ക്ലാര

“അതോണ്ടല്ല മാഷേ… സാദാ എഴുത്താണെ കിട്ടീല്യങ്കിലോ….. ടെലഗ്രാമാണെ ആ പ്രശ്നല്യല്ലോ….”

അയാൾക്ക് മറുപടി ഉണ്ടായില്ല….
അയാളവളുടെ മാറിന്റെ ചൂടിൽ ലയിച്ചു കിടക്കുമ്പോൾ അവൾ ജയകൃഷ്ണനെ മനസിൽ ആരാധിച്ച് കൊണ്ടയാളെ സ്നേഹത്തോടെ തഴുകിയുറക്കി….

അടുത്ത ദിവസം അയാൾ രണ്ടു ടിക്കറ്റും ടെലിഗ്രാം അയച്ചതിന്റെ റെസിപ്റ്റും കൊണ്ടാണ് വന്നത്…..

ആ രണ്ടു ടിക്കറ്റുകളും മൂവാറ്റ്പുഴക്ക് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്… കാരണം ജയകൃഷ്ണൻ വരില്ല എന്നയാൾ ഉറച്ചു വിശ്വസിച്ചിരുന്നു…. അല്ലെങ്കിൽ ആഗ്രഹിച്ചിരുന്നു…. പ്രതീക്ഷിച്ചിരുന്നു….

ഒരുവേള അവളോട് കൊണ്ടുപോവാം എന്ന് പറയേണ്ടിയിരുന്നില്ല എന്ന് കൂടി അയാൾ ചിന്തിച്ചു….

പക്ഷേ ക്ലാര സ്വപ്നജീവിതത്തിലായി മാറി… ജയകൃഷ്ണൻ ഒരവസരം കൂടി നൽകുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു….

അങ്ങനെ ഏപ്രിൽ മുപ്പതിന് വെളുപ്പിനെ ഒരു മണിക്ക് ഉള്ള തീവണ്ടിയിൽ രണ്ടു യാത്രക്കാർ കൂടി….. ഒരാൾ നേടാൻ പോകുന്ന ഭാഗ്യത്തെ പുണരാൻ കൊതിച്ചും മറ്റൊരാൾ നഷ്ടപ്പെടാൻ പോവുന്ന ജീവനെ തടയാനാവാതെ നിസഹായനായും….

പക്ഷേ… ഇരുവരും പരസ്പരം ആശ്വസിപ്പിക്കാനും ശ്രമിച്ചു കൊണ്ടുമിരുന്നു…..

അതിന്റെ തലേന്ന് രണ്ടാളും ഉറങ്ങിയില്ല എന്ന് തന്നെ പറയാം…. അയാൾ താല്പര്യം കാണിക്കാഞ്ഞിട്ട് കൂടി അവളുടെ നിർബന്ധം മൂലം അവർ തമ്മിൽ ബന്ധപെട്ടു….

♥️♥️♥️♥️♥️
ട്രെയിൻ കേരളത്തിലേക്ക് കടന്നുകഴിഞ്ഞു….. സമയം അർധരാത്രി കഴിഞ്ഞിട്ടുണ്ട്….

നേരം അപ്പോളും വെളുത്തിട്ടില്ല… പക്ഷേ അവരുടെ മുകളിൽ അരണ്ട വെളിച്ചം നൽകികൊണ്ട് ട്രെയിനിലെ ലൈറ്റ് തെളിഞ്ഞു നില്പുണ്ട്….

വിൻഡോയോട് ചേർന്നു ചാരിയിരിക്കുന്ന ക്ലാരയുടെ മടിയിൽ കിടപ്പുണ്ട് മോണി ജോസഫ്….

“മാഷെ അപ്പൊ ഞാമ്പർഞ്ഞത് എല്ലാം ഓർമിണ്ട്ല്ലോ…. കുടിക്കണ്ടാ ന്നൊന്നും ഞാമ്പർയില്യ… പക്ഷേ അന്നത്തെപോലെ കുടിച്ചെങ്ങാൻ നടന്നൂന്ന് ഞാനറിഞ്ഞാ ണ്ടല്ലോ…”

“അതെല്ലാം ഞാൻ സമ്മതിച്ചതാണല്ലോ…”

“എന്നാ അവടെ തിരിച്ചു പോയ്‌ട്ട് നല്ലൊരു കൊച്ചിനെ നോക്കി കല്യാണം കഴിക്കണം…. ചെറിയ കുട്ടികൾ വേണ്ട…. ഭർത്താവ് മരിച്ചതോ നിയമപരമായി വെർപ്പെടുത്തിയതോ ഒക്കെ… അല്ലാതെ ഇനി എന്തായാലും എന്നെ പോലെ വഴി പെഴച്ചവള്മാരുടെ പിന്നാലെ പോവണ്ടാട്ടോ….”

“എന്റത്രേം പിഴച്ചപ്പോയിട്ടില്യാലോ ക്ലാരെ നീ….”

“മാഷേ…. വല്ലാണ്ട് സങ്കടണ്ട്ല്ലേ???? ഞാമ്പോണെനു??”

“സങ്കടോ??? ഏയ്‌….”

“ഒള്ളത് പറ കിളവാ…..”

“ദേ അടി കൊച്ചേ….”

അയാൾ കൈ പൊന്തിച്ചു അടിക്കുന്ന പോലെ കാണിച്ചുവെങ്കിലും പിന്നെ അനങ്ങാതെ ഇരുന്നു… അവൾ അയാളുടെ കൈ പിടിച്ചു അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു….

ഏതാനും നിമിഷങ്ങൾ കഴിഞ്ഞു അയാൾ പറഞ്ഞു….

“സങ്കടല്ല ഈ നിമിഷോം പ്രതീക്ഷയാണ്…. അയാൾ വരില്ലെന്ന്…..”

“ഇനി വന്നാൽ????”

“അയാളെ കാണും വരേയ്ക്കും പ്രതീക്ഷിക്കാമല്ലോ…..”

“എങ്ങനെയാണ് മാഷേ…. ഇത്രയേറെ???”

അയാൾ മറുപടി നൽകിയില്ല…. വെറുതെ അവളെ നോക്കി കിടന്നു….

പുലർച്ചെ നാലുമണിയോടടുത്ത് ആയിട്ടുണ്ട്…. തൃശൂർ സ്റ്റേഷനിലേക്ക് തീവണ്ടി ചെന്നെത്തുന്നു എന്ന അറിയിപ്പ് കേട്ടതും രണ്ടാളുടെയും ഹൃദയമിട്ടിപ്പ് ക്രമാതീതമായി ഉയർന്നു….

“മുഖമൊക്കെ കഴുകി വായോ പെണ്ണേ…ഈ കോലത്തിൽ നിന്നെ കാണണ്ട…..”

മറുപടി നൽകാതെ അവൾ അയാളെ സീറ്റിലേക്ക് കിടത്തി വാഷ്റൂമിൽ പോയി വന്നു….. അപ്പോളേക്കും അയാൾ എണീറ്റിരിപ്പുണ്ട്…

ട്രെയിനിന്റെ വേഗത കുറഞ്ഞു തുടങ്ങി….
അയാൾക്കായിരുന്നു അവളെക്കാൾ പുറമേക്ക് നോക്കാൻ കൗതുകം…..
അയാളുടെ ആകാംഷ കണ്ടു അവൾ അയാളോട് ചോദിച്ചു….

“ഞാൻ പോകാതിരുന്നാലോ????”

ആ നിമിഷമായാളുടെ കണ്ണുകൾ അവളെ പ്രതീക്ഷയോടെ തേടിയെത്തി….

“തമാശ പറയുകയല്ലല്ലോ???”

പക്ഷേ അയാളുടെ വാക്കുകൾ അവളുടെ കണ്ണുകളിലെ തിളക്കം കെടുത്തുന്നത് അയാൾ കണ്ടു…..

“അതുമിതും ആലോചിച്ച് നില്കാതെ നിൻ്റെയാള് ഉണ്ടോന്ന് നോക്കിക്കേ പെണ്ണേ….”.

അതും പറഞ്ഞയാൾ പുറത്തേക്ക് നോക്കി അവളിൽ നിന്ന് കണ്ണുകൾ മറച്ചു…. അധികം വൈകാതെ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കയറി….

ആ രാത്രിയിൽ ഒരൊറ്റ ആൾ മാത്രമേ അവിടെ കാത്തു നിൽപ്പൂള്ളൂ…. അയാൾക്ക് നേരെ കൈ ചൂണ്ടി മോണി ജോസഫ് അവളോട്‌ ചോദിച്ചു…

“അതാണോ നിൻ്റെ കക്ഷി???”

അയാളെ കണ്ടു അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ മോണിയോട് എല്ലാം പറഞ്ഞു… എങ്കിലും അവസാന പ്രതീക്ഷ പോലെ രണ്ടു ടിക്കറ്റ് അവളെ കാണിച്ചുകൊണ്ട് പറഞ്ഞു…

“ക്ലാരയെ വെറുതെ കാണാൻ മാത്രമാണ് അയാൾ വന്നതെങ്കിൽ…. മറക്കണ്ട 4നു ഉച്ചക്ക് 3 മണിയുടെ ട്രെയിൻ…. ഞാനുണ്ടാകും രണ്ടു ടിക്കറ്റുമായി…..”

അവളുടെ മറുപടി ഒരു മൃദു ചുംബനമായി അയാളുടെ ചുണ്ടിലമർന്നു….

അപ്പോളേക്കും ട്രെയിൻ നിന്നിരുന്നു….
അവളിൽ നിന്നും അല്പം മുൻപിലായി നിൽക്കുന്ന ജയകൃഷ്ണനിലേയ്ക്ക് അവൾ നടന്നടുത്തു…..

ഒരു തിരിഞ്ഞു നോട്ടം പോലും സമ്മാനിക്കാതെ….

♥️♥️♥️♥️

ഏപ്രിൽ നാലിനു തൃശൂർ റെയിൽവേ സ്റ്റേഷനിൽ പുറത്തേക്ക് ഇറങ്ങാനുള്ള പടിയിൽ അയാളുണ്ടായിരുന്നു….

ക്ലാരയെന്ന വേശ്യ അവിടെയുണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ടു…

പക്ഷേ നിരാശയോടെ അവസാന യാത്രികനായി അയാൾ വീണ്ടും ആ തീവണ്ടിയിലേക്ക് കയറി…..

മറുവശത്ത് കൂടി താൻ ആഗ്രഹിച്ചവൾ കയറിയതും തന്റെ സീറ്റിനു തൊട്ടു പുറകിൽ ഇരുന്നതും അയാൾ അറിഞ്ഞില്ല…..

♥️♥️♥️♥️

അവളെത്ര പറഞ്ഞിട്ടും അയാൾക്ക് തന്റെ മദ്യപാനശീലവും പുകവലിയും ആദ്യ കുറച്ചു ദിവസങ്ങൾക്കു മാത്രമായാണ് നിറുത്താൻ കഴിഞ്ഞത്…..

ദിവസങ്ങൾ കടന്നു പോയി…. അവ നീണ്ടു കൂടിചേർന്നു ആഴ്ചകളും മാസങ്ങളുമായി…. ഒരു വർഷത്തിനോട് അടുപ്പിച്ചുള്ള നിരവധി മാസങ്ങൾ….

അങ്ങനെ ഒരു ദിവസം….. അതിരാവിലെ ഒരു കൊച്ചു കുഞ്ഞിന്റെത് പോലുള്ള കരച്ചിൽ…..
സ്വപ്നമെന്നുറപ്പിച്ചെങ്കിലും വീണ്ടുമത് നേർത്ത ശബ്ദത്തിൽ അയാളുടെ ചെവിയിലേക്കെത്തി….

അസ്വസ്ഥമായ മനസോടെ ആ ശബ്ദത്തിന്റെ ഉടമയെ തേടി അയാൾ ആ വീടിന്റെ കതക് തുറന്നു …

ക്ലാര!!!!

വെറും നിലത്തു ചുവരിൽ ചാരി കാല് നീട്ടി ഇരിപ്പാണ്…. മടിയിലൊരു മൂന്നോ നാലോ മാസം തോന്നിക്കുന്ന കുഞ്ഞുകൊച്ചുമുണ്ട്…. മയങ്ങിതുടങ്ങിയ കൊച്ചിനൊപ്പം അവളും മയങ്ങിയോ എന്ന് തോന്നി അയാൾക്ക്…

“ക്ലാരാ… വിളിക്കായ്രുന്നില്യേ???”

അയാൾ കുനിഞ്ഞു കൊച്ചിന്റെ കവിളിൽ തലോടിയ ശേഷം അവളുടെ ബാഗ് കയ്യിലെടുത്തു…

“മാഷേ ഉറക്കമാവും ശല്യപെടുത്തണ്ടാന്ന് കരുതി ഇരുന്നതാ….”

കൊച്ചിനെയും എടുത്തു എണീക്കാൻ ക്ലാര അല്പം ബുദ്ധിമുട്ടി… അതിനിടയിൽ കൊച്ചു എണീറ്റു ചെറുതായി കരയാനും തുടങ്ങി….

അയാൾക്ക്‌ പുറകെ ഉള്ളിലേക്ക് നടക്കുമ്പോൾ അല്പം സംശയിച്ചു കൊണ്ടു അയാൾ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *