ക്ലാര Like

“എന്നിട്ട്???”

“ഇങ്ങള് പറഞ്ഞെ… എന്തുണ്ടായി കാണുംന്ന്”

“സിമ്പിൾ… എസ്‌കേപ്പ്ഡ്… ചുമ്മാതല്ല ഇവിടെ പൊന്തിയെ….”

“ശരിക്കും അതേ… കയ്യീ കാശ് ഒള്ളോണ്ട് വേറെ പോവാൻ തോന്നീല്യ….. നേരെ ഇങ്‌ട്…. കാശിനല്ലാണ്ട് ആകെ ഇയ്ക്കു കേറി ചെല്ലാൻ രണ്ടാളെ ഒള്ളൂ… ന്റെയാളും പിന്നെ…. ഇങ്ളും….”

അതും പറഞ്ഞു കൊഞ്ചിക്കൊണ്ട് അവൾ അയാളുടെ മൂക്കിൽ പിടിച്ചു തിരുമ്മി…..

“കൊച്ചേ… വണ്ടി ഓടിക്കാണ്….. ഒതുങ്ങിയിരുന്നേ… ഇല്ലേ ദേ രണ്ടുങ്കൂടി….”

“രണ്ടുങ്കൂടി???? ചത്തു പോവാണേ അങ്ങ് പോട്ടേന്ന്…. നോക്കാലോ അവടെ ന്താന്ന്….”

“അപ്പോ ങ്ങടെ ജയകൃഷ്ണൻ???”

അവൾ അൽപനേരം നിശബ്ദ ആയിരുന്നു… പിന്നെ ചുമ്മാ പിറുപിറുത്ത്…
“ജയകൃഷ്ണൻ….. ന്റെ ജയകൃഷ്ണൻ…. ന്റെ….. ന്റെ…..”

പിന്നെ തിരിഞ്ഞു അയാൾക്ക് നേരെ നോക്കി ചോദിച്ചു…..

“അപ്പോ ചാവണ്ടാലേ???”

“മ്മ്….”

അയാൾ അവൾക്ക് വിഷാദം കലർന്ന ഒരു മൂളൽ തിരിച്ചു നൽകി…..പിന്നെ അവർ നിശബ്ദരായി ഇരുന്നു…

റോഡിൽ പതിവിലേറെ തിരക്കുണ്ട്….. ഒരു ചെറിയ ചന്തയിലൂടെ ആണ് വണ്ടി കടന്നു പോവുന്നത്….. സൈക്കിൾ റിക്ഷകളും ഉന്തുവണ്ടികളും കൊണ്ടു നിറഞ്ഞ വീഥിയിൽ ശ്രദ്ധിച്ചു അയാൾ വണ്ടി ഓടിച്ചു…..റോഡിലെ തിരക്ക് കഴിഞ്ഞതും അയാൾ അവളോട്‌ ചോദിച്ചു….

“ജയകൃഷ്ണനെ…. കാണാൻ പോയോ പിന്നെ???”

പക്ഷേ ചിന്തയിൽ മുഴുകിയിരുന്ന അവൾ അത് കേട്ടില്ല… അയാൾ കൈ എത്തിച്ചു അവളുടെ ചെവിയിൽ പിടിച്ചു തിരുമ്മിക്കൊണ്ട് വീണ്ടും ചോദിച്ചു…

“പിന്നെ കണ്ടൊ ജയകൃഷ്ണനേന്ന്….”

“ആ.. ഏയ്‌… ഇല്ല….”

പതിയെ ക്ലാരയുടെ കണ്ണുകൾ സജലങ്ങളായി…. അയാളെ കാണിക്കാതെ പുറത്തേക്ക് നോക്കി അവൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു…

“കൊറേ കോതീണ്ട്…. പക്ഷേ… പറ്റണില്യ…. ധൈര്യല്യാ…..”

“മ്മ്മ്….”

പിന്നെ അവർ നിശ്ശബ്ദരായിരുന്നു… അധികം വൈകും മുമ്പ് അവർ വീണ്ടുമയാളുടെ വീടിലേക്ക് ചെന്നു കയറി….

ആദ്യം തന്നെ അവളുടെ കണ്ണുകൾ ചെന്നത് ഏതാനും ദിവസത്തെ പത്രങ്ങൾ ആരും എടുക്കാതെ അനാഥമായി കിടക്കുന്നതിലേക്ക് ആണ്….

അവളുടെ നോട്ടം തനിക്ക് നേരെ ഉയരുന്നത് കണ്ടു അയാൾ മുൻ‌കൂർ ജാമ്യം എന്ന പോലെ പറഞ്ഞു…

“ആ സ്ത്രീ ഒരാഴ്ച ആയി വന്നിട്ട്….”

“പത്രം ഒന്നു മറിച്ചു നോക്കാനുങ്കൂടി മടിയാണോ മാഷേ ഇങ്ങള്ക്ക്….”

അവൾ അയാൾ കേൾക്കാനും മാത്രം ഉച്ചത്തിൽ പിറുപിറുത്തപ്പോൾ അത് ഗൗനിക്കാതെ അയാൾ വാതിൽ തുറന്നു…

അതിലും പരിതാപകരം ആയിരുന്നു ഉള്ളിലെ അവസ്ഥ…. എവിടെ എന്നല്ലാതെ ചിതറി കിടക്കുന്ന മദ്യക്കുപ്പികൾ…. സിഗരറ്റ് കുറ്റികൾ….. നിലത്താകെ അതിന്റെ ചാരം….

അവൾ തലയുയർത്തി അയാളെ നോക്കി… ആ നോട്ടം താങ്ങാനാവാതെ അയാൾ തല കുനിച്ചു…

“തനിച്ചായിപോയി എന്നൊരു ഫീൽ ആയ്രുന്നു…. അതാ….”

ക്ലാര ഒന്നും മിണ്ടിയില്ല… കാരണം എല്ലാത്തിനും ഉത്തരവാദി അവൾ തന്നെ
ആയിരുന്നല്ലോ…. ഓരോ കുപ്പികൾ ആയി അവൾ പെറുക്കി എടുക്കാൻ തുടങ്ങി…

ഒരു നിമിഷം സംശയിച്ച ശേഷം അയാളും കുനിഞ്ഞു നിലത്ത് നിന്ന് കുപ്പി പെറുക്കാൻ കുനിഞ്ഞെങ്കിലും അവളൊരു രൂക്ഷ നോട്ടം സമ്മാനിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു ഉള്ളിലേക്ക് കയറി…. അയാൾ ഫ്രഷ് ആയെങ്കിലും പുറത്തേക്കിറങ്ങിയതേ ഇല്ല….

കുറെയേറെ സമയം കഴിഞ്ഞു ആണവൾ അയാളുടെ മുറിക്കു മുൻപിൽ എത്തിയത്….

കുറെ ദേഷ്യം കാണിച്ചെങ്കിലും അവൾക്കും ഭയമുണ്ടായിരുന്നു…. അയാളുടെ വീട്ടിൽ താൻ കാണിക്കുന്ന അധികാരഭാവം എങ്ങനെ ആവും സ്വീകരിക്കപെടുക എന്ന്…

അത്കൊണ്ട് തന്നെ അല്പം സംശയിച്ചു നിന്ന ശേഷം അവളാ വാതിലിൽ മൃദുവായി തട്ടി…. ചാരി മാത്രം ഇട്ടിരുന്ന വാതിൽ ചെറുതായി അനങ്ങിയതോടെ അവൾ അകത്തേക്ക് കയറി….
തന്റെ കൈ പിറകിൽ തലയിണയിലേക്ക് വച്ച് അതിൽ തല വച്ച് മേൽക്കൂരയിൽ ഫാൻ കറങ്ങുന്നതും നോക്കി കിടപ്പുണ്ട് കക്ഷി….

ആ റൂമിലുമുണ്ട് രണ്ടു കുപ്പികളും കുറെയേറെ സിഗരറ്റ് കുറ്റികളും……

“ഇതിനുള്ളിലും ഇതെന്യാ പരിപാടി മനുഷ്യാ?? ഇത് കൊറേ കൂടുതൽ ആണുട്ടോ….”

അയാളിൽ നിന്ന് മറുപടി വരാതെ ആയപ്പോൾ ആണ് അവൾ തിരിഞ്ഞു നോക്കിയത്….

Leave a Reply

Your email address will not be published. Required fields are marked *