ക്ലാര

“വെള്ളം കൊടുക്ക മാത്രോ അതോ??ഇനി അയാള് വല്ലോം???”

“എയ്.. അയാള് മാന്യായിട്ടാ പെര്മാറ്യേ…. നന്നായി ഒന്ന് നോക്കീന്ന് മാത്രം… തങ്ങള്ന്നാണ് പേര്ന്നൊക്കെ പറഞ്ഞു… പിന്നെ അങ്ങേര് അഞ്ചു രൂപ തന്നെ…. അയാള് പോയപ്പോ തന്നെ അത് അമ്മ വാങ്യെടുത്തു…”

“എന്നിട്ട്???”

“അന്നട്ട് അങ്ങേരു പോയി… കൊറേയീസം കഴ്ഞ്ഞട്ടാ…. നല്ല പെരുമഴ….. അപ്ലാണ് എനിക്കൊരു എഴുത്ത് വരണതെ… ആദ്യായിട്ടാ എന്റെ പേരീ എഴുത്ത്… അതും ഇൻലൻഡ്….മഠത്തീ കന്യാസ്ത്രീ ആവാൻ വിളിച്ചോണ്ട്ള്ള എഴുത്ത്….”
“കന്യാസ്ത്രീ ആവാനാ… രാധാന്ന് ല്ലേ പേര് പറഞ്ഞെ??? അന്നട്ട് കന്യാസ്ത്രീ…..”

താൻ പറഞ്ഞ നുണ പിടിക്കപ്പെട്ടു എന്നവൾക്ക് മനസിലായി അവളുടെ മുഖം ചമ്മി വിവർണ്ണമായി….

“സാരമില്ല കൊച്ചേ… ഈ പണിക്ക് ഇറങ്ങുന്ന ആരും സ്വന്തം പേര് പറയാറില്ല…. രാധ ബാക്കി പറ….”

“നല്ല രസാട്ടോ എഴുത്തിലെ വര്യോളു… അതും മ്മടെ ആള് എഴുതീതാ… മദർ സുപ്പീരിയർ….”

അത് പറയുമ്പോൾ നാണം കൊണ്ടാ മുഖം ആരുണാഭമായി….

“ആണാ നോക്കട്ടെ…”

പക്ഷേ പെട്ടന്ന് അവളുടെ മുഖത്തൊരു പരിഭവം വന്നു… ഒരു നിമിഷം കഴിഞ്ഞവൾ നാണം കലർന്ന മുഖത്തോടെ പറഞ്ഞു….

“അത് ഞാങ്കാണിച്ചരൂല്യ… ന്റെ പുന്നൂസ് കൺട്രാക്റ്റര്ടെ എഴുത്തല്ലേ… ഞാൻ വേണേ വര്യോളു പറഞ്ഞരാം…”

“ആഹാ കാണാതെ അറിയോ???”

“മ്മ്… അതൊരു മഴേത്ത് ഇരുന്നെഴ്തീതാ… മഴ നനഞ്ഞൊണങ്ങിയ പാട്ണ്ട്.. ആ ഈർപ്പം ആള്ന്റെ കയ്യോണ്ട് തൊടച്ചോടത്ത് കയ്യും വച്ചിരുന്നാല് നിക്കാള് ഒപ്പണ്ട്ന്ന് തോന്നും…”.

“ആ എഴുത്തിലെ വരികളു പറയാംന്ന് പറഞ്ഞട്ട്??”.

“പറയാട്ടാ…. ഞാനൊന്ന് ശരിക്കിരിക്കട്ടെ…പക്ഷേ അവൾ കട്ടിലിലെ ചാരിയുള്ള ഇരിപ്പ് ഒന്ന് അട്ജസ്റ്റ് ചെയ്യും മുമ്പ് അയാൾ അവളെ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു…

“ഇനി പറ…”

“📜📜📜📜നീ അയച്ച കത്തുകൾ വായിച്ചറിഞ്ഞു സന്തോഷിക്കുന്നു…. ദൈവകൃപയാൽ കർത്താവിന്റെ തിരുമണവാട്ടിയാവാൻ നിനക്ക് ഭാഗ്യം സിദ്ധിച്ച വിവരം ഇതിനാൽ തെര്യപെടുത്തികൊള്ളുന്നു….
നീയും നിൻ്റെ ഇളയമ്മയുമായി ഈ മാസം ഇരുപത്തി മൂന്നാന്തിയ്യതി ഇവിടെ മഠത്തില് വരണം….
ഇളയമ്മയ്ക്കും വേണമെങ്കിൽ ഇവിടെ ഒന്നോ രണ്ടോ ദിവസം താമസിച്ചു മടങ്ങി പോകാം….
എല്ലാം കൊണ്ടും നിൻ്റെ അഭ്യുന്നതിയിൽ ഞങ്ങളെല്ലാം ഉള്ളുകൊണ്ട് ആനന്ദിക്കുന്നു….
പോരുമ്പോ… കൊറച്ച് അച്ചപ്പവോ അവലോസ് പൊടിയോ കൂടി കൊണ്ടു പോരണെ📜📜📜📜”

“അടിപൊളി… മദർ സുപ്പീരിയർ… എന്നിട്ട് വിശ്വസിച്ചോ അവരൊക്കെ??”

“വിശ്വസിച്ചോന്നോ… ആ ലാസ്റ്റ് ഡയലോഗില്യേ…. അച്ചപ്പത്തിൻറേം അവലോസ്
പോടീടേം.. അതോടെ എല്ലാം വീണു…. മദർ സൂപ്പരിയർ കൊറച്ചു മുറ്റാണല്ലോ… നോക്കീം കണ്ടും നിന്നെക്കണെ ന്നൊരു ഉപദേശോങ്കൂടെ കിട്ടി….”

“ആ എന്നിട്ട്??”

“ന്നട്ട്….. ആ പേരുമ്പറഞ്ഞു അച്ഛന്റെ വീട്ടീന്ന് കൊറേ കാശ് അമ്മ പിടുങ്ങി….”

“ആ അത് ഞാൻ ഊഹിച്ചു… ചെലവ് പറയാലോ… ഡ്രസ്സ്‌… മെക്ക് അപ്പ്… ഒക്കെ വേണ്ടേ…”

“ആ.. അന്നൊരു പുത്യ ബ്ലൗസ് വാങ്ങ്യന്നു അമ്മ്യേനിക്ക്…. അമ്മേടേ പഴേ സാരീം…”

“അത് വിട് ബാക്കി കഥ പറ….”

“അങ്ങനെ ഒരു മഴൂസം ഞങ്ങ രണ്ടാളുങ്കൂടെ തൃശ്ശൂരു ലോഡ്ജീ പോയ്… ന്റെ തടികൺട്രാക്ടറെ കാണാൻ….”

“ആ അത് പറ….”

“അയ്യടാ… മതി… ഇനിയെ അടുത്തോസം… അല്ലാണ്ട് ന്റെ എല്ലാ കഥയുമ്പർഞാ മാഷ്ക്ക് പിന്നെ വരാൻ തോന്നീല്ല്യങ്കിലോ??? വയ്റ്റീപെഴ്പ്പാണെ….”

“കൊറച്ചുങ്കൂടി…..”

“പിന്നെ പറയാം മാഷേ.. ആകെ വേണേൽ ഒരു കാര്യമ്മാത്രമ്പറയാം… ന്റെ ശരിക്ക്യോള്ള പേര്… ക്ലാര… ഇങ്ങടെ പേര് രാധാകൃഷ്ണൻന്നല്ലാന്നും എൻക്കർയാം… ന്നാലും വേണ്ട… അത് തന്നെ കിടക്കട്ടെ….”

“മോൻസ് ജോസഫ്….”

അയാൾ കട്ടിലിൽ മുകളിൽ തിരിയുന്ന ഫാനിലേക്ക് നോക്കികൊണ്ട് പറഞ്ഞു…

“എന്നാ നമക്ക് കാര്യത്തീയ്ക്ക് കടന്നാലോ???”

അതും പറഞ്ഞവൾ അയാൾ കൊണ്ടുവന്ന ബാഗ് തെരഞ്ഞു….

“കാശാണോ… പേടിക്കണ്ട… പറ്റിക്കില്ല…”

“പോ അവ്ടന്ന്… അപ്പോ… ഇങ്ങക്ക് ബ്രാണ്ടി വേണ്ടേ….”

“ലഹരി.. എന്റെ ജീവിതം മൊത്തം ലഹരിയാണ് കൊച്ചേ…. കുടിക്കില്ലെന്ന് അല്ല…. പക്ഷേ ഇന്ന് വേണ്ട….”

♥️♥️♥️

പുറത്തു വെയിലിന്റെ കാഠിന്യം കുറഞ്ഞു വരുമ്പോളേക്കു ആ മുറിക്കുള്ളിൽ ആയാളൊരു പേമാരിയായി അവളിൽ പെയ്തൊഴിഞ്ഞു…..

അവളുടെ നഗ്നതയിൽ മുഖം ഒളിപ്പിച്ചു കൊണ്ടയാൾ തളർന്നു കിടന്നപ്പോൾ അയാളുടെ വിയർത്ത മുഖം തുടച്ചു കൊണ്ടു ചോദിച്ചു…

“ഞാൻ ബോറായാ????”

“ന്തേ കൊച്ചേ അങ്ങനെ ചോദിക്കാൻ???

“ഒന്നൂല്യ…. പരിചയല്യാത്തോണ്ടാ… ഈ ഫീൽഡീ പെഴച്ച് പോണ്ടേ???”

“മ്മ്മ്….”

അയാളൊന്ന് മൂളി അവളിൽ നിന്ന് മുഖം ഉയർത്തിയ ശേഷം അവളെ തന്റെ
നെഞ്ചിനോട്‌ ചേർത്ത് പിടിച്ചു….

“അപ്പോ ഇങ്ങള്ടെ തടി കൺട്രാക്ടറു പഠിപ്പിച്ചില്ലേ???”

“ആ ബെസ്റ്റ്… പറ്റിയ ആള്…. അങ്ങേര് തന്നെ ആദ്യായിട്ടാര്ന്നു.. എന്നെ പോലെ…. അതാ ഏറ്റോം തമാശ….”

അവളുടെ ചുണ്ടുകൾ ഇടയ്ക്കിടെ അയാളുടെ മാറിൽ അമർന്നു കൊണ്ടിരുന്നു…. ഇടക്കവളുടെ കണ്ണുകൾ അയാളുടെ മാറിനെ നനയ്ക്കാൻ തുടങ്ങിയപ്പോൾ അയാളവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നപ്പോൾ അവൾ തുടർന്നു പറഞ്ഞു….

“ശരിക്കും…. അയാളും ആദ്യായിട്ടാര് ന്നു…. അതാ ന്റെ ഏറ്റോം സങ്കടോം…..”

“യ്യേ… കരയാ ഈ ദേവ്സം….”

“ആ… ശര്യാ…. ഞാനൂത് ഓർത്തില്യാ…. ഞങ്ങക്ക് കരയാനുമ്പാടില്യാലെ….”

“ആ… കരയ്ണതെൻക്കിഷ്ടല്ല.. നീന്നല്ല ആരുങ്കര്യണത്…..”

“മ്മ്…ഞാങ്കരയൂല… ബാക്കി കേക്കണാ??”

“മ്മ്… നിങ്ങടെ കൊണ്ട്രാക്ടർ ആണോ ആദ്യായിട്ട്?? അതോ വേറെ ആരും???”

“സത്യമായ്ട്ടും ന്റെ തടി കൺട്രാക്ടറാ… അത് കഴ്ഞാ പിന്നെ ങ്ങളും….”

“അല്ലാതെ വേറെ ഒരു പ്രേമമ്പോലും???”

“ഏയ്‌.. പ്രേമോന്നൂല്യ… ആ പിന്നൊന്നൊള്ളത്…. അതെന്താ പറയാ കൊച്ചെറുപ്പത്തിലെ അറിവില്ലായ്മന്നൊക്കെ പറയില്ല്യേ അതേ പോലെ ഒന്ന്… ഒരു കോമഡി…”

“കോമഡിയാ??”

“ആ…. വീട്ടീന്ന് ആകെ പോക്ക് ന്ന് പർഞാ പള്ളീക്കാ… കപ്യാരാണെ എന്നും കാഴ്ച സമർപ്പണതിന്റെ പാത്രം ന്റെ മുന്നീ കൊണ്ടാ വയ്ക്കാ…. ന്നട്ട് തിരിച്ചു നടന്നാലും ഞാങ്കുനിഞ്ഞട്ടാ പാത്രട്ക്കണ ടൈമീ കറക്റ്റായ് തിരിഞ്ഞുനോക്കൂട്ട്വോ….”.

“എന്തിനാ ആ ടൈമീ തന്നെ തിരിഞ്ഞു നോക്കണേന്ന്???”

“അതിനെന്നെ മാഷേ… അറിയാത്ത പോലെ…”

“ആ എന്നിട്ട്???”

“ആദ്യൊക്കെ ദേഷ്യായ്ര്ന്നു.. പിന്നെ പിന്നെ…. ഞാനും അയാള് തിരിയാങ്കണ്ടേ കുനിയാറ്ള്ളൂ…”

“അയ്യേ.. പുള്ളിക്കാരനു കാണാൻ വേണ്ടിയാണോ….”

അതിന് ക്ലാര നാണം കലർന്ന പുഞ്ചിരിയാണ് മറുപടി നൽകിയത്….

“പ്രേമാര്ന്നു??? പള്ളീല് മണി അടിച്ച് അടിച്ച് കാപ്യാരു ന്റെ പെണ്ണിന്റെ നേരം
മണി അടിച്ചൂലെ???”

“പ്രേമന്നൊന്നും പർയാമ്പറ്റൂല്യ… ന്നെ സ്നേഹിക്കണ നോക്കി ചിരിക്കണ ഒരാള്… ആരോടും മിണ്ടാങ്കൂടി പറ്റാണ്ട് നിക്കണ നിക്ക് ആളൊരാശ്വാസായ്… അല്ലാണ്ട് ഇഷ്ടോന്നുല്ലാ ട്ടാ….”

Leave a Reply

Your email address will not be published. Required fields are marked *