെ ചൂടിൽ അയാളെ ചേർത്ത് കിടത്തി തഴുകിയതോടെ പതിയെ ആ കണ്ണുകൾ അടഞ്ഞു….ഏറെ ശ്രദ്ധിച്ചു ഉറങ്ങിയ അയാളെ സീറ്റിലേക്ക് കിടത്തി സ്വന്തം ബാഗും കയ്യിലെടുത്തു അവൾ ഇറങ്ങാൻ ശ്രമിച്ചു….

പക്ഷേ ഉറക്കത്തില്കൂടി അവളുടെ കയ്യിൽ അയാളുടെ കൈ പിടിച്ചു…..ഒളിച്ചു പോകാനുള്ള അവളുടെ ശ്രമത്തിന് ഏറ്റ ആദ്യ തിരിച്ചടി…
അയാളുടെ ആ പിടുത്തത്തിൽ നിന്ന് രക്ഷപെടാൻ ക്ലാരക്ക് കഴിഞ്ഞില്ല….

മുൻപത്തേത് പോലെ റെയിൽവേ സ്റ്റേഷനിൽ അയാളുടെ കാർ കിടപ്പുണ്ടായിരുന്നു… റെയിൽവേ സ്റ്റേഷനിലെ തിരക്ക് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളോട് അയാൾ ചോദിച്ചു….

“ഇനി പറ…. എന്തായിരുന്നു ഒളിച്ചോട്ടം കഴിഞ്ഞുള്ള വിശേഷങ്ങൾ….”

“ഇങ്ങള്ക്ക് ഊഹിക്കാവുന്നത് പോലെ തന്നെ… മാറ്റങ്ങൾ ഇല്ലാത്ത ഒരേ ജോലി ഇത് മാത്രം ആണെന്ന് തോന്നുന്നു…. സ്ഥലങ്ങൾ മാത്രം മാറും… എത്ര മാറിയാലും പക്ഷേ, ഒരു തുറന്നു കിടക്കുന്ന ജനലിനെ പോലും ഭയപ്പെടുന്ന അവസ്ഥ…. ആ പിന്നെ ഒരു കോമഡി ഉണ്ടായി…”

“കോമഡിയോ??? അതെന്താ??”

അവൾ ഒരു കാർഡ് എടുത്തു അയാൾക്ക് നേരെ നീട്ടി… വലം കൈ കൊണ്ടു സ്റ്റിയറിങ്ങ് കൺട്രോൾ ചെയ്തു ഇടം കൈ കൊണ്ടത് വാങ്ങി അയാൾ അത് നോക്കി….

Leave a Reply

Your email address will not be published. Required fields are marked *