ക്ലാര

“ചുറ്റിലും വീടൊക്കെ ഒള്ള…..”

അവളെ ആരെങ്കിലും കണ്ടാൽ അയാൾക്ക് ഉണ്ടാകാവുന്ന നാണക്കേട് ഓർത്ത് അവൾ അയാളെ നോക്കി പറഞ്ഞു തുടങ്ങിയെങ്കിലും അയാളുടെ കൂസലിലാത്ത ഭാവം കണ്ടു ആ സംസാരം പാതിയിൽ നിറുത്തി അവളാ താക്കോൽ വാങ്ങി ഗേറ്റ് തുറന്നു….

ഹൈദരാബാദിന്റെ ചൂടിലും ആ വീടിലേക്കുള്ള വഴിയുടെ ഇരുവശത്തും പൂത്തു നിൽക്കുന്ന ചെമ്പരത്തിയും അവയ്ക്ക് പുറകിൽ വാഴകളും എല്ലാം അവളിൽ പഴയ നാടിന്റെയും വീടിന്റെയും ഓർമ്മകൾ സമ്മാനിച്ചു….

കൃതജ്ഞതയോടെ അയാളെ തിരിഞ്ഞു നോക്കുമ്പോൾ ഉള്ളിലേക്ക് വരാൻ കൈ ചൂണ്ടി അയാൾ… മോണി. K. ജോസഫ് കാർ ഉള്ളിലേക്കു ഓടിച്ചു കയറ്റി…..

ഗേറ്റ് ചാരി ഉള്ളിൽ വീടിനു മുന്പിലെ പോർച്ചിലേക്ക് നടന്നെത്തുമ്പോളേക്ക് അയാളൊരു സിഗരറ്റിന് തീ കൊളുത്തിയിട്ടുണ്ട്…

“ഇത്രേം വലിയ വീടോ.. ഞാൻ കരുതീ… ഒരു കുടുസ്സ് മുറീലേക്ക് ആവുംന്നാ….”

അവൾ അടുത്തെത്തിയതും പാതി മാത്രം വലിച്ച സിഗരറ്റ് നിലത്തിട്ട് ചവിട്ടി കെടുത്തി അയാൾ ഉള്ളിലേക്ക് കയറി…. അവളുടെ കയ്യിലെ താക്കോൽ കൂട്ടം വാങ്ങി വീടിന്റെ കതക് തുറന്നു….

സ്വിച്ച് ഇട്ടപ്പോൾ തെളിഞ്ഞ പല തരം അലങ്കാര ദീപങ്ങൾ തെളിഞ്ഞതിലേക്ക് കൗതുകത്തോടെ നോക്കുമ്പോൾ ഭിത്തിയിൽ തൂക്കിയിട്ട ഒരു ചിത്രം ചൂണ്ടി അയാൾ പറഞ്ഞു…

“സാറാ…. സാറാ മോണി….”

ആ ഫോട്ടോയ്ക്ക് കീഴിലൊരു കൊച്ചു ലൈറ്റ് ചുവന്ന വെളിച്ചതിൽ മിന്നി കത്തുന്നുണ്ട്…. ആ ഫോട്ടോയിൽ മുല്ലപൂവിന്റെ ഡിസൈൻ ഉള്ള മാല തൂക്കിയിട്ടുമുണ്ട്….

“എന്നോട് പറഞ്ഞത്… ഭാര്യയും മക്കളും ജീവനോടെ ഉണ്ടെന്നല്ലേ… എന്നിട്ട്???”

“ക്ലാരയും ആദ്യം പേര് പോലും മാറ്റി പറഞ്ഞില്ലേ… അത് പോലെ തന്നെ….”

താൻ പ്രതീക്ഷിച്ച അന്തരീക്ഷം അല്ല ഇവിടം എന്ന് മനസിലായ അവൾ ഒരു ചമ്മിയ ചിരി സമ്മാനിച്ചപ്പോൾ അയാൾ തുടർന്നു….

“അവൾ ഉണ്ട്…. ഇപ്പോളും ജീവനോടെ….. എന്റെ മനസ്സിൽ…. പിന്നെ ഞാൻ പറഞ്ഞ മക്കൾ… അതെന്റെ സ്വപ്നം മാത്രം ആയിരുന്നു… എനിക്ക് മക്കൾ ഉണ്ടാവില്ല….”

അതിനും അവൾക്ക് മറുപടി ഉണ്ടായില്ല… അവളുടെ മറുപടി അയാൾ ആഗ്രഹിച്ചില്ല എന്ന് തോന്നിക്കുന്ന വിധത്തിൽ ഒരു മുറി തുറന്നു അവൾക്ക് നൽകികൊണ്ട് അയാൾ പറഞ്ഞു…

“ക്ലാരക്ക് ഈ മുറി ഉപയോഗിക്കാം…. പുറമെ നിന്ന് കൂടി വാതിൽ ഉള്ളത് കൊണ്ടു
ക്ലാരക്ക്….”

“മാഷ്ക്ക് ഒരു പ്രശ്‍നോം ഇല്യേ ഞാൻ വേറെ കസ്റ്റമേഴ്സിനെ ഇവിടെ വിളിച്ചു കേറ്റുന്നൊണ്ട്??”

“ക്ലാര അതിന് വേറെ പുരുഷനെ വിളിച്ചു കയറ്റാൻ തോന്നിയാലല്ലേ?? എങ്കിൽ ക്ലാര പോയി ഫ്രഷ് ആയി വന്നേക്കൂ…”

ഒരു മൂലയിലുള്ള മുറി ആയതിനാൽ മുൻവശത്തേക്കും ഇടതു വശത്തേക്കും തുറക്കുന്ന ജനലുകൾ ആ മുറിക്കുണ്ട്….
അവളാ വശത്തേക്ക് തുറക്കുന്ന മുറിയുടെ ജനൽ തുറന്നിട്ടു… അല്പം മുറ്റം കഴിഞ്ഞു പലതരം മരങ്ങളും ചെടികളും… ഇടക്ക് കുറച്ചു വാഴകൾ….. അവയ്ക്ക് അടുത്തായി അലക്ക് കല്ല്…

നാട്ടിൽ അവളുടെ വീട്ടിൽ അലക്ക് കല്ലായിരുന്നു അവളുടെ സ്ഥിരം അഭയസ്ഥലം…. അതിനടുത്ത് താൻ നട്ട ചെമ്പകം ഇപ്പൊ ചെറിയമ്മ വെട്ടി കളഞ്ഞു കാണും….

ആ നിമിഷമവൾക്ക് വീട്ടിലേക്ക് തിരിച്ച് പോവണമെന്ന് തോന്നി…. അടുത്ത നിമിഷമവൾക്ക് ജയകൃഷ്ണനെ കാണണമെന്നും…..

ജയകൃഷ്ണന്റെ ഭാര്യയായി ആ കൊച്ചു വീട്ടിൽ ചെന്നു കയറുന്നത് അവളൊന്നു സങ്കല്പിച്ചു കമ്പിസ്റ്റോറീസ്. കോ0 അത് വരെ തന്നെ അവജ്ഞയോടെ മാത്രം നോക്കുന്ന ചെറിയമ്മ ബഹുമാനത്തോടെ നോക്കും…. അവളുടെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിടർന്നു….

പക്ഷേ ബാക്കിയുള്ളവർ???? കന്യാസ്ത്രീ ആവാൻ പോയിട്ട് കാശുകാരൻ ചെക്കനെ അടിച്ചോണ്ട് വന്ന പിഴച്ചവൾ ആയാവും കാണുക….

വിടർന്ന പുഞ്ചിരി അതുപോലെ തന്നെ ഇല്ലാതായപ്പോൾ അവൾ ഒരു തോർത്തുമെടുത്തു മുറിയിൽ നിന്നു തന്നെ തുറക്കാവുന്ന ബാത്ത് റൂമിലേക്ക് കയറി….

അവൾ പുറത്തിറങ്ങുമ്പോൾ അപ്പുറത്ത് നിന്നും അയാളുടെ മുറി തുറക്കുന്ന ശബ്ദം അവൾ കേട്ടു… തല ഒന്ന് മാടിയൊതുക്കി അവൾ വേഗം പുറതൊട്ട് ചെന്നു….

ചില്ലുകൊണ്ടുള്ള ഡൈനിങ് ടേബിളിൽ അയാളിരുപ്പുണ്ട്…. അവളെ കണ്ടതും അയാൾക്ക് അരികിൽ അനക്കാതെ വച്ചിരുന്ന കപ്പ് അടുത്ത കസേരക്ക് മുൻപിലേക്ക് നീട്ടി വച്ചുകൊണ്ട് അയാൾ പറഞ്ഞു…

“കോഫി ചൂടാറി കാണും… വേണേൽ ചൂടാക്കാം അതാണ് അടുക്കള…”

താൻ ഉണ്ടാക്കുന്നതിന് പകരം അയാൾ ഉണ്ടാക്കി തന്നതിലെ ചെറിയ ചമ്മൽ കൊണ്ടു ഒരു ചിരി അയാൾക്ക് സമ്മാനിച്ച അവൾ ആ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു….

വീട്ടിൽ കുടിക്കുന്ന ചക്കരകാപ്പിയിൽ നിന്നും ഏറെ വ്യത്യസ്തമായ മണവും
രുചിയും കലർന്ന കോഫി അവൾക്ക് ഏറെ ഇഷ്ടപ്പെട്ടു….

“ആ…. പറഞ്ഞില്ലല്ലോ…. എനിക്കൊന്നു പുറത്തോട്ട് പോവാനുണ്ട്…. വന്നിട്ട് ഭക്ഷണം പുറത്തു പോയിക്കഴിക്കാം…. നാളെ മുതൽ ഒരു സ്ത്രീ വരും….”

അവൾ പുഞ്ചിരിയോടെ തലയാട്ടി കോഫി കുടിച്ച ശേഷം അയാളുടെ കപ്പും എടുത്തു അടുക്കളയിലേക്ക് നടന്നു….

അയാൾ പോയതോടെ അവൾ അടുക്കളയിൽ ഒക്കെ പരിശോധിച്ചു….സമയം പോകാൻ വേണ്ടി കിട്ടിയ സാധനങ്ങൾ കൊണ്ടൊരു തട്ടിക്കൂട്ട് കറിയും ചോറും വച്ചു….

ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് വന്ന അയാൾ പക്ഷേ അവൾ ഉണ്ടാക്കിയ ചോറിലും ചെറുകറികളിലും ഭ്രമിച്ചു പോയി….
അതൊരു തുടക്കമായിരുന്നു….

പക്ഷേ… എല്ലാ പണികളും കഴിഞ്ഞു ഒതുക്കി മുഖമൊന്നു കഴുകി ഒരു പ്രസാദം വരുത്തി അയാളുടെ മുറിക്ക് നേരെ അവൾ നടന്നെങ്കിലും അവൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ആണ് കിട്ടിയത്…

‘ക്ലാര വാതിൽ ലോക്ക് ചെയ്തു കിടന്നോളു…. ഗുഡ്നൈറ്റ്…’

അവളെ വിഷ് ചെയ്തു അയാൾ ഉള്ളിലേക്ക് കയറി…

എങ്കിലും അവൾ അയാളെ ഊട്ടി… അനേകദിവസങ്ങൾ….

വീട്ടിൽ ഊണും കാലാക്കി കാത്തിരിക്കാൻ ഒരാളുണ്ടെന്ന ഓർമ്മകൾ അയാൾക്കും, ജീവിതത്തിൽ ആദ്യമായ് സ്നേഹം നൽകുന്ന ഒരു ഭവനത്തിൽ എത്തിയെന്ന പ്രതീതി അവൾക്കും….

രാത്രി ഏറെ വൈകിയാലും ഉറങ്ങാതെയുള്ള ക്ലാരയുടെ കാത്തിരിപ്പ് അയാൾക്ക് ഭാര്യയിലേറെ കൗതുകം ജനിപ്പിച്ചു….

♥️♥️♥️♥️♥️

ദിവസങ്ങൾ കടന്നു പോവും തോറും അവർ വളരെ അടുത്തു…. പക്ഷേ മറ്റൊരു ബന്ധവും അവർ തമ്മിലാ ദിവസങ്ങളിൽ ഉണ്ടായില്ല….

പക്ഷേ മോണി ജോസഫിന്റെ പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചു കഴിഞ്ഞു….

അങ്ങനെ ഒരു ദിവസം അയാൾ ഒരു ബിസിനസ് ട്രിപ്പിന് പോവേണ്ടി വന്നു…. രണ്ടോ മൂന്നോ ദിവസത്തേക്ക് വേണ്ടിയുള്ള യാത്ര…

പ്രണയം ഒന്നുമില്ലെങ്കിൽ കൂടി അയാൾ പോയപ്പോൾ വല്ലാത്ത ഒരു ഏകാന്തത അവൾക്ക് അനുഭവപ്പെട്ടു…

അതൊരു മാർച്ചു മാസത്തിന്റെ അവസാന ദിവസങ്ങളിൽ ഒന്നായിരുന്നു…. എന്നിട്ടുമാ ചൂടിന് ആശ്വാസം നൽകാൻ എന്ന വണ്ണം ഭൂമിയെ കുളിരണിയിക്കാൻ ആകാശമൊരു കുളിർമഴയായി പെയ്തിറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *