ക്ലാര Like

‘ക്ലാര വാതിൽ ലോക്ക് ചെയ്തു കിടന്നോളു…. ഗുഡ്നൈറ്റ്…’

അവളെ വിഷ് ചെയ്തു അയാൾ ഉള്ളിലേക്ക് കയറി…

എങ്കിലും അവൾ അയാളെ ഊട്ടി… അനേകദിവസങ്ങൾ….

വീട്ടിൽ ഊണും കാലാക്കി കാത്തിരിക്കാൻ ഒരാളുണ്ടെന്ന ഓർമ്മകൾ അയാൾക്കും, ജീവിതത്തിൽ ആദ്യമായ് സ്നേഹം നൽകുന്ന ഒരു ഭവനത്തിൽ എത്തിയെന്ന പ്രതീതി അവൾക്കും….

രാത്രി ഏറെ വൈകിയാലും ഉറങ്ങാതെയുള്ള ക്ലാരയുടെ കാത്തിരിപ്പ് അയാൾക്ക് ഭാര്യയിലേറെ കൗതുകം ജനിപ്പിച്ചു….

♥️♥️♥️♥️♥️

ദിവസങ്ങൾ കടന്നു പോവും തോറും അവർ വളരെ അടുത്തു…. പക്ഷേ മറ്റൊരു ബന്ധവും അവർ തമ്മിലാ ദിവസങ്ങളിൽ ഉണ്ടായില്ല….

പക്ഷേ മോണി ജോസഫിന്റെ പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചു കഴിഞ്ഞു….

അങ്ങനെ ഒരു ദിവസം അയാൾ ഒരു ബിസിനസ് ട്രിപ്പിന് പോവേണ്ടി വന്നു…. രണ്ടോ മൂന്നോ ദിവസത്തേക്ക് വേണ്ടിയുള്ള യാത്ര…

പ്രണയം ഒന്നുമില്ലെങ്കിൽ കൂടി അയാൾ പോയപ്പോൾ വല്ലാത്ത ഒരു ഏകാന്തത അവൾക്ക് അനുഭവപ്പെട്ടു…

അതൊരു മാർച്ചു മാസത്തിന്റെ അവസാന ദിവസങ്ങളിൽ ഒന്നായിരുന്നു…. എന്നിട്ടുമാ ചൂടിന് ആശ്വാസം നൽകാൻ എന്ന വണ്ണം ഭൂമിയെ കുളിരണിയിക്കാൻ ആകാശമൊരു കുളിർമഴയായി പെയ്തിറങ്ങി…

ആ മഴ ക്ലാരയേ ജയകൃഷ്ണനെ ഓർമിപ്പിച്ചു…. അപ്പോളും അവളുടെ മനസ്സിൽ ജയകൃഷ്ണൻ വന്മരം പോലെ പടർന്നു പന്തലിച്ചുനിൽക്കുന്നുണ്ട് … അയാളെ നഷ്ടപ്പെടുത്തിയതിൽ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി….

വീട്ടിൽ തന്റെ കരച്ചിലിൽ കൂട്ട് ആവാറുള്ള അലക്ക് കല്ലിനു നേരെ അവൾ ചെന്നു…. അവളുടെ വീട്ടിലെ അലക്ക് കല്ല് കല്ലുകൾ ചേർത്തടുക്കി മുകളിൽ ഒരു
പരന്ന കല്ല് വച്ചത് മാത്രമെങ്കിൽ ഇവിടെ സിമന്റ് ഒക്കെ പൂശി മനോഹരം ആക്കിയിട്ടുണ്ട്….

ആ അലക്ക് കല്ല് അവളുടെ പരിഭവം കേട്ട് തളരുന്നതിനിടെ മോണി ജോസഫ് തിരിച്ചു വന്നത് അവൾ അറിഞ്ഞില്ല….

എല്ലായിടത്തും തിരഞ്ഞ അയാൾ അവൾ വച്ച ചോറും കറികളും കണ്ടു രുചിച്ചു ഇഷ്ടപ്പെട്ടു ചെറിയൊരു കൗതുകത്തോടെ അവളെ അന്വേഷിച്ചു….

അവൾ അവിടെ നിന്നും മുങ്ങിയോ എന്ന് സംശയിച്ചെങ്കിലും ഇടിമിന്നലിന്റെ വെട്ടത്തിൽ അയാളവളെ കണ്ടെത്തി അരികിലേക്ക് നടന്നു….

“ഇവിടെയിരിപ്പാണോ??? ഞാൻ കരുതി ഇവിടെ നിന്നും മുങ്ങികാണുമെന്ന്….”

അയാളെ കണ്ട് തല ഉയർത്തുമ്പോളാണ് തന്റെ കണ്ണുകളും ഇത്രയും നേരം പെയ്തൊഴിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് അവൾക്ക് മനസിലായത്….. അയാളിൽ നിന്ന് മുഖം തിരിച്ചു കണ്ണീർ മറക്കാൻ ഒരു ശ്രമമവൾ നടത്തി…

“കണ്ണീരൊപ്പാൻ കഴിഞ്ഞൂന്ന് വരില്ല…. കരയിക്കാതെ നോക്കാമെന്ന് വാക്ക് തരാൻ ഞാൻ ഗന്ധർവ്വനുമല്ല… ഒപ്പം കണ്ണീർ വാർക്കാൻ ഉണ്ടാവുമെന്നൊരു ഉറപ്പിന് പുറത്ത്, കൂടുന്നോ കൂടെ സാറാമ്മക്ക് പകരക്കാരിയായി?? ഒരിക്കലും തനിച്ചാകില്ലെന്ന വാക്ക് മാത്രന്തരാം….”

അയാൾ പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി….

“ഇങ്ങള് നല്ലയാളാ… ഇങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ടു… പക്ഷേയെന്റെ ഹൃദയം… അതു ദാനം ചെയ്തു പോയല്ലോ ഒരു തടികൺട്രാക്റ്റർക്ക്… ന്റെ…. ന്റെ മാത്രം പുന്നൂസ് കൺട്രാക്റ്ററ്ക്ക്….”

അവൾ വിദൂരതയിലേക്ക് നോക്കി കൊണ്ടു പറഞ്ഞു…. ആ നിമിഷം തന്നെ വീണ്ടും മഴ പെയ്തു….

അയാൾ ഒരു വാഴയിലക്ക് കീഴിൽ അഭയം തേടിയപ്പോൾ അവൾ ആകാശത്തേക്ക് നോക്കി മഴ നനഞ്ഞു… ഇടക്ക് വന്ന ഇടിമിന്നലിന്റെ വെട്ടത്തിൽ അവൾ അയാളെ നോക്കി ഇരുകയ്യും നീട്ടി അയാളെ വിളിച്ചു….

ഒരു നിമിഷം മടിച്ചെങ്കിലും പിന്നെ അയാൾ ആ മഴയിലേക്ക് ഇറങ്ങിചെന്നു…..

ഇരുകൈകളും കൊണ്ടു അയാളുടെ കൈകൾക്ക് ഇടയിലൂടെ കോർത്തു പിടിച്ചു കൊണ്ടു അവൾ പറഞ്ഞു….

“ന്റെ ശരീരം കണ്ടു കൂടെ കൂടീതല്ലേ മാഷേ ങ്ങള്…. അത് തരാൻ ഇപ്ലും റെഡിയാ ഞാൻ…. പക്ഷേ…. മനസീ… മനസീന്ന് ന്റെയാളെ പറിച്ച് കളയാൻ മാത്രം പറയല്ലേ….”

അവളുടെ ചുണ്ടുകൾ അയാളുടെ മുഖം തേടി ചെന്നെങ്കിലും അയാൾ അകന്നു മാറി….

പക്ഷേ അടുത്ത നിമിഷം അവളെ ചേർത്ത് പിടിച്ചു നടന്നുകൊണ്ട് പറഞ്ഞു..

“പുതുമഴ പെയ്തതാ.. ഇഴ ജന്തുക്കൾ പുറത്തിറങ്ങും….”
ഉള്ളിൽ കയറി നനഞ്ഞ വസ്ത്രം മാറിയ ശേഷമവൾ അയാളുടെ മുറിയ്ക്ക് നേരെ നടന്നെങ്കിലും അത് ഉള്ളിൽ നിന്ന് ലോക്ക് ചെയ്യപ്പെട്ടിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *